തൗഹീദ്, രിസാലത്ത്, ആഖിറത്ത്, എന്നീ അടിസ്ഥാന ങ്ങളാണ് ഇസ്ലാമിക വിശ്വാസ പാഠങ്ങളെന്നതിനാൽ ഇൽമുൽ അക്വീദഃയാ (വിശ്വാസ ശാസ്ത്രമാ)കുന്നു ഏറ്റവും മഹത്തരവും ശ്രേഷ്ഠവുമായ വിജ്ഞാനം. വേദഗ്രന്ഥങ്ങളുടെയെല്ലാം അടിസ്ഥാനലക്ഷ്യങ്ങളും നബിമാരുടെയെല്ലാം ദഅ്വത്തിന്റെ കാതലും ഈ മൂന്ന് വിഷയങ്ങളായിരുന്നു.
ഇസ്ലാമിൽ ആഖിറത്തിലുള്ള വിശ്വാസത്തെ ഈമാൻ കാര്യങ്ങളിൽ അഞ്ചാമതായി എണ്ണിയിരിക്കുന്നു. ഒരു വ്യക്തിയുടെ ഇൗമാൻ പരിപൂർണ്ണവും യഥാവിധവുമാകണമെങ്കിൽ അവൻ പരലോകത്തെ കുറിച്ച് യഥാവിധം വിശ്വാസിയാകണം. മാത്രവുമല്ല പുണ്യം നേടുവാനും പുണ്യവാന്മാരിലുൾപ്പെടുവാ നും ഒരാൾ അന്ത്യനാളിൽ വിശ്വസിക്കേണ്ടതുണ്ട്.
അല്ലാഹു പറഞ്ഞു:
لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ
നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരി ക്കുക എന്നതല്ല പുണ്യം എന്നാൽ അല്ലാഹുവിലും, അന്ത്യദിന ത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകൻമാരിലും വിശ്വസിക്കുകയും,…. ചെയ്തവരാരോ അവരാകുന്നു പുണ്യവാൻമാർ. (സൂറ ത്തുൽബക്വറഃ : 177)
പരലോക വിശ്വാസം ശരിയായവർക്ക് അല്ലാഹു ഇഹ പരവിജയം നേർന്നിരിക്കുന്നു. അവരാണ് തക്വ്വയുടേയും ഹുദയുടേയും ആളുകളെന്ന് അവൻ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞു:
الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾
അലിഫ് ലാം മീം ഇതാകുന്നു ഗ്രന്ഥം.അതിൽ സംശയമേയില്ല.സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും, പ്രാർത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും, നാം നൽകിയ സമ്പത്തിൽ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസി ക്കുകയും, പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷ്മത പാലിക്കുന്നവർ). അവരുടെ നാഥൻ കാണിച്ച നേർവഴിയിലാകുന്നു അവർ. അവർ തന്നെ യാകുന്നു സാക്ഷാൽ വിജയികൾ. (സൂറത്തുൽ ബക്വറഃ :1-5)
പരലോകവിശ്വാസം നഷ്ടപ്പെട്ടവന്റെ പര്യവസാനം ഇരു ണ്ടതും നഷ്ടകരവും അവന്റെ മടക്കമാകട്ടെ നരകത്തിലേക്ക് മാത്രവുമാണ്. മക്കയിലെ ബഹുദൈവവിശ്വാസികൾ അന്ത്യ നാളിനെ കളവാക്കുകയും കളിയാക്കുകയും ചെയ്തപ്പോൾ പല ശൈലികളിലൂടെ ശക്തിയുക്തമായി അല്ലാഹു അവരെ കൈകാര്യം ചെയ്തു. അവരിലൊരാൾ ജീർണ്ണിച്ച ഒരു എല്ലെടു ത്ത് നബി ﷺ യുടെ നേരെ അത് വായുവിൽ ഉൗതിപ്പറപ്പിച്ചു കൊണ്ട് ചോദിച്ചു: “മുഹമ്മദ്! നിന്റെ നാഥൻ ഇതിനെ പുനർ ജീവിപ്പിക്കുമെന്നാണോ നീ വാദിക്കുന്നത്! നബി ﷺ പറഞ്ഞു: അതെ. നിന്നെ അല്ലാഹു മരിപ്പിക്കുകയും ശേഷം പുനർജീവി പ്പിക്കുകയും ശേഷം നരകത്തിലേക്ക് കൂട്ടുകയും ചെയ്യും.” ഈ സമയമാണ് അല്ലാഹു സൂറത്തു യാസീനിലെ അവസാന വചനങ്ങൾ അവതരിപ്പിക്കുന്നത്.
അല്ലാഹു പറഞ്ഞു:
أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴿٧٧﴾ وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ﴿٧٨﴾ قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴿٧٩﴾ الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ ﴿٨٠﴾ أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ ﴿٨١﴾ إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢﴾ فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ ﴿٨٣﴾
മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു. അവൻ നമുക്ക് ഒരു ഉപമ എടുത്തു കാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവൻ മറന്നു കളയുകയും ചെയ്തു. അവൻ പറഞ്ഞു: എല്ലുകൾ ദ്രവിച്ചു പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത്? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കി യവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ. പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവൻ അങ്ങനെ നിങ്ങളതാ അതിൽ നിന്ന് കത്തിച്ചെടുക്കുന്നു. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.മുഴുവൻ കാര്യ ങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങൾ മടക്ക പ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവൻ എത്ര പരിശുദ്ധൻ! (സൂറത്തു യാസീൻ: 77-83)
ഉപരിയിൽ നൽകിയ അവതരണ പശ്ചാത്തലവും ഈ ആയത്തുകളുടെ ഉള്ളടക്കവും പരലോക വിശ്വാസത്തിന്റെ പ്രാധാന്യവും അതിനെ കളവാക്കുയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ ഗൗരവവും ഏവരേയും ബോധ്യപ്പെടുത്തുന്നു.
അതിനാൽ തന്നെ ദൃഢവിശ്വാസവും അടിയുറച്ച ജ്ഞാ നവുമുള്ളവർ എക്കാലത്തും അല്ലാഹുവിലും അന്ത്യ നാളിലും യഥാവിധം വിശ്വസിക്കുന്നവരും സൽകർമ്മങ്ങൾ അനുഷ്ഠിക്കു ന്നവരുമത്രേ. അല്ലാഹു പറഞ്ഞു:
لَّٰكِنِ الرَّاسِخُونَ فِي الْعِلْمِ مِنْهُمْ وَالْمُؤْمِنُونَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ ۚ وَالْمُقِيمِينَ الصَّلَاةَ ۚ وَالْمُؤْتُونَ الزَّكَاةَ وَالْمُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أُولَٰئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا ﴿١٦٢﴾
എന്നാൽ അവരിൽ നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യ വിശ്വാസികളുമായിട്ടുള്ളവർ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കട്ടെതിലും വിശ്വസിക്കുന്നു. നമസ്കാരം മുറപോലെ നിർവഹിക്കുന്നവരും,സകാത്ത് നൽകു ന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവ രുമത്രെ അവർ. അങ്ങനെയുള്ളവർക്ക് നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്. (സൂറത്തുന്നിസാഅ് : 162)
ലോകാവസാനത്തിന്റെ സംഭവ്യത അടുത്തിരിക്കുന്നു എന്നറിയിക്കുന്ന അടയാളങ്ങളെ അല്ലാഹു അവതരിപ്പിക്കുന്ന താണ്. പ്രസ്തുത അടയാളങ്ങളെ കുറിച്ചുള്ള വിശ്വാസം പരലോക വിശ്വാസത്തിന്റെ ഭാഗവും ഗയ്ബിയായ (അദൃശ്യ മായ) കാര്യങ്ങളിൽ വിശ്വാസിക്കലുമാണ്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല