ഉറക്കമുണരുമ്പോഴുള്ള ദിക്റുകൾ, ദുആഉകൾ

THADHKIRAH

രാത്രിയിൽ ഉറക്കമുണർന്നാൽ
രാത്രിയാൽ ഉറക്കമുണർന്ന് താഴെ വരുന്ന ദിക്ർ ചൊല്ലി ശേഷം, “അല്ലാഹുവേ, നീ എനിക്ക് പൊറുത്തു തരേണമേ… എന്നോ അല്ലെങ്കിൽ മറ്റു ദുആകൾ നിർവ്വഹിക്കുകയോ ചെയ് താൽ അവന് ഉത്തരം നൽകപ്പെടുമെന്നും അയാൾ എഴുന്നേൽ ക്കുകയും ശേഷം വുദ്വൂഅ് ചെയ്ത് നമസ്കരിക്കുകയും ചെയ് താൽ അയാളുടെ നമസ്കാരം സ്വീകരിക്കപ്പെടുമെന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ. الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

രാത്രിയിൽ ഉറക്കമുണർന്ന് നമസ്കരിക്കുമ്പോൾ

ആഇശാ رَضِيَ اللَّهُ عَنْها  പറയുന്നു: തിരുനബി ‎ﷺ  രാത്രിയിൽ എഴു ന്നേറ്റാൽ,
പത്തു തവണ തക്ബീറും (അല്ലാഹു അക്ബർ)
പത്തു തവണ തഹ്മീദും (അൽഹംദുലില്ലാഹ്)
പത്തു തവണ سُبْحَانَ اللهِ وَبِحَمْدِهِ യും
പത്തു തവണ: سُبْحَانَ المَلِكِ القُدُّوسِ ഉം
പത്തു തവണ ഇസ്തിഗ്ഫാറും (അസ്തഗ്ഫിറുല്ലാഹ്)
പത്തു തവണ തഹ്ലീലും (ലാഇലാഹ ഇല്ലല്ലാഹ്) ശേഷം,

الَّلهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ القِيَامَةِ

 

“അല്ലാഹുവേ, ഭൗതികലോകത്തെ ഇടുക്കങ്ങളിൽ നിന്നും അന്ത്യനാ ളിലെ ഇടുക്കങ്ങളിൽനിന്നും ഞാൻ നിന്നിൽ അഭയംതേടുന്നു.” എന്നു ചൊല്ലി തന്റെ(രാത്രി) നമസ്കാരം തുടങ്ങുമായിരുന്നു. (സു നനുഅബീദാവൂദ്) അൽബാനി ഹസനുൻസ്വഹീഹ് എന്ന് വിശേ ഷിപ്പിച്ചു.
ഉറക്കിൽനിന്ന് ഉണരുമ്പോൾ
തിരുനബി ‎ﷺ  ഉറക്കമുണരുമ്പോൾ ഇപ്രകാരം പറയാറു ണ്ടായിരുന്നു വെന്ന് ഇമാം ബുഖാരി റിപ്പോർട്ടു ചെയ്തു.

الْحَمْدُ لِلَّهِ الَّذِى أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

“നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവനിലേക്കാകുന്നു ഉയർത്തെഴുന്നേൽക്കൽ.”
ഉറക്കമുണരുന്നവർ താഴെ വരും പ്രകാരം ചൊല്ലുവാൻ തിരുനബി ‎ﷺ  കൽപ്പിച്ചതായി ഇമാം തിർമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

الحَمْدُ لله الَّذِي عَافَانِي في جَسَدِي ورَدَ عَلَيَّ رُوحِي وأَذِنَ لِي بِذِكْرِه

“എന്റെ ശരീരത്തിൽ സൗഖ്യമേകുകയും എന്റെ റൂഹ് എന്നിൽ തി രിച്ചേകുകയും ദിക്റെടുക്കുവാൻ എന്നെ അനുവദിക്കുകയും ചെ യ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സർവ്വ സ്തുതികളും.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts