ഏതാനും അഭയ തേട്ടങ്ങൾ

THADHKIRAH

സൂറത്തുൽഫലക്വും സൂറത്തുന്നാസും ഇറങ്ങുന്നതുവരെ തിരുനബി ‎ﷺ  ജിന്നുകളിൽനിന്നും മനുഷ്യരുടെ കണ്ണേറിൽ നിന്നും അല്ലാഹുവോട് അഭയതേട്ടം നടത്തുമായിരുന്നു. എന്നാൽ അവ രണ്ടും ഇറങ്ങിയപ്പോൾ തിരുമേനി ‎ﷺ  അവ സ്വീകരിക്കുകയും അവ അല്ലാത്തത് ഒഴിവാക്കുകയും ചെയ്തു എന്ന് അബൂ സഈദി رَضِيَ اللَّهُ عَنْهُ  ൽനിന്ന് ഇമാം തുർമുദിയും മറ്റും നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

قُلْ أَعُوذُ بِرَبِّ الْفَلَقِ ‎﴿١﴾‏ مِن شَرِّ مَا خَلَقَ ‎﴿٢﴾‏ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ‎﴿٣﴾‏ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ‎﴿٤﴾‏ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ‎﴿٥﴾‏

قُلْ أَعُوذُ بِرَبِّ النَّاسِ ‎﴿١﴾‏ مَلِكِ النَّاسِ ‎﴿٢﴾‏ إِلَٰهِ النَّاسِ ‎﴿٣﴾‏ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ‎﴿٤﴾‏ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ‎﴿٥﴾‏ مِنَ الْجِنَّةِ وَالنَّاسِ ‎﴿٦﴾‏

തന്റെ കുടുംബത്തെ പ്രളയത്തിൽ നിന്നു രക്ഷപ്പെടുത്തുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം പരിഗണിച്ച് കാഫിറായ മകനെ പ്രളയത്തിൽ നിന്നു രക്ഷപ്പെടുത്തുവാൻ നൂഹ് നബി (അ) നടത്തിയ തേട്ടം ശരിയായില്ലെന്നും വിവരമില്ലാത്തവരുടെ കൂട്ടത്തിൽ ആയിപ്പോകരുതെന്നും അല്ലാഹു ഗുണദോഷിച്ചപ്പോൾ അദ്ദേഹം നടത്തിയ അഭയ തേട്ടം:

 رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ

എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. (വി. ക്വു. 10: 47)
മനുഷ്യരിൽ നിന്നുള്ള ശത്രുക്കളുടെ തിന്മയെ ഏറ്റവും നല്ലതുകൊണ്ട് ചെറുക്കുവാൻ കൽപിച്ച ശേഷം പിശാചുക്കളിൽ നിന്ന് അഭയം തേടുവാനും രക്ഷാതേട്ടം നടത്തുവാനും വിശുദ്ധ ക്വുർആൻ കൽപിക്കുന്നു:

رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ‎﴿٩٧﴾‏ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ‎﴿٩٨﴾‏ 

എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന് ഞാൻ നിന്നോടു രക്ഷ തേടുന്നു. അവർ(പിശാചുക്കൾ) എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽനിന്നും എന്റെ രക്ഷിതാവേ, ഞാൻ നിന്നോട് രക്ഷ തേടുന്നു. (വി. ക്വു. 23: 97,98)
ശിർക്ക് ഉറുമ്പ് അരിച്ചെത്തുന്നതിനേക്കാൾ ഗോപ്യമാണെന്ന് ആണയിട്ടു പറഞ്ഞ തിരുനബി ‎ﷺ , ശിർക്ക് കുറച്ചായാലും കൂടുതലായാലും അതിനെ പോക്കിക്കളയുമെന്നു പറഞ്ഞ് അബൂബകറി رَضِيَ اللَّهُ عَنْهُ നെ പഠിപ്പിച്ച അഭയ തേട്ടമാണ് ചുവടെ. ഇമാം ബുഖാരി അദബുൽമുഫ്റദിൽ നിവേദനം ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു:

اللَّهُمَّ إنِّي أعُوذُ بِكَ أنْ أُشْرِكَ بِكَ وَأناَ أَعْلَمُ وَأسْتَغْفِرُكَ لمِاَ لاَ أعْلَمُ

“അല്ലാഹുവേ, ഞാൻ അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കുചേർക്കുന്നതിൽനിന്ന് ഞാൻ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതിൽ നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു.”
താഴെവരുന്ന അഭയതേട്ടം തിരുനബി ‎ﷺ  നിർവ്വഹിക്കാറുള്ളതായും അത് നിർവ്വഹിക്കുവാൻ കൽപിച്ചതായും ഹദീഥുകൾ സ്വഹീഹുൽബുഖാരിയിൽ വന്നിട്ടുണ്ട്.

اللَّهُمَّ إنِّي أعُوذُ بِكَ مِنْ جَهْدِ البَلاَءِ، وَدَرَكِ الشَّقَاءِ، وَسُوءِ القَضَاءِ، وَشَمَاتَةِ الأَعْدَاءِ

“അല്ലാഹുവേ, പരീക്ഷണ കെടുതിയിൽ നിന്നും ദൗർഭാഗ്യകയത്തിൽനിന്നും വിധിയിലെ വിപത്തിൽനിന്നും എനിക്കേൽക്കുന്ന പ്രയാസത്തിൽ ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.”
താഴെവരുന്ന അഭയതേട്ടം തിരുനബി ‎ﷺ യുടെ ദുആഉകളിൽ പെട്ടതായിരുന്നു എന്ന് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്തു.

اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ

“അല്ലാഹുവേ, നിന്റെ നിഅ്മത്ത് നീങ്ങിപോകുന്നതിൽ നിന്നും നിന്റെ സൗഖ്യം വഴിമാറുന്നതിൽ നിന്നും പെട്ടന്നുള്ള നിന്റെ പ്രതികാരനടപടിയിൽനിന്നും നിന്റെ മുഴുകോപത്തിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.”
ഒരു അഭയതേട്ടം പഠിപ്പിക്കുവാൻ ശകൽ ഇബ്നുഹു മെയ്ദ് رَضِيَ اللَّهُ عَنْهُ ആവശ്യപെട്ടപ്പോൾ അദ്ദേഹത്തിന്റെ കൈപിടിച്ച് താഴെ വരുന്ന ദുആ തിരുനബി ‎ﷺ  പഠിപ്പിച്ചത് ഇമാം തുർമുദിനി വേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي، وَمِنْ شَرِّ بَصَرِي، وَمِنْ شَرِّ لِسَانِي، وَمِنْ شَرِّ قَلْبِي، وَمِنْ شَرِّ مَنِيِّي

“അല്ലാഹുവേ, എന്റെ കേൾവിയുടേയും കാഴ്ചയുടേയും നാവിന്റേയും ഹൃദയത്തിന്റേയും ലൈംഗികാവയവത്തിന്റേയും വിപത്തിൽ നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു.’
താഴെവരുന്ന ദുആ തിരുനബി ‎ﷺ  നിർവ്വഹിക്കാറുള്ളതയി ആഇശാ رَضِيَ اللَّهُ عَنْها  യിൽനിന്ന് ഇമാം നസാഈ നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ رَبَّ جِبْرَائِيلَ، وَمِيكَائِيلَ، وَرَبَّ إِسْرَافِيلَ، أَعُوذُ بِكَ مِنَ حَرِّ النَّارِ، وَمِنْ عَذَابِ الْقَبْرِ

“ജിബ്രീലിന്റേയും മീകാഇൗലിന്റേയും ഇസ്റാഫീലിന്റേയും രക്ഷിതാവായ അല്ലാഹുവേ, നരകച്ചൂടിൽനിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.”
താഴെവരുന്ന ദുആ തിരുനബി ‎ﷺ  നിർവ്വഹിക്കാറുള്ളതായി അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം അബൂദവൂദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ

“വെള്ളപ്പാണ്ട്, ഭ്രാന്ത്, കുഷ്ഠം, മോശമായ രോഗങ്ങൾ എന്നിവയിൽ നിന്ന് അല്ലാഹുവേ ഞാൻ നിന്നിൽ അഭയം തേടുന്നു.”
താഴെവരുന്ന ദുആ തിരുനബി ‎ﷺ നിർവ്വഹിക്കാറുള്ളതായി ക്വുത്വ്ബഃ ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം തുർമുദി നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الْأَخْلَاقِ وَالْأَعْمَالِ وَالْأَهْوَاءِ

“മോശകരമായ സ്വഭാവങ്ങൾ, പ്രവൃത്തികൾ, ജടികേച്ഛകൾ എന്നിവയിൽനിന്ന് അല്ലാഹുവേ ഞാൻ നിന്നിൽ അഭയം തേടുന്നു”

തിരുദൂതരു ‎ﷺ  ടെ ഒരു ദുആ ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നി ന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയ്തു:

أَعُوذُ بِعِزَّتِكَ الَّذِى لاَ إِلَهَ إِلاَّ أَنْتَ ، الَّذِى لاَ يَمُوتُ ، وَالْجِنُّ وَالإِنْسُ يَمُوتُونَ

“അല്ലാഹുവേ, നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; നിന്റെ പ്രതാപത്തിൽ ഞങ്ങൾ അഭയം തേടുന്നു. നീ മരണമില്ലാത്തവനാണ്, ജിന്നുകളും മനുഷ്യരും മരിക്കുന്നു.”
അല്ലാഹുവിന്റെ റസൂൽ ‎ﷺ താഴെ വരുന്ന ദുആ ചെയ്യുമായിരുന്നു എന്ന് അബുൽയസറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَدْمِ ، وَأَعُوذُ بِكَ مِنَ التَّرَدِّي وَأَعُوذُ بِكَ مِنَ الْغَرَقِ وَالْحَرَقِ وَالْهَرَمِ وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا ، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا.

“അല്ലാഹുവേ തകർന്ന് വീണു(മരിക്കു)ന്നതിൽനിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. ഉയരത്തിൽ നിന്ന് വീണു(മരിക്കു)ന്നതിൽനി ന്നും ഞാൻ നിന്നോട് അഭയം തേടുന്നു. മുങ്ങിമരിക്കുന്നതിൽ നിന്നും തീപിടുത്തത്തിൽ (മരിക്കു)ന്നതിൽ നിന്നും വാർദ്ധക്യത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. മരണവേളയിൽ പിശാച് എന്നെ വീഴ്ത്തുന്നതിൽനിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് ഓടി ഞാൻ മരിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. വിഷ ജന്തുവിന്റെ കടിയേറ്റ് മരിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
തിരുനബി ‎ﷺ  പ്രാർത്ഥിക്കാറുള്ളതായി അനസി رَضِيَ اللَّهُ عَنْهُ ൽ നി ന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം:

اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْهَرَمِ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ

“അല്ലാഹുവേ, അശക്തതയിൽനിന്നും അലസതയിൽനിന്നും ഭീരുത്വത്തിൽനിന്നും വാർദ്ധക്യത്തിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. ക്വബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.”
താഴെവരുന്ന ദുആ തിരുനബി ‎ﷺ  നിർവ്വഹിക്കാറുള്ളതായി അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇമാം നസാഇൗ നിവേദനം. അൽബാനി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْجُوعِ؛ فَإِنَّهُ بِئْسَ الضَّجِيعُ، وَأَعُوذُ بِكَ مِنَ الْخِيَانَةِ؛ فَإِنَّهَا بِئْسَتِ الْبِطَانَةُ

“അല്ലാഹുവേ, വിശപ്പിൽനിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു; കാരണം വിശപ്പ് മോശമായ കിടപ്പറയിലെ പങ്കാളിയാകുന്നു. വഞ്ചനയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു; കാരണം വഞ്ചന മോശക്കാരനായ ആത്മ മിത്രമാകുന്നു.”
താഴെവരുന്ന ദുആ തിരുനബി ‎ﷺ നിർവ്വഹിക്കാറുള്ളതായി അനസ് ബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ഇബ്നുഹിബ്ബാൻ നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إنِّي أعُوذُ بِكَ مِنَ العَجْزِ والكَسَلِ والجُبْنِ والبُخْلِ والهَرَمِ والقَسْوَةِ والغَفْلَةِ والعَيْلَةِ والذِّلَّةِ والمَسْكَنَةِ، وأعُوذُ بِكَ مِنَ الفَقْرِ والكُفْرِ والفُسُوقِ والشِّقاقِ والنِّفاقِ والسُّمْعَةِ والرِّياءِ، وأعُوذُ بِكَ مِنَ الصَّمَمِ والبَكَمِ والجُنُونِ والجُذامِ والبَرَصِ وَسَيِّىءِ الأَسْقامِ

“അല്ലാഹുവേ അശക്തത, അലസത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യം, പാരുഷ്യം, അശ്രദ്ധ, അന്യാശ്രയത്വം, നിന്ദ്യത, അധമത്വം എന്നിവയി ൽനിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. ദാരിദ്രം, കുഫ്ർ, നീചവൃത്തി, അനൈക്യം, കാപട്യം, ലോകപ്രശസ്തി, ലോകമാന്യത, എന്നിവയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. ബധിരത, മൂ കത, ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട്, മോശമായ രോഗങ്ങൾ എന്നി വയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു.”
താഴെവരുന്ന ദുആ തിരുനബി ‎ﷺ നിർവ്വഹിക്കാറുള്ളതാ യി അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇമാം അബൂദാവൂദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إنِّي أَعُوذُ بِكَ مِنَ الْفَقْرِ وَالْقِلَّةِ وَالذِّلَّةِ وَأَعُوذُ بِكَ مِنْ أَنْ أَظْلِمَ أو أُظْلَمَ

“അല്ലാഹുവേ, ദാരിദ്ര്യം, ഇല്ലായ്മ, നിന്ദ്യത തുടങ്ങിയവയിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു. ഞാൻ അന്യായം കാണിക്കുന്നതിൽ നിന്നും എന്നോട് അന്യായം കാണിക്കുന്നതിൽ നിന്നും ഞാൻ നി ന്നിൽ അഭയം തേടുന്നു.”
താഴെവരുന്ന ദുആ തിരുനബി ‎ﷺ നിർവ്വഹിക്കാറുള്ളതാ യി ഉക്വ്ബഃ ഇബ്നുആമിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം ത്വബറാനി നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إنّي أعُوذُ بِكَ مِنْ يَوْمِ السُّوءِ وَمِنْ لَيْلَةِ السُّوءِ وَمِنْ سَاعَةِ السُّوءِ وَمِنْ صَاحِبِ السُّوءِ وَمِنْ جَارِ السُّوءِ في دَارِ الْمُقامَةِ

“അല്ലാഹുവേ, മോശമായ ദിനം, മോശമായ രാവ്, മോശമായ സമയം, മോശമായ കൂട്ടുകാരൻ, ദാറുൽമുക്വാമിലുള്ള(നാട്ടിലുള്ള) ചീത്ത അയൽവാസി എന്നിവയിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു.”
താഴെവരുന്ന ദുആ തിരുനബി ‎ﷺ  നിർവ്വഹിക്കാറുള്ളതായി അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇമാം നസാഈ നിവേദനം. അൽബാനി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إنِّي أَعُوذُ بِكَ مِنْ جَارِ سُوءٍ فِي دَارِ الْمُقَامَةِ

“അല്ലാഹുവേ, ദാറുൽമുക്വാമിലുള്ള(നാട്ടിലുള്ള) ചീത്ത അയൽവാ സിയിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു.”
താഴെ വരുന്ന രീതിയിൽ നബി ‎ﷺ  അഭയം തേടിയിരുന്ന തായി സെയ്ദ് ഇബ്നു അർക്വമി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്:

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ وَمِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا

“അല്ലാഹുവേ, അശക്തതയിൽ നിന്നും അലസതയിൽ നിന്നും ഭീരുത്വത്തിൽനിന്നും പിശുക്കിൽനിന്നും വാർദ്ധക്യത്തിൽനിന്നും ക്വബ് റിലെ ശിക്ഷയിൽനിന്നും ഞാൻ നിന്നിലഭയം തേടുന്നു. അല്ലാഹു വേ, എന്റെ ശരീരത്തിന് അതിന്റെ ഭക്തി നീ നൽകേണമേ. നീ അതിനെ സംസ്കരിക്കേണമേ. നീ അതിനെ സംസ്കരിക്കുന്ന ഏറ്റവും ഉത്തമനാണല്ലോ. നീ അതിന്റെ രക്ഷാധികാരിയും യജമാനനുമാണല്ലോ. അല്ലാഹുവേ ഉപകാരപ്പെടാത്ത അറിവിൽനിന്നും ഭയപ്പെടാത്ത ഹൃദയത്തിൽനിന്നും (വിശപ്പുമാറി) നിറയാത്ത ശരീരത്തിൽനിന്നും ഉത്തരം നൽകപ്പെടാത്ത ദുആഇൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.”
തിരുദൂതർ ‎ﷺ  താഴെ വരുന്ന ദുആ ചെയ്യാറുള്ളതായി രിഫാഅഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം അഹ്മദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ لَا قَابِضَ لِمَا بَسَطْتَ، وَلَا بَاسِطَ لِمَا قَبَضْتَ، وَلَا هَادِيَ لِمَنْ أَضْلَلْتَ، وَلَا مُضِلَّ لِمَنْ هَدَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا مَانِعَ لِمَا أَعْطَيْتَ، وَلَا مُقَرِّبَ لِمَا بَاعَدْتَ، وَلَا مُبَاعِدَ لِمَا قَرَّبْتَ، وَأَعُوذُ بِكَ مِنْ شَرِّ مَا أَعْطَيْتَنَا، وَشَرِّ مَا مَنَعْتَ مِنَّا

“അല്ലാഹുവേ, നീ വിശാലമാക്കിയത് കുടുസ്സാക്കുന്ന യാതൊരാളുമില്ല. നീ തടയുകയും കുടുസ്സാക്കുകയും ചെയ്തത് വിശാലമാക്കുന്ന യാതൊരാളുമില്ല. നീ വഴികേടിലാക്കിയവന് ഹിദായത്തേകുവാൻ യാതൊരാളുമില്ല. നീ ഹിദായത്ത് ഏകിയവനെ വഴികേടിലാക്കുന്ന യാതൊരാളുമില്ല. നീ തടഞ്ഞത് നൽകുന്ന യാതൊരാളുമില്ല. നീ നൽകിയത് തടയുന്ന യാതൊരാളുമില്ല. നീ അകറ്റിയത് അടുപ്പിക്കുന്ന യാതൊരാളുമില്ല. നീ അടുപ്പിച്ചത് അകറ്റുന്ന യാതൊരാളുമില്ല. നീ ഞങ്ങൾക്ക് നൽകിയതിലെ തിന്മയിൽനിന്നും നീ ഞങ്ങൾക്ക് തടഞ്ഞതിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.”

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts