വിശ്വാസത്തിലൂടെയും സൽകർമ്മങ്ങളിലൂടെയും നബിമാർ സംസ്കരിച്ചെടുക്കുകയും വളർത്തുകയും ചെയ്ത ജനവി ഭാഗങ്ങൾ അവരുടെ പ്രതിസന്ധികളിലും അതിതീക്ഷ്ണമായ പ രീക്ഷണങ്ങളിലും നടത്തിയ പ്രാർത്ഥന വിശുദ്ധ ക്വുർആൻ ഇപ്രകാരം നൽകുന്നു:
رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿١٤٧﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തു തരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. (വി. ക്വു. 3:147)
ഏക ദൈവ വിശ്വാസത്തിലേക്ക് ദഅ്വതു നടത്തിയ നൂഹ് നബി (അ) യെ തന്റെ ജനതയിലെ പ്രമാണിമാർ കളവാക്കുകയും നിഷേധിക്കുകയും കളിയാക്കുകയും ചെയ്തപ്പോൾ അ ദ്ദേഹം നിർവ്വഹിച്ച ദുആ:
رَبِّ انصُرْنِي بِمَا كَذَّبُونِ ﴿٢٦﴾
…എന്റെ റബ്ബേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാൽ നീ എന്നെ സഹായിക്കേണമേ. (വി. ക്വു. 23: 26)
ഫിർഔനിനേയും അവന്റെ പ്രമാണിമാരേയും ഭയന്ന് സിംഹഭാഗം ആളുകളും മൂസാനബി (അ) യിൽ വിശ്വസിച്ചില്ല. ഒരു സംഘം യുവാക്കളാണ് വിശ്വാസമുൾക്കൊണ്ടത്. ക്ഷമിക്കുവാനും ദുആയിരക്കുവാനും മൂസാ (അ) നിർദ്ദേശിച്ചതും പഠിപ്പിച്ചതുമനുസരിച്ച് വിശ്വാസികൾ നിർവ്വഹിച്ച ദുആ:
عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ ﴿٨٥﴾
അല്ലാഹുവിന്റെ മേൽ ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്റെ മർദ്ദനത്തിന് ഇരയാക്കരുതേ. നിന്റെ കാരുണ്യം കൊണ്ട് സത്യനി ഷേധികളായ ഈ ജനതയിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.പ (വി. ക്വു. 10: 85)
ശത്രുക്കൾ, ശുഎെബ്യോ (അ) ടും അദ്ദേഹത്തിൽ വി ശ്വസിച്ചവരോടും തങ്ങളുടെ മതത്തിലേക്കു മടങ്ങണമെന്നും ഇല്ലായെങ്കിൽ നാട്ടിൽനിന്നുപുറത്താക്കുമെന്നും ഭീഷണി മുഴക്കിയപ്പോൾ അവരോട് തങ്ങളുടെ നിലപാടു വ്യക്തമാക്കിയ വിശ്വാസികൾ അല്ലാഹുവോട് നിർവ്വഹിച്ച ദുആ:
وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا ۚ عَلَى اللَّهِ تَوَكَّلْنَا ۚ رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ ﴿٨٩﴾
…ഞങ്ങളുടെ രക്ഷിതാവിന്റെ അറിവ് എല്ലാകാര്യത്തെയും ഉൾ കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്റെ മേലാണ് ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും ഞ ങ്ങളുടെ ജനങ്ങൾക്കുമിടയിൽ നീ സത്യപ്രകാരം തീർപ്പുണ്ടാക്കണ മേ. നീയാണ് തീർപ്പുണ്ടാക്കുന്നവരിൽ ഉത്തമൻ. (വി. ക്വു. 7: 89)
അല്ലാഹുവിലേക്കുള്ള പ്രബോധനം അവസാനിപ്പിച്ചില്ല യെങ്കിൽ എറിഞ്ഞുകൊല്ലുമെന്ന് ശത്രുക്കൾ നൂഹ് (അ) യെ ഭീ ഷണിപ്പെടുത്തിയപ്പോൾ അദ്ദേഹം നിർവ്വഹിച്ച ദുആ:
رَبِّ إِنَّ قَوْمِي كَذَّبُونِ ﴿١١٧﴾ فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ ﴿١١٨﴾
എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു. അതിനാൽ എനിക്കും അവർക്കുമിടയിൽ നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എന്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ. (വി. ക്വു. 26:117, 118)
ശത്രുക്കൾ ഒത്തുകൂടി നൂഹ് (അ) യെ കളവാക്കിയും ഭീഷണിപ്പെടുത്തിയും ഭ്രാന്തനെന്ന് വിളിച്ചുകൂവിയും അദ്ദേഹത്തിനെതിൽ തിരിയുകയും ഒറ്റപ്പെടുത്തുകയും ചെയ്തപ്പോൾ അദ്ദേ ഹം നിർവ്വഹിച്ച ദുആ:
أَنِّي مَغْلُوبٌ فَانتَصِرْ ﴿١٠﴾
ഞാൻ പരാജിതനാകുന്നു. അതിനാൽ (എന്റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ. (വി. ക്വു. 7: 89)
വഴിപിഴച്ചും വഴിപിഴപ്പിച്ചും മാത്രം കാലം കഴിച്ച, ധാർഷ് ഠ്യവും നിഷേധവും കാരണത്താൽ സന്മാർഗം നിഷേധിക്കപെട്ട, തന്റെ ജനതക്കെതിരിൽ നൂഹ് നബി (അ) നടത്തിയ ദുആ:
رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا ﴿٢٦﴾……… وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا ﴿٢٨﴾
എന്റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളിൽപെട്ട ഒരു പൗ രനെയും നീ വിട്ടേക്കരുതേ…. അക്രമകാരികൾക്ക് നാശമല്ലാതൊന്നും നീ വർദ്ധിപ്പിക്കരുതേ. (വി. ക്വു. 71: 26, 28)
ഇബ്റാഹീം നബി (അ) യും കൂടെയുള്ള വിശ്വാസിക ളും നടത്തിയ ദുആ. അവരുടെ ഈ ദുആയിലും നമുക്ക് ഉത്തമമായ മാത്രൃകയുണ്ട് എന്ന് അല്ലാഹു ഉണർത്തി:
رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ ﴿٤﴾ رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿٥﴾
ഞങ്ങളുടെ രക്ഷിതാവേ, നിന്റെമേൽ ഞങ്ങൾ ഭരമേൽപിക്കുകയും, നിങ്കലേക്ക് ഞങ്ങൾ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ ര ക്ഷിതാവേ, ഞങ്ങൾക്ക് നീ പൊറുത്തുതരികയുംചെയ്യേണമേ. തീർച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും. (വി.ക്വു.60 :4,5)
ശിർക്കും സ്വവർഗരതിയും പല നീചവൃത്തികളും ചെയ് തിരുന്ന സദൂം നിവാസികളെ ലൂത്വ് നബി (അ) നേർമാഗത്തി ലേക്കു ക്ഷണിച്ചു. അവരുടെ തെറ്റുകളും തെറ്റുകളുടെ തിക്ത ഫലങ്ങളും അതിന് ഏൽക്കേണ്ടി വരുന്ന ശിക്ഷയും അവരെ ഉണർത്തി. ഉൽബുദ്ധരാകുന്നതിനുപകരം അവർ പരിഹസച്ചുകൊ ണ്ട് അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവാ എന്ന് ആവശ്യപെട്ടു. ലൂത്വ് നബി (അ) ഇപ്രകാരം ദുആ ചെയ്തു:
رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ ﴿٣٠﴾
എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഇൗ ജനതക്കെതിരിൽ എ ന്നെ നീ സഹായിക്കണമേ. (വി. ക്വു. 29 :30)
ലൂത്വ് (അ)നബി തന്റെ ജനതയെ ഉപദേശിക്കുകയും അവരുടെ ദുഷ്ചെയ്തിയെ വിലക്കുകയും അതിന്റെ നെറികേട് വ്യക്തമാക്കിക്കൊടുക്കുകയും അവരോടുള്ള തന്റെ എതിർപ്പും വെറുപ്പും അറപ്പും അറിയിക്കുകയും ചെയ്തപ്പോൾ അവർ അ ദ്ദേഹത്തെ നാട്ടിൽനിന്ന് പുറം തള്ളുമെന്ന് ഭീഷണിപ്പെടുത്തി. അന്നേരം അദ്ദേഹം നിർവ്വഹിച്ച ദുആ:
رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ ﴿١٦٩﴾
എന്റെ റബ്ബേ, എന്നെയും എന്റെ കുടുംബത്തേയും ഇവർ പ്രവർ ത്തിച്ചു കൊണ്ടിരിക്കുന്നതിൽനിന്ന് നീ രക്ഷപ്പെടുത്തേണമേ. (വി. ക്വു. 26:169)
മൂസാ (അ) യുടെ അബദ്ധത്തിലുള്ള തന്റെ ഇടിയേറ്റ് കോപ്റ്റിക് വംശജൻ മരിക്കാനിടയാവുകയും പ്രസ്തുത വിവരം പുറത്താവുകയും ചെയ്തു. പ്രമാണിമാർ താങ്കൾക്കെതിരിലും താങ്കളെ വധിക്കുവാനും ഗൂഢാലോചന നടത്തുന്നു എന്ന് ഒരു ഗുണകാംക്ഷി വന്ന് മൂസ (അ) യോട് പറഞ്ഞപ്പോൾ അദ്ദേഹം നിർവ്വഹിച്ച ദുആ:
رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿٢١﴾
എന്റെ രക്ഷിതാവേ, അക്രമികളായ ജനതയിൽ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ. (വി. ക്വു. 28 :21)
വ്യാജമായി ദിവ്യത്വം ജൽപ്പിക്കുകയും അഹങ്കരിക്കുകയും അക്രമ വാഴ്ച നടത്തുകയും ചെയ്തിരുന്ന ഇൗജിപ്തിലെ ഭരണാധികാരി ഫിർഒൗനെ സത്യത്തിലേക്കു ക്ഷണിക്കുവാൻ വ ഹ്യ് നൽകിയും മഹാദൃഷ്ഠാന്തങ്ങൾ കാണിച്ചും അല്ലാഹു മൂസാ നബി (അ) യെ നിയോഗിച്ചപ്പോൾ സഹായം അർത്ഥിച്ചും മാർഗങ്ങൾ തരപ്പെടുത്താൻ അപേക്ഷിച്ചും മൂസാ നബി (അ) നടത്തിയ ദുആ:
قَالَ رَبِّ اشْرَحْ لِي صَدْرِي ﴿٢٥﴾ وَيَسِّرْ لِي أَمْرِي ﴿٢٦﴾ وَاحْلُلْ عُقْدَةً مِّن لِّسَانِي ﴿٢٧﴾ يَفْقَهُوا قَوْلِي ﴿٢٨﴾ وَاجْعَل لِّي وَزِيرًا مِّنْ أَهْلِي ﴿٢٩﴾
എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നൽകേ ണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. ജനങ്ങൾ എന്റെ സംസാരം മനസ്സിലാക്കേണ്ടതിനായി എന്റെ നാവിൽ നിന്ന് നീ കെട്ടഴിച്ച് തരേണമേ. (വി.ക്വു. 20: 25, 26, 27, 28)
മൂസാ (അ)യോടും ഹാറൂനോ (അ) ടും വിശ്വാസികളോടും ഫിർഒൗനിന്റേയും കിങ്കരന്മാരുടേയും എതിർപ്പും ശത്രു തയും അതികഠിനമായപ്പോൾ മൂസാ (അ) അവർക്കെതിരിൽ നിർവ്വഹിച്ച ദുആ:
رَبَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ ﴿٨٨﴾
ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കൾ തുടച്ചുനീ.ക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവർ വിശ്വ സിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങൾക്ക് നീ കാഠിന്യം നൽകുകയും ചെയ്യേണമേ. (വി. ക്വു. 10: 88)
സർവ്വായുധ സന്നദ്ധരും ആൾബലവും കായിക ശേഷി യുമുള്ള ജാലൂത്തിനും അവന്റെ സൈന്യത്തിനും എതിരിൽ ന്യൂ നാൽന്യൂനപക്ഷമായ ത്വാലൂത്തും വിശ്വാസികളും മുഖാമുഖം അടർകളത്തിൽ നിലയുറച്ചപ്പോൾ ത്വാലൂത്തും വിശ്വാസികളും നിർവ്വഹിച്ച ദുആ:
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٥٠﴾
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെമേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനി ഷേധികളായ ജനങ്ങൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുക യും ചെയ്യേണമേ.പ (വി. ക്വു. 2: 250)
ഫിർഔന്റെ ഭാര്യയായ ആസിയാ ബിൻത് മുസാഹിമിനെ ഫിർഔനും അവന്റെ കിങ്കരന്മാരും പീഢിപ്പിക്കുകയും അതി ചടുലമായ ശിക്ഷാ മുറകൾക്കു വിധേയമാക്കുകയും ചെയ്ത പ്പോൾ മഹതി നടത്തിയ ദുആ:
رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾
എന്റെ റബ്ബേ, എനിക്ക് നീ നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു ഭ വനം ഉണ്ടാക്കിത്തരികയും, ഫിർഒൗനിൽനിന്നും അവന്റെ പ്രവർത്ത നത്തിൽനിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങ ളിൽനിന്നും എന്നെ നീ രക്ഷിക്കുകയുംചെയ്യേണമേ. (വി. ക്വു. 66: 11)
അല്ലാഹുവിൽ നിന്ന് അവതീർണവും തിരുദൂതരും ﷺ വിശ്വാസികളും ദുആയിരക്കുകയും ചെയ്ത അതിശ്രേഷ്ഠ വചനം:
أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾
…(ഞങ്ങളുടെ നാഥാ) നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതു കൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി നീ ഞങ്ങളെ സ ഹായിക്കേണമേ. (വി. ക്വു. 2: 286)
അല്ലാഹുവിന്റെ റസൂൽ ﷺ യുദ്ധം ചെയ്താൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു എന്ന് ഇമാം തുർമുദി റിപ്പോർട്ട് ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ أَنْتَ عَضُدِي وَنَصِيرِي بِكَ أَحُولُ وَبِكَ أَصُولُ وَبِكَ أُقَاتِلُ
“അല്ലാഹുവേ, നീയാണെന്റെ താങ്ങും സഹായിയും. നിന്നെക്കൊണ്ട് ഞാൻ ചലിക്കുന്നു. നിന്നെക്കൊണ്ട് ഞാൻ ചുറ്റുന്നു. നിന്നെ ക്കൊണ്ട് ഞാൻ യുദ്ധം ചെയ്യുന്നു.”
തിരുനബി ﷺ സഖ്യകക്ഷികൾക്കെതിരിൽ യുദ്ധം ചെയ്ത പ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചതായി ഇമാം ബുഖാരി നിവേദനം.
اللَّهُمَّ مُنْزِلَ الْكِتَابِ وَمُجْرِيَ السَّحَابِ وَهَازِمَ الأَحْزَابِ اِهْزِمْهُمْ وَانْصُرْنَا عَلَيْهِم
“കിതാബ് അവതരിപ്പിച്ചവനും കാർമേഘത്തെ ചലിപ്പിച്ചവനും സഖ്യകക്ഷികളെ പരാജയപ്പെടുത്തിയവനുമായ അല്ലാഹുവേ നീ ഇവരെ പരാജയപ്പെടുത്തേണമേ. ഇവർക്കെതിരിൽ നീ ഞങ്ങൾക്കു വിജയമേകേണമേ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല