അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ അരുളി:
إِذَا رَأَيْتُمْ الْجَنَازَةَ فَقُومُوا فَمَنْ تَبِعَهَا فَلَا يَقْعُدْ حَتَّى تُوضَعَ
“നിങ്ങൾ ജനാസഃയെ കണ്ടാൽ എഴുന്നേൽക്കുവിൻ. ആരെങ്കിലും അതിനെ പിൻതുടർന്നാൽ അതു താഴെ വെക്കപ്പെടുന്നതു വരെ അവൻ ഇരിക്കരുത്.” (ബുഖാരി.)
ആമിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ അരുളി:
إِذَا رَأَيْتُمْ الْجَنَازَةَ فَقُومُوا حَتَّى تُخَلِّفَكُمْ
“നിങ്ങൾ ജനാസഃ കൊണ്ടുപോകുന്നത് കണ്ടാൽ എഴുന്നേറ്റു നിൽക്കുവീൻ; അത് കടന്നു പോകുന്നതുവരെ.” (ബുഖാരി.)
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
مَرَّ بِنَا جَنَازَةٌ فَقَامَ لَهَا النَّبِيُّ ﷺ وَقُمْنَا بِهِ فَقُلْنَا يَا رَسُولَ اللَّهِ إِنَّهَا جِنَازَةُ يَهُودِيٍّ قَالَ إِذَا رَأَيْتُمْ الْجِنَازَةَ فَقُومُوا
“ഞങ്ങളുടെ അരികിലൂടെ ഒരു ജനാസഃ കടന്നുപോയി. അപ്പോൾ അതിനായി നബി ﷺ എഴുന്നേറ്റു നിന്നു. നബി ﷺ യോടൊപ്പം ഞങ്ങളും എഴുന്നേറ്റു. അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അതൊരു യഹൂദിയുടെ ജനാസഃയാകുന്നു. നബി ﷺ അരുളി: നിങ്ങൾ ജനാസഃ കണ്ടാൽ ഉടൻ എഴുന്നേൽക്കുവീൻ.” (ബുഖാരി)
അബ്ദുർറഹ്മാൻ ഇബ്നു അബീലെയ്ലാ رَضِيَ اللَّهُ عَنْهُ നിവേദനം:
كَانَ سَهْلُ بْنُ حُنَيْفٍ وَقَيْسُ بْنُ سَعْدٍقَاعِدَيْنِ بِالْقَادِسِيَّةِ فَمَرُّوا عَلَيْهِمَا بِجَنَازَةٍ فَقَامَا فَقِيلَ لَهُمَا إِنَّهَا مِنْ أَهْلِ الْأَرْضِ أَيْ مِنْ أَهْلِ الذِّمَّةِ فَقَالَا إِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّتْ بِهِ جِنَازَةٌ فَقَامَ فَقِيلَ لَهُ إِنَّهَا جِنَازَةُ يَهُودِيٍّ فَقَالَ أَلَيْسَتْ نَفْسًا
“സഹ്ല് ഇബ്നു ഹുനയ്ഫും ക്വയ്സ് ഇബ്നു സഅ്ദും ക്വാദിസ്സിയ്യ യിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ആളുകൾ അവരുടെ മുന്നിലൂടെ ഒരു മയ്യിത്ത് കൊണ്ടു പോയി. അപ്പോൾ അവർ രണ്ടുപേരും എഴുന്നേറ്റു നിന്നു. അവരോടു പറയപെട്ടു: ഇതു ഇവിടുത്തെ നാട്ടുകാരിൽ അതാ യത് അഹ്ലുദിമ്മഃ(ഇസ്ലാമിക ഭരണത്തിലുള്ള അമുസ്ലിം പൗരൻ) യിൽ പെട്ടയാളുടെ ജനാസഃയാണ്. ഉടനെ അവരിരുവരും പറഞ്ഞു: നബി ﷺ യുടെ അടുക്കലൂടെ ഒരു ജനാസഃ കടന്നുപോയി. നബി ﷺ എഴു ന്നേറ്റു നിന്നു. ഇതൊരു യഹൂദിയുടെ മയ്യിത്താണെന്ന് തിരുമേനി ﷺ യോടു പറയപെട്ടു. തിരുനബി ﷺ പറഞ്ഞു. അതും ഒരു മനുഷ്യനല്ലയോ?” (ബുഖാരി)
സഈദുൽമക്വ്ബുരി رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം:
كُنَّا فِي جَنَازَةٍ فَأَخَذَ أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ بِيَدِ مَرْوَانَ فَجَلَسَا قَبْلَ أَنْ تُوضَعَ فَجَاءَ أَبُو سَعِيدٍ رَضِيَ اللَّهُ عَنْهُ فَأَخَذَ بِيَدِ مَرْوَانَ فَقَالَ قُمْ فَوَاللَّهِ لَقَدْ عَلِمَ هَذَا أَنَّ النَّبِيَّ ﷺ نَهَانَا عَنْ ذَلِكَ فَقَالَ أَبُو هُرَيْرَةَ صَدَقَ
“ഞങ്ങൾ ഒരു ജനാസഃയെ അനുഗമിക്കുകയായിരുന്നു. അപ്പോൾ അബൂ ഹുറയ്റ رَضِيَ اللَّهُ عَنْهُ മർവാന്റെ കൈ പിടിച്ചു. അവർ രണ്ടുപേരും മയ്യിത്ത് താഴെ വെക്കപ്പെടുന്നതിനു മുമ്പുതന്നെ ഇരുന്നു. അപ്പോൾ അബൂ സഇൗദ് رَضِيَ اللَّهُ عَنْهُ വന്നു. മാർവാന്റെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു: എഴുന്നേ ൽക്കൂ. അല്ലാഹുവാണെ സത്യം. തിരുമേനി ﷺ ഞങ്ങളോട് ഇതു വിരോധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിനറിയാം. അപ്പോൾ അബൂ ഹുറയ്റ പറഞ്ഞു: അദ്ദേഹം പറഞ്ഞതു സത്യമാണ്.” (ബുഖാരി)
ജനാസഃയെ മൗനമായി അനുഗമിക്കണം; എന്തുകൊണ്ട് ?!
ജനാസഃയുടെ അടുക്കലും അതിനെ അനുഗമിക്കുമ്പോഴും തികഞ്ഞ മൗനമായിരിക്കണമെന്നത് ഇസ്ലാമിക മര്യാദയാണ്.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ تُتْبَعُ الْجَنَازَةُ بِصَوْتٍ وَلاَ نَارٍ
“ശബ്ദം കൊണ്ടോ അഗ്നി കൊണ്ടോ ജനാസഃ അനുഗമിക്കപ്പെടാവതല്ല.” (ദ്വഈഫെങ്കിലും ശവാഹിദുകൾകൊണ്ട് ശക്തിപ്പെടുമെന്ന് അൽബാനി പറഞ്ഞിട്ടുണ്ട്)
അല്ലാഹുവിന്റെ റസൂലി ﷺ ൽ നിന്നും ജാബിർ رَضِيَ اللَّهُ عَنْهُ റിപ്പോർട്ട് ചെയ്യുന്നു:
أَنَّهُ نَهَى أَنْ يَتْبَعَ الْمَيِّتَ صَوْتٌ، أَوْ نَارٌ
“തീർച്ചയായും (അല്ലാഹുവിന്റെ റസൂൽ ﷺ ) മയ്യിത്തിനെ ശബ്ദമോ അഗ്നിയോ അനുഗമിക്കുന്നത് വിരോധിച്ചിരിക്കുന്നു.” (അൽബാനി പറഞ്ഞ ഉപരിസൂചിത ഹദീഥിനുള്ള ശവാഹിദുകളിലൊന്ന്)
അതിനാൽതന്നെ സ്വഹാബികൾ ജനാസഃയുടെ അടുക്കൽ മൗനികളായിരുന്നുവെന്ന് ക്വയ്സ് ഇബ്നുഅബ്ബാദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പറയുന്നു:
كَانَ أَصْحَابُ رَسُولِ اللَّهِ صلى الله عليه وسلم يَكْرَهُونَ رَفْعَ الصَوْتِ عِنْدَ الْجَنَائِزِ
“അല്ലാഹുവിന്റെ റസൂലി ﷺ ന്റെ സ്വഹാബികൾ ജനാസഃകളുടെ അടുക്കൽ ശബ്ദം ഉയർത്തുന്നത് വെറുത്തിരുന്നു,…” (ഉപരിസൂചിത ഹദീഥുകളെ ശക്തിപ്പെടുത്തുന്ന സ്വഹീഹും മൗക്വൂഫുമായ അഥറുകളിൽ ഒന്ന്. അൽബാനിയുടെ അഹ്കാമുൽജനാഇസ് പേ: 71 നോക്കുക)
ജനാസഃയുടെ അടുക്കലും അതിനെ അനുഗമിക്കുമ്പോഴും തികഞ്ഞ മൗനമായിരിക്കണം എന്നതിലെ ഹിക്മത്ത് ഇമാം നവവി വിവരിക്കുന്നു:
واعلم أن الصوابَ المختارَ ما كان عليه السلفُ السكوتُ في حال السير مع الجنازة فلا يُرفع صوتٌ بقراءةٍ ولا ذكرٍ ولا غيرِ ذلك والحكمةُ فيه ظاهرةٌ، وهي أنه أسكنُ لخاطرِه وأجمع لفكره فيما يتعلق بالجنازة، وهو المطلوب في هذا الحال، فهذا هو الحق، ولا تغتر بكثرة من يخالفه…
“താങ്കൾ അറിയണം.ജനാസഃയോടൊപ്പം പോകുന്ന വേളയിൽ മൗന മായിരിക്കുക എന്ന, സലഫുകൾ ഉണ്ടായിരുന്നതായ (നിലപാടാണ്) തെരഞ്ഞെടുക്കപ്പെട്ട ശരിയായ അഭിപ്രായം. അതിനാൽ തന്നെ ക്വുർആൻ പാരായണം കൊണ്ടോ ദിക്ർ ചൊല്ലിക്കൊണ്ടോ അതല്ലാ ത്തതു കൊണ്ടോ ശബ്ദം ഉയർത്തപ്പെടാവതല്ല. അതിലെ യുക്തിയാകട്ടേ പ്രകടവുമാണ്. പ്രസ്തുത മൗനം ജനാസഃയുമായി ബന്ധപ്പെട്ട വിഷയ ങ്ങളിലുള്ള തന്റെ ഭാവനയെ ഒതുക്കുകയും ചിന്തകളെ ഏകീകരിക്കു കയും ചെയ്യും. ഇൗ സാഹചര്യമാകട്ടെ അതാണ് തേടുന്നതും. അപ്പോൾ ഇതാണ് (ജനാസയോടൊപ്പമുള്ള സഞ്ചാരവേളയിൽ മൗനമായിരിക്കുക എന്ന സലഫുകൾക്ക് ഉണ്ടായിരുന്ന നിലപാട്) സത്യം. അതിനെതിരിൽ പ്രവർത്തിക്കുന്നവരുടെ ബാഹുല്യത്തിൽ നീ വഞ്ചിതനാകരുത്…” (അൽഅദ്കാർ, ഇമാം അന്നവവി. പേ: 160)
അബ്ദുൽ ജബ്ബാർ അബ്ദുല്ല