മരണാനന്തരം മനുഷ്യന് ഉപകാരപെടുന്ന കർമ്മങ്ങളെ തെളിവുകൾ അറിയിച്ചിട്ടുണ്ട്. അവ അവയിൽ പരിമിതമാണെന്ന പണ്ഡിതാഭി പ്രായമാണ് പ്രബലമായത്.
• തന്റെ ജീവിതനാളുകളിൽ മരണപെട്ട വ്യക്തി കാരണക്കാരനായ കർമ്മങ്ങൾ.
• ദുആഅ്, ഇസ്തിഗ്ഫാർ
• ഹജ്ജ്, ഉംറഃ
• ദാനധർമ്മങ്ങൾ
• നിർബന്ധ നോമ്പ്
• അടിമമോചനം
• കടം വീട്ടൽ
• മയ്യിത്തിന്റെ മേൽ ബാധ്യതയായ നേർച്ചകൾ, പ്രായശ്ചിത്തങ്ങൾ
ഇൗ വിഷയത്തിലുള്ള ഏതാനും തിരുമൊഴികൾ ഒരു അദ്ധ്യായ മായി ഇവിടെ നൽകുന്നു. അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إلاَّ مِنْ ثَلاَثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ
“ഒരു മനുഷ്യൻ മരണപ്പെട്ടാൽ തന്റെ അമലുകൾ മുറിഞ്ഞു പോയി; മൂന്നെണ്ണം ഒഴികെ. സ്വദക്വത്തുൻ ജാരിയഃ (നിലനിൽക്കുന്ന സ്വദക്വഃ), ഉപകാരപ്പെടുന്ന അറിവ്, തനിക്കു വേണ്ടി ദുആയിരക്കുന്ന സ്വാലിഹായ സന്തതികൾ (എന്നിവയാണവ)” (മുസ്‌ലിം)
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ، عِلْماً عَلَّمَهُ وَنَشَرَهُ، وَوَلَداً صَالِحاً تَرَكَهُ. وَمُصْحَفاً وَرَّثَهُ، أَوْ مَسْجِداً بَنَاهُ أَوْ بَيْتاً لاِبْنِ السَّبِيلِ بَنَاهُ، أَوْ نَهْراً أَجْرَاهُ أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ. يَلْحَقُهُ مِنْ بَعْدِ مَوْتِهِ
“താൻ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ വിജ്ഞാനം, താൻ (ദുനിയാ വിൽ) വിട്ടിട്ടു പോയ സ്വാലിഹായ സന്താനം, അനന്തരമാക്കിയ മുസ്വ്ഹഫ്, നിർമ്മിച്ച പള്ളി, താൻ വഴിയാത്രക്കാർക്കു വേണ്ടി നിർമ്മിച്ച വീട്, താൻ ഒഴുക്കിയ പുഴ, തന്റെ ജീവിത കാലത്തും ആരോഗ്യ സമയത്തും താൻ നൽകിയ സ്വദക്വഃ, എന്നിവയെല്ലാം സത്യവിശ്വാസി ക്ക് തന്റെ മരണശേഷവും വന്നണയുന്ന അമലുകളിൽ പെട്ടതാണ്; ഇവ അവന്റെ മരണശേഷം അവന്റെയടുത്ത് വന്നുചേരുന്നതാണ്.” (സുനനുഇബ്നിമാജഃ. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അബൂഉമാമഃൽ ബാഹിലി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَرْبَعَةٌ تَجْرِي عَلَيْهِمْ أُجُورُهُمْ بَعْدَ الْمَوْتِ: مُرَابِطٌ فِي سَبِيلِ اللهِ، وَمَنْ عَمِلَ عَمَلًا أُجْرِيَ لَهُ مِثْلُ مَا عَمِلَ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَجْرُهَا لَهُ مَا جَرَتْ، وَرَجُلٌ تَرَكَ وَلَدًا صَالِحًا فَهُوَ يَدْعُو لَهُ
“നാലു കൂട്ടർ, അവരുടെ പ്രതിഫലങ്ങൾ മരണശേഷവും അവർക്ക് വന്നുകൊണ്ടിരിക്കും. അല്ലാഹുവിന്റെ മാർഗത്തിൽ അതിർത്തിയിൽ കാവൽ നിൽക്കുന്നയാൾ, ഒരാൾ ഒരു കർമ്മം ചെയ്തു; അയാൾ ചെയ്തതു പോലുള്ളത് അയാൾക്ക് വന്നു കൊണ്ടിരിക്കും. ഒരാൾ ഒരു സ്വദകഃ ചെയ്തു; പ്രസ്തുത സ്വദകഃ നിലനിൽക്കുന്ന കാലമാത്രയും അതിന്റെ പ്രതിഫലം അയാൾക്കുണ്ടായിരിക്കും. ഒരാൾ സ്വാലിഹായ സന്തതിയെ വിട്ടേച്ചു; പ്രസ്തുത സന്തതി അയാൾക്കു വേണ്ടി ദുആഅ് ചെയ്യുന്നു.” (മുസ്നദുഅഹ്മദ്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُൽ നിന്ന് നിവേദനം:
أَنَّ سَعْدَ بْنَ عُبَادَةَ رَضِيَ اللَّهُ عَنْهُ أَخَا بَنِى سَاعِدَةَ تُوُفِّيَتْ أُمُّهُ وَهْوَ غَائِبٌ، فَأَتَى النَّبِىَّ ﷺ فَقَالَ يَا رَسُولَ اللَّهِ إِنَّ أُمِّى تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا، فَهَلْ يَنْفَعُهَا شَىْءٌ إِنْ تَصَدَّقْتُ بِهِ عَنْهَا قَالَ نَعَمْ قَالَ فَإِنِّى أُشْهِدُكَ أَنَّ حَائِطِى الْمِخْرَافَ صَدَقَةٌ عَلَيْهَا.
“ബനൂസാഇദഃയുടെ സഹോദരനായ സഅ്ദ് ഇബ്നു ഉബാദഃ رَضِيَ اللَّهُ عَنْهُ യുടെ മാതാവ് മരണപ്പെട്ടു. അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ശേഷം അദ്ദേഹം നബി ﷺ യുടെ അടുക്കൽ വന്നു കൊണ്ട് പറഞ്ഞു: അല്ലാഹു വിന്റെ ദൂതരേ, എന്റെ മാതാവ് ഞാൻ അവരിൽ നിന്ന് വിദൂരത്ത് ആയി രിക്കെ മരണപ്പെട്ടു. അതിനാൽ അവർക്കു വേണ്ടി ഞാൻ വല്ലതും ദാനം ചെയ്താൽ അവർക്ക് അത് ഉപകരിക്കുമോ? തിരുമേനി ﷺ പറഞ്ഞു: അതെ. സഅ്ദ് പറഞ്ഞു: നിശ്ചയം, എന്റെ മിഖ്റാഫ് തോട്ടം അവർ ക്കായി സ്വദകഃയാണെന്നതിന് ഞാൻ താങ്കളെ സാക്ഷിയാക്കുന്നു.” (ബുഖാരി)
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം.
أَنَّ رَجُلاً قَالَ لِلنَّبِىِّ ﷺ : إِنَّ أُمِّى افْتُلِتَتْ نَفْسُهَا، وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ، فَهَلْ لَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا؟ قَالَ: نَعَمْ
“ഒരു വ്യക്തി നബി ﷺ യോടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് പെട്ടെന്ന് മരണപ്പെടുകയുണ്ടായി. അവർ സംസാരിച്ചിരുന്നു വെങ്കിൽ അവർ ദാനം ചെയ്യുമായിരുന്നുവെന്നാണ് അവരെകുറിച്ച് ഞാൻ വിചാരിക്കുന്നത്. അവർക്കു വേണ്ടി ഞാൻ ദാനം ചെയ്താൽ അവർക്ക് കൂലിയുണ്ടോ? തിരുമേനി ﷺ പറഞ്ഞു: അതെ.” (ബുഖാരി)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.
أَنَّ رَجُلاً قَالَ لِلنَّبِىِّ ﷺ إِنَّ أَبِى مَاتَ وَتَرَكَ مَالاً وَلَمْ يُوصِ فَهَلْ يُكَفِّرُ عَنْهُ أَنْ أَتَصَدَّقَ عَنْهُ قَالَ ﷺ نَعَمْ
“ഒരു വ്യക്തി നബി ﷺ യോടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ പിതാവ് മരണപ്പെടുകയുണ്ടായി. അദ്ദേഹം സ്വത്ത് വിട്ടേച്ചിട്ടുണ്ട്; വസ്വിയ്യത്ത് ചെയ്തിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ഞാൻ ദാനം ചെയ്താൽ അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുക്കപ്പെടുമോ? തിരുമേനി ﷺ പറഞ്ഞു: അതെ.” (മുസ്‌ലിം)
അംറ് ഇബ്നു ശുഅയ്ബ് رَضِيَ اللَّهُ عَنْهُ തന്റെ പ്രപിതാവിൽ നിന്നും നിവേദനം ചെയ്യുന്നു:
أنَّ العَاصَ بنَ وائلٍ نَذَرَ فِي الْجَاهِلِيةِ أَنْ يَنْحَرَ مِائَةَ بُدْنَة، وَأَنْ هِشَامَ بنَ اْلعَاص نَحَرَ حِصَّتَهُ خَمْسِينَ بُدْنَة، وَأَنَّ عَمْرواً سَأَلَ النَّبِيَّ ﷺ عَنْ ذَلِكَ فَقَالَ: أَمَّا أَبُوكَ فَلَوْ كَانَ أَقَرَّ بِالتَّوحِيدِ فَصُمْتَ وَتَصَدَّقْتَ عَنْهُ نَفَعَهُ ذَلِكَ
“നിശ്ചയം അൽ ആസ്വ് ഇബ്നുവാഇൽ ജാഹിലിയ്യത്തിൽ നൂറ് ഒട്ടകങ്ങളെ അറുക്കുവാൻ നേർച്ചയാക്കി. ഹിശാം ഇബ്നു അൽആസ്വ് തന്റെ വിഹിതമായ അൻപത് ഒട്ടകങ്ങളെ അറുത്തു. അംറ് അതിനെപ്പറ്റി നബി ﷺ യോട് ചോദിച്ചു, അപ്പോൾ നബി ﷺ പറഞ്ഞു: എന്നാൽ നിന്റെ പിതാവ് തൗഹീദ് അംഗീകരിക്കുകയും,അയാൾക്കു വേണ്ടി താങ്കൾ നോമ്പ് നോൽക്കുകയും സ്വദക്വഃ ചെയ്യുകയും ചെയ്തിരുന്നുവെങ്കിൽ അത് അയാൾക്ക് ഉപകാരപ്പെടുമായിരുന്നു.” (സുനനുദാറക്വുത്വ്നി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:
مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ
“നോമ്പ് ബാധ്യതയായി ഉണ്ടായിരിക്കെ വല്ലവനും മരണപ്പെട്ടുവെങ്കിൽ അയാളുടെ വലിയ്യ് അയാൾക്കു വേണ്ടി നോറ്റു വീട്ടട്ടേ.))(ബുഖാരി, മുസ്‌ലിം)
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
جَاءَتِ امْرَأَةٌ إِلَى رَسُولِ اللَّهِ ﷺ فَقَالَتْ يَا رَسُولَ اللَّهِ إِنَّ أُمِّى مَاتَتْ وَعَلَيْهَا صَوْمُ نَذْرٍ أَفَأَصُومُ عَنْهَا قَالَ أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ فَقَضَيْتِيهِ أَكَانَ يُؤَدِّى ذَلِكِ عَنْهَا. قَالَتْ نَعَمْ. قَالَ فَصُومِى عَنْ أُمِّكِ.
“ഒരു സ്ത്രീ അല്ലാഹുവിന്റെ റസൂലി ﷺ നരികിലേക്കു വന്നു. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് നേർച്ചനോമ്പ് അവ രുടെ മേൽ ബാധ്യതയായിരിക്കെ മരണപ്പെടുകയുണ്ടായി. അവർക്കു വേണ്ടി ഞാൻ നോമ്പു നോൽക്കട്ടേ? തിരുമേനി ﷺ പറഞ്ഞു: നിങ്ങളുടെ മാതാവിനു കടബാധ്യതയുണ്ടെങ്കിൽ നിങ്ങൾ കടം വീട്ടിയാൽ അത് അവരുടെ കടം നൽകൽ ആവുകയില്ലേ? അവർ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു: നിങ്ങളുടെ ഉമ്മക്കു വേണ്ടി നിങ്ങൾ നോമ്പു നോൽക്കുക.” (ബുഖാരി, മുസ്‌ലിം)
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
جَاءَتِ امْرَأَةٌ إِلَى النَّبِيِّ ﷺ ، فَقَالَتْ: إِنَّ أُخْتِي مَاتَتْ وَعَلَيْهَا صَوْمُ شَهْرَيْنِ مُتَتَابِعَيْنِ، فَقَالَ: أَرَأَيْتِ لَوْ كَانَ عَلَيْهَا دَيْنٌ، أَكُنْتِ تَقْضِيهِ؟ قَالَتْ: نَعَمْ، قَالَ: فَدَيْنُ اللَّهِ أَحَقُّ
“ഒരു സ്ത്രീ നബി ﷺ യുടെ അടുക്കലേക്ക് വന്നു. അവർ പറഞ്ഞു: എന്റെ സഹോദരി അവരുടെ മേൽ രണ്ടു മാസം തുടർച്ചയായ നോമ്പ് ബാധ്യതയായിരിക്കെ മരണപ്പെടുകയുണ്ടായി. അപ്പോൾ തിരുമേനി ﷺ പറഞ്ഞു: അവർക്ക് കടബാധ്യതയുണ്ടെങ്കിൽ അതു നിങ്ങൾ വീട്ടുക യില്ലേ? അവർ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു: എങ്കിൽ അല്ലാഹു വിന്റെ കടമാണ് (വീട്ടുവാൻ) ഏറ്റവും അർഹമായത്.” (സുനനു ഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَنَّ امْرَأَةً مِنْ جُهَيْنَةَ جَاءَتْ إِلَى النَّبِىِّ ﷺ فَقَالَتْ إِنَّ أُمِّى نَذَرَتْ أَنْ تَحُجَّ فَلَمْ تَحُجَّ حَتَّى مَاتَتْ أَفَأَحُجُّ عَنْهَا قَالَ: نَعَمْ. حُجِّى عَنْهَا، أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ أَكُنْتِ قَاضِيَةً اقْضُوا اللَّهَ، فَاللَّهُ أَحَقُّ بِالْوَفَاءِ.
“ജുഹയ്നഃ ഗോത്രക്കാരിയായ ഒരു സ്ത്രീ നബി ﷺ യുടെ അടുക്കലേക്കു വന്നു. അവർ പറഞ്ഞു: നിശ്ചയം, എന്റെ മാതാവ് ഹജ്ജ് ചെയ്യുവാൻ നേർച്ചയാക്കി. അവരാകട്ടെ മരണപ്പെടുവോളം ഹജ്ജ് ചെയ്തിട്ടുമില്ല. അവർക്കുവേണ്ടി ഞാൻ ഹജ്ജ് ചെയ്യട്ടേ? തിരുമേനി ﷺ പറഞ്ഞു: അതെ. അവർക്കവേണ്ടി ഹജ്ജ് ചെയ്യുക. നിങ്ങളുടെ ഉമ്മാക്ക് കടബാധ്യതയു ണ്ടെങ്കിൽ നിങ്ങൾ അത് വീട്ടുന്നവരല്ലേ? അല്ലാഹുവിന്റെ കടം വീട്ടുക. അല്ലാഹുവാണ് കടം വീട്ടുന്നതിനു ഏറ്റവും അർഹനായത്.” (ബുഖാരി, മുസ്‌ലിം)
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَتَى رَجُلٌ النَّبِىَّ ﷺ فَقَالَ لَهُ إِنَّ أُخْتِى نَذَرَتْ أَنْ تَحُجَّ وَإِنَّهَا مَاتَتْ. فَقَالَ النَّبِىُّ ﷺ لَوْ كَانَ عَلَيْهَا دَيْنٌ أَكُنْتَ قَاضِيَهُ. قَالَ نَعَمْ. قَالَ ﷺ فَاقْضِ اللَّهَ، فَهْوَ أَحَقُّ بِالْقَضَاءِ
“ഒരാൾ നബി ﷺ യുടെ അടുക്കലേക്കു വന്നു. അയാൾ പറഞ്ഞു: എന്റെ സഹോദരി ഹജ്ജ് ചെയ്യുവാൻ നേർച്ചയാക്കി. അവർ മരണപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: അവർക്ക് കടബാധ്യതയുണ്ടെങ്കിൽ താങ്കൾ അത് വീട്ടുന്നവനല്ലേ? അയാൾ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു: എങ്കിൽ അല്ലാഹുവിനുള്ള കടം വീട്ടുക. അവനാണ് (വീട്ടുവാൻ) ഏറ്റവും അർഹനായവൻ.” (ബുഖാരി)
ശരീദ് ഇബ്നു സുവയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
يَا رَسُولَ اللَّهِ إِنَّ أُمِّي أَوْصَتْ أَنْ يُعْتَقَ عَنْهَا رَقَبَةٌ مُؤْمِنَةٌ وَعِنْدِي جَارِيَةٌ نُوبِيَّةٌ سَوْدَاءُ فَقَالَ ادْعُ بِهَا فَجَاءَ بِهَا فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ رَبُّكِ قَالَتْ اللَّهُ قَالَ مَنْ أَنَا قَالَتْ أَنْتَ رَسُولُ اللَّهِ قَالَ أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ
“അല്ലാഹുവിന്റെ ദൂതരേ, നിശ്ചയം എന്റെ മാതാവ് അവർക്കുവേണ്ടി ഒരു വിശ്വാസിയായ അടിമ മോചിപ്പിക്കപ്പെടണമെന്ന് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. എന്റെ അടുക്കൽ നൗബിയ്യക്കാരിയായ കറുത്ത ഒരു അടിമപെണ്ണുണ്ട്. തിരു നബി ﷺ പറഞ്ഞു: അവളെ വിളിക്കൂ. അപ്പോൾ അദ്ദേഹം അവളെ കൊണ്ടുവന്നു. തിരുമേനി ﷺ ചോദിച്ചു: നിങ്ങളുടെ റബ്ബ് ആരാണ്? അവൾ പറഞ്ഞു: അല്ലാഹു. തിരുമേനി ﷺ ചോദിച്ചു: ഞാൻ ആരാണ്? താങ്കൾ അല്ലാഹുവിന്റെ റസൂലാണ്. തിരുമേനി ﷺ പറഞ്ഞു: അവളെ മോചിപ്പിക്കുക. കാരണം അവൾ വിശ്വാസിനിയാണ്.” (സുനനുന്നസാഈ. അൽബാനി ഹസനെന്ന്’ വിശേഷിപ്പിച്ചിട്ടുണ്ട്)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ دَعَا إِلَىٰ هُدًى، كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ، لاَ يَنْقُصُ ذٰلِكَ مِنْ أُجُورِهِمْ شَيْئاً.
“ആരെങ്കിലും സന്മാർഗത്തിലേക്കു (ജനങ്ങളെ) ക്ഷണിച്ചാൽ അതിനെ പിന്തുടരുന്നവരുടെ പ്രതിഫലം അവനുമുണ്ടാകും; അവരുടെ പ്രതിഫല ത്തിൽ നിന്നും ഒട്ടും കുറയാതെ തന്നെ” (മുസ്‌ലിം)
ജാബിർ ഇബ്നുഅബ്ദില്ല رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ. مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ.
“ആരെങ്കിലും ഇസ്ലാമിൽ (വിസ്മരിക്കപ്പെട്ട) ഒരു നല്ല ചര്യയെ പുനരുജ്ജീവിപ്പിച്ചാൽ, അതിനുള്ള പ്രതിഫലവും ശേഷം അത് ചെയ്യന്ന വരുടെ പ്രതിഫലവും അവന് ഉണ്ടായിരിക്കും; അവരുടെ പ്രതിഫല ത്തിൽ നിന്ന് ഒട്ടും കുറയാതെ തന്നെ” (മുസ്‌ലിം)
വാഥിലത്ഇബ്നു അസ്ക്വഇ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ سَنَّ سُنَّةً حَسَنَةً فَلَهُ أَجْرُهَا مَا عُمِلَ بِهَا فِي حَيَاتِهِ وَبَعْدَ مَمَاتِهِ حَتَى تُتْرَكَ
“ആരെങ്കിലും ഒരു നല്ല ചര്യ നടപ്പാക്കിയാൽ, അതു പ്രവർത്തിക്കപ്പെടുന്ന കാലത്തോളം അയാളുടെ ജീവിതകാലത്തും മരണ ശേഷവും അതിനുള്ള പ്രതിഫലം അയാൾക്കുണ്ട്; പ്രസ്തുത ചര്യ ഉപേക്ഷിക്കപ്പെടുന്നതുവരെ” (ത്വബറാനി, അൽമുഅ്ജമുൽകബീർ. അൽബാനി ഹസനുൻസ്വഹീഹെ ന്ന്’ വിശേഷിപ്പിച്ചിട്ടുണ്ട്)
അബൂമാലിക് അൽ അശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസുൽ ﷺ പറഞ്ഞു:
مَنْ عَلَّمَ آيَةً مِنْ كِتَابِ اللهِ كَانَ لَهُ ثَوَابُهَا مَا تُلِيَتْ
“ആരെങ്കിലും അല്ലാഹുവിന്റെ കിതാബിൽ നിന്ന് ഒരു ആയത്ത് പഠിപ്പിച്ചാൽ അയാൾക്ക് പ്രസ്തുത ആയത്ത് പാരായണം ചെയ്യപ്പെടുന്ന കാലമത്രയും അതിന്റെ പ്രതിഫല മുണ്ടായിരിക്കും.” (അൽബാനി ഹദീഥിനെ സ്വഹീഹെന്ന്’ വിശേഷിപ്പിച്ചിട്ടുണ്ട്)
അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ عَلَّمَ عِلْماً، فَلَهُ أَجْرُ مَنْ عَمِلَ بِهِ، لاَ يَنْقُصُ مِنْ أَجْرِ الْعَامِلِ
“ആരെങ്കിലും ഒരു അറിവ് പഠിപ്പിച്ചാൽ അതു കൊണ്ട് പ്രവർത്തിച്ച വന്റെ പ്രതിഫലം (പഠിപ്പിച്ചവന്നും) ഉണ്ട്. പ്രവർത്തിച്ചവന്റെ പ്രതിഫലം ഒട്ടും കുറയുന്നതുമല്ല.” (സുനനു ഇബ്നിമാജഃ, അൽബാനി ഹസനെന്ന് വിശേഷിപിച്ചു)
വിശ്വാസികൾ വിശ്വാസികൾക്കുവേണ്ടി നിർവ്വഹിക്കുന്ന ദുആയും ഇസ്തിഗ്ഫാറും അവർക്ക് അല്ലാഹുവിന്റെ അനുഗ്രഹത്താൽ മരണാ നന്തരം ഉപകരിക്കും.
يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾ (الحشر: ١٠)
….അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസ ത്തോടെ ഞങ്ങൾക്കു മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദ രങ്ങൾക്കും നീ പൊറുത്തു തരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (വി. ക്വു. 59: 10)
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ (محمد: ١٩)
ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സി ലാക്കുക. നിന്റെ പാപത്തിന് നീപാപമോചനം തേടുക. സത്യവിശ്വാസി കൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും (പാപമോചനം തേടുക.) …. (വി. ക്വു. 47: 19)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ فَيَقُولُ يَا رَبِّ أَنَّى لِي هَذِهِ؟ فَيَقُولُ بِاسْتِغْفَارِ وَلَدِكَ لَكَ
“നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ ദാസന് സ്വർഗത്തിൽ തന്റെ പദവി ഉയർത്തികൊടുക്കും. അപ്പോൾ അയാൾ (ദാസൻ) പറയും: രക്ഷിതാവേ, എനിക്ക് ഇതെങ്ങനെയാണ് (ലഭിച്ചത്)? അപ്പോൾ അല്ലാഹു പറയും: നിന്റെ മകൻ നിനക്കു വേണ്ടി പാപമോചനത്തിനു തേടിയതു കൊണ്ട്.” (മുസ്നദു അഹ്മദ്, സുനനു ഇബ്നിമാജഃ. ബൂസ്വയ്രിയും അൽബാനി യും സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
അല്ലാഹുവിന്റെ റസൂൽ ﷺ അബൂസലമ رَضِيَ اللَّهُ عَنْهُ ക്കു വേണ്ടി അദ്ദേഹ ത്തിന്റെ മരണവേളയിൽ ദുആ ചെയ്യുന്നതായി കേട്ടത് ഉമ്മു സലമഃ رَضِيَ اللَّهُ عَنْها ഇപ്രകാരം നിവേദനം ചെയ്യുന്നു:
اللَّهُمَّ اغْفِرْ لأَبِي ىسَلَمَةَ وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ
“അല്ലാഹുവേ, അബൂസലമയോട് നീ പൊറുക്കേണമേ. സന്മാർഗം ലഭിച്ചവരിൽ അദ്ദേഹത്തിന്റെ പദവി നീ ഉയർത്തേണമേ.” (മുസ്‌ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല