ക്വബ്ർ മണ്ണിന്റെ ഭവനമാണ്. ഏകാന്തതയുടെ വാസസ്ഥലമാണ്. ഭൂഗർഭത്തിൽ ആഴത്തിലുള്ള ഒരു ഗേഹമാണ്. ബാഹ്യബന്ധങ്ങളൊന്നു മില്ലാത്ത അറയാണ്. ശക്തമായ മേൽകൂരയുള്ള പാർപ്പിടമാണ്. മണ്ണിന്റേ യും കല്ലിന്റേയും ചുമരുകൾ, കറുപ്പിന്റെ ചായം, പുഴുക്കളുടെ താവളം, പാമ്പും തേളും ഇതര ഇഴജന്തുക്കളുമെല്ലാം അഥിതികളായെത്തുന്ന സ്ഥലം. തനിച്ചുമാത്രം താമസിക്കുവാൻ വിധിക്കപ്പെട്ട ഏവർക്കുമുള്ള വീടാണ് ക്വബ്റിടം.
ക്വബ്ർ ഏറെ പ്രയാസകരമായ കാഴ്ചയാണ്. മനസലിവുള്ളവ രെയെല്ലാം അതു പിടിച്ചുലക്കുകയും പേടിപ്പെടുത്തുകയും പ്രയാസത്തി ലാക്കുകയും ചെയ്തിട്ടുണ്ട്.
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَا رَأَيْتُ مَنْظَرًا قَطُّ إِلاَّ وَالْقَبْرُ أَفْظَعُ مِنْهُ
“ക്വബ്റിനോളം ദുഷ്കരവും കഠിനവുമായ ഒരു ദൃശ്യവും ഒരിക്കലും ഞാൻ കണ്ടിട്ടില്ല.” (സുനനുത്തിർമുദി, സുനനുഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വി ശേഷിപ്പിച്ചിട്ടുണ്ട്.)
അൽബർറാഅ് ഇബ്നു ആസിബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
كُنَّا مَعَ رَسُولِ اللَّهِ ﷺ فِى جِنَازَةٍ فَلَمَّا انْتَهَيْنَا إِلَى الْقَبْرِ جَثَا عَلَى الْقَبْرِ فَاسْتَدَرْتُ فَاسْتَقْبَلْتُهُ فَبَكَى حَتَّى بَلَّ الثَّرَى ثُمَّ قَالَ: إِخْوَانِى لِمِثْلِ هَذَا الْيَوْمِ فَأَعِدُّوا
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ﷺ നോടൊപ്പം ഒരു ജനാസഃ (സംസ്കരണ) ത്തിലായിരുന്നു. ഞങ്ങൾ ക്വബ്റിനരികിലെത്തിയപ്പോൾ തിരുമേനി ﷺ ക്വബ്റിനരികിൽ മുട്ടുകുത്തിയിരുന്നു. ഞാൻ ചുറ്റി വന്ന് തിരുമേനി ﷺ ക്കഭിമുഖമായി നിന്നു. അപ്പോൾ തിരുമേനി ﷺ മണ്ണ് നനയുന്നതുവരെ കരഞ്ഞു. ശേഷം പറഞ്ഞു: “എന്റെ സഹോദരങ്ങളെ, ഇതു പോലെയുള്ള ദിവസത്തിനു വേണ്ടി നിങ്ങൾ തയ്യാറാവുക.” (അസ്സുനനുൽകുബ്റാ, ബയ്ഹക്വി)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
بَيْنَمَا نَحْنُ مَعَ رَسُولِ اللَّهِ ﷺ إِذْ بَصُرَ بِجَمَاعَةٍ.
فَقَالَ ﷺ عَلاَمَ اجْتَمَعَ عَلَيْهِ هَؤُلاَءِ. قِيلَ عَلَى قَبْرٍ يَحْفِرُونَهُ.
قَالَ فَفَزِعَ رَسُولُ اللَّهِ ﷺ فَبَدَرَ بَيْنَ يَدَىْ أَصْحَابِهِ مُسْرِعاً حَتَّى انْتَهَى إِلَى الْقَبْرِ فَجَثَا عَلَيْهِ قَالَ فَاسْتَقْبَلْتُهُ مِنْ بَيْنِ يَدَيْهِ لأَنْظُرَ مَا يصْنَعُ فَبَكَى حَتَّى بَلَّ الثَّرَى مِنْ دُمُوعِهِ ثُمَّ أَقْبَلَ عَلَيْنَا. قَالَ: أَىْ إِخْوَانِى لِمِثْلِ هَذَا الْيَوْمِ فَأَعِدُّوا.
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ﷺ നോടൊപ്പമായിരിക്കെ തിരുമേനി ﷺ ഒരു വിഭാഗത്തെ കണ്ടു.
തിരുമേനി ﷺ ചോദിച്ചു: ഇവർ എന്തിനാണ് ഒരുമിച്ചു കൂടിയിരി ക്കുന്നത്?
പറയപെട്ടു: ഒരു ക്വബ്ർ ഒരുക്കുന്നതിനു ഒരുമിച്ചു കൂടിയിരിക്കു കയാണ്. അവർ അത് കുഴിക്കുന്നു.
അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ ഭയചകിതനായി തന്റെ അനുചരന്മാരുടെ മുന്നിൽ ധൃതിയിൽ നടന്നു. നബി ﷺ ക്വബ്റിനടുത്ത് എത്തിയപ്പോൾ അതിന്മേൽ മുട്ടുകുത്തിയിരുന്നു. അപ്പോൾ ഞാൻ നബി ﷺ യുടെ മുന്നിൽ തിരുമേനി ﷺ ചെയ്യുന്നതു കാണുവാൻ അഭിമുഖ മായി നിന്നു. അപ്പോൾ കണ്ണീർ കണങ്ങൾ മണ്ണിനെ നനക്കുന്നതു വരെ തിരുമേനി ﷺ കരഞ്ഞു. ശേഷം തിരുനബി ﷺ ഞങ്ങളിലേക്കു തിരിഞ്ഞു കൊണ്ടു പറഞ്ഞു: എന്റെ സഹോദരങ്ങളെ, ഇതുപോലെയുള്ള ദിവസത്തിനു വേണ്ടി നിങ്ങൾ തയ്യാറാവുക.” (സുനനുഇബ്നിമാജഃ. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
ഉഥ്മാനി رَضِيَ اللَّهُ عَنْهُ ന്റെ മൗലയായ ഹാനിഅ് പറയുന്നു: ഉഥ്മാൻ , ഒരു ക്വബ്റിനരികിൽ നിന്നാൽ അദ്ദേഹത്തിന്റെ താടി നനഞ്ഞൊലിക്കു വോളം കരയുമായിരുന്നു.അദ്ദേഹത്തോടു പറയപ്പെട്ടു: സ്വർഗവും നരകവും നിങ്ങൾ ഓർമിപ്പിക്കപ്പെടുന്നു. പക്ഷെ നിങ്ങൾ കരയുന്നില്ല എന്നാൽ ക്വബ്ർ കാണുമ്പോൾ നിങ്ങൾ കരയുന്നു? അപ്പോൾ അദ്ദേഹം പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
إِنَّ الْقَبْرَ أَوَّلُ مَنَازِلِ الآخِرَةِ فَإِنْ نَجَا مِنْهُ فَمَا بَعْدَهُ أَيْسَرُ مِنْهُ وَإِنْ لَمْ يَنْجُ مِنْهُ فَمَا بَعْدَهُ أَشَدُّ مِنْهُ
“നിശ്ചയം ക്വബ്ർ, പരലോകത്തിന്റെ ഘട്ടങ്ങളിൽ ആദ്യത്തേതാകുന്നു. അതിൽ നിന്ന് രക്ഷപ്പെട്ടാൽ ശേഷമുള്ളതെല്ലാം അതിനേക്കാൾ എളുപ്പമാണ്.അതിൽ നിന്ന് രക്ഷപ്പെട്ടില്ലായെങ്കിൽ ശേഷമുള്ളതെല്ലാം അതിനേക്കാൾ അതികഠിനവുമാണ്.” (സുനനുത്തിർമുദി, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
വിജയിയായ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ക്വബ്റിന് ശേഷമുള്ളതെല്ലാം എളുപ്പവും അനുഗ്രഹീതവുമായതിനാലാണ് അവൻ ക്വബ്റിൽ വെച്ച്:
رَبِّ عَجِّلْ قِيَامَ السَّاعَةِ كَيْمَا أَرْجِعَ إِلَى أَهْلِى وَمَالِى
“രക്ഷിതാവേ, എനിക്ക് എന്റെ കുടുംബത്തിലേക്കും സമ്പത്തിലേക്കും മടങ്ങുവാൻ വേണ്ടി ക്വിയാമത്തുനാൾ സംഭവിപ്പിക്കുന്നതിനെ പെട്ടന്നാക്കേണമേ” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ് പേഃ 59) എന്ന് തേടുന്നത്. തനിക്ക് ആസ്വദിക്കുവാനുള്ള സ്വർഗീയ സുഖങ്ങൾ കാണിക്കപ്പെടുമ്പോഴാണ് ഈ വിളിയാളം അവനിൽ നിന്ന് ഉണ്ടാകുന്നത്.
എന്നാൽ അവിശ്വാസിയും പാപിയും ക്വബ്റിൽ വെച്ച് നരക ത്തിൽ തനിക്കുള്ള ശിക്ഷയും ക്ലേശപൂർണമായ ഭാവിയും കാണുമ്പോൾ ക്വബ്റിൽ വേദനയേറിയ ശിക്ഷയിലായിട്ടും:
رَبِّ لاَ تُقِمِ السَّاعَةَ
“രക്ഷിതാവേ, ക്വിയാമത്തുനാൾ സംഭവിപ്പിക്കരുതേ” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ് പേഃ 59) എന്ന് കേണു വിളിക്കുന്നു. കാരണം, വരാൻ പോകുന്ന ശിക്ഷ അനുഭവിച്ചു കൊണ്ടി രിക്കുന്നതിനേക്കാൾ കഠിനമായതിനാലും നോവേറിയതിനാലുമാണ്.
ക്വബ്റിന്റ അന്ധകാരം
മസ്ജിദുന്നബവി തൂത്തുവാരി വൃത്തിയാക്കിയിരുന്ന ഒരു സ്ത്രീ നബി ﷺ യുടെ കാലത്തുണ്ടായിരുന്നു. അവർ മരണപ്പെട്ടു. അവരെ കാണാതിരുന്ന തിരുമേനി ﷺ അവരെക്കുറിച്ച് തിരക്കി. രാത്രി സമയത്ത് അവർ മരണപ്പെട്ടുവെന്നും ഞങ്ങൾ അവരുടെ ജനാസഃ സംസ്കരിച്ചു വെന്നും നബി ﷺ യെ ഉറക്കമുണർത്തുന്നത് ഞങ്ങൾ വെറുത്തുവെന്നും അവർ പറഞ്ഞു. തിരുമേനി ﷺ പറഞ്ഞു:
മസ്ജിദുന്നബവി തൂത്തുവാരി വൃത്തിയാക്കിയിരുന്ന ഒരു സ്ത്രീ നബി ﷺ യുടെ കാലത്തുണ്ടായിരുന്നു. അവർ മരണപ്പെട്ടു. അവരെ കാണാതിരുന്ന തിരുമേനി ﷺ അവരെക്കുറിച്ച് തിരക്കി. രാത്രി സമയത്ത് അവർ മരണപ്പെട്ടുവെന്നും ഞങ്ങൾ അവരുടെ ജനാസഃ സംസ്കരിച്ചു വെന്നും നബി ﷺ യെ ഉറക്കമുണർത്തുന്നത് ഞങ്ങൾ വെറുത്തുവെന്നും അവർ പറഞ്ഞു. തിരുമേനി ﷺ പറഞ്ഞു:
أفَلا كُنْتُمْ آذَنْتُمُونِي بِهِ، دُلُّونِي عَلَى قَبْرِهَا. فَأتَى قَبْرَهَا فَصَلَّى عَلَيْهَا
“നിങ്ങൾ എന്തുകൊണ്ട് എനിക്ക് വിവരം നൽകിയില്ല അവരുടെ ക്വബ്ർ നിങ്ങൾ എനിക്കു കാണിച്ചുതരുക. അവരുടെ ക്വബ്റിനരികിലെ ത്തിയ തിരുമേനി ﷺ ആ മഹതിക്കു വേണ്ടി ജനാസഃ നമസ്കരിച്ചു.”
ശേഷം തിരുമേനി ﷺ പറഞ്ഞു:
ശേഷം തിരുമേനി ﷺ പറഞ്ഞു:
إِنَّ هَذِهِ الْقُبُورَ مَمْلُوءَةٌ ظُلْمَةً عَلَى أَهْلِهَا وَإِنَّ اللَّهَ عَزَّ وَجَلَّ يُنَوِّرُهَا لَهُمْ بِصَلاَتِى عَلَيْهِمْ
“തീർച്ചയായും ഇൗ ക്വബ്റുകൾ, അതിലുള്ളവരുടെ മേൽ ഇരുട്ടിനാൽ നിറക്കപ്പെട്ടതാണ്. നിശ്ചയം, അല്ലാഹു എന്റെ നമസ്കാരത്തിനാൽ അവർക്ക് ക്വബ്റിടങ്ങളെ പ്രകാശമയമാക്കും.” (മുസ്‌ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല