വിസർജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോൾ
മലമൂത്ര വിസർജ്ജന സ്ഥലത്ത് പ്രവേശിക്കുന്ന മനുഷ്യ രുടെ നഗ്നതകൾ ജിന്നുകളിൽ നിന്നു മറക്കുവാൻ ബിസ്മില്ലാ ഹ് ചൊല്ലണമെന്ന് തിരുമൊഴി അറിയിക്കുന്നു. ഹദീഥിനെ അൽ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
بِسْــمِ اللهِ
“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പ്രവേശിക്കുന്നു)”
മലമൂത്രവിസർജ്ജന സ്ഥലങ്ങളിൽ പിശാചുക്കൾ സന്നി ഹിതരാകുന്നതിനാൽ വിസർജ്ജന സ്ഥലത്ത് പ്രവേശിക്കുന്നവർ താഴെ വരുന്ന ദുആ ചൊല്ലുവാൻ നബി ﷺ കൽപിച്ചതായും തിരുമേനി ﷺ ഇതു ചൊല്ലിയതായും സ്വഹീഹായ ഹദീഥുകളിലുണ്ട്.
اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
“അല്ലാഹുവേ, ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് കാവലിനെ തേടുന്നു.”
വിസർജ്ജന സ്ഥലത്തുനിന്ന് ഇറങ്ങുമ്പോൾ
തിരുനബി ﷺ വിസർജ്ജന സ്ഥലത്തുനിന്ന് പുറപ്പെട്ടാൽ,
غُفْــرَانَكَ “അല്ലാഹുവേ ഞാൻ നിന്റെ പാപമോചനം തേടുന്നു.”
എന്ന് പറയാറുണ്ടായിരുന്നുവെന്ന് ഇമാം അബൂദാവൂദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല