ഏതാനും പ്രാരംഭ പ്രാർത്ഥനകൾ
തക്ബീറത്തുൽ ഇഹ്റാമിനും ക്വിറാഅത്തിനും ഇടക്ക് നബി ﷺ താഴെവരുന്ന ദുആ ചൊല്ലിയിരുന്നതായി ഇമാം ബുഖാരിയിലും മുസ്ലിമിലും നിവേദനം ചെയ്തു.
اَللّهُمَّ بَاعِدْ بَيْنِي وبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ المَشْرِقِ وَالمَغْرِبِ اَللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ اَللَّهُمَّ اِغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ
“അല്ലാഹുവേ, കിഴക്കിനും പടിഞ്ഞാറിനുമിടയിൽ നീ അകറ്റിയ തുപോലെ എന്നെയും എന്റെ പാപങ്ങളേയും പരസ്പരം നീ അകറ്റേണമേ. അല്ലാഹുവേ വെള്ളവസ്ത്രം അഴുക്കിൽനിന്ന് ശുദ്ധിയാക്കപ്പെടുന്നതുപോലെ പാപങ്ങളിൽനിന്ന് നീ എന്നെ ശുദ്ധിയാക്കേണമേ! അല്ലാഹുവേ, പാപങ്ങളിൽനിന്ന് എന്നെ ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട് നീ കഴുകേണമേ.”
നമസ്കാരം തുടങ്ങിയാൽ നബി ﷺ താഴെ വരുന്ന ദി ക്ർ ചൊല്ലിയിരുന്നതായി ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് ഇമാം തുർമുദിയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالى جَدُّكَ وَلاَ إِلـهَ غَيْرُكَ
“അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. നിന്റെ നാമം അനുഗ്രഹപൂർണ്ണവും നിന്റെ കാര്യം ഉന്നതവുമായിരിക്കുന്നു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല.”
നബി ﷺ നമസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയാൽ താഴെ വരുന്ന ദുആ ചൊല്ലിയിരുന്നതായി അലിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തു.
وَجَّهْتُ وَجْهِيَ للَّذِي فَطَرَ السَّمَاوَاتِ وَالأرْضَ حَنِيفًا مُسْلِمًا وَمَا أنَا مِنَ الْمُشْرِكِينَ إنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ اللَّهُمَّ أَنْتَ المَلِكُ لاَ إلـهَ إلاَّ أَنْتَ. أنْتَ رَبِّي وَاَنَا عَبْدُكَ، ظَلَمْتُ نَفْسِي واعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا إنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أنْتَ وَاهْدِنِي لأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إلاَّ أَنْتَ وَاصْرِفْ عَنِّي سَيِّئَهَا لاَ يَصْرِفُ عَنِّي سَيِّئَهَا إلاَّ أنْتَ لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي ِيَدَيْكَ، وَالشَّرُّ لَيْسَ إلَيْكَ أنَا بِكَ وَإلَيْكَ، تَبَارَكْتَ وَتَعَالَيْتَ أسْتَغْفِرُكَ وَأتُوبُ إلَيْكَ
ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് ഋജുമനസ്കനായി ഞാൻ എന്റെ മുഖത്തെ തിരിച്ചിരിക്കുന്നു. ഞാൻ ബഹുദൈവാരാധകരിൽ പെട്ടവനല്ല.
നിശ്ചയം എന്റെ നമസ്കാരവും ബലിയും എന്റെ ജീ വിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു മാത്രമുള്ളതാകുന്നു. അവന് യാതൊരു പങ്കുകാരും ഇല്ല. അതാണ് എന്നോടു കൽപിക്കപ്പെട്ടിരിക്കുന്നത്. ഞാൻ മുസ്‌ലിംകളിൽ ഒന്നാമനാണ്.
അല്ലാഹുവേ നീയാണ് രാജാധിപത്യമുള്ളവൻ. നീയല്ലാതെ ആരാധ്യനില്ല. നീ എന്റെ നാഥനും ഞാൻ നിന്റെ അടിമയുമാണ്. ഞാൻ എന്നോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാൻ എന്റെ പാപങ്ങൾ ഏറ്റുപറയുന്നു. അതിനാൽ എന്റെ മുഴുവൻ പാപങ്ങളും നീ പൊറുത്തുതരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല.
ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് നീയെന്നെ നയിക്കേണമേ. ആ നന്മയിലേക്ക് നയിക്കാൻ നീയല്ലാതെയില്ല. എന്നിൽ നിന്ന് ചീത്ത സ്വഭാവങ്ങളെ നീ തടയേണമേ. അതിനെ എന്നിൽ നിന്ന് നീയല്ലാതെ തിരിച്ചുകളയുകയില്ല.
നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്യുകയും അതിൽ ഞാൻ വീണ്ടും വീണ്ടും സൗഭാഗ്യം കാണുകയും ചെയ്യുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മയൊന്നും നിന്നിലേക്കില്ല. ഞാൻ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും (എന്റെ മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂർണനും ഉന്നതനുമായിരിക്കുന്നു. ഞാൻ നിന്നോടു പാപമോചനം ചോദിക്കുകയും നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു.
നബി ﷺ രാത്രി എഴുന്നേറ്റാൽ നമസ്കാരം ആരംഭിച്ചിരു ന്നത് ഈ ദുആ ചൊല്ലിക്കൊണ്ടായിരുന്നുവെന്ന് ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്നു:
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَي صِرَاطٍ مُسْتَقِيمٍ.
“ജിബ്രീലിന്റേയും മീക്കാഈലിന്റേയും ഇസ്റാഫീലിന്റേയും റബ്ബായ, വാനങ്ങളുടേയും ഭൂമിയുടേയും സൃഷ്ടാവായ, അദൃശ്യവും ദൃശ്യവും അറിയുന്നവനായ അല്ലാഹുവേ, നീ നിന്റെ ദാസന്മാർ അഭിപ്രായ വ്യത്യാസത്തിലായ വിഷയങ്ങളിൽ വിധിക്കുന്നവനാണ്. നിന്റെ തീ രുമാനത്താൽ, സത്യത്തിന്റെ വിഷയത്തിൽ അഭിപ്രായവ്യത്യാസ ത്തിലകപ്പെട്ടതിൽ നീ എനിക്കു നേർവഴി കാണിക്കേണമേ. നിശ്ച യം നീ ഉദ്ദേശിക്കുന്നവരെ നീ നേർവഴി കാണിക്കുന്നു.”
താഴെ വരുന്ന ദിക്ർ ചൊല്ലി നബി ﷺ രാത്രിയിലുള്ള ത ന്റെ നമസ്കാരം ആരംഭിച്ചിരുന്നു എന്ന് ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്:
اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالْأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ وَالسَّاعَةُ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ أَوْ لَا إِلَهَ غَيْرُكَ
അല്ലാഹുവേ നിനക്കുമാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നിയ ന്താവാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. വാ നങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും ആധിപത്യം നിനക്കു മാത്രമാകുന്നു.
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ വാന ങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നൂറാ (പ്രകാശ മാ)കുന്നു. നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീയാ കുന്നു വാനങ്ങളുടേയും ഭൂമിയുടേയും രാജാവ്.
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ ഹക്ക്വാ (സത്യമാ)കുന്നു. നിന്റെ വാഗ്ദാനം ഹക്ക്വാകുന്നു. നിന്നെ കണ്ടുമു ട്ടൽ ഹക്ക്വാകുന്നു. നിന്റെ വചനം ഹക്ക്വാകുന്നു. സ്വർഗം ഹക്ക്വാ കുന്നു. നരകം ഹക്ക്വാകുന്നു. നബിമാർ ഹക്ക്വാകുന്നു. മുഹമ്മദ് ﷺ ഹക്ക്വാകുന്നു. അന്ത്യനാളും ഹക്ക്വാകുന്നു.
അല്ലാഹുവേ, നിനക്കു മാത്രം ഞാൻ സമർപ്പിച്ചു. നിന്നെ ഞാൻ വിശ്വസിച്ചംഗീകരിച്ചു. നിന്നിൽ മാത്രം ഞാൻ തവക്കുലാക്കി. നിന്നിലേക്കു മാത്രം ഞാൻ തൗബഃ ചെയ്തു മടങ്ങി. നിനക്കായി ഞാൻ തർക്കിച്ചു. നിന്നിലേക്കു മാത്രം ഞാൻ വിധി തേടി.
അതിനാൽ ഞാൻ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെ യ്തതും രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തി പ്പിക്കുന്നവനും. നീയല്ലാതെ യഥാർത്ഥ ആരാധ്യനില്ല. അഥവാ നീ ഒഴികെ യഥാർത്ഥ ആരാധ്യനില്ല.
പാരായണത്തിനു മുമ്പ്
തിരുദൂതർ ﷺ നമസ്കാരത്തിൽ ക്വുർആൻ പാരായണ ത്തിനുമുമ്പ് താഴെ വരുന്ന ഇസ്തിആദത്ത് നിർവ്വഹിച്ചത് അബൂ സഇൗദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അൽബാനി ഹദീ ഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
“ശപിക്കപ്പെട്ട പിശാചിൽനിന്ന്, അവന്റെ ഭ്രാന്ത്, അഹങ്കാരം, കവിത എന്നിവയിൽനിന്നും സൂക്ഷ്മമായി കേൾക്കുന്നവനും സസൂക്ഷ്മം അ റിയുന്നവനുമായ അല്ലാഹുവിൽ ഞാൻ ശരണം തേടുന്നു.”
റുകൂഇലെ ദിക്റുകൾ, ദുആഉകൾറുകൂഇൽ നബി ﷺ താഴെവരുന്ന ദിക്ർ മൂന്നു തവണ ചൊല്ലിയിരുന്നതായി ഹുദയ്ഫ
رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഹദീഥിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَاَنَ رَبِّيَ العَظِيمْ
“മഹോന്നതനായ എന്റെ നാഥന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു”
റുകൂഇൽ താഴെവരുന്ന ദിക്റും നബി ﷺ മൂന്നു തവ ണ ചൊല്ലിയിരുന്നതായി ഉക്വ്ബത് ബ്നുആമിറി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള ഹദീഥിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَ رَبِّىَ الْعَظِيمِ وَبِحَمْدِهِ
“മഹാനായ എന്റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.”
തിരുനബി ﷺ ചുവടെയുള്ള ദുആ റുകൂഇൽ വർദ്ധിപ്പിച്ച് ചൊല്ലിയിരുന്നതായി ആഇശ
رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്തു.
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي
“ഞങ്ങളുടെ റബ്ബായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. അല്ലാഹുവേ, നീ എനിക്ക് പാപമോചനം നൽകേണമേ.’
നബി ﷺ നമസ്കാരത്തിൽ റുകൂഅ് ചെയ്താൽ ചൊല്ലിയിരുന്നതായി അലിയ്യി
رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം ഇപ്രകാരം റിപ്പോർട്ട് ചെയ്തു:
اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِى وَبَصَرِى وَمُخِّى وَعَظْمِى وَعَصَبِى
“അല്ലാഹുവേ നിനക്ക് ഞാൻ റുകൂഅ് ചെയ്തു. നിന്നിൽ ഞാൻ വിശ്വസിച്ചു. നിനക്ക് ഞാൻ സമർപ്പിച്ചു. നിനക്ക് എന്റെ കേൾവിയും കാഴ്ചയും തലച്ചോറും അസ്ഥിയും നാഢിയുമെല്ലാം കീഴ്പ്പെട്ടിരിക്കുന്നു.”
തിരുനബി ﷺ തന്റെ റുകൂഇലും സുജൂദിലും ഇപ്രകാരം പറയുമായിരുന്നു എന്ന് ആഇശാ
رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
سُبُّوحٌ قُدُّوسٌ رَبُّ الْمَلَائِكَةِ وَالرُّوحِ
“പരിശുദ്ധനും അനുഗ്രഹീതനും മലക്കുകളുടേയും റൂഹിന്റേ യും രക്ഷിതാവുമായ അല്ലാഹുവിനെ ഞാൻ ആരാധിക്കുന്നു.’
നമസ്കരിച്ചുകൊണ്ടിരിക്കെ ഒരു വ്യക്തി താഴെ വരുന്ന ദിക്ർ ചൊല്ലുകയും നബി ﷺ അത് കേട്ടപ്പോൾ “ഞാൻ ആശ്ചര്യപ്പെട്ടുപോയി; അതിനുവേണ്ടി ആകാശകവാടങ്ങൾ തുറക്കപ്പെട്ടു” എന്നു പറഞ്ഞു. നബി ﷺ ഇതു പറഞ്ഞതിൽ പിന്നെ ഞാൻ അവ ഉപേക്ഷിച്ചിട്ടേയില്ല എന്ന് ഇബ്നു ഉമറും
رَضِيَ اللَّهُ عَنْهُ പറഞ്ഞു. സംഭവം ഇമാം മുസ്‌ലിം നിവേദനം ചെയ്തു.
اللهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيلًا
“അല്ലാഹു അക്ബറുകബീറൻ എന്നു ഞാൻ തക്ബീർ ചൊല്ലു ന്നു. അൽഹംദുലില്ലാഹികഥീറൻ എന്നു ഞാൻ ഹംദു ചൊല്ലുന്നു. അല്ലാഹുവിന്റെ പരിശുദ്ധി പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീ ഹു ചൊല്ലി ഞാൻ നിർവ്വഹിക്കുന്നു.”
റുകൂഇൽ നിന്ന് ഉയരുമ്പോൾറുകൂഇൽ നിന്ന് തല ഉയർത്തിയാൽ കൈകൾ ഉയർ ത്തുമ്പോൾ നബി ﷺ ചൊല്ലിയിരുന്നതായി ഇബ്നു ഉമറി
رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം:
سَمِعَ اللَّهُ لِمَنْ حَمِدَه
“അല്ലാഹുവിനെ സ്തുതിച്ചവർക്ക് അവൻ കേട്ട് (ഉത്തരം നൽകട്ടെ)”
റുകൂഇന് ശേഷം ഇഅ്തിദാലിൽറുകൂഇൽ നിന്ന് തല ഉയർത്തി “സമിഅല്ലാഹുലിമൻ ഹമിദഃ’ എന്ന് ചൊല്ലിയപ്പോൾ ഒരു വ്യക്തി താഴെവരുന്ന സ് തുതി വചനം ചൊല്ലിയത് നബി ﷺ കേൾക്കുകയും നമസ്കാ രാനന്തരം അദ്ദേഹത്തെ തിരക്കി തിരുമേനി ﷺ പറഞ്ഞു:”തങ്ങളിലാര് ആദ്യം ഇത് രേഖപ്പെടുത്തണമെന്നതിനായി മുപ്പതിൽ പരം മലക്കുകൾ അതിലേക്ക് മത്സരിക്കുന്നത് ഞാൻ കണ്ടു” സംഭവം സ്വഹീഹുൽ ബുഖാരിയിലുണ്ട്.
رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ
“അനുഗ്രഹീതവും വിശിഷ്ഠവുമായ അതിരറ്റ സ്തുതികൾ എ ല്ലാം ഞങ്ങളുടെ നാഥാ നിനക്ക് മാത്രമാകുന്നു.”
റുകൂഇൽ നിന്ന് ഉയർന്നാൽ താഴെ വരുന്ന ദിക്ർ തിരുനബി ﷺ ചൊല്ലിയിരുന്നതായി ഇബ്നു അബ്ബാസി
رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം നിവേദനം.
رَبَّنَا لَكَ الْحَمْدُ مِلْء السَّمَاوَاتِ وَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ، أَهْلَ الثَّنَاءِ وَالمَجْدِ أَحَقُّ مَا قَالَ العَبْدُ وَكُلَّنَا لَكَ عَبْدٌ، اَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
“ആകാശങ്ങളിലും ഭൂമിയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിടത്തും നിറയെയുള്ള സ്തുതി നിനക്കാണ്. ഉന്നതിക്കും പ്രശംസക്കും അർഹനായവനേ! ഞങ്ങളെല്ലാം നിന്റെ അടിമകളായിരി ക്കെ ഒരു ദാസൻ പറയാൻ ഏറ്റവും അർഹമായത് ഇതാണ്. അല്ലാഹുവേ, നീ നൽകുന്നത് തടയുന്നവനില്ല നീ തടയുന്നത് നൽകുന്നവനുമില്ല, ഏത് ധനികന്റെ ഐശ്വര്യവും നിന്റെ അടുക്കൽ ഉപകരിക്കുകയില്ല.”
റുകൂഇൽനിന്ന് ഉയർന്നാൽ താഴെ വരുന്ന ദിക്ർ തി രുനബി ﷺ ചൊല്ലിയിരുന്നത് അലിയ്യി
رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا بَيْنَهُمَا وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ
“അല്ലാഹുവേ, ഞങ്ങളുടെ നാഥാ ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലായിടത്തും നിറയെ യുള്ള മുഴുസ്തുതിയും നിനക്കു മാത്രമാണ്.”
സുജൂദിലെ ദിക്റുകൾ, ദുആഉകൾനബി ﷺ സുജൂദിൽ മൂന്നു തവണ താഴെയുള്ള ദിക്ർ ചൊല്ലിയതായി ഹുദയ്ഫ
رَضِيَ اللَّهُ عَنْهُ യിൽനിന്നും ഇമാം തിർമുദി റിപ്പോർട്ട് ചെയ്തു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَ رَبِّيَ الأَعْلَى
“അത്ത്യുന്നതനായ എന്റെ നാഥന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.”
സുജൂദിൽ താഴെ വരുന്ന ദിക്ർ മൂന്നു തവണ തിരു നബി ﷺ ചൊല്ലിയതായി ഉക്വ്ബയി
رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള റിപ്പോർട്ടിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَ رَبِّىَ الأَعْلَى وَبِحَمْدِهِ
“മഹോന്നതനായ എന്റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.”
താഴെ വരുന്ന ദുആ തിരുനബി ﷺ സുജൂദിൽ അധിക മായി ചൊല്ലിയിരുന്നത് ആഇശ
رَضِيَ اللَّهُ عَنْها യിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്തു:
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي
“ഞങ്ങളുടെ നാഥനായ അല്ലാഹുവേ നിന്നെ സ്തുതിക്കുന്ന തോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു, അല്ലാഹുവേ നീ എനിക്ക് പൊറുത്ത് തരേണമേ.”
നമസ്കാരത്തിൽ സുജൂദ് ചെയ്താൽ താഴെ വരുന്ന ദുആ നബി ﷺ ചൊല്ലിയിരുന്നതായി അലിയ്യി
رَضِيَ اللَّهُ عَنْهُ ൽ നിന്നും ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِى لِلَّذِى خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
“അല്ലാഹുവേ നിനക്ക് ഞാൻ സുജൂദു ചെയ്തു. ഞാൻ നി ന്നിൽ വിശ്വസിച്ചു. നിനക്ക് ഞാൻ സമർപ്പിച്ചു. സൃഷ്ടിക്കുകയും രുപപ്പെടുത്തുകയും കണ്ണും കാതും കീറുകയും ചെയ്ത വന് എന്റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. ഉത്തമനായ സൃഷ്ടികർത്താവ് അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു.”
സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ
സുജൂദുകൾക്കിടയിലിരുന്നാൽ താഴെ വരുന്ന ദുആ നബി ﷺ ചൊല്ലിയിരുന്നതായി ഹുദയ്ഫ رَضِيَ اللَّهُ عَنْهُ യിൽനിന്നും ഇബ് നുമാജഃ നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
رَبِّ اغْفِرْ لِي رَبِّ اغْفِرْ لِي
“എന്റെ നാഥാ നീ എനിക്ക് പൊറുത്തുതരേണമേ, എന്റെ നാഥാ നീ എനിക്ക് പൊറുത്തുതരേണമേ.”
സുജൂദുകൾക്കിടയിൽ ഇരുന്നാലുള്ള ദുആ വചനം ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ന്റെ രിവായത്തിൽ ഇപ്രകാരമാണുള്ളത്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
اَللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي
“അല്ലാഹുവേ എനിക്ക് പൊറുത്തുതരേണമേ. എന്നോട് കരുണ കാണിക്കേണമേ. എന്നെ നേർവഴിയിലാക്കേണമേ. എന്റെ കാര്യങ്ങൾ പരിഹരിക്കേണമേ. എനിക്ക് സൗഖ്യം നൽകേണമേ. എനിക്ക് ഉപജീവനം തരേണമേ. എന്നെ ഉയർത്തേണമേ.”
ക്വുർആൻ പാരായണത്തിന്റെ സുജൂദിൽ
നമസ്കാരത്തിൽ ഓത്തിന്റെ സുജൂദിൽ തിരുദൂതർ ﷺ ചൊല്ലിയിരുന്നത് ആഇശാ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം തിർമുദി ഇപ്രകാരം റിപ്പോർട്ട് ചെയ്തു. ദുആയിൽ അടിവരയിട്ട ഭാഗം ഇമാം ഹാകിമിന്റെ രിവായത്തിൽ നിന്ന്.
سَجَدَ وَجْهِيَ لِلَّذِي خَلَقَهُ، وَ شَقَّ سَمْعَهُ وَ بَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللَّهُ أَحْسَنَ الْخَالِقِينَ
“സൃഷ്ടിക്കുകയും കണ്ണും കാതും കീറുകയും ചെയ്തത് ഏതൊരുവന്റെ ശക്തിയും ശേഷിയും കൊണ്ടാണോ അവന് എന്റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു. അത്യുത്തമനായ സൃഷ്ടികർത്താവ് അല്ലാഹു അനുഗ്രഹ പൂർണ്ണനായിരിക്കുന്നു.”
താഴെ വരുന്ന ദുആ ഒാത്തിന്റെ സുജൂദിൽ തിരുദൂതർ ﷺ ചൊല്ലിയിത് ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ കേട്ടതായി ഇമാം തിർമുദി റിപ്പോർട്ട് ചെയ്തു. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا، وَضَعْ عَنِّي بِهَا وِزْرًا، وَاجْعَلْهَا لِي عِنْدَكَ ذُخْرًا، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ
“അല്ലാഹുവേ, ഈ സുജൂദിന് നിന്റെ അടുക്കൽ ഒരു കൂലി എനിക്കു നീ രേഖപ്പെടുത്തേണമേ. ഒരു കുറ്റം എന്നിൽനിന്ന് ഇതുകൊണ്ട് നീ മായ്ക്കേണമേ. ഇതിനെ ഒരു സൂക്ഷിപ്പു സ്വത്തായി നീ എനിക്കു സംരക്ഷിക്കേണമേ. നിന്റെ ദാസനായ ദാവൂദിൽ നിന്ന് നീ സ്വീകരിച്ചതുപോലെ ഇതു എന്നിൽനിന്നു നീ സ്വീകരിക്കേണമേ.”
നമസ്കാരത്തിലെ തശഹ്ഹുദ്
നമസ്കാരത്തിൽ അത്തഹിയ്യാത്ത് ചൊല്ലിയാൽ വാനത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ സജ്ജനങ്ങൾക്കും സലാമോതലായി എന്ന് നബി ﷺ പറഞ്ഞത് സ്വഹീഹുൽ ബുഖാരിയിൽ വന്നിട്ടുണ്ട്.
التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ، وَالطَّيِّبَاتُ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْناَ وَعَلَى عِباَدِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلـهَ إِلاَّ اللَّهُ وَأََشْهَدُ أَنَّ مُحَمَّدًا عَبْدهُ وَرَسُولُهُ
“എല്ലാ തഹിയ്യത്തുകളും അല്ലാഹുവിനാണ്. നല്ലതും വിശിഷ്ട മായതും (അവനാണ്). നബിയേ അങ്ങേക്ക് അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഞങ്ങൾക്കും സദ്വൃത്തരായ ദാസന്മാർക്കും സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റൊ രുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”
സ്വലാത്ത്
തശഹ്ഹുദിൽ തിരുനബി ﷺ ക്കും സജ്ജനങ്ങൾക്കും സലാമോതിയ ശേഷം നബി ﷺ യുടെമേൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണ് എന്ന ഒരു അദ്ധ്യായം തന്നെ ഇമാം അബൂഉവാനഃ തന്റെ മുസ്തഖ്റജിൽ നൽകിയിട്ടുണ്ട്. പ്രസ്തുത അദ്ധ്യായത്തിൽ തൽവിഷയത്തിലുള്ള ഹദീഥുകളും അദ്ദേഹം നൽകിയിട്ടുണ്ട്. സ്വലാത്തിന്റെ രൂപങ്ങൾ അറിയിക്കുന്ന ഒരു അദ്ധ്യായം തന്നെ ഈ ഗ്രന്ഥത്തിൽ നൽകി യിട്ടുണ്ട്.
തിരുനബി ﷺ യുടെ മേൽ സ്വലാത്തുകൾ
സ്വലാത്തിന് ശേഷമുള്ള ഏതാനും ദുആഉകൾ
നമസ്കാരത്തിൽ തശഹ്ഹുദിനും സലാമിനും ഇട യിൽ താഴെ വരുന്ന ദുആ നബി ﷺ ചൊല്ലിയിരുന്നതായി അലിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്നും ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തു.
أَللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لاَ إِلـهَ إِلاَّ أَنْتَ.
“അല്ലാഹുവേ ഞാൻ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്ത തും രഹസ്യമായും പരസ്യമായും അമിതമായും ചെയ്തുപോയ തും എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാവുന്നതുമായ എന്റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ! നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീയല്ലാതെ ഒ രു ആരാധ്യനുമില്ല.”
തശഹ്ഹുദ് ചൊല്ലിയ ശേഷം നാല് കാര്യങ്ങളിൽ നിന്ന് അഭയം തേടുവാൻ നബി ﷺ കൽപിക്കുകയും താഴെവ രുന്ന ദുആ ഉണർത്തുകയും ചെയ്തത് ഇമാം മുസ്‌ലിം അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം ചെയ്തു.
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ ، وَمِنْ عَذَابِ النَّارِ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ
“അല്ലാഹുവേ ക്വബ്ർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നി ന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങ ളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു.”
നമസ്കാരത്തിന്റെ ഒടുവിൽ താഴെ വരുന്ന ദുആ നബി ﷺ ചൊല്ലിയിരുന്നതായി സഅ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തു. എഴുത്ത് പഠിപ്പിക്കപ്പെടും വിധം ഇത് സ്വഹാബികളെ പഠിപ്പിച്ചിരുന്നു എന്നും റിപ്പോർട്ടുണ്ട്.
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ
“അല്ലാഹുവേ, ഭീരുത്വത്തിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടു ന്നു. ആയുസ്സിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് ഞാൻ മടക്കപ്പെടുന്നതിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. ദുൻയാവിലെ പരീക്ഷണങ്ങളിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. ക്വബറുശിക്ഷയിൽനിന്നും ഞാൻ നിന്നിൽ രക്ഷ തേടുന്നു.
നമസ്കാരത്തിൽ ചൊല്ലുവാൻ ഒരു ദുആഅ് നബി ﷺ യോട് അബൂബകർ رَضِيَ اللَّهُ عَنْهُ ആവശ്യപെട്ടപ്പോൾ തിരുമേനി ﷺ പഠിപ്പിച്ചത് ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയ്യുന്നു:
اللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
“അല്ലാഹുവേ, ഞാൻ എന്നോടു തന്നെ ധാരാളം അന്യായം ചെയ്തു. പാപങ്ങൾ നീയല്ലാതെ പൊറുക്കുകയില്ല. നിന്നിൽ നിന്നുള്ള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.”
ഒരു വ്യക്തി തശഹ്ഹുദിൽ താഴെ വരുന്ന ദുആ നിർവ്വ ഹിച്ചതു കേട്ടപ്പോൾ, അയാൾക്കു പൊറുത്തു കൊടുക്കപ്പെട്ടു എന്ന് തിരുമേനി ﷺ മൂന്നു തവണ പറഞ്ഞു. സംഭവം സുനനു ന്നസാഇയിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
“അല്ലാഹുവേ, നിന്നോടിതാ ഞാൻ തേടുന്നു. ഏകനും, എല്ലാവർക്കും ആശ്രയം നൽകുന്ന നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും)ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവൻ. അല്ലാഹുവേ എന്റെ തെറ്റുകൾ നീ എനിക്കു പൊറുക്കേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.”
എല്ലാ നമസ്കാരങ്ങൾക്കൊടുവിലും മുടക്കാതെ താഴെ വരുന്ന ദുആ ചൊല്ലുവാൻ മുആദി رَضِيَ اللَّهُ عَنْهُ നോട് നബി ﷺ വസ്വിയ്യത് ചെയ്തു. ഇമാം അഹ്മദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِك
“അല്ലാഹുവേ, നിനക്ക് ദിക്ർ എടുക്കുവാനും ശുക്ർ ചെയ്യുവാനും നിനക്കുള്ള ഇബാദത്ത് നന്നാക്കുവാനും നീ എന്നെ സഹായിക്കേണമേ.”
തശഹ്ഹുദിനു ശേഷം ചൊല്ലുവാൻ താഴെവരുന്ന ദുആ തിരുദൂതർ ﷺ പഠിപ്പിച്ചിരുന്നുവെന്ന് ഇബ്നുമസ്ഊദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഹാകിമും മറ്റും നിവേദനം ചെയ്തു. ഇമാം ഹാകിമും ദഹബി യും സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا وَأَصْلِحْ ذَاتَ بَيْنِنَا وَاهْدِنَا سُبُلَ السَّلاَمِ وَنَجِّنَا مِنَ الظُّلُمَاتِ إِلَي النُّورِ وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ وَاجْعَلْنَا شَاكِرِينَ لِنِعْمَتِكَ مُثْنِينَ بِهَا قَابِلِيهَا وَأَتِمَّهَا عَلَيْنَا
“അല്ലാഹുവേ നീ ഞങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ ഇണക്കമുണ്ടാക്കേണമേ. ഞങ്ങൾക്കിടയിലുള്ള (പിണക്കങ്ങളിൽ) നീ ഇസ്വ്ലാഹ് ഉണ്ടാക്കേണമേ.
സമാധാനത്തിന്റെ വഴികളെ നീ ഞങ്ങൾക്ക് കനിയേണമേ. അന്ധകാരങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നീ ഞങ്ങളെ നയിക്കേ ണമേ.
പരസ്യമായതും രഹസ്യമായതുമായ നീചവൃത്തികളെ നീ ഞങ്ങളിൽ നിന്ന് അകറ്റേണമേ.
ഞങ്ങളുടെ കേൾവിയിലും കാഴ്ചയിലും ഹൃദയങ്ങളിലും ഇണകളിലും സന്തതികളിലും നീ ഞങ്ങൾക്ക് അനുഗ്രഹമരുളേണമേ.
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവരും അതിനെ സ്വീകരിച്ചു പുകഴ്ത്തുന്നവരുമാക്കേണമേ. അതു ഞങ്ങൾക്ക് നീ പൂർത്തീകരിച്ചു നൽകേണമേ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല