വാഹനത്തിൽ കയറുമ്പോൾ
യാത്രക്കായി വാഹനത്തിൽ കയറുമ്പോൾ താഴെ വരും ക്രമത്തിൽ തിരുനബി ﷺ ചെയ്യുകയും ചൊല്ലുകയും ചെയ്തതായി അലി رَضِيَ اللَّهُ عَنْهُ യിൽ നിന്നും ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നും ഇമാം തിർമുദി രിവായത്ത് ചെയ്തിട്ടുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
വാഹനത്തിലേക്ക് കാലുവെച്ചാൽ (മൂന്ന് തവണ)
بِسْـــمِ الله
വാഹനത്തിൽ കയറിയിരുന്നാൽ
الْحَــمْدُ لِلَّهِ
سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ
ഞങ്ങൾക്ക് വേണ്ടി ഇൗ വാഹനത്തെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കിതിനെ ഇണക്കുവാൻ കഴിയുമായിരു ന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരി ച്ചെത്തുന്നവർ തന്നെയാകുന്നു.
ശേഷം മൂന്ന് തവണ:
الْحَمْدُ لِلَّهِ
ശേഷം മൂന്ന് തവണ:
اللَّهُ أَكْبَرُ
അതിൽപിന്നെ:
سُبْحَانَكَ إنّي ظَلَمْتُ نَفْسِي فاغْفِرْ لِي إِنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أَنْتَ
“അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. നിശ്ചയം ഞാൻ എന്നോട് അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നീ എ നിക്ക് പൊറുത്ത് തരേണമേ. നിശ്ചയം, പാപങ്ങളെ നീയല്ലാതെ പൊറുക്കുകയില്ല.’
യാത്ര പുറപ്പെട്ട് വാഹനത്തിലിരുന്നാൽ തിരുനബി ﷺ ചൊല്ലിയതായി ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം മുസ്ലിം ഇപ്രകാ രം നിവേദനം ചെയ്തു:
اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ
سُبْحَانَ الَّذِى سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِى سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِى السَّفَرِ وَالْخَلِيفَةُ فِى الأَهْلِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِى الْمَالِ وَالأَهْلِ
“ഞങ്ങൾക്ക് വേണ്ടി ഇൗ വാഹനത്തെ വിധേയമാക്കിത്തന്നവൻ എ ത്ര പരിശുദ്ധൻ! ഞങ്ങൾക്കിതിനെ ഇണക്കുവാൻ കഴിയുമായിരു ന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരി ച്ചെത്തുന്നവർ തന്നെയാകുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഇൗ യാ ത്രയിൽ ഞങ്ങൾ നിന്നോട് പുണ്യവും തക്വ്വയും നീ ഇഷ്ടപ്പെടുന്ന കർമ്മവും തേടുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഇൗ യാത്ര ഞങ്ങൾ ക്ക് നീ എളുപ്പമാക്കേണമേ. അതിന്റെ ദൂരം ഞങ്ങൾക്ക് നീ ചുരു ക്കേണമേ. അല്ലാഹുവേ, നീയാകുന്നു യാത്രയിൽ കൂട്ടുകാരനും കുടുംബത്തിൽ പിൻഗാമിയും. അല്ലാഹുവേ, യാത്രാ ക്ലേശങ്ങളിൽ നിന്നും ദുഃഖകരമായ കാഴ്ചകളിൽനിന്നും കുടുംബത്തിലേക്കും സ മ്പത്തിലേക്കും മോശമായുള്ള മടക്കത്തിൽനിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
യാത്രയിൽനിന്ന് മടങ്ങിയാൽ
തിരുനബി ﷺ യാത്രയിൽ നിന്ന് മടങ്ങിയാൽ മുകളിൽ നൽകിയ ദുആ ചൊല്ലുന്നതോടൊപ്പം താഴെവരുന്ന ദിക്റും നിർവ്വഹിച്ചതായി ഇമാം മുസ്ലിമിന്റെ തന്നെ റിപ്പോർട്ടിലുണ്ട്.
آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ
“പശ്ചാതപിക്കുന്നവരും ആരാധന നിർവ്വഹിക്കുന്നവരും ഞങ്ങളു ടെ നാഥനെ വാഴ്ത്തുന്നവരുമായി മടങ്ങുന്നവരാണ് ഞങ്ങൾ.”
യാത്ര കയറ്റത്തിലാകുമ്പോൾ
യാത്ര കയറ്റത്തിലാകുമ്പോൾ തക്ബീർ ചൊല്ലുവാൻ തിരുമേനി ﷺ കൽപ്പിച്ചതായി ഇമാം തിർമുദിയുടെ റിപ്പോർട്ടിലുണ്ട്.
اللَّهُ أَكْبَرُ
യാത്ര ഇറക്കത്തിലാകുമ്പോൾ
സ്വഹാബികൾ യാത്രയിൽ കയറ്റത്തിലാകുമ്പോൾ തക്ബീറും ഇറക്കമിറങ്ങുമ്പോൾ തസ്ബീഹും ചൊല്ലിയിരുന്നതായി ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഇമാം ബുഖാരിയുടെ ഹദീഥിലുണ്ട്.
سُبْحَانَ اللهِ
യാത്രയാക്കുന്നവൻ യാത്രക്കാരനു വേണ്ടി
തിരുനബി ﷺ യോട് യാത്ര ചോദിച്ചിരുന്ന സ്വഹാബത്തി നെ താഴെ വരുന്ന ദുആ ചൊല്ലി തിരുമേനി ﷺ യാത്രയാക്കിയി രുന്നു എന്ന് സുനനുത്തിർമുദിയിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ
“താങ്കളുടെ ദീൻ സംരക്ഷിക്കുവാനും താങ്കൾ കൈകാര്യം ചെയ്യു ന്ന അമാനത്ത് സംരക്ഷിക്കുവാനും താങ്കളുടെ നല്ല പര്യവസാന വും ഞാൻ അല്ലാഹുവോട് തേടുന്നു.’
തിരുനബി ﷺ യോട് ഒരു വ്യക്തി തന്റെ യാത്രയിൽ ബർ കത്തുണ്ടാകുവാനായി ദുആ ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോൾ തിരുമേനി ﷺ ചെയ്ത ദുആ. ഇമാം തിർമുദി സംഭവം വിവരിച്ചു. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
زَوَّدَكَ اللَّهُ التَّقْوَى وَغَفَرَ ذَنْبَكَ وَيَسَّرَ لَكَ الْخَيْرَ حَيْثُمَا كُنْتَ
“അല്ലാഹു, തക്വ്വയെ താങ്കൾക്ക് പാഥേയമാക്കുകയും താങ്കളുടെ പാപം പൊറുക്കുകയും താങ്കൾ എവിടെയാണെങ്കിലും നന്മയെ എ ളുപ്പമാക്കുകയും ചെയ്യട്ടെ.”
യാത്രക്കാരൻ യാത്രയാക്കുന്നവനു വേണ്ടി
യാത്രയാക്കുന്നവർക്കു വേണ്ടിയും താൻ വിട്ടേച്ചുപോകുന്നവർക്ക് വേണ്ടിയും യാത്രയാകുന്നൻ ഈ ദുആ ചെയ്യുവാൻ നബി ﷺ കൽപ്പിച്ചതായി ഇബ്നുസ്സുന്നിയും മറ്റും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. ഇബ്നു ഹജർ ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
أَسْتَوْدِعُكُمُ اللَّهَ الَّذي لا تَضِيعُ وَدَائِعُهُ
“അല്ലാഹുവോട് താങ്കളെ സംരക്ഷിക്കുവാൻ ഞാൻ തേടുന്നു; അവന്റെ സംരക്ഷണത്തിലുള്ളവയൊന്നും നഷ്ടപ്പെടുകയില്ല.’
ഒരിടത്ത് ചെന്നിറങ്ങിയാൽ
വല്ലവനും ഒരിടത്ത് ചെന്നിറങ്ങി താഴെ വരുന്ന ദുആഅ് ചൊല്ലിയാൽ താനിറങ്ങിയ സ്ഥലത്തു നിന്ന് യാത്രയാകുന്നതു വരെ യാതൊന്നും അവനെ ഉപദ്രവിക്കില്ലെന്ന് തിരുനബി ﷺ പറഞ്ഞതായി സ്വഹീഹു മുസ്ലിമിലുണ്ട്.
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
“അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചതി ലെ തിന്മയിൽ നിന്ന് ഞാൻ അഭയം തേടുന്നു.’
അബ്ദുൽ ജബ്ബാർ അബ്ദുല്ല