ഏകനായ നാഥനാണ് മനുഷ്യന് ജീവനേകിയത്.അവൻ മനുഷ്യനു മൂന്ന് ഘട്ടങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. മരിപ്പിക്കുക, ക്വബ്റിലാ ക്കുക, ഉയിർത്തെഴുന്നേൽപ്പിക്കുക എന്നിവയാണ് അവ. താഴെ വരുന്ന വചനങ്ങൾ അവയെ അറിയി ക്കുന്നതായി പ്രാമാണികർ പറഞ്ഞിട്ടുണ്ട്.
قُتِلَ الْإِنسَانُ مَا أَكْفَرَهُ ﴿١٧﴾ مِنْ أَيِّ شَيْءٍ خَلَقَهُ ﴿١٨﴾ مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ﴿١٩﴾ ثُمَّ السَّبِيلَ يَسَّرَهُ ﴿٢٠﴾ ثُمَّ أَمَاتَهُ فَأَقْبَرَهُ ﴿٢١﴾ ثُمَّ إِذَا شَاءَ أَنشَرَهُ ﴿٢٢﴾ (عبس: ١٧-٢٢)
മനുഷ്യൻ നാശമടയട്ടെ; എന്താണവൻ ഇത്ര നന്ദികെട്ടവനാകാൻ? ഏതൊരു വസ്തുവിൽ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു ബീജത്തിൽനിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.പിന്നീട് അവൻ മാർഗം എളുപ്പമാക്കുകയും ചെയ്തു. അനന്തരം അവനെ മരിപ്പിക്കുകയും, ക്വബ്റിൽ മറയ്ക്കുകയും ചെയ്തു.പിന്നീട് അവൻ ഉദ്ദേശിക്കുമ്പോൾ അവനെ ഉയിർത്തെഴുന്നേൽപിക്കുന്നതാണ്. (വി. ക്വു. 80: 21,22)
ഒരു മുസ്ലിമായ മനുഷ്യൻ മരണപ്പെട്ടാൽ അവനെ ക്വബ്റടക്കേ ണ്ടത് മുസ്ലിംകളുടെ മേൽ ബാധ്യതയാണ്. അല്ലാഹു മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉൾകൊള്ളുന്ന രീതിയിൽ ഭൂമിയെ സംവിധാ നിച്ചതിലുള്ള പാഠങ്ങളിൽ ഒന്ന്, മരിച്ചവരെ നാം ഭൂമിയിൽ മറമാടുക എന്നതാണ്. അല്ലാഹു പറഞ്ഞു:
أَلَمْ نَجْعَلِ الْأَرْضَ كِفَاتًا ﴿٢٥﴾ أَحْيَاءً وَأَمْوَاتًا ﴿٢٦﴾ (المرسلات: ٢٥، ٢٦)
ഭൂമിയെ നാം ഉൾകൊള്ളുന്നതാക്കിയില്ലേ? മരിച്ചവരെയും ജീവിച്ചിരി ക്കുന്നവരെയും.(വി. ക്വു. 77: 25,26)
ഒരോ മനുഷ്യനും മരണവും മരിക്കുന്ന സ്ഥലവും നിശ്ചയിച്ചതു പോലെ അയാളുടെ ക്വബ്റിന്റെ ഇടവും ഈ ഭൂമിയിൽ നിശ്ചയിക്ക പെട്ടിട്ടുണ്ട്. ഒരു തിരുമൊഴി ഇപ്രകാരമുണ്ട്. അബൂസഈദ് അൽഖുദ്രിയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
مَرَّ النَّبِيُّ ﷺ بِجَنَازَةٍ عِنْدَ قَبْرٍ فَقَالَ: ” قَبْرُ مَنْ هَذَا؟ ” فَقَالُوا: قَبْرُ فُلَانٍ الْحَبَشِيِّ يَا رَسُولَ اللهِ. فَقَالَ رَسُولُ اللهِ ﷺ : ” لَا إِلَهَ إِلَّا اللهُ , سِيقَ مِنْ أَرْضِهِ , وَسَمَائِهِ إِلَى تُرْبَتِهِ الَّتِي خُلِقَ مِنْهَا
“നബി ﷺ ഒരു ക്വബ്റിനരികിലുള്ള ജനാസക്കരികിലൂടെ നടന്നു. തിരുമേനി ﷺ ചോദിച്ചു: ആരുടെ ക്വബ്റാണ് ഇത്? അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഹബശക്കാരനായ ഇന്ന വ്യക്തിയുടെ ക്വബ്റാകുന്നു. അപ്പോൾ തിരുദൂതർ ﷺ പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ്, തന്റെ ഭൂമിയിൽ നിന്നും ആകാശത്തിൽ നിന്നും അയാൾ താൻ സൃഷ്ടി ക്കപെട്ടതായ മണ്ണിലേക്ക് നയിക്കപെട്ടിരിക്കുന്നു.” (മുസ്തദ്റകുഹാകിം. ബസ്സാർ. അൽബാനി ഹസനെന്ന് വിശേഷിപിച്ചു)
മറ്റൊരു നിവേദനത്തിൽ:
دُفِنَ فِي الطِّينَةِالَّتِي خُلِقَ مِنْهَا
“അദ്ദേഹം സൃഷ്ടിക്കപെട്ടതായ മണ്ണിൽ അദ്ദേഹം മറമാടപെട്ടിരിക്കുന്നു.” (അഖ്ബാറുഅസ്വ്ബഹാൻ, അബൂനുഎം. അൽബാനി ഹസനെന്ന് വിശേഷിപിച്ചു)
മരിച്ചുവെന്ന് ഉറപ്പായ മനുഷ്യനെ ശേഷക്രിയകൾ നിർവ്വഹിച്ച് പെട്ടന്നു മറമാടുവാൻ നബി ﷺ കൽപിച്ചു. അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَسْرِعُوا بِالْجَنَازَةِ فَإِنْ تَكُ صَالِحَةً فَخَيْرٌ … تُقَدِّمُونَهَا عَلَيْهِ وَإِنْ تَكُنْ غَيْرَ ذَلِكَ فَشَرٌّ تَضَعُونَهُ عَنْ رِقَابِكُمْ
“ജനാസഃ കൊണ്ട് നിങ്ങൾ ധൃതി കാണിക്കുക. അത് നല്ലതാണെങ്കിൽ നന്മയിലേക്കാണ് നിങ്ങൾ അതിനെ സമർപ്പിക്കുന്നത്. അത് അങ്ങിനെ യല്ലെങ്കിൽ അതൊരു വിപത്താണ്. നിങ്ങൾ ആ വിപത്തിനെ നിങ്ങളുടെ പിരടിയിൽ നിന്ന് ഇറക്കി വെക്കുന്നു.” (ബുഖാരി)
മയ്യിത്തുകട്ടിലിൽ നിന്നുള്ള വിളി
മയ്യിത്ത് മയ്യിത്തുകട്ടിലിൽ കിടക്കുന്നതും വഹിക്കപ്പെടുന്നതും മൂകമായ നിലക്ക് മനുഷ്യർക്ക് അനുഭവപ്പെടുമെങ്കിലും യാഥാർത്ഥ്യം അങ്ങിനെയല്ല. രംഗം ഏറെ വാചാലമാണ്.
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
إِذَا وُضِعَ الرَّجُلُ الصَّالِحُ عَلَى سَرِيرِهِ قَالَ قَدِّمُونِى قَدِّمُونِى وَإِذَا وُضِعَ الرَّجُلُ يَعْنِى السُّوءَ عَلَى سَرِيرِهِ قَالَ يَا وَيْلِى أَيْنَ تَذْهَبُونَ بِى
“നല്ല മനുഷ്യൻ തന്റെ മയ്യിത്തുകട്ടിലിൽ വെക്കപ്പെട്ടാൽ; അദ്ദേഹം പറയും: “എന്നെ പെട്ടെന്ന് എത്തിക്കുക. എന്നെ പെട്ടെന്ന് എത്തിക്കുക.’ ചീത്ത മനുഷ്യൻ തന്റെ മയ്യിത്തുകട്ടിലിൽ വെക്കപ്പെട്ടാൽ; അയാൾ പറയും: “നാശമേ,നിങ്ങൾ എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്.”
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
إِذَا وُضِعَتِ الْجِنَازَةُ فَاحْتَمَلَهَا الرِّجَالُ عَلَى أَعْنَاقِهِمْ ، فَإِنْ كَانَتْ صَالِحَةً قَالَتْ قَدِّمُونِى. وَإِنْ كَانَتْ غَيْرَ صَالِحَةٍ قَالَتْ لأَهْلِهَا يَا وَيْلَهَا أَيْنَ يَذْهَبُونَ بِهَا يَسْمَعُ صَوْتَهَا كُلُّ شَىْءٍ إِلاَّ الإِنْسَانَ ، وَلَوْ سَمِعَ الإِنْسَانُ لَصَعِقَ
“ജനാസഃ (മയ്യിത്തുകട്ടിലിൽ) വെക്കപ്പെടുകയും ആളുകൾ അവരുടെ ചുമലുകളിൽ അത് വഹിക്കുകയും ചെയ്താൽ അത് നല്ല (മനുഷ്യന്റെ) ജനാസഃ യാണെങ്കിൽ അത് പറയും: “എന്നെ പെട്ടെന്ന് എത്തിക്കുക’. അത് ചീത്ത (മനുഷ്യന്റെ) ജനാസഃയാണെങ്കിൽ അത് അതിന്റെ ആളുക ളോട് നാശമേ, അവർ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് പറയും. ആ ജനാസയുടെ ശബ്ദം മനുഷ്യനൊഴികെ എല്ലാ വസ്തുക്കളും കേൾക്കും. മനുഷ്യൻ കേട്ടിരുന്നുവെങ്കിൽ അവൻ തീർച്ചയായും ബോധ രഹിതനായി വീഴുമായിരുന്നു.” (ബുഖാരി)
ജനാസഃയെ അനുഗമിക്കുന്നവ(?)
മനുഷ്യർ മാത്രമാണോ മയ്യിത്തിനെ അനുഗമിക്കുന്നത്? ക്വബ്റി ലേക്ക് മനുഷ്യനോടൊപ്പം യാത്രയാകുന്ന കാര്യങ്ങളെ കുറിച്ച് തിരുമൊഴികളുണ്ട്.
അനസ്ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.അല്ലാഹുവിന്റെ റസൂൽ رَضِيَ اللَّهُ عَنْهُ പറഞ്ഞു:
يَتْبَعُ الْمَيِّتَ ثَلاَثَةٌ ، فَيَرْجِعُ اثْنَانِ وَيَبْقَى مَعَهُ وَاحِدٌ ، يَتْبَعُهُ أَهْلُهُ وَمَالُهُ وَعَمَلُهُ ، فَيَرْجِعُ أَهْلُهُ وَمَالُهُ ، وَيَبْقَى عَمَلُهُ.
മയ്യിത്തിനെ മൂന്നു (കാര്യങ്ങൾ) പിന്തുടരും. രണ്ടെണ്ണം മടങ്ങും. ഒന്ന് മയ്യിത്തിന്റെ കൂടെ അവശേഷിക്കും. (മയ്യിത്തിന്റെ) കുടുംബവും അവന്റെ സമ്പത്തും അവന്റെ കർമ്മവും അവനെ പിന്തുടരും. ശേഷം അവന്റെ കുടുംബവും അവന്റെ സമ്പത്തും മടങ്ങും. അവന്റെ കർമ്മം അവശേഷിക്കും.)) (ബുഖാരി)
അനസ്ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لِكُلِّ إِنْسَانٍ ثَلاثَةُ أَخِلاءَ: إِمَّا خَلِيلٌ فَيَقُولُ مَا أَنْفَقْتَ فَلَكَ، وَمَا أَمْسَكْتَ فَلَيْسَ لَكَ وَذَلِكَ مَالُهُ،
وَإِمَّا خَلِيلٌ، فَيَقُولُ: أَنَا مَعَكَ، فَإِذَا أَتَيْتَ بَابَ الْمَلِكِ تَرَكْتُكَ وَرَجَعْتُ فَذَاكَ أَهْلُهُ وَحَشَمُهُ،
وَإِمَّا خَلِيلٌ، فَيَقُولُ: أَنَا مَعَكَ حَيْثُ دَخَلْتَ، وَحَيْثُ خَرَجْتَ فَذَاكَ عَمَلُهُ،
فَيَقُولُ: إِنْ كُنْتَ لأَهْوَنَ الثَّلاثَةِ عَلَيَّ.
“എല്ലാ മനുഷ്യനും മൂന്നു ഖലീലുമാരുണ്ട്(ഉറ്റമിത്രങ്ങൾ). ഒരു ഖലീൽ പറയും: നീ ചെലവഴിച്ചത് നിനക്കുണ്ട്. നീ ചെലവഴിക്കാതെ പിടിച്ചുവെച്ചത് നിനക്കില്ല. അതു അവന്റെ സമ്പത്താകുന്നു.
ഒരു ഖലീൽ പറയും: ഞാൻ നിന്നോടൊപ്പമാണ്. നീ രാജാവി ന്റെ കവാടത്തിലെത്തിയാൽ ഞാൻ നിന്നെ ഉപേക്ഷിക്കുകയും മടങ്ങു കയും ചെയ്യും. ആ ഖലീൽ അവന്റെ കുടുംബവും പരിവാരങ്ങളുമാണ്.
ഒരു ഖലീൽ പറയും: നീ പുറപ്പെടുന്നേടത്തും പ്രവേശിക്കു ന്നിട ത്തും ഞാൻ നിന്റെ കൂടെയാണ്. ആ ഖലീൽ അവന്റെ കർമ്മമാകുന്നു.
അപ്പോൾ അയാൾ പറയും: നിശ്ചയം, നീയായിരുന്നു മൂന്നിൽ എനിക്ക് ഏറ്റവും നിസാരൻ.” (സ്വഹീഹുഇബ്നിഹിബ്ബാൻ. അൽബാനി ഹസനുൻസ്വഹീഹെന്നും അർ നാഉൗത്വ് ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്)
മറ്റൊരു നിവേദനത്തിൽ അവന്റെ കർമ്മമാകുന്ന ഖലീൽ പറയുന്നതായി ഇപ്രകാരമാണുള്ളത്:
إِنْ كُنْتُ لَأَهْوَنَ الثَّلَاثَةِ عَلَيْكَ
“നിശ്ചയം, നിനക്ക് ഞാനായിരുന്നു ഏറ്റവും നിസാരമായത്.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല