ഫിത്നഃകളിൽനിന്നുള്ള  സുരക്ഷാ കവചങ്ങൾ

THADHKIRAH

 
ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളിൽനിന്ന് അല്ലാഹുവോട് നിങ്ങൾ അഭയം തേടുവാൻ  തിരുദൂതർ ‎ﷺ  അരുളിയതനുസരിച്ച് സ്വഹാബികൾ താഴെ വരും വിധം ദുആ ചെയ്തത് സെയദ് ഇബ്നു ഥാബിതി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്. 
نَعُوذُ بِاللهِ مِنَ الْفِتَنِ مَا ظَهَرَ مِنْهَا وَمَا بَطَنَ
“പ്രത്യക്ഷവും പരോക്ഷവുമായ പരീക്ഷണങ്ങളിൽനിന്ന് ഞങ്ങൾ അല്ലാഹുവിൽ അഭയം തേടുന്നു.”
തിരുനബി ‎ﷺ  പ്രർത്ഥിക്കാറുണ്ടായിരുന്നതായി അബൂസലമഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം: 
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ  وَمِنْ عَذَابِ النَّارِ  وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ. 
“അല്ലാഹുവേ ക്വബ്ർ ശിക്ഷയിൽനിന്നും നരക ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളിൽനിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണകെടുതികളിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.”
നമസ്കരിച്ചാൽ താഴെ വരുന്ന പ്രാർത്ഥനാ വചനം നിർവ്വഹിക്കുവാൻ തിരുദൂതരോﷺ ട് അല്ലാഹു കൽപിച്ചതായി തിർമുദി നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. 
اللَّهُمَّ إِنِّى أَسْأَلُكَ فِعْلَ الْخَيْرَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِينِ وَإِذَا أَرَدْتَ فِى النَّاسِ فِتْنَةً فَاقْبِضْنِى إِلَيْكَ غَيْرَ مَفْتُونٍ
“അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കുവാനും തിന്മകളെ വെടിയുവാനും സാധുക്കളെ സ്നേഹിക്കുവാനുമുള്ള ഉദവിക്കായി നിശ്ചയം ഞാൻ നിന്നോട് തേടുന്നു. നീ നിന്റെ ദാസന്മാരിൽ ഒരു പരീക്ഷണം ഉദ്ദേശിച്ചാൽ, പരീക്ഷിക്കപ്പെടാത്ത രീതിയിൽ നീ എന്നെ നിന്നിലേക്ക് (മരണത്തിലൂടെ) പിടികൂടേണമേ.”
മറ്റൊരു നിവേദനത്തിൽ അല്ലാഹു കൽപിച്ചതായി ഇ പ്രകാരമാണുള്ളത്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّى أَسْأَلُكَ فِعْلَ الْخَيْرَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِينِ وَأَنْ تَغْفِرَ لِى وَتَرْحَمَنِى وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِى غَيْرَ مَفْتُونٍ أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ 
“അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കലും തിന്മകൾ വെടിയലും സാധുക്കളോടുള്ള സ്നേഹവും ഞാൻ നിന്നോട് യാചിക്കുന്നു. നീ എന്നോടു പൊറുക്കുവാനും കരുണ കാണിക്കുവാനും (ഞാൻ നിന്നോടു തേടുന്നു.) ജനങ്ങളിൽ നീ വല്ല പരീക്ഷണവും ഉദ്ദേശിക്കുകയാണെങ്കിൽ പരീക്ഷണത്തിനു വിധേയനാക്കപ്പെടാത്തവിധം നീ എന്നെ (മരണത്തിലൂടെ) പിടികൂടേണമേ. നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കർമ്മത്തോടുള്ള സ്നേഹവും ഞാൻ നിന്നോടു തേടുന്നു”
തിരുനബി ‎ﷺ  പ്രാർത്ഥിക്കാറുള്ളതായി അബ്ദുർറഹ്മാൻ ഇബ്നു ആഇശി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം അഹ്മദ് ഇപ്രകാരം നിവേദ നം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّي أَسْأَلُكَ الطَّيِّبَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِينِ وَأَنْ تَتُوبَ عَلَىَّ وَإِذَا أَرَدْتَ فِتْنَةً في النَّاسِ فَتَوَفَّنِي غَيْرَ مَفْتُونٍ
“അല്ലാഹുവേ, നല്ല കാര്യങ്ങളേയും തിന്മകളെ വെടിയുവാനും, സാധുക്കളെ സ്നേഹിക്കുവാനുമുള്ള ഉദവിയും എന്റെ പശ്ചാത്താപം സ്വീകരിക്കലിനേയും ഞാൻ നിന്നോട് തേടുന്നു. നീ നിന്റെ ദാസന്മാരിൽ ഒരു പരീക്ഷണം ഉദ്ദേശിച്ചാൽ, പരീക്ഷിക്കപ്പെടാത്ത രീതിയിൽ നീ എന്നെ നിന്നിലേക്ക് (മരണത്തിലൂടെ) പിടികൂടേണമേ.”
താഴെ വരുന്ന ദുആ വചനം പ്രദോഷത്തിൽ മൂന്നു തവണ ചൊല്ലിയാൽ പുലരുന്നതുവരേയും പ്രഭാതത്തിൽ മൂന്നു തവണ ചൊല്ലിയാൽ വൈകുന്നതുവരേയും പെട്ടെന്നുള്ള ഒരു പരീക്ഷണവും ബാധിക്കുകയില്ലെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹാക്കിയിട്ടുണ്ട്.
بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ 
“അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം അനുസ്മരിക്കുന്നതോടെ ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവൻ എല്ലാം സൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല
 

Leave a Reply

Your email address will not be published.

Similar Posts