മരണം ഒരു പ്രതിഭാസമാണ്. അത് ഒരു പദാർത്ഥമല്ല. പക്ഷെ അന്ത്യനാളിൽ അല്ലാഹു മരണത്തെ ഒരു ആടിന്റെ രൂപത്തിലാക്കു കയും അതിനെ അറുക്കുവാൻ കൽപിക്കുകയും ചെയ്യുമെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. ഇനി ഒരിക്കലും മരണമോ നാശമോ ഇല്ല എന്നുള്ളത് അടിയാറുകളെ അറിയിക്കുവാനാണ് മഹത്വമുടയവനായ അല്ലാഹുവിന്റെ ഈ കൽപന.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يُؤْتَى بِالْمَوْتِ يَوْمَ الْقِيَامَةِ فَيُوقَفُ عَلَى الصِّرَاطِ فَيُقَالُ:يَا أَهْلَ الْجَنَّةِ
فَيَطَّلِعُونَ خَائِفِينَ وَجِلِينَ أَنْ يُخْرَجُوا….مِنْ مَكَانِهِمُ الَّذِي هُمْ فِيهِ
فَيُقَالُ: هَلْ تَعْرِفُونَ هَذَا؟
قَالُوا: نَعَمْ رَبَّنَا هَذَا الْمَوْتُ.
ثُمَّ يُقَالُ: يَا أَهْلَ النَّارِ.
فَيَطَّلِعُونَ فَرِحِينَ مُسْتَبْشِرِينَ أَنْ يُخْرَجُوا مِنْ مَكَانِهِمُ الَّذِي هُمْ فِيهِ.
فَيُقَالُ: هَلْ تَعْرِفُونَ هَذَا ؟
قَالُوا: نَعَمْ، هَذَا الْمَوْتُ. فَيَأْمُرُ بِهِ فَيُذْبَحُ عَلَى الصِّرَاطِ.
ثُمَّ يُقَالُ لِلْفَرِيقَيْنِ كِلَيْهِمَا: خُلُودٌ فِيمَا تَجِدُونَ لَا مَوْتَ فِيهِ أَبَدًا
“അന്ത്യനാളിൽ മരണത്തെ കൊണ്ടുവരപ്പെടും.അങ്ങിനെ അതിനെ സ്വിറാത്ത്വിന്മേൽ നിറുത്തപ്പെടും. അപ്പോൾ സ്വർഗവാസികളെ എന്നു വിളിക്കപ്പെടും.
അപ്പോൾ സ്വർഗത്തിൽനിന്ന് തങ്ങൾ പുറത്താക്കപ്പെടുമെന്ന തിൽ ഭയന്നു വിറച്ചവരായി അവർ എത്തിനോക്കും.
അപ്പോൾ പറയപ്പെടും: ഇതിനെ നിങ്ങൾ അറിയുമോ?
അവർ പറയും: അതെ. ഞങ്ങളുടെ രക്ഷിതാവേ. ഇതു മരണമാകുന്നു.
പിന്നീട് നരകവാസികളേയെന്നു വിളിക്കപ്പെടും.
അപ്പോൾ നരകത്തിൽ നിന്ന് തങ്ങൾ പുറത്തുകൊണ്ടുവരപ്പെടു മെന്നതിൽ സന്തോഷഭരിതരായി അവർ എത്തിനോക്കും.
അപ്പോൾ പറയപ്പെടും: ഇതിനെ നിങ്ങൾ അറിയുമോ?
അവർ പറയും: അതെ. ഞങ്ങളുടെ രക്ഷിതാവേ ഇതു മരണ മാകുന്നു.
അപ്പോൾ അതിനെ അറുക്കുവാൻ കൽപിക്കുകയും സ്വിറാത്ത്വിന്മേൽ അത് അറുക്കപ്പെടുകയും ചെയ്യും.
ശേഷം രണ്ടു വിഭാഗത്തോടും പറയപ്പെടും: നിങ്ങൾ അനുഭ വിക്കുന്നതിൽ നിങ്ങൾക്ക് നിത്യവാസമാണ്.അതിൽ നിങ്ങൾക്ക് ഒരിക്കലും മരണമില്ല.” (മുസ്നദുഅഹ്മദ്. അർനാഉൗത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
فَيُذْبَحُ، ثُمَّ يُقَالُ: خُلُودٌ فِي الْجَنَّةِ وَخُلُودٌ فِي النَّارِ
“അപ്പോൾ മരണം അറുക്കപെടും. ശേഷം പറയപ്പെടും: സ്വർഗത്തിൽ നിത്യവാസമാണ്. നരകത്തിലും നിത്യാവാസമാണ്.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല