അന്ത്യനാളിന്റെ അടയാളങ്ങളിൽ വിശ്വസിക്കുന്നതിന്റെ പ്രാധാന്യം

THADHKIRAH

അന്ത്യനാൾ സംഭവിക്കുന്നത് പെട്ടന്നായിരിക്കുമെങ്കിലും അല്ലാഹു ലോകാവസാനത്തിന്റെ സംഭവ്യത അടുത്തിരിക്കുന്നു എന്നറിയിക്കുന്ന അടയാളങ്ങളെ അവതരിപ്പിക്കുന്നതാണ്.
അല്ലാഹു പറഞ്ഞു:

فَهَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَاءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَاءَتْهُمْ ذِكْرَاهُمْ ‎﴿١٨﴾‏

ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവർക്ക് വന്നെത്തുന്ന തല്ലാതെ മറ്റുവല്ലതും അവർക്കു കാത്തിരിക്കാനുണ്ടോ? എന്നാൽ അതിന്റെ അടയാളങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോൾ അത് അവർക്കു വന്നു കഴിഞ്ഞാൽ അവർക്കുള്ള ഉൽബോധനം അവർക്കെങ്ങനെ പ്രയോജനപ്പെടും?  (സൂറത്തു മുഹമ്മദ് :18)
പരലോകത്തിൽ വിശ്വസിക്കുവാൻ സഹായകരമാകു ന്നതും മനുഷ്യർക്ക് അനുഭവവേദ്യമാവുന്നതുമായ കാര്യങ്ങ ളാണ് ക്വിയാമത്തിന്റെ അടയാളങ്ങളായി പറയപ്പെട്ടവ. അവ യിൽ സംഭവിച്ച് കഴിഞ്ഞുപോയതും ചിലത് സംഭവിച്ച് നിലവി ലുള്ളതും സംഭവിച്ചു കൊണ്ടിരിക്കുന്നതും പലതും ഇനിയും സംഭവിക്കുവാനുള്ളവയുമാണ്.
അല്ലാഹു മനുഷ്യരുടെ ഇന്ദ്രിയങ്ങൾക്ക് അനുഭവവേദ്യ മാവുന്ന കാര്യങ്ങളെ പരലോകവിശ്വാസത്തിന് സഹായക മാവും വിധം ബന്ധപ്പെടുത്തി അവതരിപ്പിച്ചത് നമുക്ക് പ്രമാണ വചനങ്ങളിൽ ദർശിക്കുവാനാകും. മനുഷ്യർക്ക് അനുഭവവേദ്യ മാവുന്ന ഇത്തരം കാര്യങ്ങളിൽ പെട്ടതാണ് ലോകാവസാനത്തി ന്റെ അടയാളങ്ങൾ. അപ്പോൾ ഇത്തരം അടയാളങ്ങൾ അറിയു ന്നതിന്റേയും അംഗീകരിക്കുന്നതിന്റേയും പ്രധാന്യം പരലോക ത്തിൽ വിശ്വാസിക്കുന്നതിന്റെ പ്രാധാന്യത്തിലാണ് തെളിയു ന്നത്. ആയതിനാൽതന്നെ സ്വഹീഹായി സ്ഥിരപ്പെട്ട അന്ത്യനാ ളിന്റെ അടയാളങ്ങളിലുള്ള വിശ്വാസം പരലോകവിശ്വാസ ത്തിന്റെ അവിഭാജ്യഘടകമാണെന്നത് പ്രസ്തുത വിശ്വാസ ത്തിന്റെ പ്രാധാന്യമാണ് അറിയിക്കുന്നത്.
മാത്രവുമല്ല, ജനങ്ങൾ ആഖിറത്തിൽ അശ്രദ്ധയിലും ദുൻയാവിൽ മുഴു ശ്രദ്ധയിലുമാവുമ്പോൾ ദീനറിയിച്ചതായ ഇത്തരം ദൃഷ്ഠാന്തങ്ങൾ കണ്ണിൽ തെളിയുന്നവർക്ക് അവ ഉദ്ബോധനമാവുമെന്നതും അത് അവരെ കൂടുതൽ പുണ്യ പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുമെന്നതും അന്ത്യനാളിന്റെ അടയാ ളങ്ങളിൽ വിശ്വസിക്കുന്നതിന്റെ പ്രാധാന്യത്തെയാണ് അറിയി ക്കുന്നത്. ലോകാവസാനത്തിന്റെ അടയാളങ്ങളിൽ ഫിത്നഃയെ ക്കുറിച്ച് അനുസ്മരിക്കവെ തിരുനബി ‎ﷺ  ഇപ്രകാരം പറഞ്ഞു:

مَنْ يُوقِظُ صَوَاحِبَ الْحُجَرِ يُرِيدُ بِهِ أَزْوَاجَهُ حَتَّى يُصَلِّينَ رُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٌ فِي الْآخِرَةِ

“ആരാണ് അറകളിലുള്ള സ്ത്രീകളെ (തന്റെ ഭാര്യമാരെയാണ് തിരുനബി ‎ﷺ  ഉദ്ദേശിക്കുന്നത്) നമസ്കരിക്കുവാൻ വിളിച്ചുണർത്തുക. ഭൗതികലോകത്തെ എത്ര വസ്ത്രധാരിണികളാണ് അന്ത്യനാളിൽ നഗ്നരായിട്ടുള്ളത്.” (ബുഖാരി)
സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണ് അന്ത്യനാളിന്റെ അടയാളങ്ങളായി പ്രമാണങ്ങൾ പ്രവചിച്ചത്. അവയുടെ പുലർച്ച ഈ  ദീനിന്റെ സത്യസന്ധതയെ ഉറപ്പാക്കുകയും മുഅ്മിനീങ്ങൾക്ക് വിശ്വാസമേറ്റുകയും ചെയ്യും.
ഇസ്ലാമിന് വിജയവും ഭൂമിയിൽ വ്യാപനവും ഉണ്ടാകു മെന്നും ബഹു ദൈവാരാധകർക്ക് എത്ര അനിഷ്ടകരമായാലും ശരി എല്ലാ മതങ്ങൾക്കും മീതെ ഇസ്ലാമിനെ അല്ലാഹു തെളി യിച്ചു കാണിക്കുമെന്നും സുവിശേഷമുള്ള അടയാളങ്ങളും പ്രവചിക്കപ്പെട്ടവയിലുണ്ട്. അവയിലുള്ള വിശ്വാസം വിശ്വാസി കൾക്ക് പ്രത്യാശ നൽകുകയും പ്രതീക്ഷയേറ്റുകയും ചെയ്യും.
മതപരമായ വിധികൾക്കും കർമ്മപരമായ മസ്അലക ൾക്കും വിവരണങ്ങൾ ഈ അടയാളങ്ങൾ ഉൾകൊള്ളുന്നുണ്ട്. ദജ്ജാലിന്റെ വിഷയത്തിൽ സ്വഹാബത്തിന്റെ ചോദ്യങ്ങളും നബി ‎ﷺ യുടെ മറുപടിയും അവലംബമാക്കി കർമ്മശാസ്ത്ര പ്രശ്നങ്ങൾക്ക് പണ്ഡിതന്മാർ മറുപടി നൽകിയത് കാണുവാൻ സാധിക്കും. ദജ്ജാലിന്റെ വിഷയത്തിൽ നവ്വാസ്ഇബ്നു സംആനി رَضِيَ اللَّهُ عَنْهُ  ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരം വന്നിട്ടുണ്ട്:

وَمَا لَبْثُهُ فِي الْأَرْضِ؟

قَالَ:أَرْبَعُونَ يَوْمًا، يَوْمٌ كَسَنَةٍ وَيَوْمٌ كَشَهْرٍ وَيَوْمٌ كَجُمُعَةٍ وَ سَائِرُ أَيَّامِهِ كَأَيَّامِكُمْ.

قُلْنَا:يَا رَسُولَ اللَّهِ فَذَلِكَ الْيَوْمُ الَّذِي كَسَنَةٍ أَتَكْفِينَا فِيهِ صَلَاةُ يَوْمٍ؟

قَالَ:لَااقْدُرُو الَهُ قَدْرَهُ.

“അല്ലാഹുവിന്റെ ദൂതരേ, ഭൂമിയിൽ അവന്റെ താമസം എത്രയാണ്?
തിരുമേനി ‎ﷺ  പറഞ്ഞു: നാൽപ്പത് നാളുകളാണ്. ഒരു ദിവസം ഒരു വർഷത്തെ പോലെയാണ്. ഒരു ദിവസം ഒരു മാസ ത്തെ പോലെയാണ്. ഒരു ദിവസം ഒരു ആഴ്ച പോലെയാണ്. മറ്റു ദിവസങ്ങൾ നിങ്ങളുടെ സാദാദിവസങ്ങൾ പോലെയാണ്.
ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഒരു വർഷ ത്തെപ്പോലെ ദൈർഘ്യമുള്ള ആ ദിവസത്തിൽ ഞങ്ങൾക്ക് ഒരു ദിവസത്തെ നമസ്കാരം മതിയാകുമോ?
തിരുമേനി ‎ﷺ  പറഞ്ഞു: മതിയാകില്ല. നിങ്ങൾ ഒരു ദിവസ ത്തിന്റെ തോത് അതിൽ കണക്കാക്കുക…”  (മുസ്‌ലിം)
പകലുകളും രാവുകളും മാസങ്ങൾ നീണ്ടു നിൽക്കുന്ന നാടുകളിൽ താമസിക്കുന്നവർ എങ്ങിനെയാണ് നമസ്കാരവും നോമ്പും നിർവ്വഹിക്കേണ്ടത് എന്ന വിഷയത്തിൽ പണ്ഡിതന്മാർ തെളിവു പിടിക്കുന്നത് ഹദീഥിന്റെ ഈ ഭാഗമെടുത്താണ്.
ഉപരിസൂചിത കാര്യങ്ങളെല്ലാം തന്നെ ലോകാവസാന ത്തിന്റെ അടയാളങ്ങിൽ വിശ്വസിക്കുന്നതിന്റെ പ്രാധാന്യമാണ് അറിയിക്കുന്നത്. അവ വിശ്വസിക്കലും സ്വീകരിക്കലും നിർബ ന്ധമാണ്; അവയെ ഒരിക്കലും കളാവാക്കുവാനോ തള്ളുവാനോ പാടുള്ളതല്ല.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts