ഭീതി ഉണ്ടാകുമ്പോൾ ഇപ്രകാരം ചൊല്ലുവാൻ നബി ﷺ പഠിപ്പിച്ചതായി ഇമാം അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ غَضَبِهِ ، وَعِقَابِهِ ، وَشَرِّ عِبَادِهِ ، وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُون
“അല്ലാഹുവിന്റെ പരിപൂർണ്ണ വചനങ്ങൾ കൊണ്ട് അവന്റെ കോപത്തിൽനിന്നും ശിക്ഷയിൽനിന്നും അവന്റെ ദാസന്മാരുടെ കെടുതിയിൽനിന്നും പിശാചുക്കളുടെ കുത്തുകളിൽനിന്നും പിശാചുക്കൾ ഹാജരാകുന്നതിൽ നിന്നും ഞാൻ അഭയം തേടുന്നു.”
അബ്ദുല്ലാഹ് ഇബ്നു മസ്ഊദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: നി ങ്ങളിലൊരാൾക്ക് അഹങ്കാരവും അക്രമവും ഭയക്കും വിധമുള്ള ഭര ണാധികാരിയുണ്ടായാൽ അയാൾ ഇപ്രകാരം പറയട്ടേ എന്ന് ഇമാം ബുഖാരി അദബുൽമുഫ്റദിൽ നിവേദനം ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ الْعَرْشِ الْعَظِيمِ ، كُنْ لِي جَارًا مِنْ فُلانٍ وَأَحْزَابِهِ وَأَشْيَاعِهِ أَنْ يَفْرُطُوا عَلَيَّ، أَوْ أَنْ يَطْغَوْا، عَزَّ جَارُك وَجَلَّ ثَنَاؤُكَ ، وَلا إلَهَ غَيْرُكَ
“ഏഴു വാനങ്ങളുടെ നാഥനായ, മഹത്തായ സിംഹാസനത്തിന്റെ നാഥനായ, അല്ലാഹുവേ, നീ എനിക്ക് ഇന്ന വ്യക്തിയിൽനിന്നും അയാളുടെ സംഘങ്ങളിൽനിന്നും കക്ഷികളിൽനിന്നും അവർ എന്റെ നേരെ അതിരുവിടുന്നതിൽനിന്നും അല്ലെങ്കിൽ എന്നെ അക്രമിക്കു ന്നതിൽനിന്നും നീ എനിക്ക് സഹായിയാകേണമേ. നിന്റെ സഹാ യം മഹത്തരമായിരിക്കുന്നു. നിന്റെ പ്രശംസ ഉന്നതമായിരിക്കുന്നു. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല.”
അന്ത്യനാളിന്റെ ഭീതിയെ കുറിച്ച് ഉണർത്തവേ പ്രാർത്ഥിക്കുവാൻ തിരുനബി ﷺ പഠിപ്പിച്ചത് ഇമാം തുർമുദി ഇപ്രകാരം നിവേദനം ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ تَوَكَّلْنَا عَلَى اللَّهِ رَبِّنَا
“ഞങ്ങൾക്ക് അല്ലാഹു മതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു. ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ ഞ ങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു.”
ഇബ്രാഹീം നബി ﷺ അഗ്നികുണ്ഡത്തിലേക്ക് എറിയപ്പെട്ടപ്പോൾ അവസാനമായി അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണെന്ന് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ബുഖാരി നിവേദനം:
حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ
“എനിക്ക് അല്ലാഹു മതി. അല്ലാഹു, ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു.”
തിരുനബി ﷺ ഒരു വിഭാഗത്തെ ഭയന്നാൽ താഴെവരും വിധം പ്രാത്ഥിക്കുമായിരുന്നു എന്ന് അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ، وَنَعُوذ بِكَ مِنْ شُرُورِهِمْ
“അല്ലാഹുവേ, ഞങ്ങളെ പ്രതിരോധിക്കുവാൻ നിന്നെ ഞങ്ങൾ അവരുടെ നെഞ്ചിൽ ആക്കുന്നു. അവരുടെ ശർറിൽ നിന്ന് ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.’
ഉഹ്ദു യുദ്ധാനന്തരം തിരുനബി ﷺ യേയും സ്വഹാബി കളേയും നേരിടുവാൻ മക്കാ മുശ്രിക്കുകൾ വീണ്ടും സൈന്യത്തെ ഒരുമിച്ച് കൂട്ടിയിരിക്കുന്നുവെന്നും അവരെ ഭയപ്പെടണമെ ന്നും കപടവിശ്വാസികൾ പറഞ്ഞപ്പോൾ നബി ﷺ യുടേയും സ്വഹാബികളുടേയും പ്രഖ്യാപനം ഇപ്രകാരമായിരുന്നു:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
“ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കുവാൻ ഏറ്റവും ഉത്തമനാകുന്നു അല്ലാഹു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല