അലിയ്യി رَضِيَ اللَّهُ عَنْهُ നെ അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ച വചനങ്ങളാണ് ചുവടെ. ഒരു പർവ്വതത്തോളം കടം ഉണ്ടെങ്കിലും ഇവ കൊണ്ടു ദുആ ചെയ്താൽ അല്ലാഹു അത് വീട്ടിത്തരുമെന്ന് അലിയ്യ് رَضِيَ اللَّهُ عَنْهُ പറയുമായിരുന്നു എന്ന് സുനനുത്തിർമുദിയിലുണ്ട്. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ اِكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْـنِّي بِفَضْلِكَ عَمَّنْ سِوَاكَ
“അല്ലാഹുവേ, നിന്റെ ഹറാമിൽ നിന്ന് നിന്റെ ഹലാലിൽ നീ എനിക്ക് മതി വരുത്തേണമേ, നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവ രിൽ നിന്ന് എനിക്ക് നീ ധന്യത നൽകേണമേ.”
തിരുനബി ﷺ ഇപ്രകാരം ദുആ ചെയ്തിരുന്നതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്:
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ ، وَالْعَجْزِ وَالْكَسَلِ ، وَالْجُبْنِ وَالْبُخْلِ ، وَضِلَعِ الدَّيْنِ ، وَغَلَبَةِ الرِّجَالِ
“അല്ലാഹുവേ, മനോവ്യഥയിൽ നിന്നും ദുഃഖത്തിൽ നിന്നും അശക്ത തയിൽനിന്നും അലസതയിൽ നിന്നും ഭീരുത്വത്തിൽ നിന്നും പിശുക്കിൽനിന്നും കടഭാരത്തിൽ നിന്നും ആളുകളുടെ മേൽ കോയ്മ യിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.”
ഉഹ്ദു പർവ്വതത്തോളം കടം ഉണ്ടെങ്കിലും അല്ലാഹു അത് വീട്ടി നൽകുവാൻ നബി ﷺ മുആദി رَضِيَ اللَّهُ عَنْهُ നെ പഠിപ്പിച്ചതായി അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ത്വബറാനി ഇപ്രക രം നിവേദനം ചെയ്തു:
اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ. رَحْمَنُ الدُّنْياَ وَاْلآخِرَةِ وَرَحِيمُهُمَا، تُعْطِيهِمَا مَنْ تَشَاءُ، اِرْحَمْنِي رَحْمَةً تُغْنِينِي بِهَا عَنْ رَحْمَةِ مَنْ سِوَاكَ
“ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർ ക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രേ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. ഇഹത്തിന്റേയും പരത്തിന്റേയും റഹ്മാനും അവരണ്ടിന്റേയും റഹീമുമായവൻ. അവ രണ്ടും നീ ഉദ്ദേശിക്കുന്നവർക്ക് നീ കനിയുന്നു. നീ ഒഴികെയുള്ളവരുടെ കാരുണ്യത്തിൽ നിന്ന് എന്നെ ധന്യനാക്കും വിധമുള്ള കാരുണ്യം നീ എനിക്ക് നൽകേണമേ.”
താഴെ വരുന്ന ദുആ തിരുനബി ﷺ നമസ്കാരത്തിൽ നിർവ്വഹിക്കാറുണ്ടായിരുന്നതിനാൽ ഒരു സ്വഹാബി തിരുനബി ﷺ യോട് ചോദിച്ചു: കടത്തിൽ നിന്ന് എത്ര മാത്രമാണ് നിങ്ങൾ രക്ഷ തേടുന്നത്. തിരുനബി ﷺ പ്രതികരിച്ചു: ഒരു വ്യക്തി കടബാധ്യതയുള്ളവനായാൽ സംസാരിച്ചാൽ കളവുപറയുകയും വാഗ്ദാനം ചെയ്താൽ ലംഘിക്കുകയും ചെയ്യും. സംഭവം ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്തു:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ المَأْثَمِ وَالمَغْرَمِ
“അല്ലാഹുവേ, കുറ്റകൃത്യങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു”
ഒരു ഖാദിമിനെ ചോദിച്ച് മകൾ ഫാത്വിമ തിരുനബി ﷺ യുടെ അടുക്കൽ വന്നപ്പോൾ താഴെ വരുന്ന ദുആ ചെയ്യുവാൻ അവിടുന്ന് കൽപിച്ചത് സുനനുത്തുർമുദിയിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ العَرْشِ العَظِيمِ رَبَّنَا وَرَبَّ كُلِّ شَيْءٍ مُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالقُرْآنِ فَالِقَ الحَبِّ وَالنَّوَى أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ البَاطِنُ فَلَيْسَ دُونَكَ شَيْءٌاقْضِ عَنِّي الدَّيْنَ وَأَغْنِنِي مِنَ الفَقْرِ
“ഏഴ് വാനങ്ങളുടേയും മഹത്തായ സിംഹാസനത്തിന്റേയും ഞങ്ങ ളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, തൗറാത്തും ഇഞ്ചീലും ഫുർക്വാനും അവതരിപ്പിച്ചവനായ വിത്തും ധാന്യവും മുളപ്പിച്ച വനായ, അല്ലാഹുവേ, നിന്റെ പിടുത്തത്തിലുള്ളതായ എല്ലാ വസ് തുക്കളുടേയും തിന്മയിൽനിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീയാകുന്നു അൽഅവ്വൽ നിനക്ക് മുമ്പ് യാതൊന്നു മില്ല. നീയാകുന്നു അൽആഖിർ നിനക്ക് ശേഷം യാതൊന്നുമില്ല. നീ യാകുന്നു അളള്വാഹിർ നിനക്കുമീതെ യാതൊന്നുമില്ല. നീയാകുന്നു അൽബാത്വിൻ നിന്റെ (അറിവു)കൂടാതെ യാതൊന്നുമില്ല. നീ എന്റെ കടം വീട്ടേണമേ. ദാരിദ്ര്യത്തിൽനിന്ന് കരകയറ്റി എന്നെ ധന്യനാക്കേണമേ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല