കാറ്റ്, കാർമേഘം, മഴ: ഏതാനും ദുആഉകൾ

THADHKIRAH

മഴക്ക് ക്ഷാമമുണ്ടായാൽ
മഴക്കു ക്ഷാമമുണ്ടാവുകയും അതിനാൽ കെടുതികൾ വ്യാപകമാവുകയും ചെയ്തപ്പോൾ ഒരു ഗ്രമീണന്റെ ആവലാതി കേട്ട് തിരുനബി ‎ﷺ  താഴെ വരും പ്രകാരം ദുആ ചെയ്തത് ഇമാം ബുഖാരി നിവേദനം:

اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا، اللَّهُمَّ أَغِثْنَا

“അല്ലാഹുവേ, നീ ഞങ്ങൾക്കു മഴ വർഷിപ്പിക്കേണമേ. നീ ഞങ്ങൾക്കു മഴ വർഷിപ്പിക്കേണമേ. നീ ഞങ്ങൾക്കു മഴ വർഷിപ്പിക്കേണമേ.”
മഴക്കു ക്ഷാമമുണ്ടായതിനാൽ കെടുതികളും വറുതികളും വ്യാപകമായി. ഒരു സംഘം സ്ത്രീകൾ കരഞ്ഞുകൊണ്ട് തിരുസവിദത്തിലെത്തി. കാരുണ്യ ദൂതൻ ‎ﷺ  താഴെ വരുന്ന ദുആ ചെയ്യുകയും ധന്യമായ മഴ വർഷിക്കുകയും ചെയ്തു. ഇമാം അബൂദാവൂദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷി പ്പിച്ചു.:

اللَّهُمَّ اسْقِنَا غَيْثًا مُغِيثًا، مَرِيئًا مَرِيعًا، نَافِعًا غَيْرَ ضَارٍّ، عَاجِلًا غَيْرَ آجِلٍ

“അല്ലാഹുവേ, രക്ഷയാകുന്നതും സന്തോഷവും ധന്യതയും നൽകുന്നതുമായ മഴ നീ ഞങ്ങൾക്കു വർഷിപ്പിക്കേണമേ. ഉപദ്രവമില്ലാതെ ഉപകാരപ്രദമായതും വൈകാതെ പെട്ടെന്നുള്ളതുമായ മഴ നീ ഞങ്ങൾക്കു വർഷിപ്പിക്കേണമേ.”
മറ്റൊരു ദുആ വചനം സുനനു അബീദാവൂദിൽ ഇപ്രകാരം ഉണ്ട്. അൽബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചു.

اللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ أَنْتَ الْغَنِىُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ

“അല്ലാഹുവേ, നീയാകുന്നു യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവ നായ അല്ലാഹു. നീയല്ലാതെ യാഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്ന യാതൊരു ആരാധ്യനുമില്ല. നീയാകുന്നു ധനികൻ. ഞങ്ങൾ ദരിദ്രരാകുന്നു. നീ ഞങ്ങൾക്കു മഴ വർഷിപ്പിക്കേണമേ. നീ അവതരിപ്പിച്ച മഴ ഞങ്ങൾക്കു പുണ്യം ചെയ്യുവാൻ ഉന്മേഷം പകരുന്നതും ദീർഘ കാലത്തേക്ക് ഉപകരിക്കുന്നതുമാക്കേണമേ.”

കാർമേഘം കണ്ടാൽ
തിരുനബി ‎ﷺ  കാർമുകിൽ അണയുന്നത് കണ്ടാൽ താനു ള്ളതായ കാര്യം കയ്യൊഴിച്ച് (നമസ്കാരം വരെ മതിയാക്കി) അതിനുനേരെ തിരിഞ്ഞ് താഴെ വരുന്ന ദുആ നിർവ്വഹിക്കുമായിരുന്നു എന്ന് ആഇശായി رَضِيَ اللَّهُ عَنْها  ൽ നിന്ന് ഇമാം ഇബ്നുമാജഃ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ شَرِّ مَا أُرْسِلَ بِهِ

“അല്ലാഹുവേ, ഈ  (മേഘം) അയക്കപ്പെട്ടതിലെ വിപത്തിൽ നിന്ന് ഞ ങ്ങൾ നിന്നോട് രക്ഷതേടുന്നു.”

കാറ്റടിച്ചാൽ
കാറ്റ് അല്ലാഹുവിൽനിന്നുള്ള ആശ്വാസമാണെന്നും റഹ് മത്ത് കൊണ്ടു വരുന്നതും ശിക്ഷ കൊണ്ടുവരുന്നതും അവയി ലുണ്ടെന്നും തിരുനബി ‎ﷺ  അറിയിച്ചു. അതിനാൽ കാറ്റ് കണ്ടാൽ അതിനെ ശകാരിക്കരുതെന്നും അതിലെ നന്മ അല്ലാഹുവോട് തേടുവാനും അതിലെ തിന്മയിൽനിന്ന് അല്ലാഹുവിൽ അഭയം തേടുവാനും അവിടുന്ന് കൽപിച്ചു. കാറ്റടിച്ചാൽ തിരുനബി ‎ﷺ  നിർവ്വഹിച്ചിരുന്ന ഒരു ദുആ ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്ന് ഇമാം മുസ് ലിം ഇപ്രകാരം നിവേദനം:

اللَّهُمَّ إنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ، وَأَعُوذ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ

“അല്ലാഹുവേ, ഈ കാറ്റിന്റെ നന്മയും അതിലുള്ളതിന്റെ നന്മയും അത് അയക്കപ്പെട്ടതിന്റെ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. ഈ കാറ്റിന്റെ കെടുതിയിൽനിന്നും അതിലുള്ളതിന്റെ കെടുതിയിൽനി ന്നും അത് അയക്കപ്പെട്ടതിന്റെ കെടുതിയിൽനിന്നും ഞാൻ നിന്നില ഭയം തേടുന്നു.”
കാറ്റടിച്ചാൽ തിരുനബി ‎ﷺ  താഴെ വരുന്ന ദുആ നിർവ്വഹിച്ചിരുന്നതായി സലമത്ത് ഇബ്നു അക്വഇ رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ബു ഖാരി അദബുൽമുഫ്റദിൽ നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهمَّ لاقحاً لا عَقيماً

“അല്ലാഹുവേ, കാർമേഘങ്ങളെ അടുപ്പിക്കുന്ന കാറ്റാക്കേണമേ. വന്ധ്യമായ കാറ്റാക്കരുതേ.”

മഴ പെയ്താൽ
കാർമുകിൽ അണഞ്ഞ് മഴ പെയ്താൽ രണ്ടോ മൂന്നോ തവണ തിരുനബി ‎ﷺ  പറഞ്ഞിരുന്നതായി ആഇശായി رَضِيَ اللَّهُ عَنْها ൽ നിന്ന് ഇമാം ഇബ്നുമാജഃ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ سَيْبًا نَافِعًا

“അല്ലാഹുവേ,  ഈ (മഴയെ) ഫലപ്രദവും (ഭൂമിക്കുപരിയിൽ) ഒലിച്ചൊഴുകുന്നതുമാക്കേണമേ.”

اللَّهُمَّ صَيِّبًا هَنِيئًا

“അല്ലാഹുവേ, ഈ (മഴയെ) ധന്യവും (ഭൂമിക്കുപരിയിൽ) ഒലിച്ചൊഴുകുന്നതുമാക്കേണമേ.”
മഴ പെയ്തപ്പോൾ താഴെ വരുന്ന വചനം ഘോഷിച്ചവർ വിശ്വാസികളാണെന്ന് അല്ലാഹു പറഞ്ഞത് സെയദ് ഇബ്നു ഖാലിദി رَضِيَ اللَّهُ عَنْهُ  ൽനിന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ

“അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും ഞങ്ങൾക്കു മഴ വർഷിക്കപ്പെട്ടിരിക്കുന്നു.”
മഴ കൂടുതലായാൽ
മഴയുടെ ആധിക്യത്താൽ കെടുതികൾ നേരിട്ട ഒരു ഗ്രാമീണന്റെ ആവലാതി കേട്ട് തിരുനബി ‎ﷺ  താഴെവരും പ്രകാരം ദുആ ചെയ്തത് ഇമാം ബുഖാരി നിവേദനം:

اللَّهُمَّ حَوَالَيْنَا، وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالجِبَالِ وَالآجَامِ وَالظِّرَابِ وَالأَوْدِيَةِ وَمَنَابِتِ الشَّجَرِ

“അല്ലാഹുവേ, മഴയെ നീ ഞങ്ങൾക്കു ചുറ്റുമുള്ള സ്ഥലങ്ങളിലാക്കേണമേ. ഞങ്ങളുടെമേൽ ആക്കരുതേ. അല്ലാഹുവേ, കുന്നുകളിലും മലകളിലും കോട്ടകളിലും മേടുകളിലും താഴ്വാരങ്ങളിലും മരങ്ങൾ മുളക്കുന്നിടങ്ങളിലും മഴ വർഷിപ്പിക്കേണമേ.”

മഴ പെയ്യാതെ മഴക്കാറ് നീങ്ങിയാൽ
മഴ പെയ്യാതെ മഴക്കാറ് നീങ്ങിയാൽ നബി ‎ﷺ  അല്ലാഹു വിനെ സ്തുതിക്കുമായിരുന്നുവെന്നും മുൻചൊന്ന ഹദീഥിലുണ്ട്.

الْحَـمْدُ لِلَّهِ

“അല്ലാഹുവിനു മാത്രമാകുന്നു സ്തുതികൾ മുഴുവനും.”

ഇടി മുഴങ്ങിയാൽ
ഇടിമുഴക്കം കേട്ടാൽ അബ്ദുല്ലാഹ് ഇബ്നുസുബെയ്ർ رَضِيَ اللَّهُ عَنْهُ  സംസാരം നിറുത്തി താഴെവരും പ്രകാരം ചൊല്ലുമായിരുന്നു എന്ന് ഇമാം ബുഖാരി അദബുൽമുഫ്റദിൽ നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ، وَالْمَلاَئِكَةُ مِنْ خِيفَتِهِ

“സ്തുതിക്കുന്നതോടൊപ്പം ഇടിനാദം അല്ലാഹുവെ പ്രകീർത്തിക്കുന്നു. അവനെ പറ്റിയുള്ള ഭയത്താൽ മലക്കുകളും (അവനെ പ്രകീർ ത്തിക്കുന്നു.)  അങ്ങനെയുള്ള അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാനിതാ വാഴ്ത്തുന്നു.”
ഇടിമുഴക്കം കേട്ടാൽ അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് ‎ﷺ  ചൊല്ലുമായിരുന്നതായി ഇമാം ബുഖാരി അദബുൽമുഫ്റദിൽ ഇപ്രകാരം നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

سُبْحَانَ الَّذِي سَبَّحْتَ لَهُ

“ഇടിനാദമേ നീ പ്രകീർത്തിച്ച അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാനിതാ വാഴ്ത്തുന്നു.”

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts