രണ്ടു വസ്തുക്കൾക്കിടയിലുള്ള മറ എന്നാണ് ബർസഖിന്റെ ഭാഷാർത്ഥം. മരണസമയം മുതൽ ദുനിയാവിന്റേയും ആഖിറത്തിന്റേയും ഇടയിലുള്ള അവസ്ഥക്കാണ് ബർസഖ് എന്നു സാങ്കേതികമായി പറയ പ്പെടുന്നത്. ഒരാൾ മരിക്കുന്നതോടെ അയാൾ അയാളുടെ ബർസഖിൽ പ്രവേശിച്ചു. (അസ്സ്വിഹാഹ്, ജൗഹരി. 1: 419)  ഫർറാഅ് പറഞ്ഞു: അല്ലാഹു പറഞ്ഞു:

وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ ‎﴿١٠٠﴾ (المؤمنون: ١٠٠)

…അവരുടെ പിന്നിൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്.  (വി. ക്വു. 23: 100)
ബർസഖ് എന്നാൽ മരിക്കുന്ന ദിവസം മുതൽ ഉയിർത്തെഴുന്നേൽക്കുന്ന ദിവസം വരെയാകുന്നു. (ലിസാനുൽഅറബ്, ഇബ്നുമൻള്വൂർ)
ഇമാം അബൂജഅ്ഫർ അത്ത്വഹാവി പറഞ്ഞു:

أَنَّ الدُّورَ ثَلَاثَة : دَارُ الدُّنْيَا ، وَدَارُ الْبَرْزَخِ ، وَدَارُ الْقَرَارِ . وَقَدْ جَعَلَ الله لِكُلِّ دَارٍ أَحْكَامًا تَخُصُّهَا، وَرَكَّبَ هَذَا الْإِنْسَانَ مِنْ بَدَنٍ وَنَفْسٍ.

وَجَعَلَ أَحْكَامَ الدُّنْيَا على الْأَبْدَانِ ، وَالْأَرْوَاحُ تَبَعا لَهَا ، وَجَعَلَ أَحْكَامَ الْبَرْزَخِ على الْأَرْوَاحِ ، وَالْأَبْدَانُ تَبَعا لَهَا ، فَإِذَا جَاءَ يَوْمُ حَشْرِ الْأَجْسَادِ وَقِيَامِ النَّاسِ مِنْ قُبُورِهِمْ صَارَ الْحُكْمُ وَالنَّعِيمُ وَالْعَذَابُ على الْأَرْوَاحِ وَالْأَجْسَادِ جَمِيعًا.

فَإِذَا تَأَمَّلْتَ هَذَا المعنى حَقَّ التَّأَمُّلِ ، ظَهَرَ لَكَ أَنَّ كَوْنَ الْقَبْرِ رَوْضَة مِنْ رِيَاضِ الْجَنَّة أَوْ حُفْرَة مِنْ حُفَرِ النَّارِ مُطَابِقٌ لِلْعَقْلِ ، وأنه حَقٌّ لَا مِرْيَة فيه ، وَبِذَلِكَ يَتَمَيَّزُ الْمُؤْمِنُونَ بِالْغَيْبِ مِنْ غَيْرِهِمْ .

“ലോകങ്ങൾ മൂന്നാണ്. ഭൗതികലോകം, ബർസഖീലോകം, സ്ഥിരവാസത്തിന്റെ പരലോകം. ഓരോ ലോകത്തിനും അതിനു പ്രത്യേ കമായ വിധികൾ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. മനുഷ്യനെ ശരീരം കൊണ്ടും ആത്മാവു കൊണ്ടും അവൻ ഘടിപ്പിച്ചു. ഭൗതികലോകത്തിന്റെ വിധികൾ അവൻ ശരീരങ്ങൾക്കു നിശ്ചയിച്ചു. ആത്മാക്കൾ അവയിൽ ശരീരങ്ങളെ പിൻപറ്റുന്ന നിലയിലാണ്. ബർസഖീ ലോകത്തിന്റെ വിധികൾ അവൻ ആത്മാക്കൾക്ക് നിശ്ചയിച്ചു. ശരീരങ്ങളാകട്ടെ അവയിൽ ആത്മാക്കളെ പിൻപറ്റിക്കൊണ്ടു മാണ്. മനുഷ്യർ ക്വബ്റുകളിൽ നിന്ന് എഴുന്നേൽക്കുകയും ശരീരങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുന്നനാളായാൽ വിധിയും അനുഗ്രഹവും ശിക്ഷയും ആത്മാക്കൾക്കും ശരീരങ്ങൾക്കും അവൻ ഒരു പോലെയാക്കി. ഈ ആശയത്തെ യഥാവിധം താങ്കൾ നിരീക്ഷിച്ചാൽ ക്വബ്ർ സ്വർഗീയ ആരാമങ്ങളിൽ നിന്നുള്ള ഒരു ആരാമമാണെന്നതും അല്ലെങ്കിൽ അത് നരകത്തിലെ കുഴികളിൽ ഒരു കുഴിയാണെന്നതും അത് യാതൊരു സംശയവുമില്ലാത്ത സത്യമാണെന്നതും താങ്കൾക്ക് ബോധ്യപ്പെടും. അതിനാൽ ഗയ്ബിൽ വിശ്വസിക്കുന്നവർ അല്ലാത്തവരിൽ നിന്ന് വേർതിരിയുകയും ചെയ്യും.”   (ശറഹുൽഅകീദത്തിത്ത്വഹാവിയ്യഃ 1: 268)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts