പള്ളിയിലേക്ക് പുറപ്പെട്ടാൽ
തിരുനബി ﷺ ബാങ്കുവിളി കേട്ട് പള്ളിയിലേക്ക് പുറപ്പെട്ട പ്പോൾ താഴെ വരുന്ന ദുആ ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.
اللَّهُمَّ اجْعَلْ فِى قَلْبِى نُورًا وَفِى لِسَانِى نُورًا وَاجْعَلْ فِى سَمْعِى نُورًا وَاجْعَلْ فِى بَصَرِى نُورًا وَاجْعَلْ مِنْ خَلْفِى نُورًا وَمِنْ أَمَامِى نُورًا وَاجْعَلْ مِنْ فَوْقِى نُورًا وَمِنْ تَحْتِى نُورًا. اللَّهُمَّ أَعْطِنِى نُورًا.
“അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാവിലും കേൾവിയിലും കാഴ്ചയിലും പിന്നിലും മുന്നിലും മുകളിലും താഴെയും പ്രകാശമാ ക്കേണമേ. നീ എനിക്ക് വെളിച്ചം ഏകേണമേ”
പള്ളിയിൽ പ്രവേശിക്കുമ്പോൾ
പള്ളിയിൽ പ്രവേശിക്കുമ്പോൾ പ്രാർത്ഥിക്കുവാൻ തിരു നബി ﷺ കൽപ്പിച്ചതായി ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തു.
اللَّهُمَّ افْتَحْ لِى أَبْوَابَ رَحْمَتِكَ
“അല്ലാഹുവേ നിന്റെ കാരുണ്യകവാടങ്ങൾ എനിക്ക് തുറക്കേണമേ.”
പള്ളിയിലേക്ക് പ്രവേശിക്കുന്നവൻ താഴെ വരുന്ന ദുആ ചൊല്ലിയാൽ ശിഷ്ടദിനം അവൻ പിശാചിൽ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീഥിൽ വ ന്നിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ
“മഹാനായ അല്ലാഹുവിൽ, അവന്റെ ആദരവുറ്റ തിരുമുഖത്താൽ, അവന്റെ അനാദിയായ അധികാരത്താൽ അകറ്റപ്പെട്ട പിശാചിൽനി ന്നും ഞാൻ അഭയം തേടുന്നു.”
നബി ﷺ , പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലിയ തായി ഇമാം ഇബ്നുമാജഃ, ഇബ്നുസ്സുന്നി എന്നിവർ റിപ്പോർട്ട് ചെയ്തു. അടിവരയിട്ട ഭാഗം ഇബ്നുസ്സുന്നിയുടെ റിപ്പോർട്ടിൽ മാത്രമുള്ളതാണ്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
بِسْمِ اللهِ والصَّلاَةُ والسَّلاَمُ عَلَى رَسُولِ الله اللَّهُمّ اِغْفِرْ لِي ذُنُوبي
“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പ്രവേശിക്കുന്നു) സ്വലാത്തും സലാമും അല്ലാഹുവിന്റെ തിരുദൂതരിൽ ഉണ്ടാവട്ടേ. അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ നീ എനിക്ക് തുറക്കേണമേ.”
പള്ളിയിൽനിന്ന് പുറപ്പെടുമ്പോൾ
പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലുവാൻ നബി ﷺ കൽപ്പിച്ചതായി ഇമാം ഇബ്നുമാജഃ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّى أَسْأَلُكَ مِنْ فَضْلِكَ
“അല്ലാഹുവേ നിന്റെ ഔദാര്യത്തിൽനിന്ന് ഞാൻ നിന്നോട് തേടുന്നു.”
اللَّهُمَّ اعْصِمْنِى مِنَ الشَّيْطَانِ الرَّجِيمِ
“അല്ലാഹുവേ, അകറ്റപ്പെട്ട പിശാചിൽനിന്നും നീ എന്നെ രക്ഷപ്പെടു ത്തേണമേ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല