താഴെവരുന്ന ദുആ നബി ﷺ ഏറ്റവും കൂടുതൽ നിർവ്വ ഹിച്ചിരുന്നതായി അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ബുഖാരി നിവേദനം.
رَبَّنَا آتِنَا فِي الدُّنيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
“ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് ദുനിയാവിൽ നന്മ നൽകേണമേ, ആഖിറത്തിലും നന്മ നൽകേണമേ, നരകശിക്ഷയിൽ നിന്ന് നീ ഞങ്ങളെ കാക്കേണമേ”
തിരുനബി ﷺ ഏറ്റവും കൂടുതലായി താഴെവരുന്ന ദുആ നിർവ്വഹിച്ചിരുന്നത് ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം നസാഈ റി പ്പോർട്ട് ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ بَعْدُ
“അല്ലാഹുവേ, ഞാൻ പ്രവർത്തിച്ചതിലെ തിന്മയിൽനിന്നും ഇനിയും ഞാൻ പ്രവർത്തിച്ചിട്ടില്ലാത്തതിലെ തിന്മയിൽനിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.”
തിരുനബി ﷺ കൂടുതൽ നിർവ്വഹിച്ചിരുന്ന താഴെ വരുന്ന ദുആയുടെ രിവായത്തുകൾ ഉമ്മുസലമയി رَضِيَ اللَّهُ عَنْها ൽ നിന്ന് ഇമാം തിർ മുദി റിപ്പോർട്ട് ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പി ച്ചു. പ്രസ്തുത ദുആ വചനങ്ങൾ:
يَا مُقَلِّبَ القلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
“ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിക്കേണമേ”
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ وَطَاعَتِكَ
“ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിലും നിനക്കുള്ള അനുസരണത്തിലും ഉറപ്പിക്കേണമേ”
يَا مُصَرِّفَ الْقُلُوبِ، ثَبِّتْ قَلْبِي عَلَى طَاعَتِكَ
“ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിക്കേണമേ”
താഴെ വരുന്ന ദുആ അല്ലാഹുവിന്റെ റസൂൽ ﷺ വർദ്ധിപ്പിച്ചു ചൊല്ലിയിരുന്നുവെന്ന് ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം മുസ് ലിം നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
“അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. ഞാൻ അല്ലാഹുവിനോടു പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.”
താഴെ വരുന്ന ദുആ അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ നമസ്കാരത്തിൽ വിശിഷ്യാ റുകൂഇലും സുജൂദിലും വർദ്ധിപ്പി ച്ചു ചൊല്ലിയിരുന്നുവെന്ന് ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي
“ഞങ്ങളുടെ റബ്ബായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. അല്ലാഹുവേ, നീ എനിക്ക് പാപമോചനം നൽകേണമേ.”
നബി ﷺ ക്ക് സേവകനായിരുന്നു അനസ് رَضِيَ اللَّهُ عَنْهُ . തിരുമേനി ﷺ യോടൊത്തുള്ള ജീവിത നാളുകളിൽ അവിടുന്ന് കൂടുതൽ താഴെ വരുന്ന ദുആ ചെയ്തിരുന്നത് കേട്ടതായി അനസി رَضِيَ اللَّهُ عَنْهُ ൽ നി ന്ന് ഇമാം ബുഖാരി നിവേദനം.
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ ، وَالْعَجْزِ وَالْكَسَلِ ، وَالْجُبْنِ وَالْبُخْلِ ، وَضِلَعِ الدَّيْنِ ، وَغَلَبَةِ الرِّجَالِ
“അല്ലാഹുവേ, മനോവ്യഥയിൽനിന്നും ദുഃഖത്തിൽനിന്നും അശക്തതയിൽനിന്നും അലസതയിൽനിന്നും ഭീരുത്വത്തിൽനിന്നും പിശുക്കിൽനിന്നും കടഭാരത്തിൽ നിന്നും ആളുകളുടെ മേൽകോയ്മയിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല