ക്വബ്റിലെ പരീക്ഷണത്തിൽ മലക്കുകളുടെ ചോദ്യങ്ങൾക്കു മുന്നിൽ പരാജയപ്പെടുന്നവർക്ക് ലഭിക്കുന്ന ശിക്ഷകളും ഉണ്ടാകുന്ന അനുഭവങ്ങളും ഏറെ ഭീതിജനകമാണ്. ബർറാഅ് ഇബ്നു ആസിബിൽ നിന്നുള്ള റിപ്പോർട്ടിൽ ഇപ്രകാരം ഉണ്ട്:
فَيُنَادِي مُنَادٍ مِنْ السَّمَاءِ أَنْ كَذَبَ فَأَفْرِشُوهُ مِنْ النَّارِ وَأَلْبِسُوهُ مِنْ النَّارِ وَافْتَحُوا لَهُ بَابًا إِلَى النَّارِ قَالَ فَيَأْتِيهِ مِنْ حَرِّهَا وَسَمُومِهَاوَيُضَيَّقُ عَلَيْهِ قَبْرُهُ حَتَّى تَخْتَلِفَ فِيهِ أَضْلَاعُهُ.
وَيَأْتِيهِ (وفي رواية: وَيُمَثَّلُ لَهُ) رَجُلٌ قَبِيحُ الْوَجْهِ قَبِيحُ الثِّيَابِ مُنْتِنُ الرِّيحِ. فَيَقُولُ أَبْشِرْ بِالَّذِي يَسُوءُكَ هَذَا يَوْمُك الَّذِي كُنْتَ تُوعَدُ
فَيَقُولُ : مَنْ أَنْتَ ؟ فَبَشَّرَكَ اللَّهُ بِالشَّرِّ. فَوَجْهُكَ الْوَجْهُ يَجِيءُ بِالشَّرِّ.
فَيَقُولُ : أَنَا عَمَلُكَ الْخَبِيثُ وَالله مَا عَلِمْتُكَ إِلاَّ كُنْتَ بَطِيئًا عن طَاعَةِ الله سَرِيعًا إِلَى مَعْصِيَتِهِ.فَجَزَاكَ اللَّهُ شَرًّا.
ثُمَّ يُقَيَّضُ لَهُ أَعْمَى أَصَمُّ أَبْكَمُ فِى يَدِهِ مِرْزَبَةٌ، لَوْ ضُرِبَ بِهَا جَبَلٌ كَانَ تُرَابًا فَيَضْرِبُهُ ضَرْبَةً حَتَّى يَصِيرَ تُرَابًا، ثُمَّ يُعِيدُهُ اللَّهُ كَمَا كَانَ، فَيَضْرِبُهُ ضَرْبَةً أُخْرَى، فَيَصِيحُ صَيْحَةً يَسْمَعُهُ كُلُّ شَىْءٍ إِلاَّ الثَّقَلَيْنِ.
ثُمَّ يُفْتَحُ لَهُ بَابٌ مِنَ النَّارِ، وَيُمَهَّدُ مِنْ فُرُشِ النَّارِ. فَيَقُولُ: رَبِّ لاَ تُقِمِ السَّاعَةَ.
“…ആകാശത്തിൽ വിളിച്ചുപറയുന്നവൻ വിളിച്ചു പറയും: “എന്റെ ദാസൻ പറഞ്ഞത് കള്ളമാണ്. അതിനാൽ അവന് നരകത്തിൽ നിന്നുള്ള വിരിപ്പുകൾ വിരിക്കുക. നരകത്തിലേക്കുള്ള ഒരു കവാടം തുറന്നു നൽകുക. അതോടെ നരകത്തിലെ തീക്കാറ്റും ചൂടും അവനിലേക്ക് വരികയായി. തന്റെ വാരിയെല്ലുകൾ ചിന്നി ചിതറുവോളം ക്വബ്ർ അവന്റെമേൽ ഇടുക്കപ്പെടും.
അവന്റെ അടുക്കലേക്ക് വിരൂപമുഖവും വികൃത വസ്ത്രവും ദുർഗന്ധവും പേറി ഒരാൾ വരും. ആഗതൻ പറയും: നിനക്ക് വിപൽകര മാകുന്നത് നിനക്കുണ്ടെന്നതിൽ നീ സന്തോഷിക്കുക. നീ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ദിവസമത്രെ ഇത്.
ആഗതനോടു അയാൾ പറയും: “നിന്നേയും അല്ലാഹു തിന്മ കൊണ്ട് സന്തോഷമറിയിക്കട്ടെ. വിപത്ത് കൊണ്ടുവരുന്ന മുഖമാണല്ലോ നിന്റെ മുഖം!
ആഗതൻ പറയും:”ഞാൻ നിന്റെ ദുഷ്പ്രവൃത്തിയാണ്. അല്ലാഹു വാണേ, അല്ലാഹുവിന് വഴിപ്പെടുന്നതിൽ പിന്തുന്നവനും അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ ധൃതിപ്പെടുന്നവനുമായിട്ടല്ലാതെ ഞാൻ നിന്നെ അറിഞ്ഞിട്ടില്ല. നിനക്ക് അല്ലാഹു തിന്മ പ്രതിഫലം നൽകട്ടേ.”
ശേഷം അവന് നേരേ ബധിരനും മൂകനും അന്ധനുമായ ഒരു വ്യക്തിയെ നിശ്ചയിക്കപ്പെടും. അയാളുടെ കയ്യിൽ ഇരുമ്പിന്റെ ഒരു ദണ്ഡുമുണ്ടായിരിക്കും. അതുകൊണ്ട് ഒരു പർവ്വതം അടിക്കപ്പെട്ടാൽ അതു മൺതരിയായി മാറുന്നതാണ്. അയാൾ അതുകൊണ്ട് അവനെ അടിക്കുകയും അയാൾ മണ്ണായിത്തീരുകയും ചെയ്യും. ശേഷം അല്ലാഹു അയാളെ പൂർവ്വസ്ഥിതിയിലാക്കും. എന്നിട്ട് മറ്റൊരു അടി കൂടി നൽകപ്പെടും. അതോടെ അയാൾ വല്ലാതെ ആർത്തുവിളിക്കും. മനുഷ്യനും ജിന്നുകളുമൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേൾക്കും.
ശേഷം നരകത്തിൽ നിന്നുള്ള ഒരു കവാടം അയാൾക്ക് തുറക്ക പ്പെടുകയും നരകത്തിൽ നിന്നുള്ള വിരികൾ അയാൾക്ക് (ക്വബ്റിൽ) വിരിക്കപ്പെടുകയും ചെയ്യും. അപ്പോൾ അയാൾ പറയും: “രക്ഷിതാവേ അന്ത്യനാൾ സംഭവിപ്പിക്കരുതേ.” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അഹ്കാമുൽജനാഇസ്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല