ക്വബ്ർ ശിക്ഷയുടെ കാരണങ്ങൾ

THADHKIRAH

ശിർക്ക് (അല്ലാഹുവിൽ പങ്കു ചേർക്കൽ)
ശിർക്കു ചെയ്താൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതും ഗൗരവതരവുമാണ്. അവ ദുനിയാവിൽ തുടക്കം കുറിച്ച് ക്വബ്റിലും ആഖിറത്തിലുമൊക്കെ അപകടം വിതക്കുന്നതാണ്. ഒരിക്കലും ശിർക്കി ന്റെ വിഷയത്തിൽ ലാഘവബുദ്ധി ഉണ്ടാകാവതല്ല. ശിർക്ക് ചെയ്താൽ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് അല്ലാഹു പറഞ്ഞു:

وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ ‎﴿٨٨﴾  (الأنعام: ٨٨)

…അവർ (അല്ലാഹുവോട്) പങ്കുചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫല മായിപ്പോകുമായിരുന്നു.  (വി. ക്വു. 6: 88)

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ‎﴿٦٥﴾‏   (الزمر: ٦٥)

തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെ ട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്നപക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും. (വി. ക്വു. 39: 65)

 إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا ‎﴿٤٨﴾  (النساء: ٤٨)

തന്നോടു പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുക യില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർത്തുവോ അവൻ തീർച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്. (വി. ക്വു. 4: 48)

إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ‎﴿٧٢﴾‏  (المائدة: ٧٢)

അല്ലാഹുവോടു വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല.  (വി. ക്വു. 5: 72)
എന്നാൽ ശിർക്കിൽ മരിച്ചവർക്ക് ബർസഖീ ലോകത്ത് ശിക്ഷ യുണ്ടെന്നറിയിക്കുന്ന ഒരു സംഭവം ഇപ്രകാരം സ്വഹീഹായി സ്ഥിരപ്പെ ട്ടിരിക്കുന്നു: ബനൂനജ്ജാർ ഗോത്രക്കാരുടെ ഒരു തോട്ടത്തിൽ നബി ‎ﷺ  , തന്റെ ഒരു കോവർ കഴുതയുടെ പുറത്തായിരിക്കെ സ്വഹാബികളിൽ ചിലർ തിരുമേനി ‎ﷺ  യോടൊപ്പമുണ്ടായിരുന്നു.അന്നേരം കഴുത വഴിമാറി വിരണ്ട് ഒാടുകയും തിരുമേനി ‎ﷺ  യെ പുറത്തുനിന്ന് അത് തള്ളിയിടാ റുമായി. അവിടെ ഏതാനും ക്വബ്റുകൾ നബി ‎ﷺ  യുടെ ശ്രദ്ധയിൽപ്പെട്ടു. തിരുമേനി ‎ﷺ  ചോദിച്ചു:

مَنْ يَعْرِفُ أَصْحَابَ هَذِهِ الأَقْبُرِ. فَقَالَ رَجُلٌ أَنَا. قَالَ: فَمَتَى مَاتَ هَؤُلاَءِ؟ قَالَ مَاتُوا فِى الإِشْرَاكِ. فَقَالَ: إِنَّ هَذِهِ الأُمَّةَ تُبْتَلَى فِى قُبُورِهَا فَلَوْلاَ أَنْ لاَ تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ الَّذِى أَسْمَعُ مِنْهُ.

“ഈ കബ്റുകളിലുള്ള ആളുകളെ ആര് അറിയും? അപ്പോൾ ഒരാൾ പറഞ്ഞു: ഞാൻ. തിരുമേനി ‎ﷺ  പറഞ്ഞു: എപ്പോഴാണ് ഇവർ മരണ പ്പെട്ടത്? അദ്ദേഹം പറഞ്ഞു: ശിർക്കിലായിരിക്കെയാണ് അവർ മരണ പ്പെട്ടത്. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: നിശ്ചയം, ഈ സമുദായം തങ്ങളുടെ ക്വബറുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം മറമാടുകയില്ലെന്ന് (ഞാൻ ഭയന്നില്ലായിരുന്നുവെങ്കിൽ,) ക്വബ്റിൽ നിന്ന് ഞാൻ കേൾക്കുന്ന ശിക്ഷ നിങ്ങൾക്കുകൂടി കേൾപ്പിക്കുവാൻ ഞാൻ അല്ലാഹുവോട് ദുആ ചെയ്യുമായിരുന്നു…”  (മുസ്‌ലിം)
ശിർക്കെന്ന മഹാപാപത്തെ സൂക്ഷിക്കുക. മനുഷ്യന്റെ ഇഹവും പരവും ഒരുപോലെ നഷ്ടപ്പെടുത്തുന്ന ഇൗ മഹാദുരന്തത്തിൽ നിന്ന് രക്ഷക്കായി അല്ലാഹുവോട് സദാസമയവും ദുആ ചെയ്യുക. നബി ‎ﷺ  , അബൂബകറി رَضِيَ اللَّهُ عَنْهُ  നോട് പ്രാവർത്തികമാക്കുവാൻ പറഞ്ഞ ഒരു വിഷയം ഇപ്രകാരമുണ്ട്:
“അബൂബക്കർ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം നിശ്ചയം, ശിർക്ക് ഉറുമ്പ് അരിച്ചെത്തുന്നതിനേ ക്കാൾ ഗോപ്യമാണ്. താങ്കൾക്ക് ഒരു കാര്യം ഞാൻ അറിയിച്ചു തരട്ടയോ? താങ്കൾ അതു പ്രവർത്തിച്ചാൽ ശിർക്ക് കുറച്ചായാലും കൂടുതലായാലും താങ്കളിൽ നിന്ന് അത് പൊയ്പോകും. നബി ‎ﷺ  പറഞ്ഞു: താങ്കൾ പറയുക:

اللَّهُمَّ إنِّي أعُوذُ بِكَ أنْ أُشْرِكَ بِكَ وَأناَ أَعْلَمُ وَأسْتَغْفِرُكَ لمِاَ لاَ أعْلَمُ

“അല്ലാഹുവേ, ഞാൻ അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കു ചേർക്കുന്നതിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതിൽ നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു”  (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹായി അംഗീകരിച്ചു)

മൂത്ര വിസർജ്ജനത്തിൽ നിന്ന് ശുദ്ധിയാവാതിരിക്കലും മറ സ്വീകരിക്കാതിരിക്കലും
മൂത്രവിസർജ്ജനത്തിന് ശേഷം ശുദ്ധി വരുത്താതിരിക്കുക, മൂത്രം പൂർണമായി വിസർജിക്കാതെ ബാക്കി ഒലിച്ചിറങ്ങുന്ന രീതിയിൽ തിരക്കു കൂട്ടി നിർവ്വഹിക്കുക, മൂത്രമൊഴിക്കുന്ന സ്ഥലത്തുനിന്ന് തിരിച്ചു തെറിക്കുന്നതിൽ നിന്ന് മറ സ്വീകരിക്കാതിരിക്കുക, മൂത്രവിസർജനം നടത്തുമ്പോൾ നഗ്നത മറ്റുള്ളവർ കാണുന്നതിൽ നിന്ന് മറ സ്വീകരി ക്കാതിരിക്കുക, തുടങ്ങിയ തെറ്റുകളെല്ലാം വിശ്വാസികൾ സൂക്ഷിക്കേണ്ട തുണ്ട്. മൂത്രത്തിന്റെ വിഷയത്തിൽ ക്വബ്റിൽ ശിക്ഷിക്കപ്പെടുമെന്ന് ഹദീഥുകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാം. ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:

مَرَّ النَّبِىُّ  ‎ﷺ  بِقَبْرَيْنِ فَقَالَ: إِنَّهُمَا لَيُعَذَّبَانِ ، وَمَا يُعَذَّبَانِ فِى كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ الْبَوْلِ.

“നബി ‎ﷺ  , രണ്ടു ക്വബ്റുകൾക്കരികിലൂടെ നടന്നു. അപ്പോൾ നബി ‎ﷺ  പറഞ്ഞു: തീർച്ചയായും അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നു. വലിയതിലല്ല അവർ രണ്ടു പേരും ശിക്ഷിക്കപ്പെടുന്നത്. ശേഷം നബി ‎ﷺ  പറഞ്ഞു: എന്നാൽ അവരിൽ രണ്ടിൽ ഒരാൾ തന്റെ മൂത്രത്തിൽ നിന്ന് (മൂത്രം തിരിച്ച് തെറിക്കുന്നതിൽ നിന്ന്) മറ സ്വീകരിക്കുമായിരുന്നില്ല.” (ബുഖാരി)
ഇമാം മുസ്ലിമിന്റെ രിവായത്തിൽ ഇപ്രകാരമുണ്ട്:

…..لاَ يَسْتَنْزِهُ عَنِ الْبَوْلِ أَوْ مِنَ الْبَوْلِ …..

“…അയാൾ മൂത്രത്തെ തൊട്ട് അല്ലെങ്കിൽ മൂത്രത്തിൽ നിന്ന് ശുദ്ധി പ്രാപിക്കുമായിരുന്നില്ല…”
അബ്ദുർറഹ്മാൻ ഇബ്നുഹസനഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്നുള്ള ഹദീഥിൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി ഇപ്രകാരം ഉണ്ട്:

أَلَمْ تَعْلَمُوا مَا لَقِيَ صَاحِبُ بَنِي إِسْرَائِيلَ كَانُوا إِذَا أَصَابَهُمْ الْبَوْلُ قَطَعُوا مَا أَصَابَهُ الْبَوْلُ مِنْهُمْ فَنَهَاهُمْ فَعُذِّبَ فِي قَبْرِهِ

“നിങ്ങൾക്കറിയില്ലേ, ഇസ്റാഇൗല്യരിലെ ഒരാൾ കണ്ടെത്തിയത്. ഇസ്റാഇൗല്യർക്ക് മൂത്രവിസർജനമേറ്റാൽ മൂത്രമേറ്റ ഭാഗമത്രയും അവർ മുറിച്ചു കളയുമായിരുന്നു. എന്നാൽ അയാൾ അത് അവരോട് നിരോധിച്ചു. അതിനാൽ അയാൾ തന്റെ ക്വബ്റിൽ ശിക്ഷിക്കപ്പെട്ടു.”   ( അബൂദാവൂദ്, ഇബ്നുമാജഃ, ഇബ്നുഹിബ്ബാൻ, ഹാകിം. അൽബാനി ഹ സനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:

أَكْثَرُ عَذَابِ الْقَبْرِ فِى الْبَوْلِ ، فَتَنَزَّهُوا مِنَ الْبَوْلِ

“ക്വബ്ർ ശിക്ഷയിൽ കൂടുതലും മൂത്രത്തിന്റെ (വിഷയത്തിലാണ്.) അതിനാൽ നിങ്ങൾ മൂത്രത്തിൽ നിന്ന് ശുദ്ധിയാവുക”  
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും അനസിൽ رَضِيَ اللَّهُ عَنْهُ  നിന്നും മറ്റും നിവേദനം:

تَنَزَّهُوا مِنَ الْبَوْلِ فَإِنَّ عَامَّةَ عَذَابِ الْقَبْرِ مِنْهُ

“നിങ്ങൾ മൂത്രത്തിൽ നിന്നും വെടിപ്പാകുക. കാരണം ക്വബ്ർ ശിക്ഷയിൽ ഏറ്റവും കൂടുതൽ അതിനാലാണ്.”  (മൂത്രവിസർജ്ജനത്തിന്റെ വിഷയത്തിൽ ഇൗ അദ്ധ്യായത്തിൽ വന്ന ഹദീ ഥുകളെ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)

എഷണി പറയൽ
കുഴപ്പം സൃഷ്ടിക്കുന്നതിനു വേണ്ടി ജനങ്ങൾക്കിടയിൽ വാർത്ത യുമായി നടക്കുന്നതിനാണ് നമീമത്ത് എന്നു പറയുന്നത്. ഇസ്ലാമിൽ വളരെ വലിയ പാപമാണിത്.
മുൻകഴിഞ്ഞ അദ്ധ്യായത്തിൽ ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്നുള്ള നിവേദനത്തിൽ ക്വബ്റിൽ ശിക്ഷിക്കപ്പെടുന്ന ഒരു വ്യക്തിയെ കുറിച്ച് നാം വായിച്ചുവല്ലോ. ക്വബ്റിൽ ശിക്ഷിക്കപ്പെടുന്ന മറ്റേ വ്യക്തിയെ കുറിച്ചുള്ള ഹദീഥിന്റെ ബാക്കി ഭാഗം ഇപ്രകാരമാണ്:

…..وَأَمَّا الآخَرُ فَكَانَ يَمْشِى بِالنَّمِيمَةِ ثُمَّ أَخَذَ جَرِيدَةً رَطْبَةً ، فَشَقَّهَا نِصْفَيْنِ ، فَغَرَزَ فِى كُلِّ قَبْرٍ وَاحِدَةً . قَالُوا يَا رَسُولَ اللَّهِ ، لِمَ فَعَلْتَ هَذَا قَالَ: لَعَلَّهُ يُخَفَّفُ عَنْهُمَا مَا لَمْ يَيْبَسَا.

“…എന്നാൽ അപരനാകട്ടേ ഏഷണിയുമായി നടക്കുന്നവനായിരുന്നു. ശേഷം നബി ‎ﷺ  പച്ചയായ ഒരു ഇൗത്തപ്പന പട്ടയെടുത്ത് അതു രണ്ടു പകുതിയായി പിളർത്തി. ഒാരോ ക്വബ്റിന്മേലും ഒാരോന്ന് കുത്തി നിറുത്തി. അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, നിങ്ങൾ എന്തി നാണ് ഇതു ചെയ്തത്? തിരുമേനി ‎ﷺ  പറഞ്ഞു: അവ രണ്ടും ഉണങ്ങാത്ത കാലമത്രയും അവർ രണ്ടുപേർക്കും ഇളവു നൽകപ്പെട്ടേക്കാം.” (ബുഖാരി)

ഗുലൂൽ (മോഷണവും ചതിച്ചെടുക്കലും)

മോഷണത്തിലൂടേയും ചതിയിലൂടേയും സമ്പാദിക്കുന്നത് ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നതിന് കാരണമാകും. മോഷ്ടിച്ചെ ടുത്തതും ചതിച്ചെടുത്തതും തന്റെ ശരീരത്തിൽ തീയായി കത്തുമെന്ന് താക്കീതുണ്ട്. അബ്ദുല്ലാഹ് ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ   പറയുന്നു:

كَانَ عَلَى ثَقَلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلٌ يُقَالُ لَهُ كِرْكِرَةُ فَمَاتَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إنه ليحرق فِي النَّارِ فنظروا فَوَجَدُوا شملة قَدْ غَلَّهَا

“നബി ‎ﷺ  യുടെ യാത്രാസാമഗ്രികൾ നോക്കിയിരുന്ന ഒരു വ്യക്തിയുണ്ടാ യിരുന്നു. അയാൾക്ക് കിർകിറഃ എന്ന് പറയപ്പെട്ടിരുന്നു. അയാൾ മരണ പ്പെട്ടു. അപ്പോൾ നബി ‎ﷺ  പറഞ്ഞു: നിശ്ചയം, അയാൾ തീയിൽ കത്തി ക്കരിയുന്നു. അപ്പോൾ അവർ നോക്കി. അപ്പോൾ അയാൾ അപഹരി ച്ചെടുത്ത ഒരു വസ്ത്രം കണ്ടെത്തി.”  (ബുഖാരി)

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം:

خَرَجْنَا مَعَ رَسُولِ اللَّهِ  ‎ﷺ  يَوْمَ خَيْبَرَ فَلَمْ نَغْنَمْ ذَهَبًا وَلَا فِضَّةً إِلَّا الْأَمْوَالَ وَالثِّيَابَ وَالْمَتَاعَ،

فَأَهْدَى رَجُلٌ مِنْ بَنِي الضُّبَيْبِ يُقَالُ لَهُ رِفَاعَةُ بْنُ زَيْدٍ لِرَسُولِ اللَّهِ ‎ﷺ  غُلَامًا يُقَالُ لَهُ مِدْعَمٌ.

فَوَجَّهَ رَسُولُ اللَّهِ ‎ﷺ  إِلَى وَادِي الْقُرَى حَتَّى إِذَا كَانَ بِوَادِي الْقُرَى، بَيْنَمَا مِدْعَمٌ يَحُطُّ رَحْلًا لِرَسُولِ اللَّهِ ‎ﷺ ، إِذَا سَهْمٌ عَائِرٌ فَقَتَلَهُ

فَقَالَ النَّاسُ: هَنِيئًا لَهُ الْجَنَّةُ

فَقَالَ رَسُولُ اللَّهِ: ‎ﷺ  كَلَّا وَالَّذِي نَفْسِي بِيَدِهِ إِنَّ الشَّمْلَةَ الَّتِي أَخَذَهَا يَوْمَ خَيْبَرَ مِنْ الْمَغَانِمِ ، لَمْ تُصِبْهَا الْمَقَاسِمُ لَتَشْتَعِلُ عَلَيْهِ نَارًا.

فَلَمَّا سَمِعَ ذَلِكَ النَّاسُ جَاءَ رَجُلٌ بِشِرَاكٍ أَوْ شِرَاكَيْنِ إِلَى النَّبِيِّ ‎ﷺ 

فَقَالَ: شِرَاكٌ مِنْ نَارٍ أَوْ شِرَاكَانِ مِنْ نَارٍ

“ഖയ്ബർ യുദ്ധ ദിവസം ഞങ്ങൾ നബിയുടെ കൂടെ പുറ പ്പെട്ടു. ഞങ്ങൾ യുദ്ധാർജിത സ്വത്തായിട്ട് പണവും വസ്ത്രവും ഭക്ഷണ വുമാണ് നേടിയത്. സ്വർണ്ണവും വെള്ളിയും നേടിയില്ല.
അങ്ങനെ ബനൂദ്വുബെയ്ബ് ഗോത്രത്തിൽപ്പെട്ട രിഫാഅത്ത് ഇബ്നു സൈദ് എന്ന ഒരു മനുഷ്യൻ നബി ‎ﷺ  ക്ക് മിദ്അം എന്നു വിളിക്ക പ്പെടുന്ന ഒരു അടിമയെ നൽകി.
അങ്ങനെ നബി ‎ﷺ  വാദിക്വുറായിലേക്ക് തിരിച്ചു. മിദ്അം, റസൂലുല്ലാഹി ‎ﷺ  യുടെ ഒട്ടകകട്ടിൽ ഇറക്കി വെക്കുന്നതിനിടയിൽ ഒരു അമ്പ് മിദ്അമിനു തറക്കുകയും കൊന്നു കളയുകയും ചെയ്തു.
അപ്പോൾ ജനങ്ങൾ പറഞ്ഞു:അയാൾക്കു മംഗളം, അയാൾക്കു സ്വർഗമുണ്ട്.
അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: അങ്ങനെയൊന്നു മല്ല കാര്യം, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാ ണെ സത്യം, അയാൾ ഖൈബർ യുദ്ധദിവസം ഗനീമത്ത് സ്വത്തുക്കൾ വീതിക്കുന്നതിനു മുമ്പ് എടുത്ത മേലാട അയാളുടെ മേൽ കത്തിയാളുകയാണ്.”
ഇതു ജനങ്ങൾ കേട്ടപ്പോൾ, ഒരാൾ ഒരു ചെരിപ്പിന്റെ വാറുമായി അല്ലെങ്കിൽ രണ്ടു വാറുകളുമായി നബി ‎ﷺ  യുടെ അടുത്തേക്കു വന്നു.
അപ്പോൾ നബി ‎ﷺ  പറഞ്ഞു: “തീ കൊണ്ടുള്ള ചെരിപ്പുവാർ അല്ലെങ്കിൽ തീ കൊണ്ടുള്ള രണ്ടു ചെരിപ്പുവാറുകൾ.”  (ബുഖാരി)
അതിനാൽ, സമ്പാദ്യവും ഭക്ഷണവും നന്നാക്കുക. നിഷിദ്ധങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. അല്ലാഹു ഹലാലാക്കിയതിൽ തൃപ്തിപ്പെടുക. ഹറാമിൽ നിന്ന് രക്ഷക്കായി അല്ലാഹുവോട് തേടുക.

            
 ക്വുർആൻ കയ്യൊഴിക്കൽ,നമസ്കാരസമയത്ത് ഉറങ്ങൽ
ചില പാപികൾ തങ്ങളുടെ ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നത് നബി ‎ﷺ  ക്ക് സ്വപ്നത്തിലൂടെ കാണിക്കപ്പെടുകയുണ്ടായി.
സമുറഃ ഇബ്നു ജുൻദുബി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് ഇമാം ബുഖാരിജ റിപ്പോർട്ട് ചെയ്യുന്നു. സമുറഃ رَضِيَ اللَّهُ عَنْهُ  പറയുന്നു:
كَانَ رَسُولُ اللَّهِ ‎ﷺ  مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ  هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا  قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ، وَإِنَّهُ قَالَ ذَاتَ غَدَاةٍ
 
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  തന്റെ സ്വഹാബത്തിനോട് കൂടുതൽ ചോദിക്കുന്നതിൽ പെട്ടതാണ് നിങ്ങളിൽ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ എന്നത്. അപ്പോൾ അല്ലാഹു ഉദ്ദേശിച്ചവരെല്ലാം താൻ കഥിക്കുവാൻ ഉദ്ദേശിച്ചത് തിരുമേനി ‎ﷺ യോട് പറയും. തിരുമേനി ‎ﷺ  ഒരു പ്രഭാതത്തിൽ ഞങ്ങളോട് പറഞ്ഞു: 
إِنَّهُ أَتَانِى اللَّيْلَةَ آتِيَانِ وَإِنَّهُمَا ابْتَعَثَانِى وَإِنَّهُمَا قَالاَ لِى انْطَلِقْ.   
وَإِنِّىانْطَلَقْتُ مَعَهُمَا وَإِنَّا أَتَيْنَا عَلَى رَجُلٍ مُضْطَجِعٍ وَإِذَا آخَرُ قَائِمٌ عَلَيْهِ بِصَخْرَةٍ وَإِذَا هُوَ يَهْوِى بِالصَّخْرَةِ لِرَأْسِهِ فَيَثْلَغُ رَأْسَهُ فَيَتَهَدْهَدُ الْحَجَرُ هَا هُنَا فَيَتْبَعُ الْحَجَرَ فَيَأْخُذُهُ  فَلاَ يَرْجِعُ إِلَيْهِ حَتَّى يَصِحَّ رَأْسُهُ كَمَا كَانَ ثُمَّ يَعُودُ عَلَيْهِ  فَيَفْعَلُ بِهِ مِثْلَ مَا فَعَلَ الْمَرَّةَ الأُولَى. 
قَالَ قُلْتُ لَهُمَا سُبْحَانَ اللَّهِ مَا هَذَانِ قَالَ قَالاَ لِى انْطَلِقْ….
 
“നിശ്ചയം രണ്ട് ആഗതർ ഈ രാത്രി എന്റെ അടുക്കൽ വന്നു. അവർ രണ്ടു പേരും എന്നെ കിടക്കുന്നിടത്തു നിന്ന് എഴുന്നേൽപ്പിച്ചു. അവർ രണ്ടുപേരും എന്നോട് പറഞ്ഞു: നിങ്ങൾ നടക്കൂ. 
ഞാൻ അവരോടൊപ്പം പോയി. ചരിഞ്ഞ് കിടക്കുന്ന ഒരു വ്യക്തി യുടെ അടുക്കൽ ഞങ്ങൾ ചെന്നെത്തി. അപ്പോഴതാ അയാളുടെ മുകളിൽ മറ്റൊരാൾ ഒരു പാറയുമായി നിൽക്കുന്നു. അങ്ങനെ അയാൾ പാറയുമായി (കിടക്കുന്ന)യാളിലേക്ക് കുനിയുകയും അയാളുടെ തല ചതക്കുകയും ചെയ്യുന്നു. അതിൽ പിന്നെ ആ കല്ല് അവിടിവിടങ്ങളി ലായി ഉരുണ്ടകലുന്നു. അയാൾ ആ കല്ലിനു പിന്നാലെ പോകുകയും അത് എടുക്കുകയും ചെയ്യും. അയാളുടെ (ചതഞ്ഞു തെറിച്ച) തല പൂർവ്വസ്ഥിതി പ്രാപിക്കുന്നതു വരെ അയാൾ ഈ വ്യക്തിയിലേക്ക് മടങ്ങുകയില്ല. ശേഷം അയാൾ മടങ്ങിവരും. എന്നിട്ട് ആദ്യ തവണ പ്രവർത്തിച്ചതു പോലെ അയാളിൽ പ്രവർത്തിക്കും. 
അവർ രണ്ടു പേരോടും ഞാൻ ചേദിച്ചു: സുബ്ഹാനല്ലാഹ്! ഇൗ രണ്ടു പേർ  ആരാണ്? മലക്കുകൾ എന്നോടു പറഞ്ഞു: നിങ്ങൾ നടന്നാലും…”
ഇൗ ആഗതർ ഒന്ന് ജിബ്രീലും (അ) അപരൻ മീക്കാഈലുമായിരുന്നു. നബി ‎ﷺ  കണ്ട അത്ഭുതങ്ങൾ ശേഷം അവർ വിശദീകരിക്കു ന്നുണ്ട്. ഈ വ്യക്തി ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറഃ رَضِيَ اللَّهُ عَنْهُ  യുടെ തന്നെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:
…..أَمَّا الرَّجُلُ الأَوَّلُ الَّذِى أَتَيْتَ عَلَيْهِ يُثْلَغُ رَأْسُهُ بِالْحَجَرِ، فَإِنَّهُ الرَّجُلُ يَأْخُذُ الْقُرْآنَ فَيَرْفُضُهُ وَيَنَامُ عَنِ الصَّلاَةِ الْمَكْتُوبَةِ…..
 
“…എന്നാൽ നിങ്ങൾ ചെന്ന, കല്ലു കൊണ്ട് തന്റെ തല ചതച്ചരക്കപ്പെ ടുന്ന ഒന്നാമത്തെ വ്യക്തി ക്വുർആൻ പഠിച്ച് അത് കയ്യൊഴിക്കുകയും നിർബന്ധ നമസ്കാരസമയത്ത് ഉറങ്ങുകയും ചെയ്തവനാണ്…” (ബുഖാരി)
ഇമാം ബുഖാരിയുടെ തന്നെ മറ്റൊരു റിപ്പോട്ടിൽ ഇപ്രകാരം കൂടിയുണ്ട്:
…..فَرَجُلٌ عَلَّمَهُ اللَّهُ الْقُرْآنَ، فَنَامَ عَنْهُ بِاللَّيْلِ، وَلَمْ يَعْمَلْ فِيهِ بِالنَّهَار، يُفْعَلُ بِهِ إِلَى يَوْمِ الْقِيَامَةِ…..
 
“…കാരണം, അല്ലാഹു അയാളെ ക്വുർആൻ പഠിപ്പിച്ചു. എന്നാൽ അയാൾ രാത്രി (ക്വുർആൻ പാരായണം ചെയ്യാതെ) കിടന്നുറങ്ങി. പകലിലാകട്ടെ (ക്വുർആനിലുള്ളതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തില്ല. ക്വിയാമത്തുനാൾ വരെ അയാളെക്കൊണ്ട് അപ്രകാരം പ്രവർത്തിക്കപ്പെടും…”
 
കളവു പറയൽ
സമുറഃ رَضِيَ اللَّهُ عَنْهُ  യുടെ ഉപരിസൂചിത ഹദീഥിൽ കളവ് പറയുന്നവർ ബർസഖീലോകത്ത് ശിക്ഷിക്കപ്പെടുന്നതുമയി ബന്ധപ്പെട്ട് ഇപ്രകാര മുണ്ട്. നബി ‎ﷺ  പറയുന്നു:
 
…..فَانْطَلَقْنَا فَأَتَيْنَا عَلَى رَجُلٍ مُسْتَلْقٍ لِقَفَاهُ ، وَإِذَا آخَرُ قَائِمٌ عَلَيْهِ بِكَلُّوبٍ مِنْ حَدِيدٍ ، وَإِذَا هُوَ يَأْتِى أَحَدَ شِقَّىْ وَجْهِهِ فَيُشَرْشِرُ شِدْقَهُ إِلَى قَفَاهُ وَمَنْخِرَهُ إِلَى قَفَاهُ وَعَيْنَهُ إِلَى قَفَاهُ ….  قَالَ ثُمَّ يَتَحَوَّلُ إِلَى الْجَانِبِ الآخَرِ ، فَيَفْعَلُ بِهِ مِثْلَ مَا فَعَلَ بِالْجَانِبِ الأَوَّلِ ، فَمَا يَفْرُغُ مِنْ ذَلِكَ الْجَانِبِ حَتَّى يَصِحَّ ذَلِكَ الْجَانِبُ كَمَا كَانَ. ثُمَّ يَعُودُ عَلَيْهِ فَيَفْعَلُ مِثْلَ مَا فَعَلَ الْمَرَّةَ الأُولَى. 
قَالَ قُلْتُ سُبْحَانَ اللَّهِ مَا هَذَانِ قَالَ قَالاَ لِى انْطَلِقْ……
 
“ശേഷം ഞങ്ങൾ പോയി. അപ്പോളതാ ഒരാൾ തന്റെ പിരടി യിൽ മറിഞ്ഞു കിടക്കുന്നു. മറ്റൊരാൾ ഇരുമ്പിന്റെ കൊളുത്തുമായി അയാളുടെ അടുത്തു നിൽക്കുന്നു.അപ്പോൾ അയാൾ(കിടക്കുന്ന വ്യക്തി യുടെ) മുഖത്തിന്റെ രണ്ടിൽ ഒരു ഭാഗത്തിലൂടെ വരികയും അങ്ങിനെ അയാളുടെ മോണ  പിരടി വരെ മുറിക്കുന്നു. അയാളുടെ മൂക്ക് പിരടി വരെ മുറിക്കുന്നു. അയാളുടെ കണ്ണും പിരടി വരെ മുറിക്കുന്നു….. ശേഷം (നിൽക്കുന്ന വ്യക്തി കിടക്കുന്ന വ്യക്തയുടെ മുഖത്തിന്റെ) മറുവശ ത്തേക്ക് തിരിയുന്നു. ആദ്യഭാഗത്ത് ചെയ്ത അത്രയും അതുപോലെ ആ ഭാഗത്തും ചെയ്യുന്നു. എന്നാൽ ഇൗ ഭാഗത്തു നിന്ന് വിരമിക്കുമ്പോ ഴേക്കും മറ്റേ ഭാഗം ശരിയാംവിധം പൂർവ്വ സ്ഥിതി പ്രാപിക്കും.  വീണ്ടും അയാൾ മടങ്ങിവന്ന് ആദ്യതവണ പ്രവർത്തിച്ചതുപോലെ പ്രവർത്തി ക്കുന്നു. 
അവർ രണ്ടുപേരോടും ഞാൻ ചോദിച്ചു: സുബ്ഹാനല്ലാഹ്! ഇവർ രണ്ടു പേരും ആരാണ്? മലക്കുകൾ എന്നോടു പറഞ്ഞു: നിങ്ങൾ നടന്നാലും…”  (ബുഖാരി)
ഈ വ്യക്തി ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറഃ رَضِيَ اللَّهُ عَنْهُ  യുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:
…..وَأَمَّا الرَّجُلُ الَّذِى أَتَيْتَ عَلَيْهِ يُشَرْشَرُ شِدْقُهُ إِلَى قَفَاهُ ، وَمَنْخِرُهُ إِلَى قَفَاهُ ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ فَيَكْذِبُ الْكَذْبَةَ تَبْلُغُ الآفَاقَ…..
 
“…എന്നാൽ നിങ്ങൾ ചെന്ന, തന്റെ മോണ പിരടി വരെ മുറിക്കപ്പെടു ന്ന, മൂക്ക് പിരടിവരെ മുറിക്കപ്പെടുന്ന, കണ്ണ് പിരടി വരെ മുറിക്കപ്പെടുന്ന വ്യക്തി അയാൾ തന്റെ വീട്ടിൽ നിന്ന് പ്രഭാതത്തിൽ പുറപ്പെടുകയും ചക്രവാളം മുട്ടുമാറ് കളവു പറയുകയും ചെയ്യുന്ന വ്യക്തിയായിരുന്നു…”. (ബുഖാരി)
ഇമാം ബുഖാരിയുടെ തന്നെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…..أَمَّا الَّذِى رَأَيْتَهُ يُشَقُّ شِدْقُهُ فَكَذَّابٌ يُحَدِّثُ بِالْكَذْبَةِ ، فَتُحْمَلُ عَنْهُ حَتَّى تَبْلُغَ الآفَاقَ ، فَيُصْنَعُ بِهِ إِلَى يَوْمِ الْقِيَامَةِ…..
 
“…എന്നാൽ മോണ പിളർക്കപ്പെടുന്നതായി നിങ്ങൾ കണ്ട വ്യക്തി പെരുംകള്ളം പറയുന്നവനായിരുന്നു. അയാൾ ഒരു കളവ് പറയുകയും പ്രസ്തുത കളവ് അയാളിൽ നിന്ന് ഏറ്റുപിടിക്കപ്പെടുകയും ചെയ്യും; അതു ചക്രവാളത്തിലേക്ക് എത്തും വരെ. അതു കാരണത്താൽ (ശിക്ഷ) അയാളിൽ അന്ത്യനാൾ വരേക്കും പ്രവർത്തിക്കപ്പെടും…” (ബുഖാരി)
 
 
വ്യഭിചാരം
സമുറഃ رَضِيَ اللَّهُ عَنْهُ  യുടെ ഉപരിസൂചിത ഹദീഥിൽ വ്യഭിചാരികൾ ബർസഖീലോകത്ത് ശിക്ഷിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇപ്രകാര മുണ്ട്. നബി ‎ﷺ  പറയുന്നു:
…..فَانْطَلَقْنَا فَأَتَيْنَا عَلَى مِثْلِ التَّنُّورِ ….. فَإِذَا فِيهِ لَغَطٌ وَأَصْوَاتٌ فَاطَّلَعْنَا فِيهِ ، فَإِذَا فِيهِ رِجَالٌ وَنِسَاءٌ عُرَاةٌ ، وَإِذَا هُمْ يَأْتِيهِمْ لَهَبٌ مِنْ أَسْفَلَ مِنْهُمْ ، فَإِذَا أَتَاهُمْ ذَلِكَ اللَّهَبُ ضَوْضَوْا 
قُلْتُ لَهُمَا مَا هَؤُلاَءِ قَالَ قَالاَ لِى انْطَلِقِ انْطَلِقْ…..
 
“…അങ്ങനെ ഞങ്ങൾ പോയി. തന്നൂർ(ചൂള) പോലുള്ളതിനരികിൽ ഞങ്ങൾ എത്തി…. അപ്പോഴതാ അതിൽ ബഹളവും ശബ്ദ കോലാഹല ങ്ങളും. ഞങ്ങൾ അതിൽ എത്തി നോക്കി. അപ്പോളതാ അതിൽ നഗ്ന രായ പുരുഷന്മാരും സ്ത്രീകളും. അവരുടെ കീഴ്ഭാഗത്തുനിന്ന് അവരി ലേക്ക് ഒരു ജ്വാല എത്തുന്നു. ആ ജ്വാല അവരിലേക്ക് എത്തിയാൽ അവർ ആർത്തു വിളിച്ച് സഹായാർത്ഥന നടത്തുകയായി…”
അവർ രണ്ടു പേരോടും ഞാൻ ചോദിച്ചു: ഇവർ ആരാണ്?മലക്കുകൾ എന്നോടു പറഞ്ഞു: നിങ്ങൾ നടന്നാലും, നിങ്ങൾ നടന്നാലും…”  (ബുഖാരി)
ഇമാംബുഖാരിയുടെ തന്നെ മറ്റൊരു റിപ്പോർട്ടിലുള്ളത്:
…..فَانْطَلَقْنَا إِلَى ثَقْبٍ مِثْلِ التَّنُّورِ ، أَعْلاَهُ ضَيِّقٌ وَأَسْفَلُهُ وَاسِعٌ ، يَتَوَقَّدُ تَحْتَهُ نَارًا ، فَإِذَا اقْتَرَبَ ارْتَفَعُوا حَتَّى كَادَ أَنْ يَخْرُجُوا ، فَإِذَا خَمَدَتْ رَجَعُوا فِيهَا ، وَفِيهَا رِجَالٌ وَنِسَاءٌ عُرَاةٌ……
 
“…അങ്ങനെ ഞങ്ങൾ തന്നൂർ(ചൂള) പോലെയുള്ള ഒരു മാളത്തിലേക്കു പോയി. അതിന്റെ മുകൾഭാഗം ഇടുങ്ങിയതും അടിഭാഗം വിശാല വുമാണ്. അതിന്റെ അടിയിലാകട്ടെ തീ കത്തുന്നുമുണ്ട്. തീനാളം അടുത്താൽ അതിലുള്ളവർ അതിൽ നിന്ന് പുറത്തു ചാടാറാകും വരെ ഉയർന്നുപൊങ്ങും. തീയണഞ്ഞാൽ അവർ അതിലേക്കുതന്നെ മടങ്ങും. അതിൽ നഗ്നരായ സ്ത്രീകളും പുരുഷന്മാരുമാണ്…”
ഇൗ വ്യക്തികൾ ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറഃ رَضِيَ اللَّهُ عَنْهُ  യുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:
…..وَأَمَّا الرِّجَالُ وَالنِّسَاءُ الْعُرَاةُ الَّذِينَ فِى مِثْلِ بِنَاءِ التَّنُّورِ فَإِنَّهُمُ الزُّنَاةُ وَالزَّوَانِى…..
 
“..എന്നാൽ, തന്നൂർ(ചൂള) പോലുള്ളതിൽ കാണപ്പെട്ട നഗ്നരായ പുരുഷ ന്മാരും സ്ത്രീകളും തീർച്ചയായും വ്യഭിചാരികളാണ്…” (ബുഖാരി)
 
പലിശ ഭുജിക്കൽ
സമുറഃ رَضِيَ اللَّهُ عَنْهُ  യുടെ ഉപരിസൂചിത ഹദീഥിൽ പലിശ തിന്നുന്നവർ ബർസഖീലോകത്ത് ശിക്ഷിക്കപ്പെടുന്നതുമയി ബന്ധപ്പെട്ട് ഇപ്രകാര മുണ്ട്. നബി ‎ﷺ  പറയുന്നു:
…..انْطَلَقْنَا فَأَتَيْنَا عَلَى نَهَرٍ أَحْمَرَ مِثْلِ الدَّمِ ، وَإِذَا فِى النَّهَرِ رَجُلٌ سَابِحٌ يَسْبَحُ ، وَإِذَا عَلَى شَطِّ النَّهَرِ رَجُلٌ قَدْ جَمَعَ عِنْدَهُ حِجَارَةً كَثِيرَةً ، وَإِذَا ذَلِكَ السَّابِحُ يَسْبَحُ مَا يَسْبَحُ ، ثُمَّ يَأْتِى ذَلِكَ الَّذِى قَدْ جَمَعَ عِنْدَهُ الْحِجَارَةَ فَيَفْغَرُ لَهُ فَاهُ فَيُلْقِمُهُ حَجَرًا فَيَنْطَلِقُ يَسْبَحُ، ثُمَّ يَرْجِعُ إِلَيْهِ ، كُلَّمَا رَجَعَ إِلَيْهِ فَغَرَ لَهُ فَاهُ فَأَلْقَمَهُ حَجَرًا.
قُلْتُ لَهُمَا مَا هَذَانِ قَالَ قَالاَ لِى انْطَلِقِ انْطَلِقْ…..
 
“…ഞങ്ങൾ പോയി. അങ്ങനെ രക്തത്തെ പോലെ ചുകന്ന ഒരു പുഴക്ക രികിൽ ഞങ്ങൾ എത്തി. അപ്പോഴതാ പുഴയിൽ ഒരാൾ നീന്തുന്നു.  പുഴ ക്കരയിലാകട്ടെ ഒരാളുണ്ട്. അയാൾ ധാരാളം കല്ലുകൾ ശേഖരിച്ചിരി ക്കുന്നു. പുഴയിൽ നീന്തുന്ന വ്യക്തി നീന്തി നീന്തി കല്ലുകൾ ശേഖരിച്ച വ്യക്തിയുടെ അരികിലെത്തി വായ തുറക്കും. അയാൾ ഒരു കല്ലെടുത്ത് വായിലേക്ക് എറിഞ്ഞു കൊടുക്കും. അപ്പോൾ അയാൾ നീന്തി നീന്തി അകന്നു പോകും.വീണ്ടും മടങ്ങി വരും. മടങ്ങി വരുമ്പോഴെല്ലാം വായ തുറക്കുകയും മറ്റേ വ്യക്തി കല്ല് വായിലേക്കിട്ടു കൊടുക്കുകയും ചെയ്യും. 
അവർ രണ്ടു പേരോടും ഞാൻ ചോദിച്ചു: ഇവർ രണ്ടു പേരും ആരാണ്? മലക്കുകൾ എന്നോടു പറഞ്ഞു:നിങ്ങൾ നടന്നാലും, നിങ്ങൾ നടന്നാലും…”  (ബുഖാരി)
ഈ വ്യക്തി ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറഃ رَضِيَ اللَّهُ عَنْهُ  യുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:
…..وَأَمَّا الرَّجُلُ الَّذِى أَتَيْتَ عَلَيْهِ يَسْبَحُ فِى النَّهَرِ وَيُلْقَمُ الْحَجَرَ  فَإِنَّهُ آكِلُ الرِّبَا…..
 
“…എന്നാൽ താങ്കൾ കണ്ട, നദിയിൽ നീന്തുകയും കല്ല് വായിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന വ്യക്തി, നിശ്ചയം പലിശ തിന്നുന്ന വനാണ്… (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts