ക്വബ്റിൽ അവിശ്വാസിക്കുള്ള പരീക്ഷണങ്ങൾ

THADHKIRAH

ഒരു അവിശ്വാസി തന്റെ ക്വബ്റിൽ വെക്കപ്പെട്ടാൽ മലക്കുകൾ അവന്റെയടുക്കലേക്ക് അനിഷ്ടകരമായ രൂപത്തിൽ വന്ന് അവനെ പരീക്ഷിക്കുമെന്നും ബർറാഇ رَضِيَ اللَّهُ عَنْهُ  ൽ നിന്നുള്ള ഹദീഥിലുണ്ട്:

……وَيَأْتِيهِ مَلَكَانِ شَدِيدَا الاِنْتِهَارِ فَيَنْتَهِرَانِهِ وَيُجْلِسَانِهِ فَيَقُولَانِ لَهُ مَنْ رَبُّكَ؟ فَيَقُولُ هَاهْ هَاهْ لَا أَدْرِي فَيَقُولَانِ لَهُ مَا دِينُكَ؟ فَيَقُولُ هَاهْ هَاهْ لَا أَدْرِي فَيَقُولَانِ لَهُ مَا هَذَا الرَّجُلُ الَّذِي بُعِثَ فِيكُمْ؟ فَيَقُولُ هَاهْ هَاهْ لَا أَدْرِي فَلاَ يَهْتَدِي لاِسْمِهِ فيقال محمد!فَيَقُولُ هَاهْ هَاهْ لَا أَدْرِي سَمِعْتُ النَّاسَ يَقُولُونَ ذَلِكَ فيقال: لاَ دَرَيْتَ، وَلا تَلَيْتَ فَيُنَادِي مُنَادٍ مِنْ السَّمَاءِ أَنْ كَذَبَ…

…അവന്റെയടുക്കലും കഠിനമായി വിരട്ടുന്ന രണ്ടു മലക്കുകൾ വരും. അവർ അവനെ വിരട്ടുകയും ഇരുത്തുകയും ചെയ്യും.
മലക്കുകൾ രണ്ടുപേരും അവനോടു ചോദിക്കും: ആരാണ് നിന്റെ റബ്ബ്? അവൻ പറയും: കഷ്ടമേ, കഷ്ടടമേ, എനിക്കറിയില്ല.
മലക്കുകൾ രണ്ടുപേരും അവനോടു ചോദിക്കും: ഏതാണ് നിന്റെ ദീൻ? അവൻ പറയും: കഷ്ടമേ, കഷ്ടടമേ, എനിക്കറിയില്ല.
മലക്കുകൾ രണ്ടുപേരും അവനോടു ചോദിക്കും: നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഇൗ വ്യക്തിയെ കുറിച്ച് നീ എന്തു പറയുന്നു? അപ്പോൾ അവന് നബി യുടെ പേര് പറയുവാൻ ഹിദായത്തുണ്ടാവില്ല.
അപ്പോൾ പറയപ്പെടും: മുഹമ്മദ്. അപ്പോൾ അയാൾ പറയും: കഷ്ടമേ, കഷ്ടടമേ, എനിക്കറിയില്ല. ജനങ്ങൾ അങ്ങനെ പറയുന്നത് ഞാൻ കേട്ടിരുന്നു. അപ്പോൾ പറയപ്പെടും: നീ അറിഞ്ഞില്ല. ജനങ്ങൾ പറഞ്ഞിരുന്നതിനെ നീ പിൻപറ്റിയതുമില്ല.
അതോടെ ആകാശത്തിൽ വിളിച്ചുപറയുന്നവൻ വിളിച്ചുപറയും: “എന്റെ ദാസൻ പറഞ്ഞത് കള്ളമാണ്.”  (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അഹ്കാമുൽജനാഇസ്)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts