ജനാസഃ സംസ്കരണം ഏതാനും വിഷയങ്ങൾ

THADHKIRAH

ജനാസഃ സംസ്കരണം, ചില സുന്നത്തുകൾ
ആദം നബി (അ) യുടെ മരണവുമായി ബന്ധപെട്ട് ഉബയ്യ് ഇബ്നു കഅ്ബി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം ചെയ്യപ്പെടുന്ന മരണാനന്തര കർമ്മങ്ങളെ അറിയിക്കുന്ന ഒരു ഹദീഥ് ഇപ്രകാരമുണ്ട്:
إِنَّ آدَمَ عَلَيْهِ السَّلَامُ لَمَّا حَضَرَهُ الْمَوْتُ قَالَ لِبَنِيهِ: أَيْ بَنِيَّ إِنِّي أَشْتَهِي مِنْ ثِمَارِ الْجَنَّةِ، فَذَهَبُوا يَطْلُبُونَ لَهُ، فَاسْتَقْبَلَتْهُمُ الْمَلَائِكَةُ وَمَعَهُمْ أَكْفَانُهُ وَحَنُوطُهُ، وَمَعَهُمُ الْفُؤُوسُ وَالْمَسَاحِي وَالْمَكَاتِلُ
فَقَالُوا لَهُمْ: يَا بَنِي آدَمَ، مَا تُرِيدُونَ وَمَا تَطْلُبُونَ، أَوْ مَا تُرِيدُونَ وَأَيْنَ تَذْهَبُونَ؟ قَالُوا: أَبُونَا مَرِيضٌ فَاشْتَهَى مِنْ ثِمَارِ الْجَنَّةِ، 
قَالُوا لَهُمْ: ارْجِعُوا فَقَدْ قُضِيَ قَضَاءُ أَبِيكُمْ. فَجَاءُوا، فَلَمَّا رَأَتْهُمْ حَوَّاءُ عَرَفَتْهُمْ، فَلَاذَتْ بِآدَمَ.
فَقَالَ: إِلَيْكِ عَنِّي فَإِنِّي إِنَّمَا أُوتِيتُ مِنْ قِبَلِكِ، خَلِّي بَيْنِي وَبَيْنَ مَلَائِكَةِ رَبِّي تَبَارَكَ وَتَعَالَى. فَقَبَضُوهُ، وَغَسَّلُوهُ وَكَفَّنُوهُ وَحَنَّطُوهُ، وَحَفَرُوا لَهُ وَأَلْحَدُوا لَهُ، وَصَلَّوْا عَلَيْهِ، ثُمَّ دَخَلُوا قَبْرَهُ فَوَضَعُوهُ فِي قَبْرِهِ وَوَضَعُوا عَلَيْهِ اللَّبِنَ، ثُمَّ خَرَجُوا مِنَ الْقَبْرِ، ثُمَّ حَثَوْا عَلَيْهِ التُّرَابَ.
ثُمَّ قَالُوا: يَا بَنِي آدَمَ هَذِهِ سُنَّتُكُمْ.
“നിശ്ചയം, ആദമി നു മരണം ആസന്നമായപ്പോൾ അദ്ദേഹം തന്റെ മക്കളോടു പറഞ്ഞു: എന്റെ മക്കളേ, ഞാൻ സ്വർഗീയ പഴങ്ങൾ ഇച്ഛിക്കുന്നു. അദ്ദേഹത്തിനു വേണ്ടി അവർ അത് അന്വേഷിച്ചു പോയി. അപ്പോൾ മലക്കുകൾ അവരെ അഭിമുഖീകരിച്ചു. മലക്കുകളോടൊപ്പം അദ്ദേഹത്തിനുള്ള കഫനുകളും സുഗന്ധ ദ്രവ്യങ്ങളുമുണ്ടായിരുന്നു. അവരോടൊപ്പം മഴുകളും മൺവെട്ടികളും കൈകോട്ടുകളുമുണ്ടാ യിരുന്നു. 
  മലക്കുകൾ അവരോടു ചോദിച്ചു: ആദമിന്റെ മക്കളേ, നിങ്ങൾ എന്താണ് ഉദ്ദ്യേശിക്കുന്നത്, എന്താണ് അന്വേഷിക്കുന്നത്? അല്ലെങ്കിൽ നിങ്ങൾ എന്താണ് ഉദ്ദ്യേശിക്കുന്നത്, നിങ്ങൾ എവിടേക്കാണ് പോകുന്നത്?
അവർ പറഞ്ഞു: ഞങ്ങളുടെ പിതാവ് രോഗിയാണ്. അദ്ദേഹം സ്വർഗീയ പഴങ്ങൾ ആഗ്രഹിക്കുന്നു.  
മലക്കുകൾ അവരോടു പറഞ്ഞു: നിങ്ങൾ മടങ്ങുക. കാരണം നിങ്ങളുടെ പിതാവിന്റെ മരണം തീരുമാനിക്കപെട്ടിരിക്കുന്നു. അങ്ങനെ മലക്കുകൾ വന്നു. ഹവ്വാഅ് മലക്കുകളെ കണ്ടപ്പോൾ അവരെ തിരിച്ച റിഞ്ഞു. ഹവ്വാഅ് ആദമിലേക്ക് അഭയം പ്രാപിച്ചു.
 (ആദം (അ)) പറഞ്ഞു: നീ വിട്ടുനിൽക്കുക. നിന്നിലൂടെയാണ് എന്നിലേക്ക് എത്തിയിട്ടുള്ളത്. എന്നേയും എന്റെ റബ്ബിന്റെ മലക്കുകളേയും വിട്ടേക്കുക. 
   അപ്പോൾ മലക്കുകൾ അദ്ദേഹത്തെ മരണത്തിലൂടെ പിടികൂടി.അവർ അദ്ദേഹത്തെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും സുഗന്ധം പൂശു കയും ചെയ്തു. അവർ അദ്ദേഹത്തിനായി കുഴിക്കുകയും ലഹ്ദ്  ഒരുക്കുകയും ചെയ്തു. ( ക്വബ്ർ രണ്ടാൽ ഒരു രീതിയിലാണ് ഒരുക്കപ്പെടുക. ക്വബ്ർ കുഴിച്ച് ചു മരിനടിയിൽ ക്വിബ്ലഃ ഭാഗത്ത് മയ്യിത്തുവെക്കുവാൻ വലിപ്പത്തിൽ തുര ക്കുകയും അത് ഒരു മേൽകൂരപോലെ ആക്കപ്പെടുകയും ചെയ്യുന്നതിനാ ണ് ലഹ്ദ് എന്നു പറയുന്നത്. ക്വബ്റിനു അടിഭാഗത്ത് മദ്ധ്യത്തിലായി മ യ്യിത്തു വെക്കുവാൻ വലിപ്പത്തിൽ കുഴിക്കുകയും അതിന്റെ മുകൾഭാഗം മൂടും വിധം ആക്കപ്പെടുന്നതിനാണ് ശക്ക്വ് എന്നു പറയപ്പെടുന്നത്. നമ്മു ടെ നാട്ടിൽ ശക്ക്വാണ് ഉപയോഗിക്കുന്നത്.)  അദ്ദേഹത്തിനു വേണ്ടി അവർ നമസ്കരിച്ചു. ശേഷം അവർ അദ്ദേഹത്തിന്റെ ക്വബ്റിൽ പ്രവേശിക്കുകയും അദ്ദേഹ ത്തെ ക്വബ്റിൽ വെക്കുകയും ചെയ്തു. അതിന്മേൽ അവർ ഇഷ്ടിക വെച്ചു. പിന്നീട് അവർ ക്വബ്റിൽ നിന്നു പുറത്തുവന്നു. അദ്ദേഹത്തി ന്മേൽ അവർ മണ്ണുവാരിയിട്ടു. ശേഷം അവർ പറഞ്ഞു: ആദം സന്തതികളേ ഇതാണ് നിങ്ങൾക്കുള്ള സുന്നത്ത്.”  (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹുൻമൗക്വൂഫ് എന്ന് വിശേഷിപ്പിച്ചു.)
 
മയ്യിത്തിനരികിൽ നല്ലതേ പറയാവൂ
ഉമ്മുസലമഃ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ   പറഞ്ഞു:
إِذَا حَضَرْتُمْ الْمَرِيضَ أَوْ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلَائِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ قَالَتْ فَلَمَّا مَاتَ أَبُو سَلَمَةَ أَتَيْتُ النَّبِيَّ ‎ﷺ فَقُلْتُ يَا رَسُولَ اللَّهِ إِنَّ أَبَا سَلَمَةَ قَدْ مَاتَ قَالَ قُولِي اللَّهُمَّ اغْفِرْ لِي وَلَهُ وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً قَالَتْ فَقُلْتُ فَأَعْقَبَنِي اللَّهُ مَنْ هُوَ خَيْرٌ لِي مِنْهُ مُحَمَّدًا ‎ﷺ 
“രോഗിയുടേയോ മയ്യിത്തിന്റേയോ സമീപത്ത് സന്നിഹിതരാകുമ്പോൾ നിങ്ങൾ നല്ലതേ പറയാവൂ.കാരണം നിങ്ങൾ പറയുന്നതിന് മലക്കുകൾ ആമീൻ ചൊല്ലും. ഉമ്മുസലമഃ رَضِيَ اللَّهُ عَنْها പറയുന്നു. അബൂസലമഃ  رَضِيَ اللَّهُ عَنْهُ  (അവരുടെ ഭർത്താവ്) മരണപ്പെട്ട പ്പോൾ ഞാൻ നബി ‎ﷺ  യുടെ അടുത്തു ചെന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, നിശ്ചയം, അബൂസലമഃ മരണപ്പെട്ടിരിക്കുന്നു. നബി ‎ﷺ  പറഞ്ഞു. നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കൂ:
اللَّهُمَّ اغْفِرْ لِي وَلَهُ وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً
 
“അല്ലാഹുവേ, എനിക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ. അദ്ദേഹത്തിനു പകരം ഉത്തമനായ ഒരുപിൻഗാമിയെ എനിക്കു നീ പ്രദാനം ചെയ്യേണമേ.
ഞാൻ പറഞ്ഞു: അതിനാൽ(പ്രാർത്ഥനയുടെ ഫലമായി) അബൂസലമഃ യേക്കാൾ എനിക്ക് ഏറ്റവും ഉത്തമനായ മുഹമ്മദ് ‎ﷺ യെ അവൻ എനിക്ക് പിൻഗാമിയാക്കിത്തന്നു.”  (മുസ്‌ലിം)
 
കുളിപ്പിക്കുക,ന്യൂനതകൾ മറക്കുക എന്നിവയുടെ മഹത്വം
മയ്യിത്ത് കുളിപ്പിക്കുന്നതിന്റേയും മയ്യിത്തിന്റെ കുറവുകൾ മറക്കുന്നതിന്റേയും മഹത്വമറിയിക്കുന്ന വിഷയത്തിൽ അബൂറാഫിഇ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: 
مَنْ غَسَلَ ميِّتاً فَكَتَمَ عَلَيْهِ غَفَرَ اللهُ لَهُ أَرْبَعِينَ مَرَّةً …..
 
“ഒരാൾ ഒരു മയ്യിത്തിനെ കുളിപ്പിക്കുകയും (അതിൽ കണ്ട ന്യൂനതകൾ) മറച്ചു വെക്കുകയും ചെയ്താൽ അല്ലാഹു നാൽപ്പതു തവണ അയാൾക്കു പൊറുത്തു കൊടുക്കും…”   (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
കഫൻ ചെയ്യുന്നതിന്റെ മഹത്വം
മുൻചൊന്ന അബൂറാഫിഇ رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്. 
….وَمَنْ كَفَّنَ مَيِّتاً كَسَاهُ اللهُ مِنْ سُنْدُسٍ وَإِسْتَبْرَقٍ فِي الْجَنَّةِ….
 
“… ആരെങ്കിലും ഒരു മയ്യിത്തിനെ കഫൻ ചെയ്താൽ അയാളെ അല്ലാഹു സ്വർഗത്തിൽ നേരിയതും കട്ടിയുള്ളതുമായ പട്ടുകൾ ധരിപ്പിക്കും…”  (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ജനാസഃ സംസ്കരിക്കുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ اتَّبَعَ جَنَازَةَ مُسْلِمٍ إِيمَانًا وَاحْتِسَابًا وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا فَإِنَّه يَرْجِعُ مِنْ الْأَجْرِ بِقِيرَاطَيْنِ كُلُّ قِيرَاطٍ مِثْلُ أُحُدٍ وَمَنْ صَلَّى عَلَيْهَا ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ فَإِنَّهُ يَرْجِعُ بِقِيرَاطٍ
 
“വല്ലവനും ഇൗമാനോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ലിമിന്റെ ജനാസഃയെ അനുഗമിക്കുകയും അതിനു നമസ്കരിക്കുന്നതു വരെ അതിനോടൊപ്പമുണ്ടാവുകയും അതിനെ മറമാടി വിരമിക്കുകയും ചെയ്താൽ തീർച്ചയായും അയാൾ പ്രതിഫലത്തിന്റെ രണ്ടു ക്വീറാത്വു മായാണ് മടങ്ങുന്നത്. ഒരോ ക്വീറാത്വും ഉഹ്ദ് മല പോലെയാണ്. വല്ലവനും ജനാസഃക്ക് നമസ്കരിക്കുകയും ശേഷം അത് മറമാടപ്പെടുന്ന തിനു മുമ്പായി മടങ്ങുകയും ചെയ്താൽ അയാൾ ഒരു ക്വീറാത്വ് (പ്രതിഫലവുമായി) മടങ്ങുന്നു.”  (ബുഖാരി)
 
മുഹ്രിമിന്റെ ജനാസഃ സംസ്കരിക്കുമ്പോൾ
ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: 
أَنَّ رَجُلاً كَانَ مَعَ النَّبِىِّ ‎ﷺ  فَوَقَصَتْهُ نَاقَتُهُ، وَهُوَ مُحْرِمٌ، فَمَاتَ، فَقَالَ رَسُولُ اللَّهِ  ‎ﷺ : اغْسِلُوهُ بِمَاءٍ وَسِدْرٍ، وَكَفِّنُوهُ  فِى ثَوْبَيْهِ،  وَلاَ تَمَسُّوهُ بِطِيبٍ، وَلاَ تُخَمِّرُوا رَأْسَهُ، فَإِنَّهُ يُبْعَثُ يَوْمَالْقِيَامَةِ مُلَبِّيًا
 
“ഒരു വ്യക്തി നബി ‎ﷺ  യോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഇഹ്റാമിലാ യിരിക്കെ അദ്ദേഹത്തിന്റെ ഒട്ടകം അദ്ദേഹത്തെ തള്ളിയിടുകയും പിരടി ഒടിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം മരണപ്പെട്ടു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: താളിയും വെള്ളവുമുപയോഗിച്ച് നിങ്ങൾ അദ്ദേഹ ത്തെ കുളിപ്പിക്കുക. അദ്ദേഹത്തിന്റെ ഇരുവസ്ത്രങ്ങളിൽ അദ്ദേഹത്തെ കഫൻ ചെയ്യുക. അദ്ദേഹത്തിൽ സുഗന്ധം തൊടരുത്. അദ്ദേഹത്തിന്റെ തല മറക്കുകയും അരുത്. നിശ്ചയം അദ്ദേഹം തൽബിയത്ത് ചൊല്ലി ക്കൊണ്ട് അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും.” (ബുഖാരി, മുസ്‌ലിം) 
 
ക്വബ്ർ കുഴിക്കുന്നതിന്റേയും മറമാടുന്നതിന്റേയും മഹത്വം
മേൽപറഞ്ഞ അബൂറാഫിഇ رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: 
…..وَمَنْ حَفَرَ لِمَيِّتٍ قَبْراً فَأَجَنَّهُ فِيهِ أَجْرَى اللهُ لَهُ فِيهِ مِنَ الأَجْرِ كَأَجْرِ مَسْكَنٍ أَسْكَنَهُ إِلَى يَوْمِ الْقِيامَةِ.
 
“…ഒരാൾ ഒരു മയ്യിത്തിന് ഒരു ക്വബ്റ് കുത്തുകയും അതിൽ അയാളെ മറമാടുകയും ചെയ്താൽ ക്വിയാമത്തുനാളു വരെ അയാളെ ഒരു വീട്ടിൽ താമസിപ്പിച്ചതിന്റെ കൂലി അയാൾക്ക് അല്ലാഹു നൽകുന്നതാണ്.”  (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ജനാസഃ നമസ്കരിക്കുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. 
مَنْ صَلَّىٰ عَلَى جَنَازَةٍ وَلَمْ يَتْبَعْهَا فَلَهُ قِيْرَاطٌ….
 
“ആരെങ്കിലും ഒരു മയ്യിത്തിന് നമസ്കരിച്ചു. മയ്യിത്തിനെ അനുഗമി ച്ചില്ല. അയാൾക്ക് ഒരു ക്വീറാത്വുണ്ട് (ഉഹ്ദു മലയോളം പ്രതിഫലം)…” (മുസ്‌ലിം)
 
ജനാസഃ നമസ്കാരത്തിൽ ദുആഇന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. 
إِذَا صَلَّيْتُمْ عَلَى اَلْمَيِّتِ فَأَخْلِصُوا لَهُ اَلدُّعَاءَ
“നിങ്ങൾ ഒരു മയ്യിത്തിന് നമസ്കരിച്ചാൽ അയാൾക്കു വേണ്ടിയുള്ള ദുആഇനെ ആത്മാർത്ഥമാക്കുക.”   (സുനനുഅബീദാവൂദ്. അൽബാനി ഹസനെന്ന് വിശേഷിപിച്ചു)
നബി ‎ﷺ  ഒരു ജനാസഃക്ക് നമസ്കരിച്ചപ്പോൾ ദുആ ചെയ്തിരുന്നതായി ഔഫ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീഥിൽ താഴെവരും പ്രകാരമുണ്ട്.
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ أَوْ مِنْ عَذَابِ النَّارِ
“അല്ലാഹുവേ, ഇൗ മയ്യിത്തിനു നീ പൊറുത്തു കൊടുക്കുകയും ഇതിനോടു നീ കരുണ കാണിക്കുകയും ഇതിനു രക്ഷ നല്കുകയും മാപ്പു കൊടുക്കുകയും ഈ മയ്യിത്തിന്റെ വാസസ്ഥലം ആദരിക്കുകയും പ്രവേശനമാർഗം വിശാലപ്പെടുത്തുകയും വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും ഇൗ മയ്യിത്തിനെ നീ കഴുകി വൃത്തിയാ ക്കുകയും വെള്ളവസ്ത്രം ശുദ്ധിയാക്കിയതു പോലെ ശുദ്ധിയാക്കുകയും തന്റെ ഭവനത്തിനു പകരം ഉത്തമമായ ഒരു ഭവനവും കുടുംബത്തിനു പകരം ഉത്തമമായ ഒരു കുടുംബവും തന്റെ ഇണയേക്കാൾ ഉത്തമമായ ഒരു ഇണയെയും നീ നൽകുകയും, സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ക്വബ്ർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷിക്കുകയും ചെയ്യേണമേ.
നബി ‎ﷺ  യുടെ ഈ  ദുആഅ് കേട്ടപ്പോൾ ഔഫ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ, ആ മയ്യിത്ത് താനായിരുന്നുവെങ്കിൽ എന്നു ആഗ്രഹിച്ചു പോയി എന്നും പ്രസ്തുത രിവായത്തിലുണ്ട്.
 
ജനാസഃയെ അനുഗമിക്കുന്നതിന്റെ മഹത്വം
ഉപരിയിൽ വന്ന അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദന ത്തിൽ ഇപ്രകാരം കൂടിയുണ്ട്. 
….فَإنْ تَبِعَهَا فَلَهُ قِيْرَاطَانِ قِيلَ: وَمَا الْقِيرَاطَانِ؟ قَالَ أَصْغَرُهُمَا مِثْلُ أُحُدٍ
“…ഇനി ആ ജനാസഃയെ അനുഗമിക്കുക കൂടി ചെയ്താലോ അപ്പോൾ അയാൾക്ക് രണ്ട് ക്വീറാത്വുണ്ട്.ചോദിക്കപ്പെട്ടു:എന്താണ് ക്വീറാത്വുകൾ? അദ്ദേഹം പറഞ്ഞു: അവ രണ്ടിലും ഏറ്റവും ചെറുത് ഉഹുദ് മലയോള മാണ്.”  (മുസ്‌ലിം)
 
മയ്യിത്ത് നമസ്കാരത്തിൽ മുവഹ്ഹിദുകൾ വർദ്ധിക്കുന്നതിന്റെ മഹത്വം
ആയിശ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം.അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَا مِنْ مَيِّتٍ تُصَلِّي عَلَيْهِ أُمَّةٌ مِنْ الْمُسْلِمِينَ يَبْلُغُونَ مِائَةً كُلُّهُمْ يَشْفَعُونَ لَهُ إِلَّا شُفِّعُوا فِيهِ
 
“മുസ്ലിംകളിൽ നൂറു പേരെത്തുന്ന ഒരു വിഭാഗം നമസ്കരിക്കുകയും അവരെല്ലാവരും ശുപാർശ ചെയ്യുകയും ചെയ്യുന്ന യതൊരു മയ്യിത്തു മില്ല; അതിനു വേണ്ടിയുള്ള അവരുടെ ശുപാർശ സ്വീകരിക്കപ്പെടാതെ.” (മുസ്‌ലിം)
ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَىٰ جِنَازَتِهِ أَرْبَعُونَ رَجُلاً، لاَ يُشْرِكُونَ بِاللَّهِ شَيْئاً إلاَّ شَفَّعَهُمُ اللَّهُ فِيهِ
 
“ഒരു മുസ്ലിമായ മനുഷ്യൻ മരിക്കുന്നു. അപ്പോൾ അയാളുടെ ജനാസഃ (നമസ്കാരത്തിനായി) അല്ലാഹുവിൽ യാതൊന്നിനേയും പങ്കു ചേർക്കാത്ത നാൽപത് ആളുകൾ നിൽക്കുന്നു. എങ്കിൽ, അയാളുടെ വിഷയത്തിലുള്ള അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കും.”  (മുസ്‌ലിം)
 
സ്വഫ്ഫുകൾ വർദ്ധിക്കുന്നതിന്റെ മഹത്വം
മാലിക് ഇബ്നു ഹുബയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ صَلّى عَلَيْهِ ثَلاَثَةُ صُفُوفٍ فقد أَوْجَبَ
“ഒരാൾക്ക് മൂന്നു സ്വഫ്ഫ് (ആളുകൾ) നമസ്കരിച്ചാൽ തീർച്ചയായും അയാൾക്ക് സ്വർഗം നിർബന്ധമായി.”   (‌സുനനുത്തിർമുദി. ഇമാം തിർമുദി ഹസനെന്ന് വിശേഷിപിച്ചു)
 
ചുരുങ്ങിയത് മൂന്നു സ്വഫ്ഫുകൾ 
അബൂ ഉമാമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം:
صَلَّى رَسُولُ اللهِ ‎ﷺ  عَلَى جِنَازَةٍ وَمَعَهُ سَبْعَةُ نَفَرٍ ، فَجَعَلَ ثَلَاثَةً صَفًّا ، وَاثْنَينِ صَفًّا ، وَاثْنَينِ صَفًّا.
 
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരു ജനാസഃക്ക് നമസ്കരിച്ചു. തിരുമേനി ‎ﷺ  യോടൊപ്പം ഏഴു പേരുണ്ടായിരുന്നു. അപ്പോൾ തിരുമേനി ‎ﷺ  മൂന്നു പേരെ ഒരു സ്വഫ്ഫും രണ്ടു പേരെ ഒരു സ്വഫ്ഫും രണ്ടു പേരെ ഒരു സ്വഫ്ഫുമാക്കി.”  (മുഅ്ജമുത്ത്വബറാനി. അൽബാനിയുടെ അഹ്കാമുൽജനാഇസ് പേ: 99)
 
ക്വബ്റിലേക്ക് വെക്കുമ്പോൾ
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:
إذَا وَضَعْتُمْ مَوْتَاكُمْ فِي قُبُورِهِمْ فَقُولُوا: بِسْمِ اللهِ وَعَلَى سُنَّةِ رَسُولِ اللهِ ‎ﷺ 
 
“നിങ്ങളിൽ മരിച്ചവരെ അവരുടെ ക്വബ്റുകളിൽ വെക്കുകയായാൽ നിങ്ങൾ പറയുക:
بِسْمِ اللهِ وَعَلَى سُنَّةِ رَسُولِ اللهِ  صلى الله عليه وسلم
 
“അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ റസൂലി ‎ﷺ ന്റെ സുന്നത്തി ലുമായി.  മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
بِسْمِ اللهِ وَعَلَى مِلَّةِ رَسُولِ اللهِ  صلى الله عليه وسلم
 
“അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ  റസൂലി ‎ﷺ  ന്റെ മില്ലത്തിലുമായി.   (അൽബാനിയുടെ അഹ്കാമുൽജനാഇസ് നോക്കുക)
 
ക്വബ്റിലേക്ക് മുന്തിക്കപ്പെടേണ്ടവർ
ജാബിർ ഇബ്നുഅബ്ദില്ല رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: 
أَنَّ رَسُولَ اللَّهِ ‎ﷺ  كَانَ يَجْمَعُ بَيْنَ الرَّجُلَيْنِ مِنْ قَتْلَى أُحُدٍ فِى ثَوْبٍ وَاحِدٍ ثُمَّ يَقُولُ: أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ. فَإِذَا أُشِيرَ لَهُ إِلَى أَحَدٍ ، قَدَّمَهُ فِى اللَّحْدِ ، وَقَالَ: أَنَا شَهِيدٌ عَلَى هَؤُلاَءِ يَوْمَ الْقِيَامَةِ.
 
“ഉഹ്ദ്യുദ്ധത്തിൽ വധിക്കപ്പെട്ട രണ്ടുപേരെ അല്ലാഹുവിന്റെ തിരദൂതർ ‎ﷺ  ഒരു വസ്ത്രത്തിൽ ഒന്നിച്ചു കഫൻ ചെയ്യുമായിരുന്നു. ശേഷം റസൂൽ ‎ﷺ  ചോദിക്കും: അവരിൽ ആരാണ് കൂടുതൽ ക്വുർആൻ പഠിച്ചത്? അവർ രണ്ടുപേരിൽ ഒരാളെ സൂചിപ്പിക്കപ്പെട്ടാൽ, തിരുമേനി ‎ﷺ  ക്വബ്റിലേക്ക് അയാളെ മുന്തിപ്പിക്കുമായിരുന്നു. നബി ‎ﷺ  പറയും: അല്ലാഹുവേ ഞാൻ ഇവർക്ക് അന്ത്യനാളിൽ സാക്ഷിയാണ്.”  (ബുഖാരി)
 
ഇസ്തിഗ്ഫാറിനും തഥ്ബീതിനും തേടൽ
ഉഥ്മാനി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: 
 
“അല്ലാഹുവിന്റെ  റസൂൽ ‎ﷺ  മയ്യിത്ത് മറമാടുന്നതിൽ നിന്ന് വിരമിച്ച പ്പോൾ  അവിടെ നിന്നു. തിരുമേനി ‎ﷺ  പറഞ്ഞു: 
اِسْتَغْفِرُوا لِأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ, فَإِنَّهُ الْآنَ يُسْأَلُ
 
“നിങ്ങളുടെ സഹോദരനു വേണ്ടി നിങ്ങൾ പൊറുക്കലിനെ തേടുക. അദ്ദേഹത്തിനു തഥ്ബീതിനു വേണ്ടി ചോദിക്കുകയും ചെയ്യുക. കാരണം അയാൾ ഇപ്പോൾ ചോദിക്കപ്പെടുന്നതാണ്.”  (മുസ്തദ്റകുഹാകിം. ഹാകിമും ദഹബിയും സ്വഹീഹെന്ന് വിശേഷിപിച്ചു)

അനുശോചനമറിയിക്കുന്നതിന്റെ മഹത്വം
അംറ് ഇബ്നുഹസമി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം:

مَا مِنْ مُؤْمِنٍ يُعَزِّي أَخَاهُ بِمُصِيبَةٍ إِلَّا كَسَاهُ اللَّهُ سُبْحَانَهُ مِنْ حُلَلِ الْكَرَامَةِ يَوْمَ الْقِيَامَةِ

“ഒരു മുസ്വീബത്തിൽ തന്റെ സഹോദരനെ സമാശ്വസിപ്പിക്കുന്ന യാതൊരു വിശ്വാസിയുമില്ല; അല്ലാഹു അന്ത്യനാളിൽ അയാൾക്ക് കറാമത്തിന്റെ വസ്ത്രങ്ങളിൽ നിന്നു ധരിപ്പിക്കാതെ.”  ( സുനനുഇബ്നിമാജഃ. അൽബാനി ഹസനെന്ന് വിശേഷിപിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts