അദാനും ഇക്വാമത്തും അനുബന്ധ ദിക്റുകളും

THADHKIRAH

അദാൻ (ബാങ്കുവിളി)
നബി ‎ﷺ  അബൂമഹ്ദൂറ رَضِيَ اللَّهُ عَنْهُ  യെ പഠിപ്പിച്ച ബാങ്കുവിളി: 
اللَّهُ أَكْبَرُ  اللَّهُ أَكْبَرُ    اللَّهُ أَكْبَرُ   اللَّهُ أَكْبَرُ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ 
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ 
حَىَّ عَلَى الصَّلاَةِ حَىَّ عَلَى الصَّلاَةِ  حَىَّ عَلَى الْفَلاَحِ حَىَّ عَلَى الْفَلاَحِ 
اللَّهُ أَكْبَرُ   اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ
 
ഇക്വാമത്ത്:
നബി ‎ﷺ  അബൂമഹ്ദൂറ رَضِيَ اللَّهُ عَنْهُ യെ പഠിപ്പിച്ച ഇക്വാമത്ത്: 
 اللَّهُ أَكْبَرُ   اللَّهُ أَكْبَرُ 
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ  أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ 
حَىَّ عَلَى الصَّلاَةِ  حَىَّ عَلَى الْفَلاَحِ 
قَدْ قَامَتِ الصَّلاَةُ قَدْ قَامَتِ الصَّلاَةُ
اللَّهُ أَكْبَرُ   اللَّهُ أَكْبَرُ    لاَ إِلَهَ إِلاَّ اللَّهُ
 
സ്വുബ്ഹി ബാങ്കിൽ ഹയ്അലകൾക്കു ശേഷം താഴെ വരും പ്രകാരം പറയുവാൻ തിരുനബി ‎ﷺ  അബൂമഹ്ദൂറഃ رَضِيَ اللَّهُ عَنْهُ യോടു പറഞ്ഞു: 
الصَّلاةُ خَيْرٌ مِنَ النَّوْمِ
 
ബാങ്കുവിളി കേൾക്കുമ്പോൾ
• ബാങ്ക് കേട്ടാൽ, മുഅദ്ദിൻ പറയുന്നതു പോലെ പറയുക. ഹയ്യഅലസ്സ്വലാത്, ഹയ്യഅലൽഫലാഹ് എന്നിവിടങ്ങളിലൊ ഴിച്ച്. അവിടെ ചുവടെ ചേർത്ത “ഹൗക്വലഃ’ ചൊല്ലുക. 
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
 
“അല്ലാഹുവെ കൊണ്ടല്ലാതെ ഒരു കഴിവും ചലന ശേഷിയുമില്ല.’
വല്ലവനും ഹൃദയത്തിൽ തട്ടി ഇപ്രകാരം പറഞ്ഞാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചുവെന്ന് ഇമാം മുസ്ലിം രിവാ യത്ത് ചെയ്ത ഹദീഥിൽ വന്നിട്ടുണ്ട്. 
• തിരുനബി ‎ﷺ  യുടെ മേൽ സ്വലാത്ത് ചൊല്ലുക. 
• തിരുനബി ‎ﷺ  ക്കു വേണ്ടി വസീലഃയെ തേടുക.
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِى وَعَدْتَهُ
 
“ഈ സമ്പൂർണ്ണ വിളിയുടേയും ക്വാഇമത്തായ സ്വലാത്തിന്റേയും രക്ഷിതാവായ അല്ലാഹുവേ, മുഹമ്മദിന് നീ അൽവസീലയും അൽഫ ദ്വീലയും നൽകേണമേ. നീ തിരുമേനി ‎ﷺ  ക്ക് വാഗ്ദാനം ചെയ്തതാ യ സ്തുതിക്കപ്പെട്ട മക്വാമിൽ തിരുമേനി ‎ﷺ യെ ഉയിർത്തെഴുന്നേൽ പ്പിക്കേണമേ. 
അബൂസഈദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു: “നിങ്ങൾ മുഅദ്ദിൻ(ബാങ്ക് വിളിക്കുന്നത്) കേട്ടാൽ, അയാൾ പറയുന്നതു പോലെ നിങ്ങളും പറയുക. ശേഷം നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. കാരണം, വല്ലവനും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അതുകൊണ്ട് അല്ലാഹു അ വന് പത്ത് കാരുണ്യങ്ങൾ വർഷിക്കും. ശേഷം നിങ്ങൾ എനി ക്കുവേണ്ടി അല്ലാഹുവോട് വസീലഃയെ തേടുക. കാരണം അത് സ്വർഗത്തിലെ ഒരു പദവിയാണ്. അല്ലാഹുവിന്റെ ദാസന്മാരിൽ ഒരു ദാസനു മാത്രമാണ് അത് ചേരുക. ആ വ്യക്തി ഞാനാകു വാൻ ഞാൻ ആശിക്കുന്നു. ഒരാൾ എനിക്കു വേണ്ടി വസീലഃയെ തേടിയാൽ അവന് ശഫാഅത്ത് ലഭിക്കുന്നതാണ്.” (മുസ്‌ലിം)
• താഴെ വരും വിധം ശഹാദത്ത് ചൊല്ലുക.
വല്ലവനും ബാങ്ക് കേൾക്കുമ്പോൾ താഴെ വരുന്ന ശഹാദത്ത് ചൊല്ലിയാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെട്ടുവെന്ന് ഇമാം മുസ്‌ലിം രിവായത്ത് ചെയ്ത ഹദീഥിൽ വന്നിട്ടുണ്ട്. 
 
 أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللَّهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالإِسْلاَمِ دِينًا
 
“അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനും യാതൊരു പങ്കുകാരനി ല്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് ‎ﷺ  അവന്റെ ദാസനും ദൂതനു മാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായിട്ടും മുഹമ്മദി ‎ﷺ  നെ റസൂലായിട്ടും ഇസ്ലാമിനെ ദീനായിട്ടും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts