മത്സ്യത്തിന്റെ വയറ്റിലായിരിക്കെ കുറ്റബോധത്തോടെ ദി ന്നുൻ യൂനുസ് (അ) നിർവ്വഹിച്ച ദുആകൊണ്ട് ക്ലേശമോ പരീക്ഷ ണമോ ബാധിച്ചവൻ ദുആ ചെയ്താൽ ആശ്വാസം അരുളപ്പെടു മെന്ന് തിരുനബി ﷺ അറിയിച്ചു. ഹാകിം നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾ (سورة يونس)
നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധൻ! തീർ ച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽപെട്ടവനായിരിക്കുന്നു. (വി. ക്വു. 22: 87)
ഉപരി സൂചിത ദുആകൊണ്ട് പ്രാർത്ഥിക്കുന്ന ഏവർക്കും അല്ലാഹു ഉത്തരം ചെയ്യുമെന്നും ഹദീഥുകളിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
ക്ലേശപ്പെടുമ്പോൾ നബി ﷺ ചൊല്ലിയിരുന്നതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്:
لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
“ഉന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ റബ്ബായ അല്ലാഹു വല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹനീയ സിംഹാസനത്തിന്റെ നാഥനായ, ഭൂമിയുടെ നാഥനായ, വാനങ്ങളുടെ നാഥനായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല”
താഴെ വരുന്ന ദുആ ചെയ്താൽ ദുഃഖവും വ്യഥയുമു ള്ളവന്റെ ദുഃഖവും വ്യഥയും പോകുമെന്നും സന്തോഷം വരുമെന്നും ഹദീഥുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّى عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِى بِيَدِكَ مَاضٍ فِىَّ حُكْمُكَ عَدْلٌ فِىَّ قَضَاؤُكَ أَسْـأَلُكَ بِكُلِّ اسْـمٍ هُوَ لَكَ سَـمَّيْتَ بِهِ نَفْسَـكَ أَوْ عَلـَّمْتَهُ أَحَداً مِنْ خَـلْقِكَ أَوْ أَنْـزَلْتَهُ فِى كِتَابِكَ أَوِ اسْـتَـأْثَرْتَ بِهِ فِى عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِى وَنُورَ صَدْرِى وَجَلاَءَ حُزْنِى وَذَهَابَ هَمِّى
“അല്ലാഹുവേ, നിശ്ചയം ഞാൻ നിന്റെ ദാസനാണ്. നിന്റെ ദാസ ന്റെ പുത്രനാണ്. നിന്റെ ദാസിയുടെ പുത്രനാണ്. എന്റെ മൂർദ്ധാവ് നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പിലാകു ന്നതാണ്. നിന്റെ വിധി എന്നിൽ നീതിപൂർവ്വകമാണ്. നീ നിന്റെ നഫ്സിന് പേരുവെച്ച, നിന്റെ സൃഷ്ടികളിൽ ഒരാളെ പഠിപ്പിച്ച, നി ന്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ച, നിന്റെയടുക്കൽ അദൃശ്യജ്ഞാ നത്തിൽ നീ നിനക്ക് പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുക ളും മുൻനിർത്തി ഞാൻ നിന്നോട് തേടുന്നു; ക്വുർആനിനെ എ ന്റെ ഹൃദയത്തിന്റെ വസന്തവും നെഞ്ചകത്തിന്റെ പ്രകാശവും ദുഃ ഖത്തെ നീക്കുന്നതും മനോവ്യഥ പോക്കുന്നതും ആക്കേണമേ.”
താഴെ വരുന്ന ദുആ, തന്റെ കുടുംബത്തെ വിളിച്ചു കൂട്ടി അവരിൽ ജീവിതക്ലേശം അല്ലെങ്കിൽ മനോദുഃഖം ബാധിച്ചവരോട് ചൊല്ലുവാൻ തിരുദൂതർ ﷺ കൽപിച്ചത് ആഇശാ رَضِيَ اللَّهُ عَنْها യിൽ നി ന്നും ജീവിതക്ലേശത്തിൽ ചൊല്ലുവാൻ അസ്മാഅ് ബിൻത് ഉമെയ്സി رَضِيَ اللَّهُ عَنْها നെ പഠിപ്പിച്ചത് അവരിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീഥുകളെ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُ ، اللَّهُ رَبِّى لاَ أُشْرِكُ بِهِ شَيْئًا
“അല്ലാഹു, അല്ലാഹു എന്റെ റബ്ബാകുന്നു. ഞാൻ അവനിൽ യാ തൊന്നിനേയും പങ്ക് ചേർക്കുകയില്ല.”
ഞെരുക്കത്തിന്റെ സമയത്ത് തിരുനബി ﷺ താഴെ വരുന്ന ദുആഉകൾ നിർവ്വഹിക്കാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്തു.
لاَ إِلَهَ إِلاَّ اللَّهُ العَظِيمُ الحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَالأَرْضِ رَبُّ العَرْشِ العَظِيمِ
“മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റേയും വാനങ്ങളുടേയും ഭൂമിയുടേയും നാഥനായ അല്ലാഹുവല്ലാതെ യഥാർത്ഥ ആ രാധ്യനായി മറ്റാരുമില്ല.”
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْعَرْشِ الْكَرِيمِ
“മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. ആദരണീയമായ സിംഹാസനത്തിന്റെ നാഥനായ, വാനങ്ങളുടെ നാഥനായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.”
ആശ്വാസത്തിന്റെ വചനങ്ങൾ തിരുനബി ﷺ പഠിപ്പിച്ചത് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇപ്രകാരം നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
لَا إِلَهَ إِلَّا اللهُ الْحَلِيمُ الْعَظِيمُ لَا إِلَهَ إِلَّا اللهُ الْحَلِيمُ الْكَرِيمُ، لَا إِلَهَ إِلَّا هو رَبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْكَرِيمُ
“മഹനീയനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആ രാധ്യനായിമറ്റാരുമില്ല. അത്യുദാരനും സഹനശീലനുമായ അല്ലാഹു വല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. സിംഹാസനത്തിന്റേയും സപ്ത വാനങ്ങളുടേയും മഹനീയ നാഥനായ അല്ലാഹുവല്ലാ തെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.”
ഞെരുക്കമോ ക്ലേശമോ ബാധിച്ചാൽ പ്രാർത്ഥിക്കുവാൻ അലിയ്യി رَضِيَ اللَّهُ عَنْهُ നെ തിരുനബി ﷺ പഠിപ്പിച്ചത് ഇമാം അഹ്മദ് നിവേദനം ചെയ്തു. ഇമാം ദഹബി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
لا إلهَ إلاَّ الله الْحَلِيمُ الْكَرِيمُ سُبْحَانَهُ، وَتَبَارَكَ اللهُ رَبُّ الْعَرْشِ الْعَظِيمِ، وَالْحَمْدُ للهِ رَبِّ الْعَالَمِينَ
“മഹനീയനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. മഹനീയ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അനുഗ്രഹ പൂർണനായിരിക്കുന്നു. ലോകരുടെ രക്ഷിതാവായ അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതിയും.”
ക്ലേശപ്പെടുന്നവനുള്ള ദുആയായി താഴെ വരുന്ന ദുആ വചനം തിരുനബി പഠിപ്പിച്ചത് അബൂബകറഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ رَحْمَتَكَ أَرْجُو، فَلاَ تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ، لاَ إِلَهَ إِلاَّ أَنْتَ
“അല്ലാഹുവേ, നിന്റെ കാരുണ്യം ഞാൻ പ്രതീക്ഷിക്കുന്നു. കണ്ണിമവെട്ടുന്ന നേരം പോലും എന്റെ കാര്യം എന്നിലേക്ക് ഏൽപ്പിക്കരുതേ. എന്റെ എല്ലാ കാര്യങ്ങളും എനിക്കു നീ നന്നാക്കിത്തരേണമേ. യഥാർത്ഥിൽ ആരാധിക്കപ്പെടുന്നവനായി നീയല്ലാതെ മറ്റാരുമില്ല”
നുബുവ്വത്തിന്റെ പത്താം വർഷം ത്വാഇഫിലേക്ക് പാലായനം നടത്തിയ തിരുമേനി ﷺ യെ കൂകി വിളിച്ചും കല്ലെറിഞ്ഞും ത്വാഇഫിൽനിന്ന് ആട്ടിയിറക്കിയപ്പോൾ നിണമണിഞ്ഞ കാലുകളേയും ഓടിത്തളർന്ന ശരീരത്തേയും വിറക്കുന്ന കൈകളേയും സക്ഷിയാക്കി നിറകണ്ണുകളാൽ അവിടുന്നു നിർവ്വഹിച്ച ദുആ. സ്വഹീഹുസ്സീറയിൽ ഇബ്റാഹീം അൽഅലി സംഭവത്തെ സ്വഹീഹെന്നു വിശേഷിപ്പിച്ചു.
اللّهُمّ إلَيْك أَشْكُو ضَعْفَ قُوّتِي ، وَقِلّةَ حِيلَتِي ، وَهَوَانِي عَلَى النّاسِ يَا أَرْحَمَ الرّاحِمِينَ أَنْتَ رَبّ الْمُسْتَضْعَفِينَ وَأَنْتَ رَبّي ، إلَى مَنْ تَكِلُنِي ؟ إلَى بَعِيدٍ يَتَجَهّمُنِي ؟ أَمْ إلَى عَدُوّ مَلّكْته أَمْرِي ؟ إنْ لَمْ يَكُنْ بِك عَلَيّ غَضَبٌ فَلَا أُبَالِي، وَلَكِنْ عَافِيَتُك هِيَ أَوْسَعُ لِي، أَعُوذُ بِنُورِ وَجْهِك الّذِي أَشْرَقَتْ لَهُ الظّلُمَاتُ وَصَلُحَ عَلَيْهِ أَمْرُ الدّنْيَا وَالْآخِرَةِ مِنْ أَنْ تُنْزِلَ بِي غَضَبَك، أَوْ يَحِلّ عَلَيّ سُخْطُك ، لَك الْعُتْبَى حَتّى تَرْضَى ، وَلَا حَوْلَ وَلَا قُوّةَ إلّا بِك.
“അല്ലാഹുവേ, എന്റെ ദുർബലതയെ പറ്റിയും പ്രാപ്തിക്കുറവിനെ പറ്റിയും ജനങ്ങളുടെ മുമ്പിൽ ഞാൻ നിസ്സാരനാക്കപ്പെടുന്നതിനെ പറ്റിയും നിന്നോടു ഞാൻ ആവലാതിപ്പെടുന്നു. പരമകാരുണിക നായവനേ, നീയാണ് ദുർബലരായി ഗണിക്കപ്പെടുന്നവരുടെ രക്ഷി താവ്. നീയാണ് എന്റേയും രക്ഷിതാവ്. ആരിലേക്കാണ് നീ എന്നെ ഏൽപ്പിക്കുന്നത്? എന്നോടു മുഖം കോട്ടുന്ന ഏതോ അന്യനിലേക്കോ? അതല്ല ഒരു ശത്രുവിലേക്ക് എന്റെ കാര്യം നീ അധികാരപ്പെടുത്തിയോ? നിനക്ക് എന്നോടു കോപമില്ലെങ്കിൽ ഞാൻ ഒന്നും പ്രശ്നമാക്കുന്നില്ല. എന്നാലും നിന്നിൽ നിന്നുള്ള സൗഖ്യം എനിക്ക് എമ്പാടും മതി. അന്ധകാരങ്ങളെ വെളിച്ചമാക്കിയ, ഇഹപര കാര്യ ങ്ങളെ നന്നാക്കിയ, നിന്റെ മുഖത്തിന്റെ പ്രകാശം കൊണ്ട് നിന്റെ കോപം എന്നിൽ വർഷിക്കുന്നതിൽ നിന്നും നിന്റെ ദേഷ്യം എന്റെ മേൽ വന്നിറങ്ങുന്നതിൽ നിന്നും ഞാൻ അഭയം തേടുന്നു. നീ തൃ പ്തിപ്പെടുവോളം നിന്നിലേക്കു മാത്രമാണ് മടക്കം. നിന്നെ കൊണ്ട് മാത്രമല്ലാതെ യാതൊരു ചലനശേഷിയും കഴിവുമില്ല.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല