മരണം കൊതിക്കരുത്, അനിവാര്യമെങ്കിൽ?
തനിക്കു വന്നിറങ്ങിയ ദുരിതത്തിന്റെ പേരിൽ ആരും മരണം ആഗ്രഹിക്കരുതെന്നും അനിവാര്യമാണെങ്കിൽ പ്രാർത്ഥിക്കുവാൻ അല്ലാഹുവിന്റെ റസൂൽ ﷺ അരുളിയത് അനസി رَضِيَ اللَّهُ عَنْهُ ൽ നി ന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയ്തു:
اللَّهُمَّ أَحْيِنِى مَا كَانَتِ الْحَيَاةُ خَيْرًا لِى وَتَوَفَّنِى إِذَا كَانَتِ الْوَفَاةُ خَيْرًا لِى
“അല്ലാഹുവേ, ജീവിതം എനിക്കു നന്മയായത്ര നീ എന്നെ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് ഉത്തമമെങ്കിൽ നീ എന്നെ മരിപ്പിക്കേണമേ.”
മരണാസന്നനായ വ്യക്തിക്കരികിൽ
മരണം ആസന്നമായവർക്ക് “ലാഇലാഹഇല്ലല്ലാഹ്” ചൊല്ലിക്കൊടുക്കുവാൻ തിരുദൂതർ ﷺ കൽപിക്കുകയും “ഒരാളുടെ മരണാവസ്ഥയിലെ വാക്കുകളിൽ അവസാനത്തേത് ലാഇലാഹഇ ല്ലല്ലാഹ് ആയാൽ അയാൾ ഒരു ദിനം സ്വർഗത്തിൽ പ്രവേശിക്കും; അതിനുമുമ്പ് അയാൾക്ക് എന്തു തന്നെ ബാധിച്ചാലും” എന്നു പറയുകയും ചെയ്തതായി അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും ഇബ് നുഹിബ്ബാൻ നിവേദനം ചെയ്തു. ശുഐബ് അർനാഊത്വ് സ്വ ഹീഹെന്ന് വിശേഷിപ്പിച്ചു.
لَا إِلَهَ إِلَّا اللَّهُ
അബൂസലമ رَضِيَ اللَّهُ عَنْهُയുടെ മരണവേളയിൽ അല്ലാഹുവിന്റെ തിരുദൂതർ ﷺ ദുആ ചെയ്യുന്നതായി കേട്ടത് ഉമ്മുസലമഃയിൽ നിന്ന് ഇമാം മുസ്ലിം ഇപ്രകാരം നിവേദനം ചെയ്യുന്നു:
اللَّهُمَّ اغْفِرْ لأَبِى سَلَمَةَ وَارْفَعْ دَرَجَتَهُ فِى الْمَهْدِيِّينَ
“അല്ലാഹുവേ, അബൂസലമയോട് നീ പൊറുക്കേണമേ. സന്മാർഗം ലഭിച്ചവരിൽ അദ്ദേഹത്തിന്റെ പദവി നീ ഉയർത്തേണമേ.”
മരണം ആസന്നമായവൻ
മരണാസന്നനായ തിരുനബി ﷺ ദുആ ചെയ്തിരുന്നത് ഉമ്മുൽമുഅ്മിനീൻ ആഇശാ رَضِيَ اللَّهُ عَنْها പറഞ്ഞത് ഇമാം ബുഖാരിയും മറ്റും ഇപ്രകാരം നിവേദനം:
اللَّهُمَّ اغْفِرْ لِي وَارْحَمْنِي، وَأَلْحِقْنِي بِالرَّفِيقِ الأَعْلَى
“അല്ലാഹുവേ, നീ എനിക്കു പൊറുത്തുതരുകയും എന്നോടു കരുണ കാണിക്കുകയും ചെയ്യേണമേ. റഫീക്വുൽഅഅ്ലായിൽ എന്നെ എത്തിക്കേണമേ.”
മുസ്വീബത്ത് ഏൽക്കുമ്പോൾ
മുസ്വീബത്ത് ഏൽക്കുന്ന വ്യക്തി താഴെ വരുന്ന ദുആ ചെയ്താൽ നഷ്ടപ്പെട്ടതിനേക്കാൾ ഉത്തമമായത് അല്ലാഹു അയാൾക്ക് പകരം നൽകുമെന്ന് ഇമാം മുസ്‌ലിം രിവായത്ത് ചെയ്ത ഹദീഥിലുണ്ട്.
إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْراً مِنْهَا
“ഞങ്ങൾ അല്ലാഹുവിന്റെ മാത്രം അധീനത്തിലാണ്. അവങ്കലേക്കു മാത്രം മടങ്ങേണ്ടവരുമാണ്. അല്ലാഹുവേ എനിക്കേറ്റ മുസ്വീബത്തിൽ നീ എനിക്ക് പ്രതിഫലം നൽകേണമേ, ഇതിനേക്കാൾ നല്ലത് എനിക്ക് പകരം നൽകേണമേ.”
രോഗിയുടേയോ മയ്യിത്തിന്റേയോ സമീപത്ത് സന്നിഹിതരാകുന്നവർ നല്ലതേ പറയാവൂ എന്നും ആളുകൾ പറയുന്നതിന് മലക്കുകൾ ആമീൻ ചൊല്ലുമെന്നും പറഞ്ഞിട്ടുണ്ട്.
അബൂ സലമഃ رَضِيَ اللَّهُ عَنْهُ മരണപ്പെട്ടപ്പോൾ വിധവയായ ഉമ്മുസലമ رَضِيَ اللَّهُ عَنْها യോട് തിരുനബി ﷺ ഇപ്രകാരം പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു:
اللَّهُمَّ اغْفِرْ لِي وَلَهُ وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً
“അല്ലാഹുവേ, എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ. അദ്ദേഹത്തിനുപകരം ഉത്തമനായ ഒരു പിൻഗാമിയെ എനിക്കു നീ പ്രദാനം ചെയ്യേണമേ.”
ഈ പ്രാർത്ഥനയുടെ ഫലമായി അബൂസലമഃയേക്കാൾ ഉത്തമനായ മുഹമ്മദ് ﷺ യെ അല്ലാഹു തനിക്കു പിൻഗാമിയാക്കിത്തന്നു എന്ന് ഉമ്മുസലമഃ പറഞ്ഞത് ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.
സന്തതികൾ മരണപ്പെടുമ്പോൾ
• അൽഹംദുലില്ലാഹ് പറയുക
• താഴെ വരുന്ന ഇസ്തിർജാഇന്റെ വചനം ചൊല്ലുക
إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ
“ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കുതന്നെ മടങ്ങേണ്ടതാണ്.”
സന്താനം മരണപ്പെടുമ്പോൾ ഒരു രക്ഷിതാവ് അല്ലാഹു വിനെ സ്തുതിച്ച് ഇസ്തിർജാഅ് പറഞ്ഞാൽ, അയാൾക്ക് സ്വർഗത്തിൽ ഒരു വീട് പണിയുവാനും ആ വീടിന് “ബയ്ത്തുൽഹംദ്’ എന്ന് പേരിടുവാനും അല്ലാഹു മലക്കുകളോട് പറയുമെന്ന് ഇമാം തിർമുദി റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
അനുശോചനം നടത്തുവാൻ
മകൾ സെയ്നബി رَضِيَ اللَّهُ عَنْها നോട് അവരുടെ കുട്ടി മരണാസന്നനാണെന്ന് അറിയിച്ചപ്പോൾ തിരുനബി ﷺ നടത്തിയ തഅ്സി യത്ത് ഇമാം ബുഖാരിയും മറ്റും റിപ്പോർട്ട് ചെയ്തു. തഅ്സിയ ത്ത് നടത്തുവാൻ എറ്റവും നല്ല വചനങ്ങൾ ഇതാണെന്ന് ഇമാം നവവി അൽഅദ്കാറിൽ പറഞ്ഞു.
إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلُّ شَيْءٍ عِنْدَ اللَّهِ بِأَجَلٍ مُسَمًّى فَلْتَصْبِرْ وَلْتَحْتَسِبْ
“നിശ്ചയം, അല്ലാഹുവിനാണ് അവൻ സ്വീകരിച്ചതും അവൻ നൽകി യതും. എല്ലാ വസ്തുക്കളും അവന്റെയടുക്കൽ ഒരു നിർണ്ണിത അവധിവരെയാണ്. അതിനാൽ ക്ഷമിക്കുക. (അല്ലാഹുവിൽ നിന്ന്) പ്രതിഫലം മോഹിക്കുക.”
ജനാസഃ നമസ്കാരത്തിൽ
ജനാസഃ നമസ്കരിച്ചാൽ ദുആ ആത്മാർത്ഥമാക്കുവാൻ തിരുദൂതർ ﷺ കൽപിച്ചത് ഇമാം അബൂദാവൂദ് നിവദനം. അൽ ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
നബി ﷺ സ്വഹാബികളൊന്നിച്ച് ഒരു വ്യക്തിക്കു വേണ്ടി മയ്യിത്ത് നമസ്കാരം നിർവ്വഹിക്കുകയും താഴെ വരുന്ന ദുആ നിർവ്വഹിക്കുകയും ചെയ്തതായി വാഥിലത്തി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنَّ فُلَانَ بْنَ فُلَانٍ فِي ذِمَّتِكَ وَحَبْلِ جِوَارِكَ فَقِهِ مِنْ فِتْنَةِ الْقَبْرِ وَعَذَابِ النَّارِ وَأَنْتَ أَهْلُ الْوَفَاءِ وَالْحَمْدِ اللَّهُمَّ فَاغْفِرْ لَهُ وَارْحَمْهُ إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
“അല്ലാഹുവേ, ഇന്ന വ്യക്തിയുടെ ഇന്ന മകൻ നിന്റെ ഉത്തരവാ ദിത്തത്തിലും സംരക്ഷണത്തിലുമാണ്, അതുകൊണ്ട് ക്വബ്റിലെ പരീക്ഷണങ്ങളിൽനിന്നും അതിലെ ശിക്ഷയിൽ നിന്നും നീ അവനെ സംരക്ഷിക്കേണമേ. നീ കരാർ പൂർത്തികരിക്കുന്നവനും സ്തുത്യർ ഹനുമാണ്. അല്ലാഹുവേ, നീ അവനോട് പൊറുക്കുകയും ദയ കാണിക്കുകയും ചെയ്യേണമേ! നിശ്ചയം, നീ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്.”
നബി ﷺ ഒരു ജനാസക്ക് നമസ്കരിക്കുകയും താഴെ വരുന്ന ദുആ നിർവ്വഹിക്കുകയും ചെയ്തത് ഔഫ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ കേട്ടു. നബി ﷺ യുടെ ഈ ദുആ കേട്ടപ്പോൾ ആ മയ്യിത്ത് ഞാനായിരുന്നുവെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. സംഭവം ഇമാം മുസ്ലിം നിവേദനം ചെയ്തു.
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ أَوْ مِنْ عَذَابِ النَّارِ
“അല്ലാഹുവേ, ഈ മയ്യിത്തിനു നീ പൊറുത്തുകൊടുക്കുകയും അ തിനോടു നീ കരുണകാണിക്കുകയും, ഇതിനു രക്ഷനല്കുകയും, മാപ്പുകൊടുക്കുകയും, ഈ മയ്യിത്തിന്റെ വാസസ്ഥലം ആദരിക്കുകയും, പ്രവേശനമാർഗം വിശാലപ്പെടുത്തുകയും, വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യിത്തിനെ നീ കഴുകി വൃത്തിയാക്കുകയും, വെള്ളവസ്ത്രം ശുദ്ധിയാക്കിയതു പോലെ ശു ദ്ധിയാക്കുകയും, തന്റെ ഭവനത്തിനു പകരം കൂടുതൽ ഉത്തമമാ യ ഒരു ഭവനവും കുടുംബത്തിനു പകരം കൂടുതൽ ഉത്തമമായ ഒരു കുടുംബവും, തന്റെ ഇണയേക്കാൾ കൂടുതൽ ഉത്തമമായ ഒ രു ഇണയെയും നീ നൽകുകയും, സ്വർഗത്തിൽ പ്രവേശിപ്പിക്കുക യും, ക്വബ്റിലെ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷിക്കുകയും ചെയ്യേണമേ.”
നബി ﷺ ഒരു ജനാസക്ക് നമസ്കരിച്ചാൽ ഇപ്രകാരം ദുആ ചെയ്യുമായിരുന്നു എന്ന് ഇമാം അബൂദാവൂദും മറ്റും നിവേ നം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الْإِسْلَامِ وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِيمَانِ
“അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ഹാജറുള്ളവനും ഹാജറില്ലാത്തവനും ചെറിയവനും വലിയവനും ആ ണിനും പെണ്ണിനും നീ പൊറുക്കേണമേ. അല്ലാഹുവേ, ഞങ്ങളിൽ ആരെയാണോ നീ ജീവിപ്പിക്കുന്നത് അവനെ ഇസ്ലാമിക ആദർശ ത്തിൽ നീ ജീവിപ്പിക്കേണമേ. ഞങ്ങളിൽ ആരെയാണോ നീ മരിപ്പി ക്കുന്നത് അവനെ ഈമാനോടു കൂടി നീ മരിപ്പിക്കേണമേ.”
കുട്ടികൾക്കു ജനാസഃ നമസ്കരിക്കുമ്പോൾമയ്യിത്ത് കുട്ടിയുടേതാണെങ്കിൽ താഴെവരുന്ന ദുആ ചൊ ല്ലുന്നത് പ്രതിഫലാർഹമാണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അബൂഹുറയ്റ
رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം ബയ്ഹക്വി ഇതു നിവേദനം ചെയ്തിട്ടുമുണ്ട്.
اللَّهُمَّ اجْعَلْهُ سَلَفًا لِوَالِدَيْهِ، وَفَرَطًا وَأَجْرًا
“അല്ലാഹുവേ ഇൗ കുഞ്ഞിനെ അവന്റെ മാതാപ്പിതാക്കൾക്ക് പ്രതി ഫലം പകരമേകുന്ന ധനവും ഒരു സൂക്ഷിപ്പു സ്വത്തും കൂലിയുമാ ക്കേണമേ.’
നാലാമത്തെ തക്ബീറിനു ശേഷംജനാസഃ നമസ്കാരത്തിൽ നാലാം തക്ബീറിന്റേയും സ ലാം വീട്ടുന്നതിന്റേയും ഇടയിൽ അൽപനേരം നിൽക്കുകയും സൗകര്യപ്രദമായ ഒരു ദുആ ചെയ്യുകയുമാണെങ്കിൽ അതിനു തെളിവുകളുണ്ട്. അൽബാനി പ്രസ്തുത രിവായത്തുകളെ അഹ് കാമുൽജനാഇസിൽ നൽകയിട്ടുണ്ട്.
താഴെവരുന്ന ദുആ ചൊല്ലാവുന്നതാണെന്ന് ചില പണ്ഡി തന്മാർ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ജനാസഃ നമസ്കാരത്തി ൽ ചൊല്ലാം എന്നെല്ലാതെ നാലാമത്തെ തക്ബീറിനു ശേഷം പ്രാർത്ഥിക്കാം എന്ന് ഹദീഥിൽ വന്നിട്ടില്ല.
اللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفْتِنَّا بَعْدهُ
“അല്ലാഹുവേ, ഇദ്ദേഹത്തിന്റെ പ്രതിഫലം നീ ഞങ്ങൾക്കു തടയരു തേ. ഇയാളുടെ ശേഷം നീ ഞങ്ങളെ കുഴപ്പത്തിലാക്കരുതേ.’
ക്വബ്റിലേക്ക് വെക്കുമ്പോൾ
മയ്യിത്ത് ക്വബ്റിൽ വെക്കുമ്പോൾ ചൊല്ലുവാൻ തിരുദൂതർ ﷺ പഠിപ്പിച്ചത് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇപ്രകാരം നിവേദനം:
بِسْمِ اللهِ وَعَلَى سُنَّةِ رَسُولِ اللهِ صلى الله عليه وسلم
“അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ സുന്നത്തിലുമായി.” മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
بِسْمِ اللهِ وَعَلَى مِلَّةِ رَسُولِ اللهِ صلى الله عليه وسلم
“അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ മില്ലത്തിലുമായി.”
തഥ്ബീതും ഇസ്തിഗ്ഫാറും
മറമാടുന്നതിൽനിന്ന് വിരമിച്ചാൽ മയ്യിത്തിനു വേണ്ടി ദുആ ചെയ്യൽ സുന്നത്താകുന്നു. തിരുനബി ﷺ അപ്രകാരം ചെയ്തിട്ടുണ്ട്. “നിങ്ങളുടെ സഹോദരനു വേണ്ടി നിങ്ങൾ ഇസ്തിഗ്ഫാർ നടത്തുക. അദ്ദേഹത്തിനു വേണ്ടി തഥ്ബീതിനും തേടുക. കാരണം അദ്ദേഹം ഇപ്പോൾ ചോദ്യം ചെയ്യപ്പെടും.’ എന്ന് തിരുമേനി ﷺ പറഞ്ഞതായി ഇമാം അബൂദാവൂദും മറ്റും നിവേദനം. ഹാകിമും ദഹബിയും സ്വഹീഹെന്നു വിശേഷിപ്പിച്ചു.
ക്വബ്റാളികളോട് സലാം പറയുവാൻ ക്വബ്റിസ്ഥാനിൽ താഴെവരുന്ന രീതിയിൽ സലാം ചൊ ല്ലുവാൻ തിരുമേനി ﷺ പഠിപ്പിച്ചിരുന്നതു ബുറൈദതുൽ അസ്ലമിയേിൽ നിന്ന് ഇമാം മുസ്ലിം നിവേദനം:
السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلاَحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ
“മുഅ്മിനീങ്ങളിൽ നിന്നും മുസ്ലിമീങ്ങളിൽ നിന്നും ഇൗ ഭവനങ്ങളി ലുള്ളവരേ നിങ്ങളുടെമേൽ അല്ലാഹുവിൽ നിന്ന് സമാധാനം പെ യ്തിറങ്ങുമാറാകട്ടേ. ഇൻശാഅല്ലാഹ് നിശ്ചയം ഞങ്ങളും വന്നുചേ രുന്നവരാകുന്നു. നമുക്കും നിങ്ങൾക്കും സൗഖ്യത്തിനായി ഞാൻ അല്ലാഹുവോടു തേടുന്നു.’
മദീനഃയിൽ ക്വബ്റുകൾക്കരികിലൂടെ നടന്നപ്പോൾ ത ന്റെ മുഖം അവരിലേക്ക് തിരിച്ചുകൊണ്ട് തിരുമേനിൃ താഴെ വ രും പ്രകാരം സലാം ചൊല്ലിയതായി നിവേദനം. ഇമാം തുർമുദി ഹസനെന്ന് വിശേഷിപ്പിച്ചു.
السَّلاَمُ عَلَيْكُمْ يَا أَهْلَ الْقُبُورِ يَغْفِرُ اللَّهُ لَنَا وَلَكُمْ أَنْتُمْ سَلَفُنَا وَنَحْنُ بِالأَثَرِ
“ക്വബ്റുകളിലുള്ളവരേ നിങ്ങളുടെമേൽ അല്ലാഹുവിൽനിന്ന് സമാ ധാനം പെയ്തിറങ്ങുമാറാകട്ടേ. അല്ലാഹു നമുക്കും നിങ്ങൾക്കും പൊറുക്കുമാറാകട്ടേ. നിങ്ങൾ ഞങ്ങളുടെ മുൻഗാമികളാകുന്നു. ഞങ്ങളാകട്ടെ പിന്നിലും.’
തിരുദൂതർൃ രാത്രിയുടെ അവസാനത്തിൽ ക്വബ്ർസ്ഥാ നിലേക്കു പുറപ്പെടുകയും സലാം ചൊല്ലുകയും ചെയ്തിരുന്നത് ആഇശയിൽ നിന്ന് ഇമാം മുസ്ലിം ഇപ്രകാരം നിവേദനം:
السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ اللَّهُمَّ اغْفِرْ لأَهْلِ بَقِيعِ الْغَرْقَدِ
“മുഅ്മിനീങ്ങളിൽനിന്ന് ഇൗ ഭവനങ്ങളിലുള്ളവരേ നിങ്ങളുടെമേൽ അല്ലാഹുവിൽ നിന്ന് സമാധാനം പെയ്തിറങ്ങുമാറാകട്ടേ. നിങ്ങൾ ക്കു വാഗ്ദാനം ചെയ്യപ്പെട്ടത് നിങ്ങൾക്കു വന്നെത്തിയിരിക്കുന്നു. നാളെത്തെ (വിചാരണക്ക്) അവധി നിശ്ചയിക്കപ്പെട്ടവരുമാകുന്നു. ഇൻശാഅല്ലാഹ് നിശ്ചയം ഞങ്ങളും നിങ്ങളോട് വന്നുചേരുന്നവരാ കുന്നു. അല്ലാഹുവേ, ബക്വീഉൽ ഗർക്വദിലുള്ളവരോട് നീ പൊറു ക്കേണമേ.’
അബ്ദുൽ ജബ്ബാർ അബ്ദുല്ല