ദുആയുടെ മഹത്വങ്ങൾ

THADHKIRAH

അനായാസം നിർവ്വഹിക്കാവുന്ന കർമ്മമാണ് ദുആ. രാ വിലും പകലിലും, കരയിലും കടലിലും വായുവിലും, നാട്ടിലും യാത്രയിലും, ആരോഗ്യാവസ്ഥയിലും രോഗാവസ്ഥയിലും ജന ത്തിരക്കിലും വിജനതയിലും, ദാരിദ്ര്യത്തിലും എെശ്വര്യത്തിലും കർമ്മ നിരതനായാലും കർമ്മരഹിതനായാലും ഒരുപോലെ നിർ വ്വഹിക്കാവുന്ന അതിശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണത്. ദു ആഅ് ചെയ്യുവാനുള്ള കൽപനയും ദുആയുടെ മര്യാദകളും അ ടങ്ങിയ വചനങ്ങൾ ധാരാളമാണ്.

 ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ  (الأعراف: ٥٥)

താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുക.  (വി. ക്വു. 7: 55)

وَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۚ   (الأعراف: ٢٩)

 

ദുആ അല്ലാഹുവിനു മാത്രമാക്കി കൊണ്ട് അവനോട് നിങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുവിൻ.  (വി. ക്വു. 7: 29)

وَادْعُوهُ خَوْفًا وَطَمَعًا ۚ  (الأعراف: ٥٦)

ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും അല്ലാഹുവെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുക.  (വി. ക്വു. 7: 56)
ദുആയുടെ മഹത്വങ്ങളും ഫലങ്ങളും അറിയിക്കുന്ന പ്ര മാണങ്ങളും ഏറെയാണ്. അല്ലാഹുവിൽ നിന്നുള്ള പരിഗണന യും സഹായവും കാരുണ്യവും നേടുവാനും അവന്റെ ശിക്ഷ ചെറുക്കപ്പെടുവാനും ഏറ്റവും നല്ല മാർഗമാണ് ദുആ.

 قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ ۖ ( الفرقان: ٧٧)

(നബിയേ,) പറയുക: നിങ്ങളുടെ പ്രാർത്ഥനയില്ലെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങൾക്ക് എന്ത് പരിഗണന നൽകാനാണ്?   (വി. ക്വു. 25: 77)
ഇഹപര സൗഭാഗ്യങ്ങളും സഹായങ്ങളും കരഗതമാകു വാൻ ദുആയോളം മറ്റൊരു വഴിയില്ല. ദുആയിലൂടെ, ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുന്നു. ഉദ്ദേശ്യങ്ങൾ പൂർത്തീകരിക്കപ്പെ ടുന്നു. മോഹങ്ങൾ പൂവണിയുന്നു. ലക്ഷ്യങ്ങൾ സാക്ഷാൽകൃത മാകുന്നു. ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു. അഭ്യർത്ഥനകൾ മാ നിക്കപ്പെടുന്നു. കാരണം, പ്രർത്ഥിച്ചാൽ ഉത്തരമേകുമെന്നതും ചോദിച്ചാൽ നൽകുമെന്നതും അല്ലാഹുവിൽ നിന്നുള്ള വാഗ്ദാ നമാണ്. അവന്റെ വാഗ്ദാനം സത്യം മാത്രമാണ്. അതു പുല രുക തന്നെ ചെയ്യും; നിസ്സംശയം. അല്ലാഹു പറയുന്നു:

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ  (غافر: ٦٠)

നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥി ക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. (വി. ക്വു. 39: 60)

أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي  (البقرة:١٨٦)

പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസി ക്കുകയും ചെയ്യട്ടെ.  (വി. ക്വു. 2: 186)
ദുആ നിമിത്തം പരീക്ഷണങ്ങൾ വഴിമാറുന്നു. വിഷമത കളും വ്യസനങ്ങളും ദൂരംനിൽക്കുന്നു. മനഃപ്രയാസങ്ങളും മനോ രോഗങ്ങളും അകറ്റപ്പെടുന്നു. ദുരിതങ്ങളും ദുരന്തങ്ങളും ചെറു ക്കപ്പെടുന്നു. സകരിയ്യാനബി (അ) യുടെ മൊഴി നോക്കൂ:

وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا ‎﴿٤﴾  (مريم: ٤)

എന്റെ റബ്ബേ, നിന്നോട് ദുആ ചെയ്തിട്ട് ഞാൻ ഭാഗ്യം കെട്ടവനായിട്ടില്ല.  (വി. ക്വു. 19: 4)

ഇബ്റാഹീം നബി (അ) പറഞ്ഞതായി അല്ലാഹു പറയുന്നു:

 وَأَدْعُو رَبِّي عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا ‎﴿٤٨﴾  (مريم: ٤٨)

ഞാൻ എന്റെ റബ്ബിനോടു ദുആയിരക്കും. എന്റെ രക്ഷിതാവി നോട് പ്രാർത്ഥിക്കുന്നതു മൂലം ഞാൻ ഭാഗ്യം കെട്ടവനാകില്ല.  (വി. ക്വു. 19: 48)
അല്ലാഹുവെ ആദരിക്കുവാനും ബഹുമാനിക്കുവാനും ദുആയോളം മഹനീയമായ മറ്റൊരു കർമ്മവുമില്ലെന്ന് തിരുമൊഴിയുണ്ട്. ഹദീഥിനെ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ

“അല്ലാഹുവെ ആദരിക്കാൻ ദുആയോളം മറ്റൊരു കാര്യവുമില്ല.” 
അല്ലാഹുവോട് ദുആയിരക്കുകയും ചോദിക്കുകയും ചെ യ്തില്ലയെങ്കിൽ അവന്റെ കോപം ഇറങ്ങുമെന്ന മുന്നറിയിപ്പും തി രുമൊഴിയായുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

مَنْ لَمْ يَسْأَلِ اللَّهَ غَضِبَ اللَّهُ عَلَيْهِ

“വല്ലവരും അല്ലാഹുവോട് ദുആ ചെയ്തില്ലായെങ്കിൽ അല്ലാഹു അവനോടു കോപിക്കും’
ദുആ വിധിയെ തടുക്കുമെന്ന് തിരുമേനി ‎ﷺ പറഞ്ഞിട്ടു ണ്ട്. ഹദീഥിനെ അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

….. وَلَا يَرُدُّ الْقَدَرَ إِلَّا الدُّعَاءُ

“… ദുആ മാത്രമാകുന്നു വിധിയെ തടുക്കുന്നത്.”
പ്രാർത്ഥിക്കുന്നത് പാഴാകില്ല. തന്നോട് തേടുന്നവർക്ക് ഉത്തരമേകുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണെന്നുണർ ത്തിയല്ലോ. എന്നാൽ അവനിൽ നിന്നുള്ള ഉത്തരം വിവിധ നില കളിലായിരിക്കും. താഴെ വരും വിധം ഒരു തിരുമൊഴിയുണ്ട്.

مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ، وَلَا قَطِيعَةُ رَحِمٍ، إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا

“കുറ്റകരമായതു(തേടിക്കൊണ്ടോ) കുടുംബബന്ധം മുറിക്കുവാൻ (തേടിക്കൊണ്ടോ) അല്ലാതെ ദുആയിരക്കുന്ന ഒരു മുസ്ലിമുമില്ല, മൂന്നാൽ ഒരു കാര്യം അല്ലാഹു അയാൾക്ക് നൽകാതെ. ഒന്നു കിൽ അയാൾ തേടിയത് പെട്ടെന്നു നൽകും. അല്ലെങ്കിൽ അതി നെ ആഖിറത്തിലേക്ക് എടുത്തുവെക്കും. അതുമല്ലെങ്കിൽ ആ ദുആക്ക് തുല്യമായ തിന്മ അല്ലാഹു അയാളിൽ നിന്ന് തടുക്കും.’ ഇതു കേട്ടപ്പോൾ അബൂസഇൗദ്  رَضِيَ اللَّهُ عَنْهُ  പറഞ്ഞു:

إِذاً نُكْثِرْ قالَ: اللهُ أَكْثَرُ

“എങ്കിൽ നമുക്ക് ദുആ വർദ്ധിപ്പിക്കാം. തിരുനബി ‎ﷺ  പ്രതികരിച്ചു: അല്ലാഹുവാണ് ഏറ്റവും വർദ്ധിപ്പിക്കുന്നവൻ.”  ഈ  ഹദീഥിനെ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
അല്ലാഹുവിന്റെ പ്രത്യേക കാവലുണ്ടായിരുന്ന നബിപു ങ്കവന്മാർ വരെ പ്രാർത്ഥനാനിരതരായിരുന്നു എന്ന് വിശുദ്ധ ക്വു ർആൻ അവരുടെ ചരിതങ്ങൾ അനുസ്മരിച്ചു കൊണ്ട് ഉണർ ത്തുന്നു. ദുഅയുടെ മഹത്വം അറിയിക്കുന്നതോടൊപ്പം അതിന്റെ പ്രാധാന്യവും ആവശ്യകതയുമാണ് ഇതു വിളിച്ചറിയിക്കുന്നത്.

وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ ‎﴿٩٠﴾‏  (الأنبياء: ٩٠)

(നിശ്ചയം നബിമാർ) ആശിച്ചുകൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാർത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.  (വി. ക്വു. 21:90)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts