വുദ്വൂഇലെ ദിക്റുകൾ, ദുആഉകൾ

THADHKIRAH

വുദ്വൂഅ് ചെയ്യുന്നതിനു മുമ്പ്
വുദ്വൂഅ് ഇല്ലാത്തവന് നമസ്കാരമില്ലെന്നും “ബിസ്മില്ലാ ഹ്’ ചൊല്ലാത്തവന് (സമ്പൂർണ്ണ) വുദ്വൂഅ് ഇല്ലെന്നും നബി ‎ﷺ  പറഞ്ഞത് ഹദീഥിലുണ്ട്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
بِسْــمِ اللهِ “അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ ആരംഭിക്കുന്നു)’
വുദ്വൂഅ് ചെയ്ത ശേഷം
വുദ്വൂഅ് ചെയ്ത് താഴെവരുന്ന ദിക്ർ ചൊല്ലുന്നവർക്ക് സ്വർഗകവാടങ്ങൾ എട്ടും തുറക്കപ്പെടുമെന്നും താനുദ്ദേശിക്കു ന്നതിലൂടെ അയാൾക്ക് പ്രവേശിക്കാവുന്നതാണെന്നും ഇമാം മുസ്ലിമും മറ്റും നിവേദനം. 

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ، اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ واجْعَلْنِي مِنَ المُتَطَهِّرِينَ

“അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനും യാതൊരു പങ്കുകാരില്ലാ ത്തവനുമാണ്. നിശ്ചയം, മുഹമ്മദ് ‎ﷺ  അവന്റെ ദൂതനും ദാസനുമാ ണെന്ന് ഞാൻ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അല്ലാഹുവേ ധാരാളമായി പശ്ചാതപിക്കുന്നവരിൽ എന്നെ ആക്കേണമേ. ശുചി ത്വം പാലിക്കുന്നവരിലും എന്നെ നീ ഉൾപ്പെടുത്തേണമേ.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts