നല്ല മരണത്തിന്റെ ലക്ഷണങ്ങൾ

THADHKIRAH

അല്ലാഹു നല്ല മരണത്തേയും അനുഗ്രഹീത പര്യവസാന ത്തേയും വിളിച്ചറിയിക്കുന്ന ചില ലക്ഷണങ്ങൾ നിശ്ചയിച്ചിരിക്കുന്നു. അവയിലൊന്നുള്ളവനായി മരണം വരിക്കുന്നവന് സന്തോഷിക്കുവാൻ വകയേറെയായി. നല്ല പര്യവസാനം നൽകപ്പെടുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ.
1. കലിമഃ ചൊല്ലിയുള്ള മരണം
മുആദ് ഇബ്നുജബലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. 
مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ
“ഒരാളുടെ സംസാരത്തിൽ അവസാനത്തേത് ലഇലാഹ ഇല്ലല്ലാഹ്  ആണെങ്കിൽ അയാൾ സ്വർഗത്തിൽ പ്രവേശിച്ചിരിക്കുന്നു.”  (മുസ്തദ്റകുഹാകിം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും അബൂസഈദി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അവർ രണ്ടുപേരും അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതിന് സാക്ഷികളായി:
إِذَا قَالَ الْعَبْدُ لَا إِلَهَ إِلَّااللَّهُ وَاللَّهُ أَكْبَرُ قَالَ يَقُولُ اللَّهُ عَزَّ وَجَلَّ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَأَنَا أَكْبَرُ
وَإِذَا قَالَ الْعَبْدُ لَا إِلَهَ إِلَّااللَّهُ وَحْدَهُ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَحْدِي
وَ إِذَا قَالَ لَاإِلَهَ إِلَّااللَّهُ لَا شَرِيكَ لَهُ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَلَا شَرِيكَ لِي
وَإِذَا قَالَ لَاإِلَهَ إِلَّااللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا لِي الْمُلْكُ وَلِيَ الْحَمْدُ
وَإِذَ اقَالَ لَاإِلَهَ إِلَّااللَّهُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَلَا حَوْلَ وَلَ اقُوَّةَ إِلَّا بِي وَكَانَ يَقُولُ مَنْ قَالَهَا فِي مَرَضِهِ ثُمَّ مَاتَ لَمْ تَطْعَمْهُ النَّارُ 
“ഒരു അടിമ “ലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്ബർ’ എന്നു പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാന ല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാൻ അക്ബർ (ഏറ്റവും വലിയവൻ) ആകുന്നു. 
 അടിമ “ലാഇലാഹ ഇല്ലല്ലാഹുവഹ്ദഹു’ എന്നു പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു. ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാൻ ഏകനാണ്.  
അടിമ “ലാ ഇലാഹ ഇല്ലല്ലാഹു ലാ ശരീകലഹു’ എന്നു പറഞ്ഞാ ൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്ക് യാതൊരു പങ്കുകാരും ഇല്ല. 
(അടിമ) “ലാഇലാഹ ഇല്ലല്ലാഹു ലഹുൽ മുൽകു വലഹുൽ ഹംദു’ എന്നു പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്കു മാത്രമാണ് രാജാധിപത്യവും സർവ്വസ്തുതികളും. 
(അടിമ)”ലാഇലാഹ ഇല്ലല്ലാഹു, വലാഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്’ എന്നു പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; ഒരു കഴിവും ചലനശക്തിയും എന്നെ ക്കൊണ്ടല്ലാതെ ഇല്ല. 
തിരുമേനി ‎ﷺ  പറയുമായിരുന്നു: ആരെങ്കിലും തന്റെ രേഗാവ സ്ഥയിൽ ഇതു പറയുകയും പിന്നീടു മരണപ്പെടുകയും ചെയ്താൽ അയാളെ തീ തിന്നുകയില്ല”   (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
 
2. നെറ്റിത്തടം വിയർത്തുകൊണ്ടുള്ള മരണം
ബുറയ്ദഃ ഇബ്നു ഹുസ്വയ്ബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: 
أَنَّهُ كَانَ بِخُرَاسَانَ فَعَادَ أَخاً لَهُ وَهُوَ مَرِيضٌ فَوَجَدَهُ بِالْمَوْتِ وَإِذَا هُوَ يَعْرَقُ جَبِينُهُ فَقَالَ اللَّهُ أَكْبَرُ سَمِعْتُ رَسُولَ اللَّهِ ‎ﷺ يَقُولُ مَوْتُ الْمُؤْمِنِ بِعَرَقِ الْجَبِينِ 
“അദ്ദേഹം ഖുറാസാനിലായിരുന്നു. അപ്പോൾ രോഗിയായ തന്റെ ഒരു സഹോദരനെ അദ്ദേഹം സന്ദർശിച്ചു. ആ സഹോദരൻ മരണവേളയിൽ തന്റെ നെറ്റിത്തടം വിയർത്ത നിലയിലാണ്.  അപ്പോൾ ബുറൈദഃ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹു അക്ബർ. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറയുന്ന തായി ഞാൻ കേട്ടിട്ടുണ്ട്: “(മുഅ്മിനിന്റെ മരണം നെറ്റിത്തടം വിയർത്തു കൊണ്ടായിരിക്കും.” (മുസ്നദുഅഹ്മദ്, സുനനുന്നസാഇ, സുനനുഇബ്നിമാജഃ. അൽബാനിയും ശുഐബ് അൽഅർനാഊത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു) 
3.വെള്ളിയാഴ്ച രാപകലുകളിലുള്ള മരണം
അബ്ദുല്ലാഹ് ഇബ്നുഅംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلاَّ وَقَاهُ اللَّهُ فِتْنَةَ الْقَبْرِ
“വെള്ളിയാഴ്ച ദിനം അല്ലെങ്കിൽ വെള്ളിയാഴ്ച രാവിൽ മരണപ്പെടുന്ന യാതൊരു മുസ്ലിമുമില്ല; അല്ലാഹു അദ്ദേഹത്തെ ക്വബ്റിന്റെ പരീക്ഷണത്തിൽ നിന്ന് സംരക്ഷിക്കാതെ.”  (മുസ്നദുഅഹ്മദ്, സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
4. യുദ്ധത്തിൽ ശഹീദായുള്ള മരണം
അല്ലാഹു പറഞ്ഞു:
وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ‎﴿١٦٩﴾‏ فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿١٧٠﴾‏ ۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللَّهِ وَفَضْلٍ وَأَنَّ اللَّهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ ‎﴿١٧١﴾ (سورة آل عمران:١٦٩-١٧١)
“അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാൽ അവർ അവരുടെ രക്ഷിതാവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ഉപജീവനം നൽകപ്പെട്ടുകൊണ്ടിരി ക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തിൽനിന്ന് അവർക്കു നൽകിയതു കൊണ്ട് അവർ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേർന്നിട്ടി ല്ലാത്ത, തങ്ങളുടെ പിന്നിൽ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെ പ്പറ്റി, അവർക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കുവാനോ ഇല്ലെ ന്നോർത്ത് അവർ (ആ രക്തസാക്ഷികൾ) സന്തോഷമടയുന്നു. അല്ലാഹു വിന്റെ അനുഗ്രഹവും ഒൗദാര്യവും കൊണ്ട് അവർ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു.)”   (വി. ക്വു. 3: 169,170,171)
അൽമിക്വ്ദാം ഇബ്നു മഅ്ദീയക്രിബി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
للشَّهِيدِ عندَ الله سِتُّ خِصَالٍ: يُغْفَرُ لَهُ في أَوَّلِ دُفْعَةٍ ويرَى مَقْعَدَهُ مِنَ الْجَنَّةِ، ويُجَارُ مِنْ عَذَابِ القَبْرِ، وَيَأْمَنُ مِنَ الفَزَعِ الأكْبَرِ، وَيُوضَعُ على رأْسِهِ تَاجُ الوَقَارِ، اليَاقُوتَةُ منها خَيْرٌ مِنَ الدُّنْيَا وما فيها، ويُزَوَّجُ اثْنَتَيْنِ وسْبعِينَ زَوْجَةً مِنَ الْحُورِ (الْعِينِ)، وَيُشَفَّعُ في سَبْعِينَ مِنْ أقَارِبِهِ 
“രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുത്ത് ആറു കാര്യങ്ങളുണ്ട്: ആദ്യരക്തം ചിന്തുമ്പോൾ തന്നെ അയാൾക്കു പൊറുക്കപ്പെടും. സ്വർഗ ത്തിൽ തന്റെ ഇരിപ്പിടം അയാൾ കാണും. ക്വബ്ർ ശിക്ഷയിൽ നിന്ന് അയാൾ സംരക്ഷിക്കപ്പെടും. (അന്ത്യനാളിന്റെ) ഭീകരയിൽനിന്ന് അയാൾ നിർഭയനായിരിക്കും. “വക്വാറി’ന്റെ കിരീടം അയാളുടെ തലയിൽ ചൂടപ്പെടും. പ്രസ്തുത കിരീടത്തിലെ മാണിക്യം ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമായിരിക്കും. ഹൂറുൽഇൗനിലെ എഴുപത്തിരണ്ട് സ്ത്രീകളെ അവന് വിവാഹം ചെയ്തു നൽകും. അവന്റെ ബന്ധുക്കളിൽ എഴുപത് പേർക്ക് ശുപാർശ ചെയ്യുവാൻ അവന് അനുമതി നൽകപ്പെടും,”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മറ്റൊരു രിവായത്തിൽ ഇപ്രകാരമാണുള്ളത്:
يُغْفَرُ لَهُ فِي أَوَّلِ دُفْعَةٍ مِنْ دَمِهِ
“തന്റെ രക്തത്തിൽ നിന്ന് ആദ്യ ചിന്തലിൽ തന്നെ അവന് പൊറുത്തു കൊടുക്കപ്പെടും.”  (മുസ്നദു അഹ്മദ്)
ആത്മാർത്ഥമായി അല്ലാഹുവോട് ശഹാദത്തിന് തേടിയ വ്യക്തി അടർക്കളത്തിൽ ശഹീദാകുവാൻ അവസരം ലഭിച്ചില്ലെങ്കിലും അയാൾക്കും ഇൗ ശഹാദത്ത് പ്രതീക്ഷിക്കാവുന്നതാണ്.
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:
مَنْ سَأَلَ اللّهَ الشَّهَادَةَ بِصِدْقٍ، بَلَّغَهُ اللّهُ مَنَازِلَ الشُّهَدَاءِ، وَإِنْ مَاتَ عَلَىٰ فِرَاشِهِ 
“ഒരാൾ സത്യസന്ധമായി അല്ലാഹുവോട് ശഹാദത്ത് തേടിയാൽ അല്ലാഹു അയാളെ രക്തസാക്ഷികളുടെ സ്ഥാനമാനങ്ങളിലെത്തിക്കും, അയാൾ തന്റെ വിരിപ്പിൽ കിടന്നുമരിച്ചാലും ശരി.”  (മുസ്‌ലിം)
5. യോദ്ധാവായിരിക്കെയുള്ള മരണം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَا تَعُدُّونَ الشَّهِيدَ فِيكُمْ؟ قَالُوا: يَا رَسُولَ اللّهِ مَنْ قُتِلَ فِي سَبِيلِ اللّهِ فَهُوَ شَهِيدٌ. قَالَ:إنَّ شُهَدَاءَ أُمَّتِي إذاً لَقَلِيلٌ. قَالُوا: فَمَنْ هُمْ يَا رَسُولَ اللّهِ؟ قَالَ: مَنْ قُتِلَ فِي سَبِيلِ اللّهِ فَهُوَ شَهِيدٌ. وَمَنْ مَاتَ فِي سَبِيلِ اللّهِ فَهُوَ شَهِيدٌ………
“നിങ്ങളിൽ ശഹീദിനെ നിങ്ങൾ എങ്ങനെയാണ് എണ്ണുന്നത്? അവർ പറഞ്ഞു:അല്ലാഹുവിന്റെ തിരുദൂതരേ, ആരാണോ അല്ലാഹുവിന്റെ മാർഗ ത്തിൽ വധിക്കപ്പെടുന്നത് അവൻ ശഹീദാണ്. തിരുമേനി ‎ﷺ  പറഞ്ഞു: എങ്കിൽ നിശ്ചയം, എന്റെ ഉമ്മത്തികളിൽ ശുഹദാക്കൾ കുറവാണ്. അവർ പറഞ്ഞു: അപ്പോൾ അവർ ആരാണ് റസൂലേ? തിരുമേനി ‎ﷺ  പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടുന്നവൻ ശഹീദാണ്. അല്ലാഹുവിന്റെ മാർഗത്തിൽ മരിക്കുന്നവനും ശഹീദാണ്….”  (മുസ്‌ലിം)
 
6. പ്ലേഗ് രോഗത്താലുള്ള മരണം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.
وَمَنْ مَاتَ فِي الطَّاعُونِ فَهُوَ شَهِيدٌ…….
“പ്ലേഗ് രോഗത്തിൽ മരിക്കുന്നവൻ ശഹീദാണ്…”  (മുസ്‌ലിം)
ഹഫ്സ്വഃ ബിൻത് സീരീനിൽ നിന്ന് നിവേദനം. അവർ പറയുന്നു.  അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ എന്നോട് ചോദിച്ചു: 
بِمَ مَاتَ يَحْيَى ابْنُ أَبِى عَمْرَةَ قُلْتُ: بِالطَّاعُونِ. فَقَالَ قَالَ رَسُولُ اللَّهِ ‎ﷺ الطَّاعُونُ شَهَادَةٌ لِكُلِّ مُسْلِمٍ 
“”യഹ്യാ ഇബ്നു അബീഅംറഃ എന്തു കാരണത്താലാണ് മരിച്ചത്? ഞാൻ പറഞ്ഞു: പ്ലേഗ് കാരണത്താൽ. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞിരിക്കുന്നു: പ്ലേഗ് എല്ലാ മുസ്ലിമിനും ശഹാദത്താകുന്നു.” (ബുഖാരി, മുസ്നദുഅഹ്മദ്)
ജാബിർ ഇബ്നു അതീക്വി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
الشُّهَدَاءُ سَبْعَةٌ سِوَى الْقَتْلِ فِى سَبِيلِ اللَّهِ الْمَطْعُونُ شَهِيدٌ ……
“അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടൽ കൂടാതെയുള്ള ശുഹദാക്കൾ ഏഴാണ്. പ്ലേഗ് രോഗബാധയാൽ മരിക്കുന്നവൻ ശഹീദാണ് ….”  ( മുവത്ത്വഉമാലിക്, സുനനുഅബീദാവൂദ്, മുസ്നദുഅഹ്മദ്, സുനനുന്നസാഇ അൽബാനിയും അൽഅർനാഊത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
7. ഉദരരോഗത്താലുള്ള മരണം
അബ്ദുല്ലാഹ് ഇബ്നുയസാർ رَضِيَ اللَّهُ عَنْهُ പറയുന്നു:

كُنْتُ جَالِسًا وَسُلَيْمَانُ بْنُ صُرَدٍ وَخَالِدُ بْنُ عُرْفُطَةَ فَذَكَرُوا أَنَّ رَجُلاً تُوُفِّىَ مَاتَ بِبَطْنِهِ فَإِذَا هُمَا يَشْتَهِيَانِ أَنْ يَكُونَا شُهَدَاءَ جَنَازَتِهِ فَقَالَ أَحَدُهُمَا لِلآخَرِ أَلَمْ يَقُلْ رَسُولُ اللَّهِ ‎ﷺ  مَنْ يَقْتُلْهُ بَطْنُهُ فَلَنْ يُعَذَّبَ فِى قَبْرِهِ . فَقَالَ الآخَرُ بَلَى.وفي رواية: صَدَقْتَ.

“ഞാനും സുലയ്മാൻ ഇബ്നു സ്വുറദും ഖാലിദ് ഇബ്നു ഉർഫുത്വയും ഇരിക്കുകയായിരുന്നു. അപ്പോൾ ഉദര(സംബന്ധമായ രോഗ)ത്താൽ മരണപ്പെട്ട ഒരു വ്യക്തിയെക്കുറിച്ച് ആളുകൾ പറഞ്ഞു. ഉടൻ ആ വ്യക്തിയുടെ ജനാസഃയിൽ സന്നിഹിതരാകുവാൻ അവർ രണ്ടു പേരും ആഗ്രഹിച്ചു. രണ്ടിലൊരാൾ മറ്റേയാളോടു പറഞ്ഞു: “ആരെയെങ്കിലും തന്റെ വയർ(വയറ്റിലെ അസുഖം) കൊന്നാൽ അവന്റെ ക്വബ്റിൽ അവൻ ശിക്ഷിക്കപ്പെടുകയില്ല’ എന്ന് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞി ട്ടില്ലേ? അപ്പോൾ മറ്റേ വ്യക്തി പറഞ്ഞു: അതെ.”  (മുസ്നദുഅഹ്മദ്, സുനനുത്തിർമുദി, സുനനുന്നസാഇ അൽബാനിയും ശുഐബ് അൽഅർനാഊത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.)

 
മറ്റൊരു റിപ്പോർട്ടിൽ: ((താങ്കൾ സത്യമാണ് പറഞ്ഞത്.” എന്നുമുണ്ട്.
അബൂഹുറയ്റ ‎رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം.

وَمَنْ مَاتَ فِي الْبَطْنِ فَهُوَ شَهِيدٌ

“വയറിൽ (അസുഖം പിടിച്ചു)മരിക്കുന്നവൻ ശഹീദാണ്.”  (മുസ്‌ലിം)
ജാബിർ ഇബ്നു അതീക്വി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

الشُّهَدَاءُ سَبْعَةٌ سِوَى الْقَتْلِ فِى سَبِيلِ اللَّهِ…..وَالْمَبْطُونُ شَهِيدٌ…..

“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെടൽ കൂടാതെയുള്ള ശുഹദാക്കൾ ഏഴാണ്….. വയറിൽ (അസുഖം പിടിച്ച്) മരിക്കുന്നവൻ ശഹീദാണ്…”    (സുനനുഅബീദാവൂദ്, മുസ്നദുഅഹ്മദ്, സുനനുന്നസാഇ അൽബാനി യും ശുഎെബ് അൽഅർനാഉൗത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

8. വെള്ളത്തിൽ മുങ്ങിയുള്ള മരണം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.

وَالْغَرِيقُ شَهِيدٌ

“…വെള്ളത്തിൽ മുങ്ങി മരിക്കുന്നവനും ശഹീദാണ്… (മുസ്‌ലിം)
ജാബിർ ഇബ്നു അതീക്വി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

الشُّهَدَاءُ سَبْعَةٌ سِوَى الْقَتْلِ فِى سَبِيلِ اللَّهِ ……وَالْغَرِقُ شَهِيدٌ

“അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടൽ കൂടാതെയുള്ള ശുഹദാക്കൾ ഏഴാണ്………….. മുങ്ങി മരിച്ചവൻ ശഹീദാണ്.”  (മുവത്ത്വഉമാലിക്, സുനനുഅബീദാവൂദ്, മുസ്നദുഅഹ്മദ്, സുനനുന്ന സാഇ അൽബാനിയും അൽഅർനാഊത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

9. അഗ്നി ബാധയാലുള്ള മരണം
ജാബിർ ഇബ്നു അതീക്വി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

….. وَالْحَرِقُ شَهِيدٌ …..

…. അഗ്നിബാധയിൽ മരണപ്പെട്ടവൻ ശഹീദാണ്…  ( മുവത്ത്വഉമാലിക്, സുനനുഅബീദാവൂദ്, മുസ്നദുഅഹ്മദ്, സുനനുന്ന സാഇ അൽബാനിയും അൽഅർനാഊത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
10. തകർന്നു വീണതിനടിയിൽ പെട്ടുള്ള മരണം
ജാബിർ ഇബ്നു അതീക്വി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

الشُّهَدَاءُ سَبْعَةٌ سِوَى الْقَتْلِ فِى سَبِيلِ اللَّهِ….وَالَّذِى يَمُوتُ تَحْتَ الْهَدْمِ شَهِيدٌ …..

“അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടൽ കൂടാതെയുള്ള ശുഹദാക്കൾ ഏഴാണ്….. തകർന്നു വീണതിനടിയിൽപ്പെട്ട് മരിക്കുന്നവൻ ശഹീദാണ്….”.  (മുവത്ത്വഉമാലിക്, സുനനുഅബീദാവൂദ്, മുസ്നദുഅഹ്മദ്, സുനനുന്ന സാഇ അൽബാനിയും അൽഅർനാഊത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
11. ഗർഭിണിയായിരിക്കെയുള്ള മരണം
ജാബിർ ഇബ്നു അതീക്വി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

………وَالْمَرْأَةُ تَمُوتُ بِجُمْعٍ شَهِيدٌ ……..

“…ഗർഭത്തിൽ കുഞ്ഞുണ്ടായിരിക്കെ മരണപ്പെടുന്ന സ്ത്രീയും (ശഹീദാണ്)….”.  (മുവത്ത്വഉമാലിക്, സുനനുഅബീദാവൂദ്, മുസ്നദുഅഹ്മദ്, സുനനുന്ന സാഇ അൽബാനിയും അൽഅർനാഊത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി സൽമാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

…………..وَالنُّفَسَاءُ شَهَادَةٌ………….

“… പ്രസവം മൂലമുള്ള മരണം ശഹാദത്താണ്.”  (മുഅ്ജമുത്ത്വബറാനി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി ഉബാദത്ത് ഇബ്നു സ്വാമിതി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:

والْمَرْأَةُ يَقْتُلُهَا وَلَدُهَا جَمْعَاء شَهَادة ٌ، َيَجُرُّهَا وَلَدُهَا بِسَرَرِهِ إِلَى اْلجَنَّةِ

“ഗർഭിണിയായിരിക്കെ ഗർഭസ്ഥശിശുവിനാൽ മരണപ്പെടുന്ന സ്ത്രീ യുടെ മരണം ശഹാദത്താണ്. അവളുടെ കുഞ്ഞ് തന്റെ പൊക്കിൾ കൊടി കൊണ്ട് അവളെ സ്വർഗത്തിലേക്കു വലിക്കുന്നതാണ്.”   (മുസ്നദുഅഹ്മദ്. ദാരിമി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
12. ക്ഷയരോഗം മൂലമുള്ള മരണം
സൽമാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

……..وَالسُّلُّ شَهَادَةٌ……….

“… ക്ഷയരോഗം മൂലമുള്ള മരണം ശഹാദത്താണ്.”  (മുഅ്ജമുത്ത്വബറാനി അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിട്ടുണ്ട്)
13. ദാത്തുൽജൻബ് രോഗത്താലുള്ള മരണം
ജാബിർ ഇബ്നു അതീക്വി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.

الشُّهَدَاءُ سَبْعَةٌ سِوَى الْقَتْلِ فِى سَبِيلِ اللَّهِ……وَصَاحِبُ ذَاتِ الْجَنْبِ شَهِيدٌ…….

“അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെടൽ കൂടാതെയുള്ള ശുഹദാ ക്കൾ ഏഴാണ്……. ദാത്തുൽജൻബ്(ശരീര പാർശ്വങ്ങൾ ഉള്ളലേക്ക് മുഴച്ച് പൊട്ടിയുള്ള ഒരു രോഗം)മൂലം മരണപ്പെടുന്ന വ്യക്തി ശഹീദാണ്…”  (മുവത്ത്വഉമാലിക്, സുനനുഅബീദാവൂദ്, മുസ്നദുഅഹ്മദ്, സുനനുന്ന സാഇ അൽബാനിയും അൽഅർനാഉൗത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി ഉക്വ്ബത്ത് ഇബ്നു ആമിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:

الْمَيِّتُ مِنْ ذَاتِ الْجَنْبِ شَهِيدٌ

“ശരീര പാർശ്വങ്ങൾ ഉള്ളിലേക്ക് മുഴച്ച് പൊട്ടി മരണപ്പെടുന്ന വ്യക്തി ശഹീദാണ്…” (മുസ്നദുഅഹ്മദ്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
14. സമ്പത്ത് സംരക്ഷണാർത്ഥമുള്ള മരണം
സഈദ് ഇബ്നുസെയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ…….

“ഒരാൾ തന്റെ സമ്പത്ത് (സംരക്ഷിക്കുന്നതിനു) വേണ്ടി കൊല്ലപ്പെട്ടു, അയാൾ ശഹീദാണ്…”  (തിർമുദി. അദ്ദേഹം ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)

15. ആദർശ സംരക്ഷണാർത്ഥമുള്ള മരണം

സഈദ് ഇബ്നുസെയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.

…..ومَنْ قُتِلَ دُونَ دِينِهِ فَهُوَ شَهِيدٌ ، ……

“…ഒരാൾ തന്റെ ദീൻ (സംരക്ഷിക്കുവാൻ) വേണ്ടി കൊല്ലപ്പെട്ടു, അയാൾ ശഹീദാണ്…”  (തിർമുദി. അദ്ദേഹം ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)
16. ആത്മ സംരക്ഷണാർത്ഥമുള്ള മരണം
സഈദ് ഇബ്നുസെയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം.

…….ومَنْ قُتِلَ دُونَ دَمِهِ فَهُوَ شَهِيدٌ ، ……..

“…ഒരാൾ തന്റെ രക്തം (സംരക്ഷിക്കുവാൻ) വേണ്ടി കൊല്ലപ്പെട്ടു, അയാൾ ശഹീദാണ്…”  (തിർമുദി. അദ്ദേഹം ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

17. കുടുംബ സംരക്ഷണാർത്ഥമുള്ള മരണം
സഈദ് ഇബ്നുസെയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം.

……. ومَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ.

“…ഒരാൾ തന്റെ ഇണയെ (സംരക്ഷിക്കുവാൻ) വേണ്ടി കൊല്ലപ്പെട്ടു, അയാളും ശഹീദാണ്.”  (തിർമുദി. അദ്ദേഹം ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)
18. മുറാബിത്വായിരിക്കെയുള്ള മരണം
ഫദ്വാലഃ ഇബ്നുഉബയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം.

كُلُّ مَيِّتٍ يُخْتَمُ على عَمَلِهِ إلاَّ الَّذِي مَاتَ مُرَابِطاً في سبيلِ الله فإنَّهُ يُنْمي لَهُ عَمَلَهُ إلى يَوْمِ القيامَةِ ويَأْمَنُ من فِتْنَة الْقَبْرِ

“മരണപ്പെട്ട ഒാരോരുത്തർക്കും തന്റെ കർമ്മം (അവസാനിച്ചതായി) മുദ്രവെക്കപ്പെടും. അല്ലാഹുവിന്റെ മാർഗത്തിൽ അതിർത്തി സംരക്ഷക നായി മരണപ്പെട്ട വ്യക്തിക്കൊഴിച്ച്. കാരണം അയാൾക്ക് അയാളുടെ പ്രവർത്തനം അന്ത്യനാളു വരേയും പെരുപ്പിക്കപ്പെടും. ക്വബ്റിലെ പരീക്ഷണത്തിൽ നിന്ന് അയാൾക്ക് നിർഭയത്വവും ലഭിക്കും.”  (തിർമുദി. അദ്ദേഹം ഹസനുൻ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സൽമാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

رِبَاطُ يَوْمٍ وَلَيْلَةٍ خَيْرٌ مِنْ صِيَامِ شَهْرٍ وَقِيَامِهِ. وَإِنْ مَاتَ جَرَىٰ عَلَيْهِ عَمَلُهُ الَّذِي كَانَ يَعْمَلُهُ، وَأُجْرِيَ عَلَيْهِ رِزْقُهُ، وَأَمِنَ الْفَتَّانَ

“ഒരു രാവും ഒരു പകലും അതിർത്തിയിൽ കാവൽ നിൽക്കലാണ് ഒരു മാസത്തെ നോമ്പിനേക്കാളും നമസ്ക്കാരത്തേക്കാളും ശ്രേഷ്ഠം. അയാൾ മരണപ്പെട്ടാൽ താൻ ചെയ്തിരുന്ന കർമ്മങ്ങൾ അയാൾക്ക് തുടർന്നും കിട്ടികൊണ്ടിരിക്കും.തന്റെ ഉപജീവനം അയാൾക്ക് നൽക പ്പെടുകയും (ക്വബ്റിലെ) പരീക്ഷണത്തിൽ നിന്ന് അയാൾക്ക് നിർഭയ ത്വം ലഭിക്കുകയും ചെയ്യും.”  (മുസ്‌ലിം)
19. സൽപ്രവൃത്തിയിലായിരിക്കെയുള്ള മരണം
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം.അദ്ദേഹംപറഞ്ഞു:

أَسْنَدْتُ النَّبِىَّ ‎ﷺ  إِلَى صَدْرِى فَقَالَ ‎ﷺ  مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ ابْتِغَاءَ وَجْهِ اللَّهِ خُتِمَ لَهُ بِهَا دَخَلَ الْجَنَّةَ وَمَنْ صَامَ يَوْماً ابْتِغَاءَ وَجْهِ اللَّهِ خُتِمَ لَهُ بِهَا دَخَلَ الْجَنَّةَ وَمَنْ تَصَدَّقَ بِصَدَقَةٍ ابْتِغَاءَ وَجْهِ اللَّهِ خُتمَ لَهُ بِهَا دَخَلَ الْجَنَّةَ

“ഞാൻ നബി ‎ﷺ യെ എന്റെ നെഞ്ചിലേക്ക് ചേർത്തു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ലാ ഇലാഹ ഇല്ലല്ലാഹ് പറയുകയും അതുകൊണ്ട് അവന് പരിസമാപ്തി കുറിക്കപ്പെടുകയുമാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു. വല്ലവ നും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു ദിനം നോമ്പെടുക്കുകയും അതുകൊണ്ട് അവന് പരിസമാപ്തി കുറിക്കപ്പെടുകയുമാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു. വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു സ്വദക്വഃ നൽകുകയും അതുകൊണ്ട് അവന് പരിസ മാപ്തി കുറിക്കപ്പെടുകയുമാണെങ്കിൽ അവനും സ്വർഗത്തിൽ പ്രവേശിച്ചു.” (മുസ്നദുഅഹ്മദ്. ദാരിമി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts