ക്വബ്റിലെ രക്ഷാശിക്ഷകളും പ്രമാണങ്ങളും

THADHKIRAH

 വിശുദ്ധക്വുർആൻ വചനങ്ങളിൽ ക്വബ്റിൽ ശിക്ഷയുണ്ടെന്ന് അറിയിക്കുന്നതിലേക്ക് സൂചനകൾ വന്നിരിക്കുന്നു. ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ക്വബ്ർ ശിക്ഷയുടെ വിഷയത്തിൽ “ബാബു അദാബിൽക്വബ്ർ’ എന്ന അദ്ധ്യായത്തിൽ ഏതാനും ആയത്തുകൾ നൽകിയിരിക്കുന്നു.
وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُ ۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللَّهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ ‎﴿٩٣﴾‏   (الأنعام: ٩٣)
…ആ അക്രമികൾ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടി രുന്നുവെങ്കിൽ!  നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിൻ എന്നു പറഞ്ഞു കൊണ്ട് മലക്കുകൾ അവരുടെ നേരെ തങ്ങളുടെ കൈ കൾ നീട്ടി കൊണ്ടിരിക്കുകയാണ്. ഇന്നു നിങ്ങൾക്കു ഹീനമായ ശിക്ഷ നൽകപ്പെടുന്നതാണ് (എന്ന് മലക്കുകൾ പറയും)   (വി. ക്വു. 6: 93)
سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ ‎﴿١٠١﴾‏  (التوبة: ١٠١)
…രണ്ടുപ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്. പിന്നീടു വമ്പിച്ച ശിക്ഷയിലേക്ക് അവർ തള്ളപ്പെടുന്നതുമാണ്. (വി. ക്വു. 9 : 101)
وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ ‎﴿٤٥﴾‏ النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ ‎﴿٤٦﴾‏  (غافر:٤٥، ٤٦)
…ഫിർഒൗന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി. നരകം! രാവിലെയും വൈകുന്നേരവും അവർ അതിനു മുമ്പിൽ പ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസം ഫിർഒൗന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക (എന്നു കൽപിക്കപ്പെടും)  (വി. ക്വു. 40: 45,46)
ഇവിടെ ഇമാം ബുഖാരി നൽകിയ ആയത്തുകളിൽ ഒന്നാമ ത്തേത് മരണവേളയിൽ കാഫിറിനെ മലക്കുകൾ ശിക്ഷിക്കുന്നതിനെ ക്കുറിച്ചാണ്…..ഇൗ പറയപ്പെട്ട ശിക്ഷ മറമാടപ്പെടുന്നതിന് മുമ്പാണെ ങ്കിലും അന്ത്യനാൾ സംഭവിക്കുന്നതിന് മുമ്പ് സംഭവിക്കുന്ന ശിക്ഷ യാണ്. ബർസഖീ കാലത്തെ ശിക്ഷയെ ക്വബ്റിലേക്ക് ചേർക്കപ്പെട്ടത് അഥവാ ക്വബ്ർ ശിക്ഷ എന്ന് പറയപ്പെടുന്നത് അതിൽ കൂടുതലും ക്വബ്റിൽ വെച്ച് നടക്കുന്നതിനാലും മരണപ്പെട്ടവരിൽ കൂടുതലും ക്വബ്റടക്കപ്പെടുകയുമാണ് എന്നതിനാലുമാണ്. എന്നാൽ, കാഫിറി നേയും അല്ലാഹു ശിക്ഷിക്കുവാൻ ഉദ്ദേശിച്ച പാപികളേയും അവൻ മരണാനന്തരം ശിക്ഷിക്കുന്നതാണ്; അവർ ക്വബ്റടക്കപ്പെട്ടില്ലെങ്കിലും. എന്നാൽ അല്ലാഹു, പ്രസ്തുത ശിക്ഷയെ അവൻ ഉദ്ദേശിച്ചവരൊഴിച്ച് ബാക്കിയുള്ള സൃഷ്ടികളിൽ നിന്നെല്ലാം മറച്ചിരിക്കുന്നു. 
രണ്ടാമത്തെ ആയത്ത് കപടവിശ്വാസികൾ അന്ത്യനാളിലെ ശിക്ഷക്ക് മുമ്പായി രണ്ടു ശിക്ഷകൾ ഏൽക്കുമെന്നത് അറിയിക്കുന്നു. 
ഒന്ന്: ദുനിയാവിൽ അല്ലാഹുവിൽ നിന്നോ സത്യവിശ്വാസി കളുടെ കൈകളാലോ അനുഭവിക്കുന്ന ശിക്ഷ. 
രണ്ട്: ക്വബ്റിലെ ശിക്ഷ. ഇമാം ഹസനുൽബസ്വരി പറഞ്ഞു:
سَنُعَذِّبُهُم مَّرَّتَيْنِ  (التوبة: ١٠١)
…രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്…  (വി. ക്വു. 9 : 101)
അഥവാ, “”ദുനിയാവിലെ ശിക്ഷയും ക്വബ്റിലെ ശിക്ഷയും”
മൂന്നാമത്തെ ആയത്ത്, ക്വബ്ർ ശിക്ഷയുടെ വിഷയത്തിൽ വ്യക്തമായ തെളിവാണ്. പ്രസ്തുത വചനത്തിൽ അല്ലാഹു പറയു ന്നത്, ഫിർഒൗനേയും അവന്റെ ആളുകളേയും പ്രഭാതത്തിലും പ്രദോഷ ത്തിലും നരകത്തിന് പ്രദർശിപ്പിക്കപ്പെടുമെന്നാണ്. അത് അന്ത്യനാൾ സംഭവിക്കുന്നതിന് മുമ്പാണ്. കാരണം, അല്ലാഹു ശേഷം പറയുന്നു: 
وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ ‎﴿٤٦﴾  (غافر: ٤٦)
…ആ അന്ത്യസമയം നിലവിൽവരുന്ന ദിവസം ഫിർഒൗന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക (എന്നു കൽപിക്കപ്പെടും). (വി. ക്വു. 40: 46)
  ഇമാം ക്വുർത്വുബി പറഞ്ഞു: “”ഭൂരിപക്ഷം പണ്ഡിതരും ഇൗ പ്രദർശനം ബർസഖീ കാലത്തായിരിക്കുമെന്ന അഭിപ്രായത്തിലാണ്. ക്വബ്ർ ശിക്ഷയെ സ്ഥിരീകരിക്കുന്ന വിഷയത്തിൽ അതു തെളിവുമാണ്.”
ക്വബ്ർ ശിക്ഷയിലേക്ക് വ്യക്തമായ സൂചന നൽകുന്ന വചനമാണ് സൂറത്ത് ഇബ്റാഹീമിലെ 27 ാം ആയത്ത്. 
 يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ  (إبراهيم: ٢٧)
എെഹിക ജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കു കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്… (വി.ക്വു.14:27)
ബർറാഅ് ഇബ്ന് ആസ്വിബി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് ഇമാം ബുഖാരി രിവായത്ത് ചെയ്യുന്ന ഹദീഥിൽ:
نَزَلَتْ فِى عَذَابِ الْقَبْرِ
“ഈ വചനം ക്വബ്ർ ശിക്ഷയുടെ വിഷയത്തിൽ  അവതീർണ മായതാണ്”  എന്നുണ്ട്.
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം:
أَنَّ يَهُودِيَّةً دَخَلَتْ عَلَيْهَا ، فَذَكَرَتْ عَذَابَ الْقَبْرِ ، فَقَالَتْ لَهَا أَعَاذَكِ اللَّهُ مِنْ عَذَابِ الْقَبْرِ. فَسَأَلَتْ عَائِشَةُ رَسُولَ اللَّهِ ‎ﷺ  عَنْ عَذَابِ الْقَبْرِ فَقَالَ ട്ട نَعَمْ عَذَابُ الْقَبْرِ قَالَتْ عَائِشَةُ  رضى الله عنها  فَمَا رَأَيْتُ رَسُولَ اللَّهِ  ‎ﷺ  بَعْدُ صَلَّى صَلاَةً إِلاَّ تَعَوَّذَ مِنْ عَذَابِ الْقَبْر.
“”ഒരു ജൂതവനിത അവരുടെ അടുക്കലേക്ക് കടന്നുവന്നു. എന്നിട്ടു ക്വബ്ർ ശിക്ഷയെ അനുസ്മരിച്ചു. അവർ അവരോടു പറഞ്ഞു: “നിങ്ങളെ അല്ലാഹു ക്വബർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തട്ടേ….’ അങ്ങനെ ആഇശ رَضِيَ اللَّهُ عَنْها   തിരു ദൂതരോ ‎ﷺ  ട് ക്വബ്ർ ശിക്ഷയെ കുറിച്ച് ചോദിച്ചു. അപ്പോൾ നബി ‎ﷺ  പറഞ്ഞു: ((അതെ, ക്വബ്റിൽ ശിക്ഷയുണ്ട്.)) ആഇശ رَضِيَ اللَّهُ عَنْها പറയുന്നു: അതിനു ശേഷം അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  ക്വബ്ർ ശിക്ഷയിൽ നിന്ന് രക്ഷക്കുവേണ്ടി തേടാതെ യാതൊരു നമസ്കാരവും നിർവ്വഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല.” (ബുഖാരി)
ആഇശ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം. അവർ പറഞ്ഞു:
دَخَلَتْ عَلَىَّ عَجُوزَانِ مِنْ عُجُزِ يَهُودِ الْمَدِينَةِ فَقَالَتَا إِنَّ أَهْلَ الْقُبُورِ يُعَذَّبُونَ فِى قُبُورِهِمْ. قَالَتْ فَكَذَّبْتُهُمَا وَلَمْ أُنْعِمْ أَنْ أُصَدِّقَهُمَا فَخَرَجَتَا وَدَخَلَ عَلَىَّ رَسُولُ اللَّهِ  فَقُلْتُ لَهُ يَا رَسُولَ اللَّهِ إِنَّ عَجُوزَيْنِ مِنْ عُجُزِ يَهُودِ الْمَدِينَةِ دَخَلَتَا عَلَىَّ فَزَعَمَتَا أَنَّ أَهْلَ الْقُبُورِ يُعَذَّبُونَ فِى قُبُورِهِمْ فَقَالَ: صَدَقَتَا إِنَّهُمْ يُعَذَّبُونَ عَذَابًا تَسْمَعُهُ الْبَهَائِمُ. قَالَتْ فَمَا رَأَيْتُهُ بَعْدُ فِى صَلاَةٍ إِلاَّ يَتَعَوَّذُ مِنْ عَذَابِ الْقَبْرِ.
“മദീനഃയിലെ ജൂതവൃദ്ധകളിൽ രണ്ടുപേർ എന്റെ അടുക്കലേക്ക് കടന്നു വന്നു. അവർ രണ്ടുപേരും പറഞ്ഞു: “നിശ്ചയം, ക്വബ്റിലുള്ളവർ തങ്ങ ളുടെ ക്വബ്റുകളിൽ ശിക്ഷിക്കപ്പെടും.’ ആഇശ رَضِيَ اللَّهُ عَنْها പറയുന്നു: ഞാൻ അവരെ കളവാക്കി. അവരെ രണ്ടുപേരേയും സത്യപെടുത്തുവാൻ എനിക്കു തോന്നിയില്ല. അങ്ങനെ അവർ രണ്ടുപേരും പുറത്തുപോയി. നബി ‎ﷺ എന്റെ അടുക്കലേക്ക് കടന്നുവന്നു. ഞാൻ തിരുദൂതരോ ‎ﷺ  ട് പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, നിശ്ചയം മദീനയിലെ ജൂത വൃദ്ധകളിൽ രണ്ടുപേർ എന്റെ അടുക്കൽ കടന്നുവന്നു. ശേഷം ക്വബ്റി ലുള്ളവർ ക്വബ്റുകളിൽ ശിക്ഷിക്കപ്പെടുമെന്ന് അവർ ജൽപ്പിച്ചു. അപ്പോൾ നബി ‎ﷺ  പറഞ്ഞു: അവർ പറഞ്ഞത് സത്യമാണ്. നിശ്ചയം, അവർ (ക്വബ്റിലുള്ളവർ) ശിക്ഷിക്കപ്പെടും. അത് മൃഗങ്ങൾ കേൾക്കും. അവർ പറഞ്ഞു: അതിനു ശേഷം യതൊരു നമസ്കാരത്തിലും ക്വബ്റി ന്റെ ശിക്ഷയിൽ നിന്ന് രക്ഷതേടാതെ തിരുനബി ‎ﷺ  യെ ഞാൻ കണ്ടിട്ടില്ല.”  (മുസ്‌ലിം)
 
ബർസഖീ ജീവിതത്തെ നിഷേധിച്ചവർ
ബർസഖീ ജീവിതത്തിന്റെ വിഷയത്തിൽ അല്ലങ്കിൽ ക്വബ്റിലെ രക്ഷയുടെയും ശിക്ഷയുടേയും വിഷയത്തിൽ വന്ന ഏതാനും പ്രമാണ ങ്ങൾ നാം വായിച്ചുവല്ലോ. എന്നാൽ, ഇസ്ലാമിന്റെ മേൽകുപ്പായമിട്ട ചിലർ ഗയ്ബിയ്യായ (അദൃശ്യ) കാര്യങ്ങളിൽ ബുദ്ധിയെ വിധികർത്താ വാക്കിയപ്പോൾ ദീനിൽ സ്ഥിരപ്പെട്ട പലതിനേയും അവർ നിഷേധിച്ചു. വിശ്വാസകാര്യങ്ങളിൽ പെട്ടപലതും അവർ പാടെ തള്ളിക്കളഞ്ഞു. ബർസഖീ ജീവിതത്തെ നിഷേധിച്ച കക്ഷികൾ താഴെ പറയുന്നവരാണ്: (ശെയ്ഖ് മുഹമ്മദ് ഹയ്ദറിന്റെ അൽബർസഖ് എന്ന ഗ്രന്ഥം നോക്കുക)
ഒന്ന്: മുഅ്തസിലികളിൽ ചിലർ
രണ്ട്: ഖവാരിജ്
മൂന്ന്: ജഹ്മികൾ
നാല്: ക്വുർആനികൾ (വിശുദ്ധ ക്വുർആനിൽവന്നത് സ്വീകരിക്കുമെന്നും ഹദീഥുകൾ സ്വീകാര്യമ ല്ലെന്നും ജൽപിക്കുന്നവരാണ് ഇവർ. ഇസ്ലാമിന് അന്യമായ വാദങ്ങളാണ് ഇവരുടേത്)
അഞ്ച്: റാഫിദ്വികൾ
ബാലിശമായ ചില ന്യായങ്ങളാണ് തങ്ങളുടെ നിഷേധത്തിന് ഇക്കൂട്ടർ കൂട്ടുപിടിച്ചിട്ടുള്ളത്. പ്രാമാണികരായ പണ്ഡിതന്മാർ അവരുടെ ദുർബല ജൽപനങ്ങൾക്ക് ശക്തമായ മറുപടി നൽകിയിട്ടുമുണ്ട്.
അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ പ്രമാണികമായ നിലപാടു മാത്രമാണ് സുരക്ഷിതമായത്. അതിൽ ചലത് ഉപരിയിൽ നൽകിയല്ലോ. അത് മുറുകെ പിടിച്ചുള്ള ആദർശ ജീവിതം മാത്രമാണ് ഏക രക്ഷാമാർഗം.
ഇമാം ഇബ്നുക്വുദാമഃ അൽമക്വ്ദസി പറഞ്ഞു: “”നമുക്ക് ദൃശ്യ മായതും അദൃശ്യമായതുമായ വിഷയങ്ങളിൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പ്രസ്താവിക്കുകയും തിരുമേനി ‎ﷺ  യിൽ നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെ ടുകയും ചെയ്തതിലെല്ലാം വിശ്വസിക്കൽ നിർബന്ധമാകുന്നു. അത് സത്യവും യാഥാർത്ഥ്യവുമാണെന്ന് നാം ഉറപ്പിക്കുന്നു; നമ്മുടെ ബുദ്ധി ക്ക് ഒത്തതും നമുക്ക് അജ്ഞമായതും ആശയത്തിന്റെ യാഥാർത്ഥ്യം നാം ഗ്രഹിച്ചതുമെല്ലാം അതിൽ തുല്യമാണ്… ദജ്ജാലിന്റെ പുറപ്പാട്, ഈസാ (അ) യുടെ ഇറക്കം, ഈസാ ( ദജ്ജാലിനെ വധിക്കൽ, യഅ്ജൂജ് വമഅ്ജൂജിന്റെ പുറപ്പാട്, ദാബ്ബത്തിന്റെ പുറപ്പാട്, സൂര്യൻ അതിന്റെ പടിഞ്ഞാറുനിന്ന് ഉദിക്കൽ തുടങ്ങി നിവേദനം സ്വഹീഹായി സ്ഥിരപ്പെട്ട ലോകാവസാനത്തിന്റെ അടയാളങ്ങൾ അതിൽ പെട്ടതാണ്. ക്വബ്റിലെ ശിക്ഷയും അതിലെ അനുഗ്രഹവും സത്യമാണ്. നബി ‎ﷺ  ക്വബ്ർ ശിക്ഷയിൽ നിന്ന് രക്ഷക്കായി തേടിയിരിക്കുന്നു. എല്ലാ നമസ്കാരങ്ങളിലും രക്ഷക്കു തേടുവാൻ കൽപിച്ചിരിക്കുന്നു. ക്വബ്റിലെ പരീക്ഷണം സത്യമാണ്. മുൻകറിന്റേയും നകീറിന്റേയും ചോദ്യം സത്യമാണ്. മരണശേഷമുള്ള ഉയിർത്തെഴുന്നേൽപ്പും സത്യമാണ്.”  (ലംഅതുൽഇഅ്തിക്വാദ്. പേ: 43)
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts