ക്വബ്റിലെ പരീക്ഷണത്തിൽ മലക്കുകളുടെ ചോദ്യങ്ങൾക്ക് ശരിയുത്തരമേകി വിജയിക്കുന്നവർക്ക് ഉണ്ടാകുന്ന സുഖാനുഭൂതികളും അനുഗ്രഹങ്ങളും വിവരണാധീതമാണ്. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞതായി ബർറാഅ് ഇബ്നു ആസിബിൽ رَضِيَ اللَّهُ عَنْهُ നിന്നുള്ള റിപ്പോർട്ടിൽ ഇപ്രകാരം ഉണ്ട്:
فَيُنَادِي مُنَادٍ فِي السَّمَاءِ أَنْ صَدَقَ عَبْدِي فَأَفْرِشُوهُ مِنْ الْجَنَّةِ وَأَلْبِسُوهُ مِنْ الْجَنَّةِ وَافْتَحُوا لَهُ بَابًا إِلَى الْجَنَّةِ.
قَالَ فَيَأْتِيهِ مِنْ رَوْحِهَا وَطِيبِهَا وَيُفْسَحُ لَهُ فِي قَبْرِهِ مَدَّ بَصَرِهِ
قَالَ وَيَأْتِيهِ رَجُلٌ (وفي رواية: يمثل له)حَسَنُ الْوَجْهِ حَسَنُ الثِّيَابِ طَيِّبُ الرِّيحِ
فَيَقُولُ أَبْشِرْ بِالَّذِي يَسُرُّكَ أَبْشِرْ بِرضوان مِنَ اللهِ وَ جنات فيها نَعِيمٍ مُقِيمٍهَذَا يَوْمُكَ الَّذِي كُنْتَ تُوعَدُ
فَيَقُولُ لَهُ وأنت فبشرك الله بخير مَنْ أَنْتَ فَوَجْهُكَ الْوَجْهُ يَجِيءُ بِالْخَيْرِ فَيَقُولُ أَنَا عَمَلُكَ الصَّالِحُ فَوَالله مَا عَلِمْتُكَ إِلاَّ كُنْتَ سَرِيعًا فِي طَاعَةِ الله بَطِيئًا عَنْ مَعْصِيَتِهِ ، فَجَزَاكَ الله خَيْرًا.
ثُمَّ يُفْتَحُ لَهُ بَابٌ مِنَ الْجَنَّةِ، وَبَابٌ مِنَ النَّارِ، فَيُقَالُ: هَذَا كَانَ مَنْزِلَكَ لَوْ عَصَيْتَ اللَّهَ، أَبْدَلَكَ اللَّهُ بِهِ هَذَا،
فَإِذَا رَأَى مَا فِى الْجَنَّةِ،فَيَقُولُ رَبِّ أَقِمْ السَّاعَةَ حَتَّى أَرْجِعَ إِلَى أَهْلِي وَمَالِي
ആകാശത്തിൽ വിളിച്ചുപറയുന്നവൻ വിളിച്ചു പറയും: “എന്റെ ദാസൻ പറഞ്ഞത് സത്യമാണ്. അതിനാൽ അവനു സ്വർഗത്തിൽ നിന്നുള്ള (വിരിപ്പുകൾ) വിരിക്കുക. സ്വർഗത്തിൽ നിന്നുള്ള (ഉടയാടകൾ) ധരിപ്പി ക്കുക. സ്വർഗത്തിലേക്കുള്ള ഒരു കവാടം അവനു തുറന്നു നൽകുക.
അതോടെ സ്വർഗീയ സുഗന്ധവും പരിമളവും അദ്ദേഹത്തിലേക്ക് വരികയായി. തന്റെ ക്വബ്റിൽ കണ്ണെത്തുന്ന ദൂരം അദ്ദേഹത്തിന് വിശാലത നൽകപ്പെടും.
അദ്ദേഹത്തിന്റെ അടുക്കലേക്ക് സുസ്മേര വദനമുള്ള, സുന്ദര വസ്ത്രധാരിയായ, സുഗന്ധമുള്ള, ഒരാൾ വരും.
ആഗതൻ പറയും: നിന്നെ ആനന്ദിപ്പിക്കുന്നത് നിനക്കുണ്ടെന്ന തിൽ നീ സന്തോഷിക്കുക. അല്ലാഹുവിൽ നിന്നുള്ള തൃപ്തയും നിത്യ അനുഗ്രഹമുള്ള സ്വർഗവും കൊണ്ട് നീ സന്തോഷിക്കുക. നീ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ദിവസമത്രെ ഇത്.
ആഗതനോട് അദ്ദേഹം പറയും:”താങ്കളേയും അല്ലാഹു നന്മ കൊണ്ട് സന്തോഷമറിയിക്കട്ടെ. നന്മ കൊണ്ടു വരുന്ന മുഖമാണല്ലോ താങ്കളുടെ മുഖം. താങ്കൾ ആരാണ്?’
ആഗതൻ പറയും: “ഞാൻ താങ്കളുടെ സൽപ്രവൃത്തിയാണ്. അല്ലാഹുവാണേ, അല്ലാഹുവിന് വഴിപ്പെടുന്നതിൽ ധൃതിപ്പെടുന്നവ നായിട്ടും അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ പിന്തുന്നവനുമായി ട്ടല്ലാതെ ഞാൻ താങ്കളെ അറിഞ്ഞിട്ടില്ല. അല്ലാഹു താങ്കൾക്ക് നന്മ പ്രതിഫലം നൽകട്ടേ.’
ശേഷം അദ്ദേഹത്തിന് സ്വർഗത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള കവാടം തുറക്കപ്പെടും. അന്നേരം പറയപ്പെടും: താങ്കൾ അല്ലാഹുവിനെ ധിക്കരിച്ചിരുന്നുവെങ്കിൽ ഇതായിരുന്നു താങ്കളുടെ താമസസ്ഥലം. അതിന് പകരമായി അല്ലാഹു താങ്കൾക്ക് സ്വർഗത്തി ലെ ഇൗ സ്ഥലം നൽകിയിരിക്കുകയാണ്.
സ്വർഗത്തിലുള്ളവ കണ്ടാൽ അദ്ദേഹംപറയും: “രക്ഷിതാവേ, അന്ത്യനാൾ സംഭവിപ്പിക്കുന്നത് പെട്ടന്നാക്കേണമേ. എനിക്ക് എന്റെ കുടുംബത്തിലേക്കും സമ്പത്തിലേക്കും മടങ്ങുവാൻ വേണ്ടി…” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അഹ്കാമുൽജനാഇസ്)
മുഹമ്മദ് ഇബ്നുഅംറ്, അബൂസലമഃ, അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ
എന്നിവരിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരം വന്നിട്ടുണ്ട്:
…..فَيُقَال لَهُ: عَلَى ذَلِكَ حَيِيت. وَعَلَى ذَلِكَ مُتّ. وَعَلَى ذَلِكَ تُبْعَث إِنْ شَاءَ اللَّه, ثُمَّ يُفْتَح لَهُ بَاب مِنْ أَبْوَاب الْجَنَّة.
فَيُقَال:هَذَا مَقْعَدك مِنْهَا وَمَا أَعَدَّ اللَّه لَك فِيهَا فَيَزْدَاد غِبْطَة وَسُرُورًا.
ثُمَّ يُفْتَح لَهُ بَاب مِنْ أَبْوَاب النَّار, فَيُقَال لَهُ: هَذَا مَقْعَدك مِنْ النَّار, وَمَا أَعَدَّ اللَّه لَك فِيهَا ധلوْ عَصَيتَ اللهപ. فَيَزْدَاد غِبْطَة وَسُرُورًا ثُمَّ يُفْسَح لَهُ فِي قَبْره سَبْعُونَ ذِرَاعًا وَيُنَوَّر لَهُ فِيهِ……
“..അപ്പോൾ അദ്ദേഹത്തോട് പറയപ്പെടും: അതിലാണ് (ആ ആദർശത്തിലാണ്) താങ്കൾ ജീവിച്ചത്. അതിലാണ് താങ്കൾ മരണം വരിച്ചതും. അതിൽ തന്നെ അല്ലാഹു ഉദ്ദേശിച്ചാൽ താങ്കൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയും ചെയ്യും. ശേഷം അദ്ദേഹത്തിന് സ്വർഗീയ കവാടങ്ങളിൽനിന്ന് ഒരു കവാടം തുറക്കപ്പെടും.
അപ്പോൾ പറയപ്പെടും: സ്വർഗത്തിൽ അതാണ് താങ്കളുടെ ഇരി പ്പിടവും അല്ലാഹു സ്വർഗത്തിൽ താങ്കൾക്ക് തയ്യാറാക്കിവെച്ചതും. അപ്പോൾ അദ്ദേഹത്തിന് ആഹ്ലാദവും സന്തോഷവും വർദ്ധിക്കും.
ശേഷം അദ്ദേഹത്തിന് നരക കവാടങ്ങളിൽ നിന്ന് ഒരു കവാടം തുറക്കപ്പെടും. അപ്പോൾ അദ്ദേഹത്തോട് പറയപ്പെടും: (താങ്കൾ അല്ലാഹുവെ ധിക്കരിച്ചിരുന്നുവെങ്കിൽ) അതാണ് നരകത്തിൽ താങ്കളുടെ ഇരിപ്പിടവും അല്ലാഹു നരകത്തിൽ താങ്കൾക്ക് തയ്യാറാക്കി വെച്ചതും. അപ്പോഴും അദ്ദേഹത്തിന് ആഹ്ലാദവും സന്തോഷവും വർദ്ധിക്കും. അതിൽ പിന്നെ അദ്ദേഹത്തിന് തന്റെ ക്വബ്റിൽ എഴുപതു മുഴം (വലുപ്പത്തിൽ) വിശാലത നൽകപ്പെടുന്നതാണ്. അതിൽ അദ്ദേഹത്തിന് പ്രകാശം നൽകപ്പെടുന്നതുമാണ്…” (ഇബ്നുഹിബ്ബാൻ, ത്വബറാനി, ഹാകിം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല