സ്വർഗനരകങ്ങൾ പ്രദർശിപ്പിക്കപ്പെടും

THADHKIRAH

മരണപ്പെട്ട വ്യക്തികൾക്ക് ബർസഖീ ജീവിതത്തിൽ എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും സ്വർഗനരകങ്ങൾ പ്രദർശിപ്പി ക്കപ്പെടുമെന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്; മരണപ്പെട്ട വ്യക്തി സ്വർഗം അർഹിക്കുന്നവനാണെങ്കിൽ സ്വർഗവാസികളിലെ അവന്റെ ഇരിപ്പിടം കാണിക്കപ്പെടും. അവൻ നരകവാസികളിൽ പെട്ടവനാണെ ങ്കിൽ നരകവാസികളിലെ അവന്റെ ഇരിപ്പിടവും കാണിക്കപ്പെടും.
അബ്ദുല്ലാഹ് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالْعَشِيِّ إِنْ كَانَ مِنْ أَهْلِ الْجَنَّةِ فَمِنْ أَهْلِ الْجَنَّةِ وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ فَيُقَالُ هَذَا مَقْعَدُكَ حَتَّى يَبْعَثَكَ اللَّهُ يَوْمَ الْقِيَامَةِ

“നിങ്ങളിലൊരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവന്റെ ഇരിപ്പിടം അവനുമുന്നിൽ പ്രദർശിപ്പക്കപ്പെടും. അവൻ സ്വർഗ വാസികളിൽ പെട്ടവനാണെങ്കിൽ സ്വർഗവാസികളിലെ ഇരിപ്പിടം കാണി ക്കപ്പെടും. അവൻ നരക വാസികളിൽ പെട്ടവനാണെങ്കിൽ നരകവാസി കളിലെ ഇരിപ്പിടം കാണിക്കപ്പെടും. (അവനോട്) പറയപ്പെടും: ഇതാണ് നിന്റെ ഇരിപ്പിടം; അന്ത്യനാളിൽ അല്ലാഹു നിന്നെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതു വരെ (നീ ഇതിലേക്ക് എത്തുകയില്ല)”  (ബുഖാരി, മുസ്‌ലിം)

ഫിർഔനിന്റേയും അവന്റെ അനുയായികളുടേയും വിഷയത്തിൽ അല്ലാഹു പറയുന്നു:

فَوَقَاهُ اللَّهُ سَيِّئَاتِ مَا مَكَرُوا ۖ وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ ‎﴿٤٥﴾‏ النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ ‎﴿٤٦﴾ ) (غافر:٤٥، ٤٦)

 

അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു.ഫിർഒൗന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി. നരകം! രാവിലെയും വൈകുന്നേരവും അവർ അതിനു മുമ്പിൽ പ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവി ൽ വരുന്ന ദിവസം ഫിർഒൗന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷ യിൽ നിങ്ങൾ പ്രവേശിപ്പിക്കുക (എന്ന് കൽപിക്കപ്പെടും). (വി. ക്വു. 40: 45,46)
മുഹമ്മദ് ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ  , അബൂസലമഃ رَضِيَ اللَّهُ عَنْهُ, അബൂ ഹുറയ്റഃ  എന്നിവരിൽ നിന്നുള്ള റിപ്പോർട്ടിൽ ഇപ്രകാരം വന്നിട്ടുണ്ട്:

……ثُمَّ يُفْتَح لَهُ بَاب مِنْ أَبْوَاب الْجَنَّة. فَيُقَال: هَذَا مَقْعَدك مِنْهَا, وَمَا أَعَدَّ اللَّه لَك فِيهَا, فَيَزْدَاد غِبْطَة وَسُرُورًا. ثُمَّ يُفْتَح لَهُ بَاب مِنْ أَبْوَاب النَّار, فَيُقَال لَهُ: هَذَا مَقْعَدك مِنْ النَّار, وَمَا أَعَدَّ اللَّه لَك فِيهَا لوْ عَصَيتَ الله فَيَزْدَاد غِبْطَة وَسُرُورًا….

“…ശേഷം അയാൾക്ക് സ്വർഗീയ കവാടങ്ങളിൽനിന്ന് ഒരു കവാടം തുറക്കപ്പെടും. അപ്പോൾ പറയപ്പെടും: സ്വർഗത്തിൽ അതാണ് നിന്റെ ഇരിപ്പിടവും അല്ലാഹു സ്വർഗത്തിൽ നിനക്ക് തയ്യാറാക്കി വെച്ചതും. അപ്പോൾ അയാൾക്ക് ആഹ്ലാദവും സന്തോഷവും വർദ്ധിക്കും.ശേഷം അയാൾക്ക് നരകകവാടങ്ങളിൽ നിന്ന് ഒരു കവാടം തുറക്കപ്പെടും. അപ്പോൾ പറയപ്പെടും: (നീ അല്ലാഹുവെ ധിക്കരിച്ചി രുന്നുവെങ്കിൽ) അതാണ് നരകത്തിൽ നിന്റെ ഇരിപ്പിടവും നരകത്തിൽ അല്ലാഹു നിനക്കു തയ്യാറാക്കി വെച്ചതും. അപ്പോഴും അയാൾക്ക് ആഹ്ലാദവും സന്തോഷവും വർദ്ധിക്കും…”   (ഇബ്നുഹിബ്ബാൻ, ത്വബറാനി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

 അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts