• അല്ലാഹുവിനോടു മാത്രം ദുആയിരക്കുക.
• രക്ഷാകർതൃത്വത്തിലും ആരാധ്യതയിലും നാമവിശേഷണങ്ങ ളിലുമുള്ള അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചും അത് മനസ്സിൽ ഉറപ്പിച്ചും അതനുസ്സരിച്ച് പ്രവർത്തിച്ചും തൗഹീദ് സാക്ഷാൽകരിക്കുക.
• ദുആ ആത്മാർത്ഥമായിരിക്കുക.
• അല്ലാഹുവിന്റെ റസൂലി ﷺ ന്റെ ചര്യയനുസരിച്ചായിരിക്കുക.
• അല്ലാഹുവിനെ വാഴ്ത്തി, പുകഴ്ത്തി നബി ﷺ ക്കു വേണ്ടി സ്വലാത്ത് ചൊല്ലി ദുആഅ് തുടങ്ങുക. അപ്രകാരം ദുആഅ് അവസാനിപ്പിക്കുകയും ചെയ്യുക.
• ഉത്തരം കിട്ടും എന്ന ഉറപ്പോടെ ദുആയിരക്കുക.
• ദുആയിരക്കുമ്പോൾ അലട്ടി അലട്ടി ചോദിക്കുക. ഉത്തരം കി ട്ടുവാൻ ധിറുതി കാണിക്കരുത്.
• ദുആയിരക്കുമ്പോൾ ഹൃദയ സാന്നിധ്യം ഉൺണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാർത്ഥിക്കുക.
• ക്ഷാമകാലത്തും ക്ഷേമകാലത്തും ദുആയിരക്കുക.
• കുടുംബത്തിനും മക്കൾക്കും സ്വന്തത്തിനും സമ്പത്തിനും എതിരിൽ ദുആഅ് ചെയ്യാതിരിക്കുക.
• കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ ദുആ അ് ചെയ്യാതിരിക്കുക
• ശബ്ദം താഴ്ത്തി ദുആയിരക്കുക.
• പാപങ്ങൾ ഏറ്റു പറയുക, പൊറുക്കലിനെ തേടുക.
• അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതി നോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക.
• ദുആയിൽ കൃത്രിമമായ പ്രാസമൊപ്പിക്കൽ ഒഴിവാക്കുക.
• വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തിൽ സ മ്മിശ്രമാക്കി ദുആയിരക്കുക.
• അന്യരിൽ നിന്ന് അന്യായമായി നേടിയത് അവകാശികൾക്ക് തിരിച്ചു നൽകിക്കൊണ്ട് തൗബഃ ചെയ്യുക.
• ദുആ വചനങ്ങൾ മൂന്നുതവണ ആവർത്തിക്കുക.
• ദുആയിരക്കുന്ന വേളയിൽ ക്വിബ്ലയിലേക്ക് തിരിയുക.
• ദുആയിരക്കുമ്പോൾ കൈകൾ ഉയർത്തുക.
• അല്ലാഹുവെ ഭയന്ന് കരഞ്ഞുകൊണ്ടു ദുആഅ് ചെയ്യുക.
• ദുആയിൽ അതിരു കവിയാതിരിക്കുക.
• മറ്റുള്ളവർക്കു വേണ്ടൺി ദുആയിരക്കുമ്പോൾ സ്വന്തത്തിനു വേ ണ്ടൺി ദുആ ചെയ്തു കൊണ്ട് തുടങ്ങുക.
• സ്വന്തത്തോടൊപ്പം മാതാപിതാക്കൾക്കു വേണ്ടിയും ദുആഅ് ചെയ്യുക.
• സ്വന്തത്തോടൊപ്പം വിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി ദുആഅ് ചെയ്യുക.
• സാധ്യമെങ്കിൽ വുദ്വൂഅ് ചെയ്യുക.
• അല്ലാഹുവിന്റെ അത്യുത്തമ നാമങ്ങളേയോ (അസ്മാഉൽ ഹുസ്നാ) വിശേഷണങ്ങളേയോ(സ്വിഫാത്തുല്ലാഹ്),സ്വന്തം സൽക്കർമ്മങ്ങളേയോ മുൻനിർത്തി (വസീലയാക്കി) ദുആ അ് ചെയ്യുക.
• ജീവിച്ചിരിക്കുന്ന സ്വാലിഹായ മനുഷ്യരോടു ദുആ ചെയ്യു വാൻ ആവശ്യപ്പെടുക.
• ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യ ങ്ങളെല്ലാം ഹലാലായതാവുക.
• എല്ലാ തെറ്റുകുറ്റങ്ങളിൽ നിന്നും അകന്നു കഴിയുക.
അബ്ദുൽ ജബ്ബാർ അബ്ദുല്ല