പ്രത്യുപകാരമായി  പ്രാർത്ഥിക്കുവാൻ

THADHKIRAH

ഉപകാരം ചെയ്തവർക്കു വേണ്ടി
തനിക്ക് ഉപകാരം ചെയ്തു തന്ന വ്യക്തിക്കുവേണ്ടി താഴെ വരുന്ന ദുആ ചെയ്താൽ അയാൾക്ക് നന്ദി സമർപ്പിക്കുന്നത് കേമമാക്കി എന്ന് നബി ‎ﷺ  പറഞ്ഞത് ഇമാം തിർമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
جَزَاكَ اللَّهُ خَيْرًا
“അല്ലാഹു താങ്കൾക്ക് (ഇഹപര)നന്മ പ്രതിഫലമായി നൽകട്ടേ.”
ഒരിക്കൽ തിരുനബി ‎ﷺ , വിസർജ്ജന സ്ഥലത്ത് പ്രവേശിച്ചപ്പോൾ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ  തിരുമേനി ‎ﷺ  ക്ക് വുദ്വൂഅ് ചെയ്യുവാനുള്ള വെള്ളം എടുത്തുവെച്ചു. തിരുമേനി ‎ﷺ  ചോദിച്ചു: ആ രാണ് ഇതു വെച്ചത്? അപ്പോൾ തിരുമേനി ‎ﷺ  യോട് വിവരം പറയപ്പെട്ടു. ഉടൻ തിരുമേനി ‎ﷺ  താഴെ വരുന്ന പ്രാർത്ഥന നിർവ്വഹിച്ചു. സംഭവം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
اللَّهُمَّ فَقِّهْهُ فِى الدِّينِ
“അല്ലാഹുവേ, ഇദ്ദേഹത്തിന് നീ ദീനിൽ പാണ്ഡിത്യം അരുളേണമേ.’
തന്റെ ഖാദിമായ അനസി رَضِيَ اللَّهُ عَنْهُ നു വേണ്ടി തിരുനബി ‎ﷺ  നിർവ്വഹിച്ച ദുആ ഇപ്രകാരം ബുഖാരിയും മറ്റും നിവേദനം:
اللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ، وَبَارِكْ لَهُ فِيمَا أَعْطَيْتَهُ
“അല്ലാഹുവേ, അനസിനു സമ്പത്തും സന്തതികളും വർദ്ധിപ്പിക്കേണമേ. അദ്ദേഹത്തിനു നീ നൽകിയതിൽ ബർകതു ചൊരിയേണമേ.”
സ്നേഹിക്കുന്നു എന്നു പറയുമ്പോൾ
ഒരു വ്യക്തിയെ അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹി ക്കുന്നു എന്നു മറ്റൊരു വ്യക്തി തിരുമേനി ‎ﷺ  യെ അറിയിച്ചപ്പോൾ നിങ്ങൾക്കിടയിൽ സ്നേഹം സുദൃഢമാകുവാൻ അയാളോടത് തുറന്നു പറയുക എന്ന് ആജ്ഞാപിച്ചു. അതനുസരിച്ച് അയാൾ തുറന്നു പറഞ്ഞു. അപരൻ താഴെ വരും വിധം പ്രതികരിച്ചു. (മുസ്നദു അഹ്മദ്) അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു. 
أَحَبَّكَ الَّذِي أَحْبَبْتَنِي لَهُ
“ഏതൊരുവന്റെ മാർഗത്തിലാണോ താങ്കൾ എന്നെ സ്നേഹിച്ചത് അവൻ(അല്ലാഹു) താങ്കളെ ഇഷ്ടപ്പെടട്ടെ.”
കടം വീട്ടുമ്പോൾ
അബ്ദുല്ലാഹ് ഇബ്നുഅബീറബീഅയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നബി ‎ﷺ കടം വാങ്ങുകയും തനിക്ക് കയ്യിൽ കാശ് ലഭിച്ചപ്പോൾ തിരുമേനി ‎ﷺ  അത് വീട്ടുകയും താഴെ വരുന്ന പ്രകാരം പ്രാർത്ഥിക്കുക യും “കടം വാങ്ങിയാലുള്ള പ്രതിഫലം സ്തുതിവാക്ക് പറയലും തിരിച്ചു വീട്ടലുമാണ്” എന്ന് പറയുകയും ചെയ്തതായി ഇമാം നസാഇയും ഇബ്നുമാജഃയും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
بَارَكَ اللَّهُ لَكَ فِى أَهْلِكَ وَمَالِكَ
“അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിലും സമ്പത്തിലും അനുഗ്രഹം ചൊരിയട്ടേ.”
 
നോമ്പു തുറപ്പിച്ചവർക്കു വേണ്ടി
നോമ്പു തുറപ്പിച്ചവർക്കു വേണ്ടി നബി ‎ﷺ  താഴെ വരുന്ന ദുആ നിർവ്വഹിച്ചിരുന്നത് അനസി رَضِيَ اللَّهُ عَنْهُ  ൽനിന്നു ഇമാം അഹ്മദ് നി വേദനം. അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَفْطَرَ عِنْدَكُمُ الصَّائِمُونَ، وَأَكَلَ طَعَامَكُمُ الْأَبْرَارُ، وَصَلَّتْ عَلَيْكُمُ الْمَلَائِكَةُ
“നിങ്ങളുടെ അടുക്കൽ നോമ്പുകാർ നോമ്പുതുറന്നിരിക്കുന്നു. പു ണ്യാളന്മാർ നിങ്ങളുടെ ഭക്ഷണം കഴിച്ചിരിക്കുന്നു. നിങ്ങൾക്കുവേണ്ടി മലക്കുകൾ കാരുണ്യത്തിനു പ്രാർത്ഥിച്ചിരിക്കുന്നു.’
മൊത്തത്തിൽ ഭക്ഷണം നൽകിയവർക്കു വേണ്ടി തിരു നബി ‎ﷺ  ഈ ദുആ നിർവ്വഹിച്ചിരുന്നതും ഹദീഥിലുണ്ട്.
ഭക്ഷണം നൽകിയവർക്കു വേണ്ടി
സൽകരിച്ചവർ ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോൾ നബി ‎ﷺ  ദുആ ചെയ്തതായി ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തു.
اللَّهُمَّ بَارِكْ لَهُمْ فِى مَا رَزَقْتَهُمْ وَاغْفِرْ لَهُمْ وَارْحَمْهُمْ
“അല്ലാഹുവേ, നീ ഉപജീവനമായി നൽകിയതിൽ ഇവർക്ക് ബർക്കത്ത് ചൊരിയേണമേ. ഇവരോട് പൊറുക്കുകയും ഇവരിൽ കാരുണ്യം വർഷിക്കുകയും ചെയ്യേണമേ.”
തിരുനബി ‎ﷺ  താഴെ വരും വിധം ദുആ ചെയ്തതായി മിക്വ്ദാദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തു..
اللَّهُمَّ أَطْعِمْ مَنْ أَطْعَمَنِى وَأَسْقِ مَنْ أَسْقَانِى
“അല്ലാഹുവേ, എന്നെ ഭക്ഷിപ്പിച്ചവരെ നീ ഭക്ഷിപ്പിക്കേണമേ. എന്നെ കുടിപ്പിച്ചവരെ നീ കുടിപ്പിക്കേണമേ.”
സലാം പറഞ്ഞാൽ
താഴെ വരും വിധം സലാം പറയുന്നവന് പത്തു പുണ്യങ്ങളുണ്ടെന്നും,
السَّلاَمُ عَلَيْكُمْ
താഴെ വരും വിധം സലാം പറയുന്നവന് ഇരുപത്  പുണ്യങ്ങളുണ്ടെന്നും,
السَّلاَمُ عَلَيْكُمْ وَرَحْمَةُ الله
താഴെ വരും വിധം സലാം പറയുന്നവന് മുപ്പത് പുണ്യങ്ങളുണ്ടെന്നും,
السَّلاَمُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَاتُهُ
സലാമുകൾ മടക്കിയ ശേഷം തിരുദൂതർ ‎ﷺ പറഞ്ഞത് ഇംറാൻ ഇബ്നു ഹുസ്വയ്നി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം തുർമുദി നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
ചൊല്ലി അയച്ച സലാം മടക്കുമ്പോൾ
ജിബ്രീൽ (അ)  നിങ്ങൾക്കു സലാം പറയുന്നു എന്ന് ആഇശാ رَضِيَ اللَّهُ عَنْها  യോട് തിരുദൂതർ ‎ﷺ  പറഞ്ഞപ്പോൾ അവർ സലാം മടക്കിയത് ബുഖാരിയും മുസ്ലിമും ഇപ്രകാരം നിവേദനം:
وَعَلَيْهِ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ
മറ്റൊരു നിവേദനത്തിൽ:
عَلَيْكَ وَعَلَيْهِ السَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُهُ
 
തുമ്മിയാലുള്ള ദിക്റുകൾ
തുമ്മിയ വ്യക്തി അല്ലാഹുവിനെ സ്തുതിക്കുവാനും സ്തുതിക്കുന്നത് കേട്ട വ്യക്തിയും തുമ്മിയവനും താഴെ വരും വിധം അന്യോന്യം ദുആ ചെയ്യുവാനും തിരുനബി ‎ﷺ  കൽപിക്കു കയും അത് മുസ്ലിംകൾ തമ്മിലുള്ള ബാധ്യതയാണെന്ന് പഠിപ്പിക്കുകയും ചെയ്തു. ഹദീഥുകൾ ഈ വിഷയത്തിൽ സ്വഹീഹുൽ ബുഖാരിയിലും മറ്റും ഉണ്ട്.
തുമ്മിയാൽ തുമ്മിയവൻ
الْحَمْدُ لِلَّهِ
“അല്ലാഹുവിന് മാത്രമാകുന്നു സർവ്വ സ്തുതിയും”
ഹംദ് കേട്ട വ്യക്തിയുടെ തശ്മീത്
തുമ്മിയവൻ അൽഹംദുലില്ലാഹ് എന്നു പറഞ്ഞാൽ അ വനുവേണ്ടി യർഹമുകല്ലാഹ് എന്നു പ്രാർത്ഥിക്കലാണ് തശ്മീത്.
يَرْحَمُكَ اللَّهُ
“അല്ലാഹു താങ്കളോട് കാരുണ്യം കാണിക്കട്ടേ.”
തുമ്മിയവൻ ദുആ ചെയ്തവനു വേണ്ടി
يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ
“അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടേ, നിങ്ങളുടെ കാര്യം നന്നാക്കുകയും ചെയ്യട്ടേ.”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts