ലോകാവസാനത്തിന്റെ അടയാളങ്ങൾ ലോകർക്കുള്ള ഉദ്ബോധനമാണ്. കാരണം അവ അറിയിക്കുന്നത് അന്ത്യനാളിന്റെ ആഗമനവും സാമീപ്യവുമാണ്. നബി ﷺ അവയെ എണ്ണുകയും ആവർത്തിച്ച് ഉണർത്തുകയും ചെയ്തതിനാൽ തങ്ങളുടെ മേൽ അന്ത്യനാൾ സംഭവിക്കുമോ എന്നുപോലും സ്വഹാബികൾ ഭയന്നിരുന്നു. പാരത്രികജീവിത വിജയത്തിന് മനസാ വാചാ കർമ്മണാ ഒരുങ്ങുവാൻ നബി ﷺ വിവരിച്ചു തന്നതായ അടയാള ങ്ങളെ കാണുന്നതും പഠിക്കുന്നതും സഹായിക്കും. കാരണം അവയെ കുറിച്ചുള്ള അവതരണം അപ്രകാരമാണ് നബി ﷺ നിർവ്വഹിച്ചിട്ടുള്ളത്.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
بَادِرُو ابِالْأَعْمَالِ سِتًّا طُلُوعَ الشَّمْسِ مِنْ مَغْرِبِهَا
“ആറു കാര്യങ്ങൾ വരുന്നതിനു മുമ്പായി നിങ്ങൾ കർമ്മങ്ങൾ ചെയ്തുകൊണ്ട് മുന്നേറുക. സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കൽ,..” (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
بَادِرُو ابِالْأَعْمَالِ فِتَنًا كَقِطَعِ اللَّيْلِا لْمُظْلِمِ
“കൂരിരുട്ടേകുന്ന രാവുകളെ പോലുള്ള ചില ഫിത്നകൾ (വരുന്നതിനു മുമ്പായി) നിങ്ങൾ കർമ്മങ്ങൾ ചെയ്തു കൊണ്ട് മുന്നേറുക…” (മുസ്‌ലിം)
ആളുകൾ അവരുടെ ഉറക്കത്തിൽ നിന്ന് ഉണരുന്നതിനും അലസവും അശ്രദ്ധവുമായ ജീവിതം മതിയാക്കി ഈമാൻ ഊട്ടിയുറപ്പിച്ചും തൗബഃ ചെയ്തും ഖേദിച്ചും അല്ലാഹുവിലേക്ക് മടങ്ങുവാനും പെട്ടെന്നെന്നോണം കടന്നു വരുന്ന അന്ത്യനാളിനു മുമ്പായി അല്ലാഹുവിനെ കണ്ടുമുട്ടുവാൻ ഒരുങ്ങുവാനും ധാർ മ്മികമായ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമാണ് ഉണർ ത്തുപാട്ടുകളെന്നോണമുള്ള അന്ത്യനാളിന്റെ അടയാളങ്ങൾ. സമയം അതിക്രമിച്ചതിൽ പിന്നെ ഖേദപ്രകടനം കൊണ്ട് യാതൊരു ഫലവുമില്ലല്ലോ?
അല്ലാഹു പറഞ്ഞു:
أَن تَقُولَ نَفْسٌ يَا حَسْرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنبِ اللَّهِ وَإِن كُنتُ لَمِنَ السَّاخِرِينَ ﴿٥٦﴾ أَوْ تَقُولَ لَوْ أَنَّ اللَّهَ هَدَانِي لَكُنتُ مِنَ الْمُتَّقِينَ ﴿٥٧﴾ أَوْ تَقُولَ حِينَ تَرَى الْعَذَابَ لَوْ أَنَّ لِي كَرَّةً فَأَكُونَ مِنَ الْمُحْسِنِينَ ﴿٥٨﴾ بَلَىٰ قَدْ جَاءَتْكَ آيَاتِي فَكَذَّبْتَ بِهَا وَاسْتَكْبَرْتَ وَكُنتَ مِنَ الْكَافِرِينَ ﴿٥٩﴾
എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാൻ ചെയ്യേണ്ട തിൽ ഞാൻ വീഴ്ചവരുത്തിയല്ലോ. തീർച്ചയായും ഞാൻ കളിയാ ക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്. അല്ലെങ്കിൽ അല്ലാഹു എന്നെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞാൻ സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തിൽ ആകുമായിരുന്നു. എന്ന് പറഞ്ഞേക്കുമെന്നതിനാൽ. അല്ലെങ്കിൽ ശിക്ഷ നേരിൽ കാണുന്ന സന്ദർഭത്തിൽ എനിക്കൊന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ സദ്വൃത്തരുടെ കൂട്ടത്തിൽ ആകു മായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാൽ. അതെ, തീർച്ച യായും എന്റെ ദൃഷ്ടാന്തങ്ങൾ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോൾ നീ അവയെ നിഷേധിച്ചു തള്ളുകയും അഹങ്കരിക്കു കയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു. (സൂറത്തുസ്സുമർ: 56-59)
ഇമാം ക്വുർത്വുബി പറഞ്ഞു: “ഈ അടയാളങ്ങൾ അന്ത്യനാളിന്റെ മുന്നോടിയായി സമർപ്പിക്കുന്നതിന്റേയും ജന ങ്ങളെ അതിനെകുറിച്ച് ബോധവൽക്കരിക്കുന്നതിന്റേയും ഹിക്മത് അവരെ അവരുടെ ഉറക്കത്തിൽ നിന്ന് ഉണർത്തലും തൗബഃ ചെയ്തും പശ്ചാതപിച്ചും തങ്ങൾക്കായി മുൻകരുതലെടുക്കുവാൻ അവരെ പ്രോൽസാഹിപ്പിക്കലുമാണ്.” (അത്തദ്കിറഃ പേ: 709)
ഇസ്ലാം പഠിപ്പിച്ച വിശ്വാസകാര്യങ്ങളിൽ പൊതുവിലും അദൃശ്യകാര്യങ്ങളിൽ പ്രത്യേകിച്ചും നമ്മുടെ ഈമാൻ ദൃഢമാക്കുവാനും സത്യസന്ധമാക്കുവാനും അന്ത്യനാളിന്റെ അടയാള ങ്ങളെ കുറിച്ചുള്ള വചനങ്ങൾ സഹായകമാകും.
അബ്ദുൽ ജബ്ബാർ അബ്ദുല്ല