ക്വബ്ർ ശിക്ഷയിൽ നിന്നും പരീക്ഷണത്തിൽ നിന്നും മനുഷ്യന് രക്ഷയാകുന്നത് കാപട്യമുക്തവും കളങ്കരഹിതവുമായ വിശ്വാസവും സൽപ്രവൃത്തികളുമാണ്. ലാഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ സുസ്ഥിര വാക്യം ആളുകൾക്ക് ക്വബ്റിലെ പരീക്ഷണ വേളയിൽ തുണയാകുന്നതാണ്.
ثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ (إبراهيم: ٢٧)
ഐഹികജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കു കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്. (വി. ക്വു. 14: 27)
കർമ്മങ്ങൾ നിക്ഷേപിക്കപ്പെടുന്ന സ്ഥലമാണല്ലോ ക്വബ്റിടം. സത്യ വിശ്വാസം ക്വബ്റിൽ കാവലാകുന്നതു പോലെ സത്യവിശ്വാസി കൾക്ക് അവരുടെ സൽപ്രവൃത്തികളും രക്ഷയാകുമെന്നതിൽ തെളിവു കൾ സ്ഥിരപ്പെട്ടിരിക്കുന്നു.
കർമ്മങ്ങൾ ആൾരൂപം പൂണ്ട് ക്വബ്റിലെത്തി ക്വബ്റാളിയോട് സംസാരിക്കുന്നതുമായി ബന്ധപ്പെട്ട ഹദീഥുകൾ നാം വയിച്ചുവല്ലോ. അപ്രകാരം മുഹമ്മദ് ഇബ്നുഅംറ് رَضِيَ اللَّهُ عَنْهُ , അബൂസലമഃ رَضِيَ اللَّهُ عَنْهُ,അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്നുള്ള റിപ്പോർട്ടിന്റെ പല ഭാഗങ്ങളും നാം മനസി ലാക്കി. പ്രസ്തുത ഹദീഥിൽ ക്വബ്റിൽ കാവലാകുന്ന ഏതാനും കർമ്മങ്ങളെ കുറിച്ച് ഇപ്രകാരം വന്നിട്ടുണ്ട്:
إِنَّ الْمَيِّت إِذَا وُضِعَ فِي قَبْره إِنَّهُ لَيَسْمَع خَفْق نِعَالهمْ حِين يُوَلُّونَ عَنْهُ. فَإِنْ كَانَ مُؤْمِنًا كَانَتْ الصَّلَاة عِنْد رَأْسه, وَكَانَ الصِّيَام عَنْ يَمِينه, وَكَانَتْ الزَّكَاة عَنْ شِمَاله, وَكَانَ فِعْل الْخَيْرَات مِنْ الصَّدَقَة وَالصِّلَة وَالْمَعْرُوف وَالْإِحْسَان إِلَى النَّاس عِنْد رِجْلَيْهِ.
فَيُؤْتَى مِنْ قِبَل رَأْسه فَتَقُول الصَّلَاة: مَا قِبَلِي مَدْخَل. ثُمَّ يُؤْتَى عَنْ يَمِينه, فَيَقُول الصِّيَام: مَا قِبَلِي مَدْخَل. ثُمَّ يُؤْتَى عَنْ يَسَاره فَتَقُول الزَّكَاة. مَا قِبَلِي مَدْخَل, ثُمَّ يُؤْتَى مِنْ قِبَل رِجْلَيْهِ فَيَقُول فِعْل الْخَيْرَات مِنْ الصَّدَقَة وَالصِّلَة وَالْمَعْرُوف وَالْإِحْسَان إِلَى النَّاس: مَا قِبَلِي مَدْخَل.
فَيَقُول لَهُ اِجْلِسْ , فَيَجْلِس قَدْ مَثَلَتْ لَهُ الشَّمْس وَقَدْ أُدْنِيَتْ لِلْغُرُوبِ.
فَيُقَال لَهُ: أَرَأَيْتُك هَذَا الرَّجُل الَّذِي كَانَ فِيكُمْ مَا تَقُول فِيهِ؟ وَمَاذَا تَشْهَد بِهِ عَلَيْه؟
فَيَقُول: دَعُونِي حَتَّى أُصَلِّيَ. كَانَ فِيكُمْ مَا تَقُول فِيهِ؟ وَمَاذَا شَهِدْت عَلَيْهِ؟ قَالَ: فَيَقُول مُحَمَّد؟ أَشْهَد أَنَّهُ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ, وَأَنَّهُ جَاءَ بِالْحَقِّ مِنْ عِنْد اللَّه.
فَيُقَال لَهُ: عَلَى ذَلِكَ حَيِيت. وَعَلَى ذَلِكَ مُتّ. وَعَلَى ذَلِكَ تُبْعَث إِنْ شَاءَ اللَّه,…….
“നിശ്ചയം, ഒരു മയ്യിത്ത് തന്റെ ക്വബ്റിൽ വെക്കട്ടൊൽ ആളുകൾ പിരിഞ്ഞു പോകുമ്പോൾ അയാൾ അവരുടെ ചെരിപ്പടിശബ്ദം കേൾ ക്കുക തന്നെ ചെയ്യും.
അയാൾ മുഅ്മിനാണെങ്കിൽ നമസ്കാരം അയാളുടെ തലഭാഗ ത്തും, നോമ്പ് അയാളുടെ വലതു ഭാഗത്തും സകാത്ത് അയാളുടെ ഇടതുഭാഗത്തും സ്വദക്വഃ, കുടുംബബന്ധം ചാർത്തുക, സൽപ്രവൃത്തി കളനുഷ്ഠിക്കുക, ജനങ്ങൾക്ക് നന്മചെയ്യുക തുടങ്ങിയ പുണ്യപ്രവൃത്തി കൾ അയാളുടെ ഇരു കാലുകൾക്കടുത്തുമായിരിക്കും.
അങ്ങനെ അയാളുടെ തല ഭാഗത്തിലൂടെ അയാളിലേക്ക് എത്ത പ്പെടുന്നതാണ്. അപ്പോൾ നമസ്കാരം പറയും: എന്റെ മാർഗേണ പ്രവേശനമില്ല.
അപ്പോൾ അയാളുടെ വലതു ഭാഗത്തിലൂടെ അയാളിലേക്ക് എത്തപ്പെടുന്നതാണ്. അപ്പോൾ നോമ്പ് പറയും: എന്റെ മാർഗേണ പ്രവേശനമില്ല.
അപ്പോൾ അയാളുടെ ഇടതുഭാഗത്തിലൂടെ അയാളിലേക്ക് എത്ത പ്പെടുന്നതാണ്. അപ്പോൾ സകാത്ത് പറയും: എന്റെ മാർഗേണ പ്രവേശനമില്ല.
അപ്പോൾ അയാളുടെ ഇരുകാലുകളുടെ മാർഗേണ അയാളിലേക്ക് എത്തപ്പെടുന്നതാണ്. അപ്പോൾ സ്വദക്വഃ, കുടുംബബന്ധം ചാർത്തുക, സൽപ്രവൃത്തികളനുഷ്ഠിക്കുക, ജനങ്ങൾക്ക് നന്മ ചെയ്യുക തുടങ്ങിയ പുണ്യപ്രവൃത്തികൾ പറയും: എന്റെ മാർഗേണ പ്രവേശനമില്ല.
അന്നേരം അയാളോട് പറയും: താങ്കൾ ഇരുന്നാലും. അപ്പോൾ അയാൾ ഇരിക്കും. സൂര്യൻ അസ്തമയത്തോടടുത്ത നിലയിൽ അയാൾക്ക് നേരെ നിലയുറപ്പിക്കും.
അപ്പോൾ അയാളോടു പറയപ്പെടും: നിങ്ങളിലുണ്ടായിരുന്ന ഈ വ്യക്തിയെ താങ്കൾക്ക് കാണിച്ചാൽ താങ്കൾ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്താണ് പറയുന്നത്? താങ്കൾ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്താണ് സാക്ഷ്യം പറയുന്നത്?
അയാൾ പറയും: ഞാൻ നമസ്കരിക്കുന്നതു വരെ നിങ്ങൾ എന്നെ വിട്ടേക്കൂ.
അപ്പോൾ അവർ പറയും: തീർച്ചയായും താങ്കൾ നമസ്കരിക്കും. ഞങ്ങൾ എന്താണോ താങ്കളോട് ചോദിക്കുന്നത് അതിനെക്കുറിച്ച് താങ്കൾ പറഞ്ഞാലും. നിങ്ങളിലുണ്ടയിരുന്ന ഇൗ വ്യക്തിയെ താങ്കൾക്ക് കാണിച്ചാൽ താങ്കൾ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്താണ് പറയുന്നത്? താങ്കൾ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്താണ് സാക്ഷ്യം പറയുന്നത്?
അപ്പോൾ അയാൾ പറയും: മുഹമ്മദ് (നബിയെ) ക്കുറിച്ചാണോ? അദ്ദേഹം അല്ലാഹുവിന്റെ റസൂലാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സ്വലാത്തും സലാമും അദ്ദേഹത്തിൽ സദാ വർഷിക്കുമാറാകട്ടേ. അദ്ദേഹം അല്ലാഹുവിന്റെ അടുക്കൽ നിന്നും ഹക്ക്വുമായി വന്നിരിക്കുന്നുവെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
അപ്പോൾ അയാളോട് പറയപ്പെടും: അതിലാണ് (ആ ആദർശ ത്തിലാണ്) താങ്കൾ ജീവിച്ചത്. അതിലാണ് താങ്കൾ മരണം വരിച്ചതും. അതിൽ തന്നെ അല്ലാഹു ഉദ്ദേശിച്ചാൽ താങ്കൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും ചെയ്യും…” (ഇബ്നുഹിബ്ബാൻ, ത്വബറാനി, ഹാകിം. അൽബാനി ഹദീഥിനെ ഹസ നെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല