പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോൾ
രോഗം കൊണ്ടോ മറ്റോ പരീക്ഷിക്കപ്പെട്ട ഒരു വ്യക്തി യെ കാണുകയും താഴെ വരുന്ന ദിക്ർ ഒരാൾ ചൊല്ലുകയും ചെ യ്താൽ ആ പരീക്ഷണം അയാൾക്ക് ഏൽക്കുകയില്ലന്ന് ഇമാം തിർമുദിയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി ഹദീഥി നെ ഹസനെന്ന് വിശേഷിപ്പിച്ചു.
الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا
“താങ്കളെ പരീക്ഷിച്ചതിൽ നിന്ന് എനിക്ക് സൗഖ്യം നൽകിയ,അവൻ സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാൾ എനിക്ക് ശ്രേഷ്ഠത നൽകു കയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും.”
രോഗിയുടെ അടുക്കലെത്തിയാൽ
തിരുനബി ﷺ ഒരു അഅ്റാബിയുടെ അടുക്കൽ പ്രവേശി ച്ച സംഭവം ഇമാം ബുഖാരി അദബുൽമുഫ്റദിൽ നിവേദനം ചെയ്തിട്ടുണ്ട്. സംഭവത്തെ അൽബാനി സ്വഹീഹെന്ന് വിശേ ഷിപ്പിച്ചു. സന്ദർശനവേളയിൽ തിരുമേനി ﷺ പ്രാർത്ഥിച്ചു:
لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ
“യാതൊരു പ്രയാസവും ഉപദ്രവവും ഇല്ലാതിരിക്കട്ടെ. അല്ലാഹു ഉ ദ്ദേശിച്ചാൽ (പാപങ്ങളിൽനിന്ന്) പരിശുദ്ധിയുണ്ടാകും.”
ഒരാൾ, മരണം ആസന്നമാകാത്ത ഒരു രോഗിയെ സന്ദർശിക്കുകയും അയാളുടെ അടുക്കൽ ഏഴുതവണ താഴെ വരുന്ന ദുആ നിർവ്വഹിക്കുകയും ചെയ്താൽ അല്ലാഹു അയാൾക്ക് തീർച്ചയായും സൗഖ്യമേകുന്നതാണ് എന്ന് ഇമാം അബൂദാവൂ ദും തിർമുദിയും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
أَسْأَلُ اللهَ اْلعَظِيمَ رَبَّ اْلعَرْشِ اْلعَظِيم أَنْ يَشْفِيكَ
“അതിമഹത്വമുള്ളവനായ, മഹിത സിംഹാസനത്തിന്റെ രക്ഷിതാവാ യ അല്ലാഹുവോട്, അവൻ താങ്കൾക്ക് ശിഫാഅ് ഏകുവാൻ ഞാൻ യാചിക്കുന്നു.”
തിരുനബി ഒരു രോഗിയെ സന്ദർശിച്ചാൽ താഴെ വരുന്ന ദുആ നിർവ്വഹിച്ചതായും രോഗിയെ സന്ദർശിക്കുന്നവർ രോഗി ക്കുവേണ്ടി ദുആ ചെയ്യുവാൻ കൽപിച്ചതായും ഹദീഥിൽ വന്നി ട്ടുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ اشْفِ عَبْدَكَ، يَنْكَأُ لَكَ عَدُوًّا أَوْ يَمْشِي لَكَ إِلَى صَلَاةٍ
“അല്ലാഹുവേ, ശത്രുവെ നിനക്കായി തകർക്കുവാനും നിനക്കുള്ള ഒരു നമസ്കാരത്തിലേക്കു നടക്കുവാനും നിന്റെ ദാസനു നീ ശമ ഽനം നൽകേണമേ.”
രോഗി പ്രാർത്ഥിക്കുവാൻ
പതിനെട്ടു വർഷം രോഗം കൊണ്ടു പരീക്ഷിക്കപ്പെട്ട, കുടുംബങ്ങളും സമ്പത്തുകളും നഷ്ടപെട്ട, അടുത്തവരും അകന്ന വരും കയ്യൊഴിച്ച, പൈശാചിക ശല്യം ശാരീരികമായി ബാധിച്ച അയ്യൂബ് നബി (അ) തന്റെ അവസ്ഥ റബ്ബായ അല്ലാഹുവിനു മുമ്പിൽ അവതരിപ്പിച്ചു നിർവ്വഹിച്ച ദുആ:
أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ
എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (വി. ക്വു. 23: 86)
അയ്യൂബ് നബി (അ) യുടെ ഈ ദുആക്കുള്ള ഉത്തരം പെട്ടെന്നായിരുന്നു. അദ്ദേഹത്തിനു നേരിട്ട കഷ്ടപ്പാട് അല്ലാഹു അകറ്റിക്കളയുകയും കുടുംബാംഗങ്ങളെയും അവരോടൊപ്പം അ വരുടെ അത്രയും പേരെ വേറെയും അദ്ദേഹത്തിനു നൽകുക യും ചെയ്തു എന്ന് വിശുദ്ധ ക്വുർആൻ അറിയിച്ചിട്ടുണ്ട്.
അഭയം തേടേണ്ട ഏതാനും രോഗങ്ങൾ
താഴെവരുന്ന ദുആ തിരുനബി ﷺ നിർവ്വഹിക്കാറുള്ളതായി അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ
“വെള്ളപ്പാണ്ട്, ഭ്രാന്ത്, കുഷ്ഠം, മോശമായ രോഗങ്ങൾ എന്നിവ യിൽ നിന്ന് അല്ലാഹുവേ ഞാൻ നിന്നിൽ അഭയം തേടുന്നു.’
ഒരു ദുആയിൽ ഏതാനും രോഗങ്ങളിൽനിന്ന് പ്രത്യേകം തിരുനബി ﷺ അഭയം തേടിയിരുന്നത് അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ഇബ്നുഹിബ്ബാൻ നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേ ഷിപ്പിച്ചു.
اللَّهُمَّ إنِّي ….. أعُوذُ بِكَ مِنَ الصَّمَمِ والبَكَمِ والجُنُونِ والجُذامِ والبَرَصِ وَسَيِّىءِ الأَسْقامِ
“അല്ലാഹുവേ,……. ബധിരത, മൂകത, ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട്, മോശമായ രോഗങ്ങൾ എന്നിവയിൽനിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല