ക്വബ്റിൽ ദ്രവിക്കാത്തത്

THADHKIRAH

നബിമാരുടെ പവിത്രമായ ഭൗതിക ശരീരങ്ങൾ ഭൂമിയിൽ ചേരാ ത്തവിധം അല്ലാഹു അവയെ സംരക്ഷിക്കുന്നതാണ്. ബർസഖീലോക വുമായി ബന്ധപ്പെട്ട ഇൗ വിഷയത്തിൽ ചില ഹദീഥുകൾ സ്വഹീഹായി വന്നിട്ടുണ്ട്. ഔസ് ഇബ്നു ഔസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَا لْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ وَفِيهِ النَّفْخَةُ وَفِيهِالصَّعْقَةُ

فَأَكْثِرُو اعَلَىَّ مِنَ الصَّلاَةِ فِيهِ فَإِنَّ صَلاَتَكُمْ مَعْرُوضَةٌ عَلَىَّ

فَقَالُوا يَا رَسُولَ اللَّهِ وَكَيْفَ تُعْرَضُ صَلَاتُنَا عَلَيْكَ وَقَدْ أَرَمْتَ….

قَالَ إِنَّ اللَّهَ تَبَارَكَ وَتَعَالَى حَرَّمَ عَلَى الْأَرْضِ أَجْسَادَ الْأَنْبِيَاءِ صَلَّى اللَّهُ عَلَيْهِمْ….

“നിങ്ങളുടെ നാളുകളിൽ ഏറ്റവും ശ്രേഷ്ഠമായനാൾ വെള്ളിയാഴ്ചയാകുന്നു. ആ ദിനത്തിൽ ആദം സൃഷ്ടിക്കപ്പെട്ടു. അതിൽ അദ്ദേഹം മരിപ്പിക്കപ്പെടുകയും ചെയ്തു. ആ ദിനമായിരിക്കും കാഹളത്തിലുള്ള ഊത്തും സൃഷ്ടികൾ ഉയിർത്തെഴുന്നേൽക്കുവാനുള്ള ഉൗത്തും.
അതിനാൽ ആ ദിനം നിങ്ങൾ എന്റെ മേൽ സ്വലാത്തിനെ വർദ്ധിപ്പിക്കുക. കാരണം, നിങ്ങളുടെ സ്വലാത്ത് എനിക്ക് പ്രദർശിപ്പിക്ക പ്പെടുന്നതാണ്.
അപ്പോൾ അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കൾ ദ്രവിച്ചിരിക്കെ ഞങ്ങളുടെ സ്വലാത്ത് താങ്കളുടെ മേൽ എങ്ങനെയാണ് പ്രദർശിപ്പിക്കപ്പെടുക?
തിരുമേനി ‎ﷺ  പറഞ്ഞു: നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങളെ ഭൂമിക്ക് (മണ്ണിൽ ദ്രവിക്കുന്നത്) തടഞ്ഞിരിക്കുന്നു. നബിമാരുടെ മേൽ അല്ലാഹുവിന്റെ കാരുണ്യം വർഷിക്കുമാറാകട്ടെ.”    (സൂനനൂഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിൽ നിന്നുള്ള ആദരവിനർഹരായ ഒൗലിയാക്കളിൽ ചിലരുടെ ഭൗതികശരീരങ്ങളും മണ്ണിൽ അലിയാത്ത വിധം കാണപെട്ടത് സ്വഹീഹായി സ്ഥിരപെട്ട ഹദീഥുകളിൽ കാണാം.
മനുഷ്യരുടെ പൂമേനി മണ്ണിൽ ദ്രവിക്കുവാനുള്ളതാണ് എന്നറി യിക്കുന്ന ധാരാളം വചനങ്ങൾ വിശുദ്ധ ക്വുർആനിലുണ്ട്.
ഉബയ്യ് ഇബ്നുഖലഫ് ജീർണ്ണിച്ച ഒരു എല്ലെടുത്ത് നബി ‎ﷺ  യുടെ നേരെ അത് വായുവിൽ ഊതിപ്പറപ്പിച്ചു കൊണ്ടു ചോദിച്ചു: “മുഹമ്മദ്! നിന്റെ നാഥൻ ഇതിനെ പുനർജീവിപ്പിക്കുമെന്നാണോ നീ വാദിക്കുന്നത്! നബി ‎ﷺ  പറഞ്ഞു: അതെ. നിന്നെ അല്ലാഹു മരിപ്പിക്കു കയും ശേഷം പുനർജീവിപ്പിക്കുകയും ശേഷം നരകത്തിലേക്ക് കൂട്ടുകയും ചെയ്യും. ഈ വിഷയത്തിലാണ് സൂറത്തുയാസീനിലെ അവസാന വചനങ്ങൾ അവതരിക്കുന്നത്.
അന്ത്യനാളിനെ കുറിച്ചുള്ള വചനങ്ങൾ കേൾക്കുമ്പോൾ കളവാക്കുകയും കളിയാക്കുകയും ചെയ്യുന്ന ആളുകളെകുറിച്ച് വിശുദ്ധ ക്വുർആൻ പറയുന്നത് ഇപ്രകാരമാണ്.

يَوْمَ تَرْجُفُ الرَّاجِفَةُ ‎﴿٦﴾‏ تَتْبَعُهَا الرَّادِفَةُ ‎﴿٧﴾‏ قُلُوبٌ يَوْمَئِذٍ وَاجِفَةٌ ‎﴿٨﴾‏ أَبْصَارُهَا خَاشِعَةٌ ‎﴿٩﴾‏ يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ ‎﴿١٠﴾‏ أَإِذَا كُنَّا عِظَامًا نَّخِرَةً ‎﴿١١﴾‏ قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ ‎﴿١٢﴾  (النازعات: ٦-١٢)

“ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം. അതിനെ തുട ർന്ന് അതിന്റെ പിന്നാലെ മറ്റൊന്നും ചില ഹൃദയങ്ങൾ അന്നു വിറച്ചു കൊണ്ടിരിക്കും. അവയുടെ കണ്ണുകൾ അന്ന് കീഴ്പോട്ടു താഴ്ന്നി രിക്കും. അവർ പറയും: തീർച്ച യായും നാം (നമ്മുടെ) മുൻ സ്ഥിതിയി ലേക്ക് മടക്കപ്പെടുന്നവരാണോ? നാം ജീർണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?) അവർ പറയുകയാണ്: അങ്ങനെയാണെങ്കിൽ നഷ്ടകരമായ ഒരു തിരിച്ചു വരവായിരിക്കും അത്.”   (വി. ക്വു. 79:6-12)

ക്വബ്റിൽ മനുഷ്യശരീരം മുഴുവനും അലിയുകയും ദ്രവിക്കു കയും അവന്റെ എല്ലുകൾ ജീർണിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിലെ വാൽകുറ്റിയിലുള്ള എല്ല് മാത്രമാണ് ദ്രവിക്കാതെ ശേഷിക്കുക. അതിനെ കുറിച്ചും ആ എല്ലിൽ നിന്നായിരിക്കും പുനസൃഷ്ടിയെന്നും ഹദീഥിൽ വന്നിട്ടുണ്ട്.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَابَيْنَ النَّفْخَتَيْنِ أَرْبَعُونَ….. ثُمَّ يُنْزِلُ اللَّهُ مِنَ السَّمَاءِ مَاءً فَيَنْبُتُونَ كَمَا يَنْبُتُ الْبَقْلُ قَالَ وَلَيْسَ مِنَ الإِنْسَانِ شَىْءٌ إِلاَّ يَبْلَى إِلاَّ عَظْمًا وَاحِدًا وَهُوَ عَجْبُ الذَّنَبِ وَمِنْهُ يُرَكَّبُ الْخَلْقُ يَوْمَ الْقِيَامَةِ

“രണ്ട് ഊത്തുകൾക്കിടയിൽ നാൽപ്പത് ഉണ്ട്…. പിന്നീട് അല്ലാഹു ആകാശത്തിൽ നിന്ന് മഴ വർഷിപ്പിക്കും. അതോടെ അവർ മുളക്കും; ചീര മുളക്കുന്നതു പോലെ. ഒരു എല്ല് അല്ലാതെ മനുഷ്യനിൽ നശിക്കാത്തതായി യാതൊന്നുമില്ല. അതത്രേ വാൽകുറ്റിയിലുള്ള എല്ല്. അതിൽ നിന്നത്രേ അന്ത്യനാളിൽ സൃഷ്ടിഘടന നടത്തപ്പെടുക.”  (മുസ്‌ലിം)

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts