അന്ത്യനാളിനെ മുൻകടക്കുകയും അതിന്റെ ആഗമനത്തെ അറിയിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് അശ്റാത്വുസ്സ്വാഅഃ അഥവാ അന്ത്യനാളിന്റെ അടയാളങ്ങൾ. അശ്റാത്വ്, അമാറത്ത്, അലാമത്ത്, ആയാത്ത്, മശാരീത്വ് എന്നീ അറബി പ്രയോഗങ്ങൾ അവക്ക് പ്രമാണ വചനങ്ങളിൽ കാണുവാനാകും.
അന്ത്യനാളിനെ വിളിച്ചറിയിക്കുന്ന അടയാളങ്ങളുണ്ടാകു മെന്നത് വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും തെളിവുള്ള വിഷയമാണ്. അല്ലാഹു പറഞ്ഞു:
فَهَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَاءَ أَشْرَاطُهَا ۚ
ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവർക്ക് വന്നെത്തുന്നതല്ലാതെ മറ്റു വല്ലതും അവർക്കു കാത്തിരിക്കാനുണ്ടോ? എന്നാൽ അതിന്റെ അശ്റാത്വ് (അടയാളങ്ങൾ) വന്നു കഴിഞ്ഞിരിക്കുന്നു… (സൂറത്തുമുഹമ്മദ്:18)
ഇമാം ഇബ്നുകഥീർജ ഇൗ ആയത്തിന്റെ തഫ്സീറിൽ പറഞ്ഞു:” അതിന്റെ അശ്റാത്വു വന്നു’ എന്നാൽ അന്ത്യനാൾ അടുത്തതിന്റെ അമാറാത്ത് (അടയാളങ്ങൾ) വന്നു എന്നാണ്.
ഇമാം ക്വുർത്വുബി ഇൗആയത്തിന്റെ തഫ്സീറിൽ പറഞ്ഞു: “അതിന്റെ അശ്റാത്വ് എന്നാൽ അടയാളങ്ങൾ, അലാമ ത്തുകൾ എന്നൊക്കെയാണ്.’
ലോകാവസാനം സംഭവിക്കുന്നത് എപ്പോഴായിരിക്കുമെന്ന മലക്ക് ജിബ്രീലി (അ) ന്റെ ചോദ്യവും അതിനുള്ള തിരുനബി ﷺ യുടെ മറുപടിയും അബൂ ഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരമാ ണുള്ളത്:
يَا رَسُولَ اللَّهِ مَتَى السَّاعَةُ قَالَ مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ وَلَكِنْ سَأُحَدِّثُكَ عَنْ أَشْرَاطِهَا إِذَا وَلَدَتْ الْمَرْأَةُ رَبَّتَهَا فَذَاكَ مِنْ أَشْرَاطِهَا
“… അല്ലാഹുവിന്റെ റസൂലേ എപ്പോഴാണ് അന്ത്യനാൾ? തിരുമേനി ﷺ പറഞ്ഞു: ചോദിക്കുന്നവനേക്കാൾ ചോദിക്കപ്പെ ടുന്നവൻ അതിനെക്കുറിച്ച് അറിവുള്ളവനല്ല. എന്നാൽ ഞാൻ താങ്കളോട് അതിന്റെ അടയാളങ്ങളെകുറിച്ച് സംസാരിക്കാം. ഒരു സ്ത്രീ അതിന്റെ യജമാനത്തിയെ പ്രസവിച്ചാൽ അപ്പോൾ അത് അതിന്റെ അടയാളങ്ങളിൽ പെട്ടതാണ്…” (ബുഖാരി)
ഹുദയ്ഫതുൽ യമാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
سُئِلَ رَسُولُ اللَّهِ ﷺ عَنْ السَّاعَةِ فَقَالَ: “عِلْمُهَا عِندَ رَبِّي ۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ ۚ” وَلَكِنْ أُخْبِرُكُمْ بِمَشَارِيطِهَا وَمَا يَكُونُ بَيْنَ يَدَيْهَا….
അല്ലാഹുവിന്റെ റസൂൽ ﷺ അന്ത്യനാളിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു:
عِلْمُهَا عِندَ رَبِّي ۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ ۚ
“അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കൽ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവൻ മാത്രമാകുന്നു. എന്നാൽ ഞാൻ നിങ്ങൾക്ക് അതിന്റെ അടയാള ങ്ങളെകുറിച്ചും അതിന്റെ തൊട്ടു മുന്നോടിയായി ഉണ്ടാകുന്ന തിനെ കുറിച്ചും പറഞ്ഞു തരാം…” (മുസ്നദുഅഹ്മദ്, ത്വബറാനി. അർനാഊത്വ് സ്വഹീഹുൻലിഗയ്രിഹീ എന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല