ക്വബ്ർ ഒരു പരീക്ഷണാലയം!

THADHKIRAH

ആദ്യകാലത്ത് അല്ലാഹുവിന്റെ തിരുദൂതർക്ക് ഈ സമുദായം ക്വബ്റിൽ വെച്ച് പരീക്ഷിക്കപ്പെടുമെന്നത് അറിയുമായിരുന്നില്ല. ശേഷ മാണ് തിരുനബി ‎ﷺ  ക്ക് ആ വിഷയത്തിൽ അല്ലാഹു വഹ്യ് നൽകി യത്. ഉർവ്വത് ഇബ്നുസ്സുബയ്ർ رَضِيَ اللَّهُ عَنْهُ  ‎, തന്റെ മാതൃസഹോദരി ആഇശ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം ചെയ്യുന്നു:

دَخَلَ عَلَىَّ رَسُولُ اللَّهِ  ‎ﷺ  وَعِنْدِى امْرَأَةٌ مِنَ الْيَهُودِ وَهِىَ تَقُولُ هَلْ شَعَرْتِ أَنَّكُمْ تُفْتَنُونَ فِى الْقُبُورِ قَالَتْ فَارْتَاعَ رَسُولُ اللَّهِ ‎ﷺ  وَقَالَ  إِنَّمَا تُفْتَنُ يَهُودُ  قَالَتْ عَائِشَةُ : فَلَبِثْنَا لَيَالِىَ ثُمَّ قَالَ رَسُولُ اللَّهِ ‎ﷺ  هَلْ شَعَرْتِ أَنَّهُ أُوحِىَ إِلَىَّ أَنَّكُمْ تُفْتَنُونَ فِى الْقُبُورِ . قَالَتْ عَائِشَةُ فَسَمِعْتُ رَسُولَ اللَّهِ ‎ﷺ  بَعْدُ يَسْتَعِيذُ مِنْ عَذَابِ الْقَبْرِ.

“അല്ലാഹുവിന്റെ റസൂൽ ‎ﷺ എന്റെ അടുക്കലേക്ക് കടന്നുവന്നു. എന്റെ അടുക്കൽ ഒരു ജൂതസ്ത്രീ ഉണ്ടായിരുന്നു. അവർ പറയുന്നു: നിങ്ങൾ (മുസ്ലിംകൾ) ക്വബ്റിൽ പരീക്ഷിക്കപ്പെടുമെന്നത് നിങ്ങൾക്ക് അറിയുമോ? അവർ (ആഇശാ رَضِيَ اللَّهُ عَنْها  ) പറയുന്നു: അപ്പോൾ അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  ഭയചകിതനായി. തിരുദൂതർ ‎ﷺ  പറഞ്ഞു: യഹൂദികൾ മാത്രമാണ് പരീക്ഷിക്കപ്പെടുന്നത്. ആഇശ رَضِيَ اللَّهُ عَنْها പറയുന്നു: ഏതാനും രാവുകൾ ഞങ്ങൾ കഴിച്ചുകൂട്ടി. ശേഷം അല്ലാഹുവിന്റെ തിരുദൂതർ رَضِيَ اللَّهُ عَنْها പറഞ്ഞു: നിനക്കറിയുമോ തീർച്ചയായും നിങ്ങൾ ക്വബ്റിൽ പരീക്ഷിക്കപ്പെടുമെന്ന് എനിക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു. ആഇശ رَضِيَ اللَّهُ عَنْها പറയുന്നു: അതിൽ പിന്നെ അല്ലാഹുവിന്റെ റസൂൽ رَضِيَ اللَّهُ عَنْها ക്വബർ ശിക്ഷയിൽ നിന്നും രക്ഷക്ക് തേടുന്നതായി ഞാൻ കേൾക്കുമായിരുന്നു.” (മുസ്ലിം)
ക്വബ്റിലെ പരീക്ഷണത്തിലെ കാഠിന്യവും ഗൗരവവും കണക്കിലെടുത്തു തിരുനബി ‎ﷺ  അത് സ്വഹാബികൾക്ക് അറിയിച്ചുകൊടുത്തിരുന്നു. ഒരിക്കൽ തിരുനബി ‎ﷺ  ആ വിഷയത്തിൽ ഖുതബഃ നിർവ്വ ഹിച്ചത് അസ്മാഅ് ബിൻത് അബൂബക്കറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:

قَامَ رَسُولُ اللَّهِ ‎ﷺ  خَطِيبًا فَذَكَرَ فِتْنَةَ الْقَبْرِ الَّتِى يَفْتَتِنُ فِيهَا الْمَرْءُ ، فَلَمَّا ذَكَرَ ذَلِكَ ضَجَّ الْمُسْلِمُونَ ضَجَّةً

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരു പ്രാസംഗികനായി എഴുന്നേറ്റു നിന്നു. അങ്ങനെ ഒരു മനുഷ്യൻ പരീക്ഷിക്കപ്പെടുന്ന ക്വബ്റിലെ പരീക്ഷണ ത്തെ അദ്ദേഹം അനുസ്മരിച്ചു. നബി ‎ﷺ  അത് ഉണർത്തിയപ്പോൾ മുസ്ലിംകൾ ഒച്ചയുയർത്തി കരയുകയുണ്ടായി.” (ബുഖാരി)
മറ്റൊരു റിപ്പോർട്ടിൽ അസ്മാഇ رَضِيَ اللَّهُ عَنْها  ൽ നിന്ന് ഇപ്രകാ രമുണ്ട്:

حَالَتْ بَيْنِي وَبَيْنَ أَنْ أَفْهَمَ كَلَامَ رَسُولِ اللَّهِ ‎ﷺ فَلَمَّا سَكَنَتْ ضَجَّتُهُمْ قُلْتُ لِرَجُلٍ قَرِيبٍ مِنِّي أَيْ بَارَكَ اللَّهُ لَكَ مَاذَا قَالَ رَسُولُ اللَّه  ‎ﷺ  في آخِرِ قَوْلِهِ قَالَ قَدْ أُوحِيَ إِلَيَّ أَنَّكُمْ تُفْتَنُونَ فِي الْقُبُورِ قَرِيبًا مِنْ فِتْنَةِ الدَّجَّالِ

“(ജനങ്ങൾ ഒച്ച കൂട്ടി കരഞ്ഞത്) അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്റെ സംസാരം മനസ്സിലാക്കുന്നതിന് എനിക്ക് തടസ്സമുണ്ടാക്കി. അവരുടെ കരച്ചിൽ അടങ്ങിയപ്പോൾ എന്റെ അടുത്തുണ്ടായിരുന്ന ഒരു വ്യക്തി യോട് ഞാൻ ചോദിച്ചു: താങ്കളെ അല്ലാഹു  അനുഗ്രഹിക്കട്ടെ… റസൂലി ‎ﷺ  ന്റെ സംസാരത്തിന്റെ ഒടുക്കത്തിൽ തിരുദൂതർ ‎ﷺ  എന്താണ് പറഞ്ഞത്? അദ്ദേഹം പറഞ്ഞു:നബി ‎ﷺ  പറഞ്ഞു: നിങ്ങൾ, ദജ്ജാലിന്റെ കുഴപ്പത്തോടടുത്ത നിലയിൽ ക്വബ്റുകളിൽ പരീക്ഷിക്കപ്പെടുമെന്ന് എനിക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു”  (സുനനുന്നസാഈ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
സെയ്ദ് ഇബ്നു ഥാബിതി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ هَذِهِ الأُمَّةَ تُبْتَلَى فِى قُبُورِهَا فَلَوْلاَ أَنْ لاَ تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ الَّذِى أَسْمَعُ مِنْهُ

“നിശ്ചയം, ഇൗ സമുദായം തങ്ങളുടെ ക്വബറുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം മറമാടുകയില്ലെന്ന് ഞാൻ ഭയന്നില്ലായിരുന്നുവെങ്കിൽ ക്വബ്റിൽ നിന്ന് ഞാൻ കേൾക്കുന്ന ശിക്ഷയിൽ നിന്ന് നിങ്ങൾക്കുകൂടി കേൾപ്പിക്കുവാൻ ഞാൻ അല്ലാഹുവോട് ദുആഅ് ചെയ്യുമായിരുന്നു.”  (മുസ്‌ലിം)

 
 ക്വബ്റിൽ പരീക്ഷിക്കുവാൻ മലക്കുകൾ
ഒരു മയ്യിത്ത് തന്റെ ക്വബ്റിൽ മറക്കപ്പെട്ടാൽ രണ്ടു മലക്കുകൾ അവന്റെ യടുക്കലേക്ക് അവനു അനിഷ്ടകരമായ രൂപത്തിൽ ഏറെ ഭീതി ജനിപ്പിച്ചുകൊണ്ടു കടന്നുവരും. മുൻകർ, നകീർ എന്നീ പേരുകളാണ് അവർക്ക്. അവരാണ് അവനെ പരീക്ഷിക്കുക. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി ഇമാം തിർമുദിയുടെ   നിവേദനത്തിൽ ഇപ്രകാരം ഉണ്ട്:
إِذَا قُبِرَ الْمَيِّتُ  أَوْ قَالَ أَحَدُكُمْ أَتَاهُ مَلَكَانِ أَسْوَدَانِ أَزْرَقَانِ يُقَالُ لأَحَدِهِمَا الْمُنْكَرُ وَالآخَرُ النَّكِيرُ فَيَقُولاَنِ مَا كُنْتَ تَقُولُ فِى هَذَا الرَّجُلِ فَيَقُولُ مَا كَانَ يَقُولُ هُوَ عَبْدُ اللَّهِ وَرَسُولُهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ……وَإِنْ كَانَ مُنَافِقًا قَالَ سَمِعْتُ النَّاسَ يَقُولُونَ فَقُلْتُ مِثْلَهُ لاَ أَدْرِى……
 
“മയ്യിത്ത് ക്വബ്റിൽ വെക്കപ്പെട്ടാൽ അവന്റെ അടുക്കലേക്ക് കറുത്തവരായ നീല(കണ്ണുകളുള്ള) രണ്ടു മലക്കുകൾ വരും. രണ്ടിൽ ഒരാൾക്ക് മുൻകർ എന്നും അപരന് നകീർ എന്നും പറയപ്പെടും. അപ്പോൾ അവർ രണ്ടുപേരും ചോദിക്കും: ഇൗ വ്യക്തിയെക്കുറിച്ച് നീ എന്താണ് പറഞ്ഞിരുന്നത്?അദ്ദേഹം അല്ലാഹുവിന്റെ ദാസനും ദൂതനു മാണെന്നും “അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദുഅന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു’ എന്ന് (ദുനിയാവിൽ) അയാൾ പറയുമായിരുന്നത് അപ്പോൾ അയാൾ പറയും. …… എന്നാൽ മറമാട പ്പെട്ട വ്യക്തി മുനാഫിക്വാണെങ്കിൽ അവൻ പറയും: ജനങ്ങൾ  പറയു ന്നത് ഞാൻ കേട്ടിരുന്നു. അപ്പോൾ ഞാനും അതുപേലെ പറഞ്ഞിരുന്നു. എനിക്കറിയില്ല…”  (സുനനുത്തിർമുദി അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
 
വിശ്വാസിക്കുള്ള പരീക്ഷണങ്ങൾ
ഒരു വിശ്വാസിയായ ദാസൻ തന്റെ ക്വബ്റിൽ വെക്കപ്പെട്ടാൽ മലക്കുകൾ അവന്റെയടുക്കലേക്ക് അനിഷ്ടകരമായ രൂപത്തിൽ വരും. അവരാണ് അവനെ പരീക്ഷിക്കുക. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞ തായി ബർറാഅ് ഇബ്നു ആസിബി رَضِيَ اللَّهُ عَنْهُ  ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരം ഉണ്ട്:
فَيَأْتِيهِ مَلَكَانِ شَدِيدَا الاِنْتِهَارِ فَيَنْهَرَانِهِ وَيُجْلِسَانِهِ 
فَيَقُولاَنِ لَهُ: مَنْ رَبُّكَ ؟ 
فَيَقُولُ : رَبِيَ الله 
فَيَقُولاَنِ لَهُ: وَمَا دِينُكَ ؟ 
فَيَقُولُ : دِينِي الإِسْلاَمُ.
فَيَقُولاَنِ : مَا هَذَا الرَّجُلِ الَّذِي بُعِثَ فِيكُمْ ؟ 
فَيَقُولُ : هُوَ رَسُولُ الله صَلَّى الله عَلَيه وسَلَّم
فَيَقُولَانِ لَهُ وَمَا عِلْمُكَ؟
فَيَقُولُ قَرَأْتُ كِتَابَ اللَّهِ فَآمَنْتُ بِهِ وَصَدَّقْتُ.
فَيَنْتَهِرُهُ فَيَقُولُ: مَنْ رَبُّكَ ؟ مَادِينُكَ ؟ مَنْ نَبِيُّكَ ؟ 
وَهِيَ آخِرُ فِتْنَةٍ تُعْرَضُ عَلَى الْمُؤْمِنِ، فَذَلِكَ حِينَ يَقُولُ اللهُ: “يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ…”
فَيَقُولُ: رَبِّيَ اللهُ، وَدِينِيَ الْإِسْلَامُ، وَنَبِيِّي مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَيَقُولُ لَهُ: صَدَقْتَ…
 
“അപ്പോൾ അവന്റെയടുക്കൽ കഠിനമായി വിരട്ടുന്ന രണ്ടു മലക്കുകൾ വരും. അവർ അവനെ വിരട്ടുകയും ഇരുത്തുകയും ചെയ്യും. 
ശേഷം മലക്കുകൾ രണ്ടുപേരും അവനോട് ചോദിക്കും: ആരാണ് നിന്റെ റബ്ബ്? 
അയാൾ പറയും: എന്റെ റബ്ബ് അല്ലാഹുവാകുന്നു. 
മലക്കുകൾ രണ്ടുപേരും അവനോടു ചോദിക്കും: ഏതാണ് നിന്റെ ദീൻ? 
അപ്പോൾ അയാൾ പറയും: എന്റെ ദീൻ ഇസ്ലാമാകുന്നു. 
മലക്കുകൾ രണ്ടുപേരും അവനോട് ചോദിക്കും: നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഇൗ വ്യക്തി ആരാണ്? 
അയാൾപറയും:അത് അല്ലാഹുവിന്റെ റസൂലാ ‎ﷺ  ണ്. 
മലക്കുകൾ രണ്ടുപേരും അവനോടു ചോദിക്കും: നിന്റെ അറിവ് എന്താണ്? 
അപ്പോൾ അയാൾ പറയും: ഞാൻ അല്ലാഹുവിന്റെ ക്വുർആൻ ഓതുകയും അങ്ങനെ അതിൽ വിശ്വസിക്കുകയും അത് സത്യപ്പെടുത്തു കയും ചെയ്തിരിക്കുന്നു. 
അപ്പോൾ ഒന്നുകൂടി വിരട്ടിക്കൊണ്ട് ചോദിക്കും: ആരാണ് നിന്റെ റബ്ബ്? ഏതാണ് നിന്റെ ദീൻ? നിന്റെ നബി ആരാണ്? അതായിരിക്കും വിശ്വാസി വിധേയമാക്കപ്പെടുന്ന അവസാന പരീക്ഷണം. ആ അവസര ത്തെ കുറിച്ചാണ് അല്ലാഹു പറയുന്നത്:
يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ…   (إبراهيم: ٢٧)
 
ഐഹികജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കു  കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്… (വി. ക്വു. 14: 27)
അപ്പോൾ വിശ്വാസി പറയും: എന്റെ റബ്ബ് അല്ലാഹു വാണ്. എന്റെ ദീൻ ഇസ്ലാമാണ്. എന്റെ നബി മുഹമ്മദ് ‎ﷺ  ആണ്. അപ്പോൾ ആകാശത്തിൽ വിളിച്ചു പറയുന്നവൻ വിളിച്ചു പറയും: “എന്റെ ദാസൻ പറഞ്ഞത് സത്യമാണ്…”   (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അഹ്കാമുൽജനാഇസ്)
മുഹമ്മദ് ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ  , അബൂസലമഃ رَضِيَ اللَّهُ عَنْهُ , അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രസിദ്ധവും വിശാലവുമായ ഒരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്:
إِنَّ الْمَيِّت إِذَا وُضِعَ فِي قَبْره إِنَّهُ لَيَسْمَع خَفْق نِعَالهمْ حِين يُوَلُّونَ عَنْهُ ، فَإِنْ كَانَ مُؤْمِنًا ………
فَيَقُول لَهُ اِجْلِسْ فَيَجْلِس قَدْ مَثَلَتْ لَهُ الشَّمْس وَقَدْ أُدْنِيَتْ لِلْغُرُوبِ. 
فَيُقَال لَهُ: أَرَأَيْتُك هَذَا الرَّجُل الَّذِي كَانَ فِيكُمْ مَا تَقُول فِيهِ؟ وَمَاذَا تَشْهَد بِهِ عَلَيْهِ؟ 
فَيَقُول: دَعُونِي حَتَّى أُصَلِّيَ. 
فَيَقُولُونَ: إِنَّك سَتَفْعَلُ. أَخْبِرْنَا عَمَّا نَسْأَلُك عَنْهُ, أَرَأَيْتُك هَذَا الرَّجُل الَّذِي كَانَ فِيكُمْ مَا تَقُول فِيهِ؟ وَمَاذَا شَهِدْت عَلَيْهِ؟ 
قَالَ: فَيَقُول مُحَمَّد؟ أَشْهَد أَنَّهُ رَسُول اللَّه ‎ﷺ،  وَأَنَّهُ جَاءَ بِالْحَقِّ مِنْ عِنْد اللَّه. 
فَيُقَال لَهُ: عَلَى ذَلِكَ حَيِيت . وَعَلَى ذَلِكَ مُتّ . وَعَلَى ذَلِكَ تُبْعَث إِنْ شَاءَ اللَّه…..
 
“ഒരു മയ്യിത്ത് തന്റെ ക്വബ്റിൽ വെക്കപ്പെട്ടാൽ തീർച്ചയായും ആളുകൾ പിരിഞ്ഞു പോകുമ്പോൾ അയാൾ അവരുടെ ചെരിപ്പടി ശബ്ദം കേൾക്കുക തന്നെ ചെയ്യും. (മറമാടപ്പെട്ട വ്യക്തി) മുഅ്മിനാണെങ്കിൽ.. .. .
അന്നേരം അദ്ദേഹത്തോട് പറയപ്പെടും: താങ്കൾ ഇരുന്നാലും. അപ്പോൾ അദ്ദേഹം ഇരിക്കും. സൂര്യൻ അസ്തമയത്തോടടുത്ത നിലയിൽ അദ്ദേഹത്തിനു നേരെ നിലയുറപ്പിക്കും. 
അപ്പോൾ അദ്ദേഹത്തോട് പറയപ്പെടും: നിങ്ങളിലുണ്ടായിരുന്ന ഈ വ്യക്തിയെ താങ്കൾക്ക് കാണിച്ചാൽ താങ്കൾ ആ വ്യക്തിയുടെ വിഷയത്തിൽ എന്താണ് പറയുന്നത്? താങ്കൾ ആ വ്യക്തിയുടെ വിഷയ ത്തിൽ എന്താണ് സാക്ഷ്യം പറയുന്നത്?  
അദ്ദേഹം പറയും: ഞാൻ നമസ്കരിക്കുന്നതു വരെ നിങ്ങൾ എന്നെ വിട്ടേക്കൂ. 
അപ്പോൾ അവർ പറയും: തീർച്ചയായും താങ്കൾ നമസ്കരിക്കും. ഞങ്ങൾ എന്താണോ താങ്കളോട് ചോദിക്കുന്നത് അതിനെക്കുറിച്ച് താങ്കൾ പറഞ്ഞാലും. നിങ്ങളിലുണ്ടായിരുന്ന ഈ വ്യക്തിയെ താങ്കൾക്ക് കാണിച്ചാൽ താങ്കൾ ആ വ്യക്തിയുടെ വിഷയത്തിൽ എന്താണ് പറയുന്നത്? താങ്കൾ ആ വ്യക്തിയുടെ വിഷയത്തിൽ എന്താണ് സാക്ഷ്യം പറയുന്നത്? 
അപ്പോൾ അദ്ദേഹം പറയും: മുഹമ്മദ് (നബിയെ) കുറിച്ചാണോ? അദ്ദേഹം അല്ലാഹുവിന്റെ റസൂലാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സ്വലാത്തും സലാമും തിരുമേനിയിൽ സദാവർഷിക്കുമാറാകട്ടേ. അദ്ദേഹം അല്ലാഹുവിന്റെ അടുക്കൽ നിന്നും ഹക്ക്വുമായി വന്നിരിക്കുന്നു വെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 
അപ്പോൾ അദ്ദേഹത്തോട് പറയപ്പെടും: അതിലാണ് (ആ ആദർശത്തിലാണ്) താങ്കൾ ജീവിച്ചത്. അതിലാണ് താങ്കൾ മരണം വരി ച്ചതും. അതിൽ തന്നെ അല്ലാഹു ഉദ്ദേശിച്ചാൽ താങ്കൾ ഉയർത്തെഴു ന്നേൽപ്പിക്കപ്പെടുകയും ചെയ്യും…”  (ഇബ്നുഹിബ്ബാൻ, ത്വബറാനി, ഹാകിം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts