ക്വബ്ർ സിയാറത്ത് സുന്നത്തും ഗുണങ്ങളേറെയുള്ള പുണ്യ പ്രവൃത്തിയുമാകുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ ക്വബ്ർ സിയാറത്ത് ചെയ്യുവാൻ കൽപിച്ച വചനങ്ങൾ ധാരാളമാണ്. അതിൽ ചിലതു താഴെ നൽകുന്നു:
قَدْ كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَقَدْ أُذِنَ لِمُحَمَّدٍ فِى زِيَارَةِ قَبْرِ أُمِّهِ فَزُورُوهَا فَإِنَّهَا تُذَكِّرُ الآخِرَةَ.
“നിശ്ചയം, ഞാൻ നിങ്ങളോട് ക്വബ്ർ സിയാറത്ത് വിരോധിച്ചിരുന്നു. തീർച്ചയായും മുഹമ്മദിന് തന്റെ ഉമ്മയുടെ ക്വബ്ർ സന്ദർശിക്കുന്നതിനു അനുവാദം നൽകപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ അവ സന്ദർശി ക്കുക. കാരണം, ക്വബ്ർ സിയാറത്ത് പരലോകത്തെ ഓർമിപ്പിക്കും.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ أَلاَ فَزُورُوهَا فَإِنَّهَا تُرِقُّ الْقَلْبَ وَتُدْمِعُ الْعَيْنَ وَتُذَكِّرُ الآخِرَةَ وَلاَ تَقُولُوا هُجْرًا
“ഞാൻ നിങ്ങളോട് ക്വബ്ർ സിയാറത്ത് വിരോധിച്ചിരുന്നു. അറിയുക. ഇനി മുതൽ നിങ്ങൾ അവ സന്ദർശിക്കുക. കാരണം, തീർച്ചയായും അത് (ക്വബ്ർ സിയാറത്ത്) ഹൃദയത്തെ ലോലമാക്കും കണ്ണിനെ കരയി പ്പിക്കും പരലോകത്തെ ഓർമിപ്പിക്കും. നിങ്ങൾ നെറികേട് വിളിച്ചു പറയരുത്.” (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…..وَلاَ تَقُولُوا مَا يُسْخِطُ اللهَ…..
“…നിങ്ങൾ അല്ലാഹുവെ കോപിഷ്ടനാക്കുന്നത് പറയരുത്…” (മുസ്തദ്റകുഹാകിം. ഹാകിമും ദഹബിയും സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
إِنِّى نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا فَإِنَّ فِيهَا عِبْرَةً
“നിശ്ചയം, ഞാൻ നിങ്ങളോട് ക്വബ്ർ സിയാറത്ത് വിരോധിച്ചിരുന്നു. ഇനിമുതൽ നിങ്ങൾ അവ സന്ദർശിക്കുക. കാരണം, തീർച്ചയായും ക്വബ്ർ സിയാറത്തിൽ ഗുണപാഠമുണ്ട്.” (മുസ്നദുഅഹ്മദ് അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം:
زَارَ النَّبِىُّ ﷺ قَبْرَ أُمِّهِ فَبَكَى وَأَبْكَى مَنْ حَوْلَهُ فَقَالَ: اسْتَأْذَنْتُ رَبِّى فِى أَنْ أَسْتَغْفِرَ لَهَا فَلَمْ يُؤْذَنْ لِى وَاسْتَأْذَنْتُهُ فِى أَنْ أَزُورَ قَبْرَهَا فَأُذِنَ لِى فَزُورُوا الْقُبُورَ فَإِنَّهَا تُذَكِّرُ الْمَوْتَ
“നബി ﷺ തന്റെ മാതാവിന്റെ ക്വബ്ർ സിയാറത്ത് ചെയ്തു. അന്നേരം തിരുമേനി رَضِيَ اللَّهُ عَنْهُ കരഞ്ഞു. തന്റെ ചുറ്റുമുള്ളവരെ കരയിപ്പിക്കുകയും ചെയ്തു. അന്നേരം തിരുമേനി ﷺ പറഞ്ഞു: ഞാൻ എന്റെ റബ്ബിനോട് അവർക്കു പാപമോചനത്തിനു തേടുവാൻ അനുവാദം ചോദിച്ചു. അപ്പോൾ എനിക്ക് അനുവാദം നൽകപ്പെട്ടില്ല. അവരുടെ ക്വബ്ർ സിയാ റത്ത് ചെയ്യുന്നതിനു ഞാൻ അനുവാദം ചോദിച്ചു. അപ്പോൾ എനിക്ക് അനുവാദം നൽകപ്പെട്ടു. അതിനാൽ നിങ്ങൾ ക്വബ്റുകൾ സന്ദർശി ക്കുക. കാരണം, തീർച്ചയായും അത് (ക്വബ്ർ സിയാറത്ത്) മരണത്തെ ഓർമിപ്പിക്കും.” (മുസ്‌ലിം)
ബുറയ്ദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം:
نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا فَإِنَّ فِي زِيَارَتِهَا تَذْكِرَةً
“ഞാൻ നിങ്ങളോട് ക്വബ്ർ സിയാറത്ത് വിരോധിച്ചിരുന്നു. ഇനി നിങ്ങൾ അവ സന്ദർശിക്കുക. കാരണം, തീർച്ചയായും ക്വബ്ർ സിയാറത്തിൽ ഉത്ബോധനമുണ്ട്” (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
സലാം പറയുക, ദുആ ചെയ്യുക
ക്വബ്ർ സിയാറത്തിൽ ചൊല്ലുവാൻ തിരുമേനി ﷺ പഠിപ്പിച്ചത് ബുറൈദത്തുൽ അസ്ലമി رَضِيَ اللَّهُ عَنْهُ ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു:
السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلاَحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ
“മുഅ്മിനീങ്ങളിൽ നിന്നും മുസ്ലിമീങ്ങളിൽ നിന്നും ഈ ഭവനങ്ങളി ലുള്ളവരേ നിങ്ങളുടെ മേൽ അല്ലാഹുവിൽ നിന്ന് സമാധാനം പെയ്തിറങ്ങുമാറാകട്ടേ. ഇൻശാഅല്ലാഹ് നിശ്ചയം ഞങ്ങളും വന്നുചേരുന്നവരാകുന്നു. നമുക്കും നിങ്ങൾക്കും സൗഖ്യത്തിനായി ഞാൻ അല്ലാഹുവോടു തേടുന്നു.” (മുസ്‌ലിം)
السَّلاَمُ عَلَيْكُمْ يَا أَهْلَ الْقُبُورِ يَغْفِرُ اللَّهُ لَنَا وَلَكُمْ أَنْتُمْ سَلَفُنَا وَنَحْنُ بِالأَثَرِ
“ക്വബ്റുകളിലുള്ളവരേ നിങ്ങളുടെ മേൽ അല്ലാഹുവിൽ നിന്ന് സമാ ധാനം പെയ്തിറങ്ങുമാറാകട്ടേ. അല്ലാഹു നമുക്കും നിങ്ങൾക്കും പൊറുക്കുമാറാകട്ടേ. നിങ്ങൾ ഞങ്ങളുടെ മുൻഗാമികളാകുന്നു. ഞങ്ങളാകട്ടെ പിന്നിലും.” (സുനനുത്തിർമുദി. ഇമാം തിർമുദി ഹസനെന്ന് വിശേഷിപ്പിച്ചു)
നബി ﷺ ക്വബ്ർ സിയാറത്ത് ചെയ്യുമ്പോൾ ചൊല്ലിയിരുന്നത് ആഇശ رَضِيَ اللَّهُ عَنْها ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു:
السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ اللَّهُمَّ اغْفِرْ لأَهْلِ بَقِيعِ الْغَرْقَدِ
“മുഅ്മിനീങ്ങളിൽ നിന്ന് ഇൗ ഭവനങ്ങളിലുള്ളവരേ നിങ്ങളുടെ മേൽ അല്ലാഹുവിൽ നിന്ന് സമാധാനം പെയ്തിറങ്ങുമാറാകട്ടേ. നിങ്ങൾക്കു വാഗ്ദാനം ചെയ്യപ്പെട്ടത് നിങ്ങൾക്കു വന്നെത്തിയിരിക്കുന്നു. നാളെത്തെ (വിചാരണക്ക്) അവധി നിശ്ചയിക്കപ്പെട്ടവരുമാകുന്നു. ഇൻശാഅല്ലാഹ് നിശ്ചയം ഞങ്ങളും നിങ്ങളോട് വന്നുചേരുന്നവരാകുന്നു. അല്ലാഹുവേ, ബക്വീഉൽ ഗർക്വദിലുള്ളവരോട് നീ പെറുക്കേണമേ”. (മുസ്‌ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല