വീട്ടിൽനിന്നും നാട്ടിൽനിന്നും ഇറക്കപ്പെട്ട, തീ ചൂളയിൽ നിന്നും അഗ്നി പരീക്ഷണത്തിൽനിന്നും രക്ഷപെട്ട, ഇബ്റാഹീം നബി (അ) തന്റെ പാലായനവേളയിൽ അല്ലാഹുവോട് നടത്തി യ ദുഅയാണ് ചുവടെ. തനിക്കു ഇഹത്തിലും പരത്തിലും ഉപക രിക്കുവാൻ ഉത്തമനായ ഒരു സന്തതിയെ തേടിയപ്പോൾ ഇരട്ടി യായിരുന്നു ഫലം. ആദ്യം ഇസ്മാഇൗലും (അ) അദ്ദേഹത്തി ന്റെ മാതാവ് ഹാജർ (അ). പിന്നീട് ഇസ്ഹാക്വും (അ). വൃദ്ധ നായ ഇബ്റാഹീം (അ). വൃദ്ധയും വന്ധ്യയുമായ സാറ (അ). അല്ലാഹു ഇസ്ഹാക്വി (അ) നെ സന്തതിയായി നൽകിയത് ഇൗ ദമ്പതികൾക്കാണ്.
رَبِّ هَبْ لِي مِنَ الصَّالِحِينَ ﴿١٠٠﴾
എന്റെ രക്ഷിതാവേ, സദ്വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. (വി. ക്വു. 37: 100)
വാർദ്ധക്യം പൂണ്ട്, ശരീരം ശോഷിച്ച്, അസ്തികൾ ക്ഷ യിച്ച്, മരണം പ്രതീക്ഷിച്ച്, നാളുകൾ കഴിച്ചു കൂട്ടിയിരുന്ന സക രിയ്യാ നബി (അ) തന്നെ അനന്തരമെടുക്കുന്ന സദ്വൃത്തനും സ്രഷ്ടാവിനും സൃഷ്ടികൾക്കും പ്രിയങ്കരനുമായ ഒരു സന്താന ത്തെ അല്ലാഹുവോട് തേടിയ വചനങ്ങൾ വിശുദ്ധ ക്വുർആനിൽ പല സ്ഥലങ്ങളിൽ വന്നിട്ടുണ്ട്.
إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا ﴿٣﴾ قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا ﴿٤﴾ وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا ﴿٥﴾ يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا ﴿٦﴾ يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا ﴿٧﴾ قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا ﴿٨﴾
എന്റെ രക്ഷിതാവേ, എന്റെ എല്ലുകൾ ബലഹീനമായി കഴിഞ്ഞി രിക്കുന്നു. തലയാണെങ്കിൽ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എ ന്റെ രക്ഷിതാവേ നിന്നോടു പ്രാർത്ഥിച്ചിട്ട് ഞാൻ ഭാഗ്യം കെട്ടവനായി ട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനി ക്ക് ഭയമാകുന്നു. എന്റെ ഭാര്യയാണെങ്കിൽ വന്ധ്യയുമാകുന്നു. അ തിനാൽ നിന്റെ പക്കൽ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവ കാശിയെ) നൽകേണമേ. എനിക്ക് അവൻ അനന്തരാവകാശിയായി രിക്കും. യഅ്ക്വൂബ് കുടുംബത്തിനും അവൻ അനന്തരാവകാശിയാ യിരിക്കും. എന്റെ രക്ഷിതാവേ, അവനെ നീ (ഏവർക്കും) തൃപ്തി പ്പെട്ടവനാക്കുകയും ചെയ്യേണമേ. (വി. ക്വു. 19:3-8)
മർയമി (അ) ന്റെ സംക്ഷണച്ചുമതലയുണ്ടായിരുന്ന സ കരിയ്യാ നബി (അ) അവരുടെയടുക്കൽ മിഹ്റാബിൽ വരുമ്പോ ഴെല്ലാം അവിടെ ഭക്ഷണം കാണുകയും എവിടേ നിന്നാണ് ഇത് എന്നു ചോദിക്കുമ്പോൾ അല്ലാഹുവിൽനിന്നു ലഭിക്കുന്നതാണെ ന്ന് പ്രതികരിക്കുകയും ചെയ്യുമായിരുന്നു അവർ. ഉടൻ സകരി യ്യാ നബി (അ) അല്ലാഹുവോട് തനിക്ക് ഉത്തമനായ ഒരു സ ന്താനത്തെ അല്ലാഹുവോട് തേടിയ വചനങ്ങൾ വിശുദ്ധ ക്വുർ ആനിൽ ഇപ്രകാരമുണ്ട്.
هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ ﴿٣٨﴾
എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കൽനിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ. (വി. ക്വു. 3 :38)
മലക്കുകൾ നമസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്ന സ കരിയ്യാ നബി (അ) യെ വിളിച്ച് അല്ലാഹുവിങ്കൽ നിന്നുള്ള ഒരു വചനത്തെ അഥവാ ഇൗസാ (അ) യെ ശരിവെക്കുന്നവനും നേ താവും ആത്മ നിയന്ത്രണമുള്ളവനും സദ്വൃത്തരിൽപെട്ടവനും നബിയുമായ യഹ്യാ (അ)യെ കുറിച്ച് സന്തോഷവാർത്ത നൽ കി. വാർദ്ധക്യവും ബലഹീനതയുമേറ്റ സകരിയ്യാ നബി (അ) ക്കും വന്ധ്യതയുള്ള അദ്ദേഹത്തിന്റെ ഭാര്യക്കുമാണ് ഇൗ സുവി ശേഷം. സകരിയ്യാ നബി (അ) യുടെ മറ്റൊരു ദുആ വിശുദ്ധ ക്വുർആനിൽ ഇപ്രകാരമുണ്ട്:
وَزَكَرِيَّا إِذْ نَادَىٰ رَبَّهُ رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ ﴿٨٩﴾
എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടർച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരിൽ ഏറ്റവും ഉത്തമൻ. (വി. ക്വു. 21: 89)
ദുആയിരന്ന സകരിയ്യാ നബി (അ) ക്ക് അല്ലാഹു പെട്ടന്ന് ഉത്തരമേകുകയും അങ്ങനെ അദ്ദേഹത്തിന്റെ വന്ധ്യയായ ഭാര്യയെ ഗർഭധാരണത്തിന് പ്രാപ്തയാക്കുകയും യഹ്യാ (അ) യെ പ്രദാനം ചെയ്യുകയും ചെയ്തു.
ഇസ്മാഇൗൽ, ഇസ്ഹാക്വ് എന്നീ കുട്ടികളുണ്ടായപ്പോൾ ഇബ്റാഹീം (അ) അല്ലാഹുവിന് ഹംദുകളർപ്പിച്ച ശേഷം തനിക്കും തന്റെ സന്തതികൾക്കും വേണ്ടി നിർവ്വഹിച്ച ദുആ:
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ ﴿٤٠﴾
എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവ ഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽ പെട്ടവരെയും (അ പ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. (വി. ക്വു. 14: 40)
കഅ്ബയുടെ നിർമ്മാണം പൂർത്തീകരിച്ച ശേഷം, കർ മ്മം സ്വീകരിക്കുവാൻ ദുആ ചെയ്ത ശേഷം ഇബ്റാഹീം (അ) യും ഇസ്മാഈൽ (അ) യും തങ്ങൾക്കും സന്താനങ്ങൾക്കും വേണ്ടി നടത്തിയ നടത്തിയ ദുആ:
رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരേയും നിനക്കു കീഴ്പെ ടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്കു കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാ ധനാക്രമങ്ങൾ ഞങ്ങൾക്കു കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാ താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (വി. ക്വു. 2: 128)
അല്ലാഹുവിൽ നിന്നുള്ള പ്രത്യേകമായ കാരുണ്യ കടാക്ഷത്തിനു പാത്രീഭൂതരായ വിശിഷ്ഠരായ ദാസന്മാരുണ്ട്. അവരാണ് ഇബാദുർറഹ്മാൻ അഥവാ പരമകാരുണികന്റെ ദാസന്മാർ. അവർക്കുള്ള മഹത്വത്താലും ശ്രേഷ്ഠതയാലുമാണ് അവരെ തന്നിലേക്ക് അല്ലാഹു ചേർത്തുവിളിച്ചത്. അവരുടെ വിശേഷണങ്ങളെ വിശുദ്ധക്വുർആൻ എണ്ണിയപ്പോൾ അവരുടെ ഒരു ദുആ വചനം ഇപ്രകാരമാണ്:
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽനിന്നും സന്തതി കളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ധർമ്മ നിഷ്ഠപാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ. (വി. ക്വു. 25: 74)
ആയുസിന്റെ പ്രധാനമായ പരിണാമങ്ങൾ പിന്നിട്ട് പൗരുഷത്തിന്റെ മികവിലും ധിഷണയുടെ നിറവിലും വളർച്ചയുടെ പൂർണതയിലും അഥവാ നാൽപ്പതു വയസിൽ എത്തിനിൽക്കുന്ന ഒരു വ്യക്തിയുടെ ദുആയെ അല്ലാഹു അനുസ്മരിക്കുന്നു.
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ﴿١٥﴾
എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിനു നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനിക്ക് പ്ര ചോദനം നൽകേണമേ. എന്റെ സന്തതികളിൽ നീ എനിക്ക് നന്മ യുണ്ടാക്കിത്തരികയും ചെയ്യേണമേ. തീർച്ചയായും ഞാൻ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാൻ കീഴ്പെടുന്നവ രുടെ കൂട്ടത്തിലാകുന്നു. (വി. ക്വു. 46: 15)
പ്രസവ സമയത്ത് നവജാത ശിശുവിന്റെ ചെവിയിൽ ബാ ങ്കുവിളിക്കൽ നബിചര്യയാകുന്നു. ഫാത്വിമഃ رَضِيَ اللَّهُ عَنْها , ഹസനി رَضِيَ اللَّهُ عَنْهُ നെ പ്രസവിച്ചപ്പോൾ കുഞ്ഞിന്റെ ചെവിയിൽ തിരുദൂതർ رَضِيَ اللَّهُ عَنْهُ നമസ്കാര ത്തിനെന്ന പോലെ ബാങ്കു വിളിക്കുന്നതു കണ്ടത് അബൂറാഫിഇ رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിലുണ്ട്. ഇമാം തുർമുദി ഹസനുൻ സ്വഹീഹെന്നു വിശേഷിപ്പിച്ചു. ബാങ്കുവിളി:
اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ حَىَّ عَلَى الْفَلاَحِ حَىَّ عَلَى الْفَلاَحِ
اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ
താഴെ വരുന്ന വചനങ്ങൾ കൊണ്ട് ഹസൻ, ഹുസെയ്ൻ എന്നിവർക്കുവേണ്ടി തിരുദൂതരും ﷺ ഇസ്മാഇൗൽ, ഇസ്ഹാക്വ് എന്നിവർക്കുവേണ്ടി ഇബ്റാഹീമു (അ) മന്ത്രിക്കുമായിരുന്നു എന്ന് ഹദീഥുകളുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أُعِيذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ
“എല്ലാ പിശാചുക്കളിൽനിന്നും വിഷ ജീവികളിൽനിന്നും ബാധയേൽപ്പിക്കുന്ന കണ്ണുകളിൽനിന്നും നിങ്ങളുടെ (രക്ഷക്കായി) അല്ലാഹുവിന്റെ പരിപൂർണ്ണവചനങ്ങൾ കൊണ്ട് ഞാൻ അഭയം തേടുന്നു.”
പൗത്രൻ ഹസനി رَضِيَ اللَّهُ عَنْهُ നെ അണച്ചു പൂട്ടി, മാറോടണച്ച്, തി രുദൂതർ ﷺ നിർവ്വഹിച്ച ദുആ ഇമാം ബുഖാരിയും മറ്റും ഇപ്രകാരം നിവേദനം ചെയ്തു:
اللَّهُمَّ إِنِّي أُحِبُّهُ فَأَحِبَّهُ، وَأَحِبَّ مَنْ يُحِبُّهُ
“അല്ലാഹുവേ, ഞാൻ ഹസനെ ഇഷ്ടപ്പെടുന്നു. നീയും ഹസനെ ഇഷ്ടപ്പെടേണമേ. ഹസനെ ഇഷ്ടപ്പെടുന്നവരേയും ഇഷ്ടപ്പെടേണമേ.”
പൗത്രരായ ഹസൻ, ഹുസെയ്ൻ എന്നിവരെ തന്റെ പാർ ശ്വങ്ങളിൽ വഹിച്ച് അവർക്കു വേണ്ടി തിരുദൂതർ ﷺ നിർവ്വഹിച്ച ദുആ ഇമാം തുർമുദിയും മറ്റും ഇപ്രകാരം നിവേദനം. അൽബാ നി ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّي أُحِبُّهُمَا فَأَحِبَّهُمَا وَأَحِبَّ مَنْ يُحِبُّهُمَا
“അല്ലാഹുവേ, ഞാൻ ഹസനേയും ഹുസയ്നേയും ഇഷ്ടപ്പെടുന്നു. നീയും ഇവരെ ഇഷ്ടപ്പെടേണമേ. ഇവരെ ഇഷ്ടപ്പെടുന്നവരേയും ഇ ഷ്ടപ്പെടേണമേ.”
തിരുദൂതർ ﷺ പൗത്രൻ ഹസനി رَضِيَ اللَّهُ عَنْهُ നെ തന്റെ ഒരു കാൽ തുടയിലും ഉസാമഃ ഇബ്നു സെയ്ദി رَضِيَ اللَّهُ عَنْهُ നെ എടുത്ത് തന്റെ മറ്റേ കാൽതുടയിലും വെച്ച് അവരെ അണച്ചു പൂട്ടി നിർവ്വഹിച്ച ദുആ ഇമാം ബുഖാരിയും മറ്റും ഇപ്രകാരം നിവേദനം:
اللَّهُمَّ ارْحَمْهُمَا فَإِنِّي أَرْحَمُهُمَا
“അല്ലാഹുവേ നീ ഇവർ രണ്ടു പേരോടും കരുണ കാണിക്കേണമേ. കാരണം ഞാൻ ഇവരോടു കരുണ കാണിക്കുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല