അല്ലാഹുവിന്റെ നാമത്തിൽ, അവനു സ്തുതികളർപ്പിച്ച്, അവനെ വാഴ്ത്തിപ്പുകഴ്ത്തി, അവന്റെ മഹത്വം പറഞ്ഞ്, അവനുള്ള അർഹതകൾ എണ്ണിയും അതു സമ്മതിച്ചും അവനിൽ നിന്നു മാത്രം നേടേണ്ട ഏറ്റവും ഉദാത്തമായ ലക്ഷ്യവും ഉന്നതമായ ആഗ്രഹവും അഥവാ ഹിദായത്ത്; അതിന്നായുള്ള തേട്ടം :
اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾
ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. (വി. ക്വു. 1: 6, 7)
അറിവിൽ അടിയുറച്ചവരുടേയും ദൃഡജ്ഞാനികളുടേയും പ്രാർത്ഥന അല്ലാഹു അറിയിക്കുന്നത് ഇപ്രകാരമാണ്.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨﴾ رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ ﴿٩﴾
ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാർഗ്ഗത്തിലാക്കിയതിനു ശേ ഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ച യായും നീ അത്യധികം ഔദാര്യവാനാകുന്നു. ഞങ്ങളുടെ നാഥാ, തീർച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതിൽ യാതൊരു സംശയവുമില്ല. നിശ്ചയം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല. (വി. ക്വു. 3: 8,9)
താഴെവരുന്ന ദുആ വചനങ്ങളുടെ പ്രത്യേകതകളെ കുറിച്ച് മുമ്പ് നൽകിയിട്ടുണ്ട്:
يَا مُقَلِّبَ القلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
“ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിക്കേണമേ”
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ وَطَاعَتِكَ
“ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിലും നിനക്കുള്ള അനുസരണത്തിലും ഉറപ്പിക്കേണമേ”
يَا مُصَرِّفَ الْقُلُوبِ، ثَبِّتْ قَلْبِي عَلَى طَاعَتِكَ
“ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിനക്കുള്ള വഴിപ്പെടലിൽ ഉറപ്പിക്കേണമേ”
അലിയ്യി رَضِيَ اللَّهُ عَنْهُ ന് ദുആ ചെയ്യുവാൻ താഴെ വരുന്ന വചനങ്ങളെ തിരുനബി ﷺ പഠിപ്പിച്ചു:
اللَّهُمَّ اهْدِنِي وَسَدِّدْنِي
“അല്ലാഹുവേ, എനിക്ക് ഹിദായത്തും (നേർമാർഗം പ്രാപിക്കൽ) സദാദും (ലക്ഷ്യപ്രാപ്തിയും) കനിയേണമേ.”
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالسَّدَادَ
“അല്ലാഹുവേ, ഞാൻ നിന്നോട് ഹുദയും സദാദും തേടുന്നു.”
നബി ﷺ നിർവ്വഹിച്ചിരുന്ന ഒരു ദുആ ആഇശാ رَضِيَ اللَّهُ عَنْها യിൽ നി ന്ന് ഇമാം മുസ്ലിം ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു:
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَي صِرَاطٍ مُسْتَقِيمٍ.
“ജിബ്രീലിന്റേയും മീക്കാഈലിന്റേയും ഇസ്റാഫീലിന്റേയും റബ്ബായ, വാനങ്ങളുടേയും ഭൂമിയുടേയും സൃഷ്ടാവായ, അദൃശ്യവും ദൃശ്യവും അറിയുന്നവനായ അല്ലാഹുവേ, നീ നിന്റെ ദാസന്മാർ അഭിപ്രായ വ്യത്യാസത്തിലായ വിഷയങ്ങളിൽ വിധിക്കുന്നവനാണ്. നിന്റെ തീ രുമാനത്താൽ, സത്യത്തിന്റെ വിഷയത്തിൽ അഭിപ്രായവ്യത്യാസ ത്തിലകപ്പെട്ടതിൽ നീ എനിക്കു നേർവഴി കാണിക്കേണമേ. നിശ്ചയം നീ ഉദ്ദേശിക്കുന്നവരെ നീ നേർവഴി കാണിക്കുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല