ഖുത്വുബത്തുൽഹാജഃ
തിരുദൂതർ ﷺ നികാഹ് ഖുത്വുബഃ തുടങ്ങിയിരുന്നത് താഴെ വരുന്ന വചനങ്ങൾ കൊണ്ടായിരുന്നു. ഇവക്കാണ് ഖുത്വുബ ത്തുൽഹാജഃ എന്നു പറയുക. ഏത് ഖുത്വുബയും ഇവ കൊണ്ടു തുടങ്ങുന്നത് പ്രതിഫലാർഹമാണ്. നികാഹിലും മറ്റും നബി ﷺ ഞങ്ങളെ ഖുത്വുബത്തുൽഹാജഃ പഠിപ്പിച്ചിരുന്നു എന്ന് സ്വഹീഹായ ഹദീഥുകൾ വന്നിട്ടുണ്ട്.
الْحَمْدُ لِلَّهِ نَسْتَعِينُهُ وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَسَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ وَمَنْ يُضْلِلْ فَلَا هَادِيَ لَهُ وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
“സ്തുതികൾ മുഴുവനും അല്ലാഹുവിനു മാത്രമാകുന്നു. സഹായ ത്തിനും പാപമോചനത്തിനും അവനോടുതേടുന്നു. സ്വന്തം തിന്മക ളിൽ നിന്നും ദുഷ്ചെയ്തികളിൽനിന്നും അവനിൽ അഭയം തേടുന്നു. അവൻ വഴികാട്ടിയവരെ നേർവഴിയിലാക്കുവാനും അവൻ വഴിപിഴപ്പിച്ചവരെ നേർവഴി നടത്താനും ആരുമില്ല. അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനും യാതൊരു പങ്കുകാര നില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ്ൃ അവന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”
ശേഷം താഴെ വരുന്ന മൂന്ന് ആയത്തുകൾ ഓതുക:
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٠٢﴾ (سورة آل عمران)
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا ﴿١﴾ (سورة النساء)
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ (سورة الأحزاب)
വിവാഹിതനായ അബ്ദുർറഹ്മാൻ ഇബ്നു ഔഫി رَضِيَ اللَّهُ عَنْهُ നെ അഭിനന്ദിച്ചും ആശംസിച്ചും തിരുനബി ﷺ ഇപ്രകാരം ദുആ ചെയ്തത് അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും ഇമാം ബുഖാരി നിവേദനം.
بَارَكَ اللهُ لَكَ
“അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം കടാക്ഷിക്കട്ടെ.”
താഴെ വരുന്ന ദുആ ചൊല്ലി വിവാഹിതരെ തിരുനബി ﷺ ആശംസിക്കാറുള്ളതായി അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നു അബൂദാവൂദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
بَارَكَ اللهُ لَكَ وَبَارَكَ عَلَيْكَ وَجَمَعَ بَيْنَكُمَا فِي خَيْرٍ
“അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം കടാക്ഷിക്കട്ടെ. അല്ലാഹു നിങ്ങളുടെ മേൽ അനുഗ്രഹം വർഷിക്കട്ടെ. നന്മയിൽ അല്ലാഹു നിങ്ങൾ ഇ രുവരേയും സമ്മേളിപ്പിക്കുമാറാകട്ടെ.”
ഒരാൾ വിവാഹം കഴിച്ച് ഭാര്യയുമായി വീടു കൂടിയാൽ ഇപ്രകാരം ദുആചെയ്യുവാൻ തിരുനബി ﷺ കൽപിച്ചത് ഇമാം അബൂദാവൂദ് നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ، وَأَعُوذ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ
“അല്ലാഹുവേ, ഇവളിലെ നന്മയും ഇവളെ നീ സൃഷ്ടിച്ചതിലെ നന്മ യും (സൽസ്വഭാവങ്ങൾ, സൽപെരുമാറ്റങ്ങൾ, സൽപ്രകൃതി) ഞാൻ നിന്നോട് തേടുന്നു. അല്ലാഹുവേ, ഇവളിലെ തിന്മയിൽ നിന്നും ഇവളെ നീ സൃഷ്ടിച്ചതിലെ തിന്മയിൽ നിന്നും (ദുസ്സ്വഭാവങ്ങൾ, ദുർപെ രുമാറ്റങ്ങൾ, ദുഷ്ടപ്രകൃതി) ഞാൻ നിന്നിൽ അഭയം തേടുന്നു.”
ഒരാൾ, തന്റെ ഭാര്യയെ പ്രാപിക്കുവാൻ അടുക്കുകയും താഴെ വരുന്ന ദുആചൊല്ലുകയും അവർക്ക് ഒരു സന്തതി വിധിക്കപ്പെടുകയുമാണെങ്കിൽ ആ സന്തതിയെ പിശാച് ഉപദ്രവിക്കു കയില്ലെന്ന് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
“അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവേ നീ ഞങ്ങളിൽ നിന്ന് പി ശാചിനെ അകറ്റേണമേ. നീ ഞങ്ങൾക്ക് പ്രദാനം ചെയ്യുന്ന (സന്തതി യിൽനിന്നും) പിശാചിനെ അകറ്റേണമേ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല