ജനാസഃയും ജനമൊഴിയും

THADHKIRAH

മരണപെട്ട വ്യക്തിയെ കുറിച്ചുള്ള വിശ്വാസികളുടെ സംസാരവും സാക്ഷ്യവും പ്രധാനമാണ്. മരണപ്പെടുന്നതിനു മുമ്പു തന്നെ മാതൃകാ ജീവിതം നയിച്ച് തനിക്കുള്ള പേരും പ്രശസ്തിയും ഒരാൾ സമ്പാദിക്കേ ണ്ടതുണ്ട്. അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:

مَرُّوا بجنازةٍ فأثْنَوا عليها خيراً، فقال النبيُّ ‎ﷺ  : وَجَبَتْ. ثمَّ مَرُّوا بأُخرى فأثْنَوا عليها شَرّاً، فقال: وَجَبتْ.

فقال عمرُ بن الخطاب  رَضِيَ اللَّهُ عَنْهُ : ماوَجَبتْ

قال: هذا أثَنيتُم عليهِ خيراً فوَجَبتْ لهُ الجنَّةُ، وهذا أثنَيتُم عليهِ شرّاً فوَجَبتْ لهُ النارُ، أنتم شُهَداءُ اللهِ في الأرضِ.

“അവർ ഒരു ജനാസഃയുടെ അരികിലൂടെ നടന്നു. അപ്പോൾ അതിനെ അവർ പുകഴ്ത്തിപ്പറഞ്ഞു. അത്തരുണത്തിൽ നബി ‎ﷺ  പറഞ്ഞു: അനിവാര്യമായി. പിന്നീട് അവർ മറ്റൊരു ജനാസഃയുടെ അരികിലൂടെ നടന്നു, അപ്പോൾ അവർ അതിനെ ഇകഴ്ത്തി പറഞ്ഞു. അന്നേരം തിരുനബി ‎ﷺ  പറഞ്ഞു: അനിവാര്യമായി.
അപ്പോൾ ഉമർ ഇബ്നുൽഖത്ത്വാബ് رَضِيَ اللَّهُ عَنْهُ ചോദിച്ചു: എന്താണ് അനിവാര്യമായത്?
തിരുനബി رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഈ ജനാസഃയെ നിങ്ങൾ പുകഴ്ത്തി; അതിനാൽ അയാൾക്ക് സ്വർഗം അനിവാര്യമായി. മറ്റേ ജനാസഃയെ നിങ്ങൾ ഇകഴ്ത്തി പ്പറഞ്ഞു അതിനാൽ അയാൾക്ക് നരകം അനിവാര്യമായി. നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാണ്” (ബുഖാരി)
അബുൽ അസ്വദ് رَضِيَ اللَّهُ عَنْهُ പറയുന്നു:

قَدِمْتُ الْمَدِينَةَ وَقَدْ وَقَعَ بِهَا مَرَضٌ فَجَلَسْتُ إِلَى عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فَمَرَّتْ بِهِمْ جَنَازَةٌ فَأُثْنِيَ عَلَى صَاحِبِهَا خَيْرًا.

فَقَالَ عُمَرُ رَضِيَ اللَّهُ عَنْهُ وَجَبَتْ ثُمَّ مُرَّ بِأُخْرَى فَأُثْنِيَ عَلَى صَاحِبِهَا خَيْرًا فَقَالَ عُمَرُ رَضِيَ اللَّهُ عَنْهُ وَجَبَتْ ثُمَّ مُرَّ بِالثَّالِثَةِ فَأُثْنِيَ عَلَى صَاحِبِهَا شَرًّا فَقَالَ وَجَبَتْ

فَقَالَ أَبُو الْأَسْوَدِ فَقُلْتُ وَمَا وَجَبَتْ يَا أَمِيرَ الْمُؤْمِنِينَ؟

قَالَ قُلْتُ كَمَا قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيُّمَا مُسْلِمٍ شَهِدَ لَهُ أَرْبَعَةٌ بِخَيْرٍ أَدْخَلَهُ اللَّهُ الْجَنَّةَ فَقُلْنَا وَثَلَاثَةٌ قَالَ وَثَلَاثَةٌ فَقُلْنَا وَاثْنَانِ قَالَ وَاثْنَانِ ثُمَّ لَمْ نَسْأَلْهُ عَنْ الْوَاحِدِ.

“മദീനഃയിൽ ഒരു രോഗം പടർന്നു പിടിച്ച സന്ദർഭത്തിൽ ഞാൻ അവിടെ ആഗതനായി. അങ്ങനെ ഉമറി رَضِيَ اللَّهُ عَنْهُ ന്റെ അടുത്ത് ഞാൻ ഇരുന്നു. അപ്പോൾ അവരുടെ അടുത്തുകൂടി ഒരുജനാസഃ കടന്നുപോയി. അതിലുള്ള വ്യക്തിയെ നല്ല നിലക്ക് പ്രശംസിക്കപ്പെട്ടു.
അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അനിവാര്യമായി. പിന്നീട് മറ്റൊരു ജനാസഃ കൂടി കൊണ്ടു പോകപ്പെട്ടു. അതും നല്ലനിലക്ക് പ്രശംസിക്ക പ്പെട്ടു. അപ്പോഴും ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അനിവാര്യമായി. പിന്നീട് മൂന്നാമത് ഒരുജനാസഃ കൊണ്ടു പോകപ്പെട്ടു. അവർ അതിനെ ഇകഴ്ത്തി സംസാരിച്ചു. ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അനിവാര്യമായി.
അബുൽഅസ്വദ് رَضِيَ اللَّهُ عَنْهُ ചോദിച്ചു. അമീറുൽ മുഅ്മിനീൻ! എന്താണ് അനിവാര്യമായത്. ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ‎ﷺ  പറഞ്ഞതു പോലെ ഞാനും പറഞ്ഞു. വല്ല മുസ്ലിമും മരണപ്പെടുകയും നാലു പേർ അവൻ നല്ലവനെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്താൽ അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും. മൂന്നു പേരായാലോ? ഞങ്ങൾ ചോദിച്ചു. മൂന്നു പേരായാലും ശരി, നബി ‎ﷺ  അരുളി. രണ്ടു പേരായാലോ? ഞങ്ങൾ ചോദിച്ചു. രണ്ടു പേരായാലും ശരി എന്ന് നബി ‎ﷺ  അരുളി. അതിൽ പിന്നെ ഒരാളായാലോ എന്ന് ഞങ്ങൾ ചോദിച്ചില്ല.”  (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts