തിരുനബി ‎ﷺ യുടെ മേൽ സ്വലാത്തുകൾ

THADHKIRAH

ഇബ്നുൽക്വയ്യിം തന്റെ, “ജലാഉൽ അഫ്ഹാം ഫി സ്സ്വലാത്തി വസ്സലാമി അലാഖയ്രിൽഅനാം’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: “തിരുദൂതരെ ‎ﷺ  പുകഴ്ത്തുക, തിരുദൂതരു ‎ﷺ  ടെ സ്ഥാന വും മഹത്ത്വവും പ്രഖ്യാപിക്കുക, തിരുമേനി ‎ﷺ  യെ ആദരിക്കുവാ നും അടുപ്പിക്കുവാനുമുദ്ദേശിച്ചത് പ്രഘോഷിക്കുക തുടങ്ങിയ താണ് അല്ലാഹുവിന്റേയും മലക്കുകളുടേയും സ്വലാത്ത്. ത ന്റെ സ്വലാത്തിനെ കുറിച്ചും മലക്കുകളുടെ സ്വലാത്തിനെ കുറിച്ചും അല്ലാഹു പറഞ്ഞത് അവനോടു തേടലാണ് സൂറത്തു അ ഹ്സാബിലെ ആയത്തിലൂടെ നമ്മോടു കൽപിക്കപെട്ട സ്വലാത്ത്.’
പണ്ഡിതന്മാർ സ്വലാത്തിന് മറ്റ് അർത്ഥങ്ങളും പറഞ്ഞി ട്ടുണ്ട്. നമ്മോട് സ്വാലത്തു ചൊല്ലുവാൻ ആവശ്യപെട്ട സൂറത്ത് അഹ്സാബിലെ വചനം താഴെ വരുന്നതാണ്.

 يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ‎﴿٥٦﴾ ﭼ الأحزاب: ٥٦

സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ (അല്ലാഹു വിന്റെ) സ്വലാത്തും സലാമുമുണ്ടാകുവാൻ പ്രാർത്ഥിക്കുക.  (ഖുർആൻ  33:56)x

സ്വലാത്തിന്റെ മഹത്ത്വങ്ങൾ അറിയിക്കുന്ന ധാരാളം തി രുമൊഴികൾ സ്ഥിരപ്പെട്ടിട്ടുണ്ട്. “വല്ലവനും എന്റെമേൽ ഒരു സ്വലാത്തുചൊല്ലിയാൽ അല്ലാഹു അവന് പത്തു സ്വലാത്ത് നിർ വ്വഹിക്കു’മെന്നും “അന്ത്യനാളിൽ തിരുദൂതരോ ‎ﷺ  ട് ഏറ്റവും കടപ്പെട്ടവൻ സ്വലാത്തിനെ വർദ്ധിപ്പിക്കുന്നവനാണെന്നും’ “സ്വലാത്തിനെ വർദ്ധിപ്പിക്കുന്നവർക്ക് മനഃപ്രയാസത്തിൽനി ന്നു രക്ഷ നൽകപ്പെടുമെന്നും’ അറിയിക്കുന്ന ഹദീഥുകൾ സ്വഹീഹായി വന്നിട്ടുണ്ട്. തിരുദൂതർ ‎ﷺ  പറയപ്പെട്ടിട്ട് സ്വലാത്തു ചൊല്ലാത്തവൻ പിശുക്കനാണെന്നും, അവൻ സ്വർഗത്തിലേക്കുള്ള വഴി തെറ്റിയവനാണെന്നും, അവൻ ഭാഗ്യം കെട്ടവനാണെന്നും, നാശം ഭവിച്ചവനാണെന്നുമൊക്കെ അറിയിക്കുന്ന ഹദീഥുകളും ഈ വിഷയത്തിലുണ്ട്. ഇമാം ഇബ് നുഹജർ ഫത്ഹുൽബാരിയിൽ പ്രസ്തുത ഹദീഥുകളെ വിശദമായി നൽകിയിട്ടുണ്ട്.
നബികുടുംബത്തിന് എങ്ങനെയാണ് സ്വലാത്തു നിർവ്വ ഹിക്കുക എന്ന സ്വഹാബത്തിന്റെ ചോദ്യത്തിന് തിരുമേനി ‎ﷺ  പ്ര തികരിച്ചത് കഅ്ബ് ഇബ്നുഉജ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍكَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുവേ ഇബ്റാഹീമിനും കുടുംബത്തിനും നീ സ്വലാത്ത് നിർവ്വഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ സ്വ ലാത്തു നിർവ്വഹിക്കേണമേ! നിശ്ചയം നീ സ്തുത്യർഹനും ഉ ന്നതനുമാണ്. അല്ലാഹുവേ ഇബ്റാഹീമിനേയും കുടുംബത്തേ യും നീ അനുഗ്രഹിച്ചതു പോലെ മുഹമ്മദിനേയും കുടുംബ ത്തേയും നീ അനുഗ്രഹിക്കേണമേ. നിശ്ചയം നീ സ്തുതിക്കപ്പെ ട്ടവനും ഉന്നതനുമാണ്.’

കഅ്ബ് ഇബ്നു ഉജ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഇമാം ബുഖാ രിയുടെ തന്നെ നിവേദനത്തിൽ സ്വലാത്തിന്റെ മറ്റൊരു രൂപം ഇ പ്രകാരമാണ്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد، اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍكَمَا بَارَكْتَ عَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുവേ, ഇബ്റാഹീമിന്റെ കുടുംബത്തിനു നീ സ്വലാത്ത് നിർവ്വഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ സ്വ ലാത്ത് നിർവ്വഹിക്കേണമേ! നിശ്ചയം നീ സ്തുത്യർഹനും ഉന്ന തനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിന്റെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്ന തനുമാണ്.’
എങ്ങനെയാണ് സ്വലാത്തു നിർവ്വഹിക്കുക എന്ന ചോദ്യത്തിനു തിരുമേനി ‎ﷺ പ്രതികരിച്ചത് ഇമാം ബുഖാരി അബൂ സഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്നു ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ

“അല്ലാഹുവേ, ഇബ്റാഹീമിനു നീ സ്വലാത്ത് നിർവ്വഹിച്ചതു പോലെ നിന്റെ ദാസനും ദൂതനുമായ മുഹമ്മദിനു നീ സ്വലാ ത്ത് നിർവ്വഹിക്കേണമേ! അല്ലാഹുവേ, ഇബ്റാഹീമിനേയും കു ടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ!’
എങ്ങനെയാണ് സ്വലാത്തു നിർവ്വഹിക്കുക എന്ന ചോ ദ്യത്തിനു തിരുമേനി ‎ﷺ  പ്രതികരിച്ചത് അബൂഹുമെയ്ദ് അസ്സാ ഇദീ رَضِيَ اللَّهُ عَنْهُ യിൽനിന്നു ഇമാം ബുഖാരി ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുവേ, ഇബ്റാഹീമിന്റെ കുടുംബത്തിനു നീ സ്വലാത്ത് നിർവ്വഹിച്ചതുപോലെ മുഹമ്മദിനും ഭാര്യമാർക്കും സന്താന ങ്ങൾക്കും നീ സ്വലാത്ത് നിർവ്വഹിക്കേണമേ! ഇബ്റാഹീമിന്റെ കുടുംബത്തെ നീ അനുഗ്രഹിച്ചതു പോലെ മുഹമ്മദിനേയും ഭാര്യമാരേയും സന്താനങ്ങളേയും നീ അനുഗ്രഹിക്കേണമേ! നി ശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’
എങ്ങനെയാണ് സ്വലാത്തു നിർവ്വഹിക്കുക എന്ന ബ ശീർ ഇബ്നു സഅ്ദി رَضِيَ اللَّهُ عَنْهُ ന്റെ ചോദ്യത്തിനു തിരുമേനി ‎ﷺ  പ്രതി കരിച്ചത് അബൂ മസ്ഊദ് അൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ യിൽ നിന്നു ഇ മാം മുസ്ലിം ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുവേ, ഇബ്റാഹീമിനു നീ സ്വലാത്തു നിർവ്വഹിച്ചതു പോലെ മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ സ്വലാത്തു നിർവ്വഹിക്കേണമേ! അല്ലാഹുവേ, ലോകരിൽ ഇബ് റാഹീമിന്റെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ മുഹ മ്മദിനേയും മുഹമ്മദിന്റെ കുടുംബത്തേയും നീ അനുഗ്രഹി ക്കേണമേ, നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’
തിരുനബി ‎ﷺ  ചൊല്ലിയിരുന്നതായി അബൂഹുമെയ്ദ് അസ്സാഇദീ رَضِيَ اللَّهُ عَنْهُ  യിൽ നിന്നു ഇമാം അബൂദാവൂദ് നിവേദനം. അൽ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുവേ, ഇബ്റാഹീമിന്റെ കുടുംബത്തിനു നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും പത്നിമാർ ക്കും സന്താനങ്ങൾക്കും നീ കരുണ ചെയ്യേണമേ. നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമി ന്റെ കുടുംബത്തിന് നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും പത്നിമാർക്കും സന്താനങ്ങൾക്കും നീ അനു ഗ്രഹമേകേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനു മാണ്.’
താഴെ വരുന്ന സ്വലാത്ത് ഒരു വ്യക്തിയെ തിരുനബി ‎ﷺ  പഠിപ്പിച്ചതായി ഉക്വ്ബത്ത് ഇബ്നു അംറി  رَضِيَ اللَّهُ عَنْهُ ൽ നിന്നു ഇമാം അഹ്മദ് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുവേ, ഇബ്റാഹീമിന്റെ കുടുംബത്തിനു നീ കരുണ വർഷിച്ചതുപോലെ നിരക്ഷരനും നബിയുമായ മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ കരുണ വർഷിക്കേണമേ. അല്ലാഹുവേ, ഇബ്റാഹീമിന്റെ കുടുംബത്തെ നീ അനുഗ്രഹി ച്ചതുപോലെ നിരക്ഷരനും നബിയുമായ മുഹമ്മദിനും മു ഹമ്മദിന്റെ കുടുംബത്തിനും നീ അനുഗ്രഹമേകേണമേ! നിശ്ച യം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts