ക്വബ്ർ പരിപാലനം ഏതാനും വിഷയങ്ങൾ

THADHKIRAH

 
ക്വബ്ർ നല്ലരീതിയിൽ ഒരുക്കണം
ഹിശാം ഇബ്നു ആമിർ رَضِيَ اللَّهُ عَنْهُ  പറയുന്നു:
شَكَوْنَا إِلَى رَسُولِ اللَّهِ ‎ﷺ  يَوْمَ أُحُدٍ فَقُلْنَا يَا رَسُولَ اللَّهِ الْحَفْرُ عَلَيْنَا لِكُلِّ إِنْسَانٍ شَدِيدٌ فَقَالَ رَسُولُ اللَّهِ ‎ﷺ  احْفِرُوا وَأَعْمِقُوا وَأَحْسِنُوا…..
 
“ഉഹ്ദ് യുദ്ധത്തിന്റെ നാളിൽ അല്ലാഹുവിന്റെ റസൂലിനോട് ആവലാതി പ്പെട്ടുകൊണ്ട് ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, (ശഹീ ദായ) ഒരോ മനുഷ്യനും കുഴിയൊരുക്കൽ ഞങ്ങൾക്ക് പ്രയാസമാണ്. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: നിങ്ങൾ കുഴിക്കുക. ആഴം കൂട്ടുക. നിങ്ങൾ നല്ല രീതിയിലാക്കുകയും ചെയ്യുക…”  (സുനനുഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ക്വബ്റിന്മേൽ ചവിട്ടരുത്
ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.
نَهَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تُجَصَّصَ الْقُبُورُ وَأَنْ يُكْتَبَ عَلَيْهَا وَأَنْ يُبْنَى عَلَيْهَا وَأَنْ تُوطَأَ
“ക്വബ്റുകൾ കുമ്മായമിടപ്പെടുന്നതും അതിന്മേൽ എഴുതപ്പെടുന്നതും അതിന്മേൽ നിർമ്മിക്കപ്പെടുന്നതും ക്വബ്റുകൾ ചവിട്ടപ്പെടുന്നതും നബി ‎ﷺ  വിരോധിച്ചിരിക്കുന്നു.” (സുനനുത്തിർമുദി. ഇമാംതിർമുദി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 
ക്വബ്റിന്മേൽ ഇരിക്കരുത്
അബൂഹുറയ്റഃ ‎رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
لأَنْ يَجْلِسَ أَحَدُكُمْ عَلَى جَمْرَةٍ فَتُحْرِقَ ثِيَابَهُ فَتَخْلُصَ إلَى جِلْدِهِ خَيْرٌ لَهُ مِنْ أَنْ يَجْلِسَ عَلَى قَبْرٍ
“നിങ്ങളിലൊരാൾ ഒരു തീകനലിൽ ഇരിക്കലും അതവന്റെ വസ്ത്രത്തെ കത്തിച്ച് അവന്റെ തൊലിയിലേക്കെത്തലുമാണ് ഒരു ക്വബ്റിന്മേൽ ഇരിക്കുന്നതിനേക്കാൾ അവന് ഉത്തമമായത്.”   (മുസ്‌ലിം)
ഉമാറഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം:
رَآنِي رَسُولُ اللَّهِ  ‎ﷺ  وَأَنَا مُتَّكِئٌ عَلَى قَبْرٍ فَقَالَ انْزِلْ عَنْ الْقَبْرِ لَا تُؤْذِ صَاحِبَ الْقَبْرِ وَلَا يُؤْذِيكَ
“ഞാൻ ഒരു ക്വബ്റിന്മേൽ ഊന്നിയിരിക്കുന്നത് അല്ലാഹുവിന്റെ റസൂൽ ‎ﷺ  കണ്ടു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: ക്വബ്റിൽ നിന്ന് ഇറങ്ങുക. ക്വബ്റിലുള്ളയാളെ ദ്രോഹിക്കരുത്. അയാൾ താങ്കളേയും ദ്രോഹിക്കുകയില്ല.” (മഅ്രിഫത്തുസ്സ്വഹാബഃ, അബൂനുഐമ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ക്വബ്റിന്മേൽ നടക്കരുത്
ഉക്വ്ബത് ഇബ്നു ആമിറി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:
لأَنْ أَمْشِيَ عَلَى جَمْرَةٍ أَوْ سَيْفٍ ، أَوْ أَخْصِفَ نَعْلِي بِرِجْلِي ، أَحَبُّ إلَيَّ مِنْ أَنْ أَمْشِيَ عَلَى قَبْرِ مُسْلِمٍ ….
“ഒരു തീക്കനലിന്മേലോ അല്ലെങ്കിൽ ഒരു വാളിന്മേലോ നടക്കലാണ് അല്ലെങ്കിൽ എന്റെ കാലു കൊണ്ട് എന്റെ ചെരിപ്പ് ഞാൻ തുന്നലാണ് ഒരു മുസ്ലിമിന്റെ ക്വബ്റിന്മേൽ നടക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടകരമായത്…”  (സുനനുഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
 
മക്വ്ബറയിൽ ചെരിപ്പിട്ട് നടക്കരുത്
ബഷീർ ഇബ്നുൽ ഖസ്വാസ്വിയഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം.
أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى رَجُلًا يَمْشِي فِي نَعْلَيْنِ بَيْنَ الْقُبُورِ فَقَالَ يَا صَاحِبَ السَّبْتِيَّتَيْنِ أَلْقِهِمَا
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരു വ്യക്തി രണ്ട് ചെരിപ്പുകളണിഞ്ഞു കൊണ്ട് ക്വബ്റുകൾക്കിടയിലൂടെ നടക്കുന്നത് കണ്ടു. നബി ‎ﷺ  പറഞ്ഞു: ചെരിപ്പുകളണിഞ്ഞവനേ, അവ ഊരിയിടുക.”  (മുസ്നദുഅഹ്മദ് അർനാഉൗത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)

മക്വ്ബറയിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്
ഉപരിയിൽ നൽകിയ ഉക്വ്ബത്തി رَضِيَ اللَّهُ عَنْهُ  ന്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:
……وَمَا أُبَالِي أَوَسْطَ الْقُبُورِ قَضَيْتُ حَاجَتِي أَوْ وَسْطَ السُّوقِ
“…ക്വബ്റുകൾക്ക് മദ്ധ്യത്തിലാണോ അതല്ല അങ്ങാടിമദ്ധ്യത്തിലാണോ ഞാൻ മലമൂത്ര വിസർജ്ജനം ചെയ്തയത് എന്നത് ഞാൻ വിഷയമാക്കു ന്നില്ല. അഥവാ രണ്ടും ഒരു പോലെ വഷളത്തരമാണെന്നർത്ഥം”  (സുനനുഇബ്നി മാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ക്വബ്റുകൾ ആരാധനാലയങ്ങളാക്കരുത്
ജുൻദുബ്  ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം: 
سَمِعْتُ النّبِيّ قَبْلَ أَنْ يَمُوتَ بِخَمْسٍ وَهُوَ يَقُولُ: إِنّي أَبْرَأُ إِلَى الله أَنْ يَكُونَ لِي مِنْكُمْ خَلِيلٌ, فَإِنّ الله قَدِ اتّخَذَنِي خَلِيلاً كَمَا اتّخَذَ إِبْرَاهِيمَ خَلِيلاً وَلَوْ كُنْتُ مُتّخِذاً مِنْ أُمّتِي خَلِيلاً لاَتّخَذْتُ أَبَا بَكْرٍ خَلِيلاً. أَلاَ وَإِنّ مَنْ كَانَ قَبْلَكُمْ كَانُوا يَتّخِذُونَ قُبُورَ أَنْبِيَائِهِمْ مَسَاجِدَ أَلاَ فَلاَ تَتّخِذُوا الْقُبُورَ مَسَاجِدَ. فَإِنّي أَنْهَاكُمْ عَنْ ذَلِكَ.
“നബി ‎ﷺ  വഫാത്താകുന്നതിന്റെ അഞ്ചു ദിവസങ്ങൾക്കു മുമ്പ് തിരുനബി ‎ﷺ  പറയുന്നത് ഞാൻ കേട്ടു. നിങ്ങളിൽ നിന്ന് എനിക്ക് ഒരു ഖലീൽ ഉണ്ടാകുന്നതിൽ നിന്നും ഞാൻ അല്ലാഹുവോട് രക്ഷ തേടുന്നു.  കാരണം അല്ലാഹു ഇബ്റാഹീമിനെ ഖലീലായി സ്വീകരിച്ചതുപോലെ എന്നെ ഖലീലായി സ്വീകരിച്ചിരിക്കുന്നു. എന്റെ ഉമ്മത്തികളിൽ നിന്ന് വല്ലവരേയും ഞാൻ ഖലീലായി സ്വീകരിക്കുമായിരുന്നെങ്കിൽ ഞാൻ അബൂബക്കറിനെ ഖലീലായി സ്വീകരിക്കുമായിരുന്നു; തീർച്ച. അറിയുക, നിശ്ചയം നിങ്ങളുടെ മുമ്പുണ്ടായിരുന്നവർ അവരുടെ നബിമാരുടെ മക്വ്ബറകൾ പള്ളികളായി സ്വീകരിക്കുമായിരുന്നു. അറിയുക, നിങ്ങൾ മക്വ്ബറകളെ പള്ളികളായി സ്വീകരിക്കരുത്. തീർച്ചയായും ഞാൻ നിങ്ങളോട് അത് വിരോധിക്കുന്നു.” (ബുഖാരി, മുസ്‌ലിം)
 
ചിത്രങ്ങളും രൂപങ്ങളും വെക്കരുത്
ആഇശ رَضِيَ اللَّهُ عَنْها  യിൽ നിന്നും നിവേദനം:
أن أُمّ سَلَمَةَ ذَكَرَتْ لرسول الله ‎ﷺ  كَنِيسَةً رَأَتْهَا بِأرض الْحَبَشَةِ، وما فيها من الصور، فقال: أُولَئِكَ, إِذَا مات فِيهِمُ الرّجُلُ الصّالِحُ أو العبد الصالح، بَنَوْا عَلَى قَبْرِهِ مَسْجِداً، وَصَوّرُوا فِيهِ تِلْكَ الصّوَرَ أُولَئِكِ شِرَارُ الْخَلْقِ عِنْدَ الله 
((ഉമ്മുസലമഃ رَضِيَ اللَّهُ عَنْها  , അല്ലാഹുവിന്റെ റസൂലി ‎ﷺ  നോട് ഹബശീനിയ യിൽ (എത്യോപ്യ) അവർ കണ്ട ഒരു ചർച്ചിനെ കുറിച്ചും അതിൽ കണ്ട ചിത്രങ്ങളെ കുറിച്ചും പറഞ്ഞു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: അവരിൽ ഒരു സ്വാലിഹായ ദാസനോ, പുണ്യപുരുഷനോ മരണപെട്ടാൽ അവർ അയാളുടെ ക്വബറിന്മേൽ ഒരു പള്ളി പണിയുകയും അതിൽ ആ ചിത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിരുന്നു. അവരത്രെ അല്ലാഹു വിങ്കൽ സൃഷ്ടികളിൽ നീചന്മാർ.”  (ബുഖാരി)
 
ക്വബ്ർ ആരാധിക്കപെടരുത്
അത്വാഅ് ഇബ്നു യസാറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
اللّهُمّ لاَ تَجْعَلْ قَبْرِي وَثَناً يُعْبَدُ, اشْتَدّ غَضَبُ اللّهِ عَلَىَ قَوْمٍ اتّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ
“അല്ലാഹുവേ നീ എന്റെ ക്വബ്റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്ക രുതേ. തങ്ങളുടെ നബിമാരുടെ ക്വബ്റുകളെ മസ്ജിദുകളാക്കിയ ഒരു വിഭാഗത്തോട് അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു.”  (അൽമുവത്വ, ഇമാം മാലിക്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ക്വബ്റിലേക്ക് നമസ്കരിക്കരുത്
അബൂ മർഥദിൽഗനവി رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
لاَ تَجْلِسُوا عَلَى الْقُبُورِ وَلاَ تُصَلُّوا إلَيْهَا 
“നിങ്ങൾ ക്വബ്റിന്മേൽ ഇരിക്കരുത്. അതിലേക്ക് നമസ്കരിക്കുകയും ചെയ്യരുത്.”  (മുസ്‌ലിം)
 
വിളക്കു വെക്കരുത്
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:
لَعَنَ رَسُولُ الله ‎ﷺ  زَائِرَاتِ الْقُبُورِ وَالـمُتّخِذِينَ عَلَيْهَا الـمَسَاجِدَ وَالسّرُجَ
“ക്വബ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളേയും അതിന്മേൽ വിളക്ക് വെക്കുന്നവരേയും പള്ളികളുണ്ടാക്കുന്നവരേയും അല്ലാഹുവിന്റെ റസൂൽ ‎ﷺ  ശപിച്ചിരിക്കുന്നു.”   (സുനനു അബീദാവൂദ്, സുനനുത്തിർമുദി, സുനനുനസാഇ. ഇമാം തിർമുദി ഹസനെന്നും ഇബ്നു ഹിബ്ബാൻ സ്വഹീഹെന്നും വിശേഷിപ്പിച്ചു)
 
ഉത്സവ സ്ഥലമാക്കരുത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
لاَ تَجْعَلُوا بُيُوتَكُمْ قُبُوراً, وَلا تَجْعَلُوا قَبْرِي عِيداً, وَصَلّوا عَلَيّ فإِنّ صَلاَتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ
“നിങ്ങൾ നിങ്ങളുടെ ഭവനങ്ങളെ ക്വബ്റുകളാക്കരുത്. നിങ്ങൾ എന്റെ ക്വബ്റിനെ ഉത്സവസ്ഥലമാക്കരുത്. നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. തീർച്ചയായും നിങ്ങളുടെ സ്വലാത്ത് നിങ്ങൾ എവിടെയാണെങ്കിലും എന്നിലേക്കെത്തും.”  (സുനനുഅബീദാവൂദ്. ശൈഖുൽഇസ്ലാം ഇബ്നുതൈമിയ്യഃ ഹദീഥി നെ ഹസനെന്ന് വിശേഷിപ്പിച്ചു)
 
അലിയ്യ് ഇബ്നു ഹുസൈനിൽ നിന്ന് നിവേദനം:
أَنَّهُ رَأَى رَجُلاً يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ رَسُولِ الله ‎‎ﷺ فَيَدْخُلُ فِيهَا ، فَيَدْعُو ، فَدَعَاهُ فَقَالَ : أَلاَّ أُحَدِّثُكَ حَدِيثًا سَمِعْتُهُ مِنْ أَبِي ، عَنْ جَدِّي ، عَنْ رَسُولِ الله ‎ﷺ  : لاَ تَتَّخِذُوا قَبْرِي عِيدًا ، وَلاَ بُيُوتَكُمْ قُبُورًا ، وَصَلُّوا عَلَيَّ فَإِنَّ صَلاَتَكُمْ وَتَسْلِيمَكُمْ يَبْلُغَنِي حَيْثُمَا كُنْتُمْ.
“അദ്ദേഹം, ഒരു മനുഷ്യൻ നബി ‎ﷺ  യുടെ ക്വബ്റിനടുത്തുള്ള ഒഴിഞ്ഞ ഒരു വിടവിലേക്ക് വരികയും അവിടെ പ്രവേശിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നത് കണ്ടു. അപ്പോൾ അദ്ദേഹം അയ്യാളെ വിളിച്ചു. എന്നിട്ടു പറഞ്ഞു: എന്റെ പിതാവ് ഹുസയ്ൻ ‎رَضِيَ اللَّهُ عَنْهُ  , എന്റെ പ്രപിതാവ് അലിയ്യി رَضِيَ اللَّهُ عَنْهُ  ൽ നിന്നും അദ്ദേഹം അല്ലാഹുവിന്റെ റസൂലി ‎ﷺ  ൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീഥ് ഞാൻ നിങ്ങൾക്കു പറഞ്ഞു തരട്ടയോ? (തിരുമേനി ‎ﷺ  പറഞ്ഞു:) നിങ്ങൾ എന്റെ ക്വബ്റിനെ ഉത്സവസ്ഥലമാക്കരുത്. നിങ്ങളുടെ വീടു കളെ ക്വബ്റുകളാക്കരുത്. നിങ്ങളുടെ സ്വലാത്തും സലാം നിർവ്വഹി ക്കലും നിങ്ങൾ എവിടെയാണെങ്കിലും എനിക്കെത്തും.”  (ഹാഫിദുദ്ദ്വിയാഅ്, അബൂയഅ്ല, ക്വാദീഇസ്മാഇൗൽ. അൽബാനിയുടെ “തഹ്ദീറുസ്സാജിദ് ‘ 95 നോക്കുക)
 
ക്വബ്റിന്മേൽ കുമ്മായമിടരുത്
ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.
نَهَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تُجَصَّصَ الْقُبُورُ….
“ക്വബ്റുകൾ കുമ്മായമിടപ്പെടുന്നത് നബി ‎ﷺ  വിരോധിച്ചിരിക്കുന്നു.”  (സുനനുത്തിർമുദി. ഇമാംതിർമുദി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ക്വബ്റിന്മേൽ എഴുതരുത്
ജാബിറി رَضِيَ اللَّهُ عَنْهُ  ന്റെ നിവേദനത്തിൽ  ഇപ്രകാരമുണ്ട്:
نَهَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ…..وَأَنْ يُكْتَبَ عَلَيْهَا
“ക്വബ്റുകൾക്കു പുറത്ത് എഴുതപ്പെടുന്നതും നബി ‎ﷺ  വിരോധിച്ചിരിക്കുന്നു” (സുനനുത്തിർമുദി. ഇമാംതിർമുദി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ക്വബ്റിന്മേൽ എടുപ്പുണ്ടാക്കരുത്
ജാബിറി رَضِيَ اللَّهُ عَنْهُ  ന്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:
نَهَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ…..وَأَنْ يُبْنَى عَلَيْهَا….
“ക്വബ്റുകൾക്കു മീതെ നിർമ്മിക്കപ്പെടുന്നതും നബി ‎ﷺ  വിരോധിച്ചിരിക്കുന്നു”  (സുനനുത്തിർമുദി. ഇമാംതിർമുദി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ക്വബ്റുകൾ വലിപ്പം കൂട്ടരുത്
ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്നു മറ്റു നിവേദനങ്ങളിൽ ഇപ്രകാരമുണ്ട്:
نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُبْنَى عَلَى الْقَبْرِ أَوْ يُزَادَ عَلَيْهِ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ക്വബ്റിനു മീതെ നിർമ്മിക്കപ്പെടുന്നതും കബ്റിനേക്കാൾ വർദ്ധിപ്പിക്കപ്പെടുന്നതും വിരോധിച്ചിരിക്കുന്നു.”  (സുനനുഅബീദാവൂദ്, സുനനുത്തിർമുദി. അൽബാനി സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts