നമസ്കാരത്തിൽനിന്ന് വിരമിച്ചാൽ
നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ താഴെ വരുന്ന ദുആ നബി ﷺ മൂന്നു പ്രാവശ്യം ചൊല്ലിയിരുന്നതായി ഥൗബാനി رَضِيَ اللَّهُ عَنْهُ ൽ നിന്നും ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തു.
أَسْـتَغْفِرُ اللَّه
“അല്ലാഹുവോട് ഞാൻ പാപമോചനം തേടുന്നു.’
നമസ്കാരത്തിൽനിന്ന് വിരമിച്ച് ഇസ്തിഗ്ഫാർ ചൊല്ലിയതിനു ശേഷം തിരുനബി ﷺ താഴെ വരുന്ന ദിക്ർ ചൊല്ലി യിരുന്നതായി ഥൗബാനി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിലുണ്ട്.
أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ
“അല്ലാഹുവേ നീയാണ് സലാം, നിന്നിൽ നിന്നാണ് സമാധാനം, ഉന്നതിയുടേയും മഹത്വത്തിന്റേയും ഉടമസ്ഥനേ നീ അനുഗ്രഹപൂർണനായിരിക്കുന്നു.”
നബി ﷺ നമസ്കാരത്തിൽ നിന്ന് വിരമിച്ച് താഴെ വരുന്ന ദിക്ർ ചൊല്ലിയിരുന്നതായി മുഗീറഃയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തു.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، أَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعتَ ،وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അ വൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതിയും അവനുമാത്രമാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ നീ നൽ കുന്നത് തടയുന്നവനായി ആരുമില്ല. നീ തടയുന്നത് നൽകു ന്നവനായി ആരുമില്ല. നിന്റെ അടുക്കൽ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.”
നബി ﷺ നമസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ താഴെ വരുന്ന ദിക്ർ ചൊല്ലിയത് അബ്ദുല്ലാഹ് ഇബ്നു സുബെയ്റി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തു.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ، لاَحَوْلَ وَلاَ قُوَّةَ إلاَّ بِاللَّهِ ، لاَ إلـَهَ إلاَّ اللَّهُ ، وَلاَ نَعْبُدُ إلاَّ إيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إلـهَ إلاَّ اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ
“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവെ കൊണ്ടല്ലാതെ ഒരു കഴിവും ശേഷിയുമില്ല. അല്ലാഹവല്ലാതെ യാതൊരു ആരാധ്യനുമില്ല. അവനെയല്ലാതെ ഞങ്ങൾ ആരാധിക്കുന്നുമില്ല. സർവ്വ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അവന്റേത് മാത്രമാണ്. ഉത്തമമായ സ്തുതികൾ അവനുണ്ട്. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. വണക്കം അവന് നിഷ്കളങ്കമാക്കുന്നവരിലാണ് ഞാൻ; കാഫിരീങ്ങൾ വെറുപ്പ് പ്രകടിപ്പിച്ചാലും.”
سُبْحَانَ اللَّهِ ، الْحَمْدُ للَّهِ ، اللَّهُ أَكْبَرْ
എന്നീ ദിക്റുകൾ ഓരോന്നും 33 പ്രാവശ്യവും ശേഷം താഴെ വരുന്ന ദിക്റു കൊണ്ട് നൂറ് തികക്കുകയും ചെയ്ത വ്യക്തിയുടെ കഴിഞ്ഞുപോയ പാപങ്ങൾ സമുദ്രത്തിലെ നുരകൾക്ക് തുല്യമാണെങ്കിലും അവ പൊറുക്കപ്പെടുമെന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനു മാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.”
ഇഖ്ലാസ്വ്, ഫലക്വ്, അന്നാസ് ഓതുക
എല്ലാ നമസ്കാരങ്ങൾക്കൊടുവിലും ഇൗ സൂറത്തു കൾ ഒാതുവാൻ ഉക്വ്ബത്ത് ഇബ്നുആമിറി رَضِيَ اللَّهُ عَنْهُ നോട് നബി ﷺ കൽപ്പിച്ചതായി സുനനു അബീദാവൂദിലുണ്ട്. അൽബാനി സ്വ ഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
(قُلْ هُوَ اللَّهُ أَحَدٌ ﴿﴾) (قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿﴾) ( قُلْ أَعُوذُ بِرَبِّ النَّاسِ ﴿﴾)
ആയത്തുൽകുർസിയ്യ് ഓതുക
എല്ലാ നമസ്കാരശേഷവും ആയത്തുൽകുർസിയ്യ് ഓതിയാൽ മരണമല്ലാതെ അയാളുടെ സ്വർഗ പ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല എന്ന് നബി ﷺ പറഞ്ഞതായി സുനനുന്നസാഇ യിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ…..
സ്വുബ്ഹിക്കും മഗ്രിബിനും ശേഷം
താഴെ വരുന്ന ദിക്ർ ഒരാൾ സ്വുബ്ഹ്, മഗ്രിബ് എന്നീ നമസ്കാരങ്ങൾക്കു ശേഷം പത്ത് തവണ വീതം ചൊല്ലിയാൽ അവ ഓരോന്നു കൊണ്ടും അല്ലാഹു അവന് പത്ത് നന്മകൾ രേഖപ്പെടുത്തുമെന്നും അവനിൽ നിന്ന് പത്ത് തിന്മകൾ മായിക്കു മെന്നും അവന് പത്ത് പദവികൾ ഉയർത്തുമെന്നും ദിക്റുകൾ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടിമകളെപ്പോലെ ആയിരിക്കുമെന്നും അവ അവന് പിശാചിൽനിന്ന് സുരക്ഷയായിരിക്കുമെന്നും തിരുമൊഴിയുണ്ട്. ഇമാം അഹ്മദ് നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
“അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ് എല്ലാ സ്തുതിയും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.”
സ്വുബ്ഹി നമസ്കാര ശേഷം
സ്വുബ്ഹി നമസ്കാരത്തിൽനിന്ന് സലാം വീട്ടിയാൽ താഴെവരുന്ന ദുആ നബി ﷺ ചെയ്തിരുന്നതായി ഉമ്മുസലമയി رَضِيَ اللَّهُ عَنْها ൽനിന്ന് ഇമാം ഇബ്നുമാജഃ റിപ്പോർട്ട് ചെയ്തു. അൽ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ،وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً
“അല്ലാഹുവേ ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീ വനവും സ്വീകരിക്കപ്പെടുന്ന കർമങ്ങളും ഞാൻ നിന്നോട് ചോ ദിക്കുന്നു.”
വിത്ർ നമസ്കാര ശേഷം
നബി ﷺ വിത്ർ നമസ്കാരത്തിൽ,
(سَبِّحِ اسْمَ رَبِّكَ الْأَعْلَى ﴿﴾) (قُلْ يَا أَيُّهَا الْكَافِرُونَ﴿﴾) (قُلْ هُوَ اللَّهُ أَحَدٌ ﴿﴾)
എന്നീ സൂറത്തുകൾ പരായണം ചെയ്യുകയും സലാം വീട്ടിയാൽ താഴെ വരുന്ന ദിക്ർ ശബ്ദം നീട്ടി മൂന്നു തവണ ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇമാം അബൂദാവൂദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَ المَلِكِ القُدُّوسِ
“രജാധിപതിയും പരിശുദ്ധനുമായ അല്ലാഹുവിന്റെ വിശുദ്ധിയെ ഞാൻ അങ്ങേയറ്റം വാഴ്ത്തുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല