ദീർഘായുസിന്റെ മഹത്വം

THADHKIRAH

ഇമാം അത്ത്വീബിഠ പറഞ്ഞു:”നിശ്ചയം സമയങ്ങളും സന്ദർഭ ങ്ങളും കച്ചവടക്കാരന്റെ മൂലധനത്തെ പോലെയാണ്. തനിക്കു ലാഭം ലഭിക്കുന്നതിൽ ഇടപാടു നടത്തൽ കച്ചവടക്കാരനു അനിവാര്യമാണ്. അയാളുടെ മൂലധനം കൂടുന്നതനുസരിച്ച് ലാഭവും വർധിക്കും. അതി നാൽ വല്ലവനും കർമ്മങ്ങൾ നന്നാക്കി തന്റെ ആയുസിൽ നിന്ന് ഉപകാ രമെടുത്താൽ, തീർച്ചയായും അവൻ വിജയം കൊയ്തു, നേട്ടം കൈ വരിച്ചു. വല്ലവനും തന്റെ മൂലധനത്തെ പാഴാക്കിയാൽ അവൻ വിജയം കൊയ്തില്ല. അവൻ വ്യക്തമായ പരാജയത്തിൽ അകപ്പെടുകയും ചെയ്തിരിക്കുന്നു.” (ഫയ്ദ്വുൽക്വദീർ)
ദീർഘനാൾ ജീവിച്ച് സൽപ്രവൃത്തികൾകൊണ്ട് ആയുസിനെ മാറ്റു കൂട്ടുവാൻ ശ്രമിക്കേണ്ടവനാണ് മുസ്‌ലിം.  ഈ  അദ്ധ്യായത്തിൽ തൽവിഷയത്തിൽ ഏതാനും വചനങ്ങൾ നൽകുന്നു.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أَلاَ أُنَبِّئُكُمْ بِخَيْرِكُمْ. قَالُوا نَعَمْ يَا رَسُولَ اللَّهِ. قَالَ خِيَارُكُمْ أَطْوَلُكُمْ أَعْمَاراً وَأَحْسَنُكُمْ أَعْمَالاً.

“അറിയുക, നിങ്ങളിൽ ഏറ്റവും ഉത്തമനെ കുറിച്ച് ഞാൻ നിങ്ങളോടു പറയട്ടെ. അവർ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അതെ. തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങളിൽ ഉത്തമർ നിങ്ങളിൽ ഏറ്റവും ദീർഘമായ ആയുസുള്ളവരും ഏറ്റവും നല്ല കർമ്മങ്ങൾ ഉള്ളവരുമാണ്.”   (മുസ്നദുഅഹ്മദ്. അർനാഊത്വ് സ്വഹീഹുൻലിഗയ്രിഹീയെന്നു വിശേഷിപ്പിച്ചു).
അബ്ദുല്ലാഹ് ഇബ്നുബുസ്റി رَضِيَ اللَّهُ عَنْهُ  ൽ നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

خَيْرُكُمْ مَنْ طَالَ عُمرهُ وَحَسُنَ عَمَلُهُ

“നിങ്ങളിൽ ഉത്തമൻ തന്റെ ആയുസ്സ് വർദ്ധിക്കുകയും കർമ്മം നന്നാവുകയും ചെയ്തവനാണ്.”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹ് ആക്കിയിട്ടുണ്ട്)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം:

كَانَ رَجُلَانِ مِنْ بَلِيٍّ مِنْ قُضَاعَةَ أَسْلَمَا مَعَ النَّبِيِّ ‎ﷺ   وَاسْتُشْهِدَ أَحَدُهُمَا وَأُخِّرَ الْآخَرُ سَنَةً

قَالَ طَلْحَةُ بْنُ عُبَيْدِ اللَّهِ فَأُرِيتُ الْجَنَّةَ فَرَأَيْتُ فِيهَا الْمُؤَخَّرَ مِنْهُمَا أُدْخِلَ قَبْلَ الشَّهِيدِ فَعَجِبْتُ لِذَلِكَ فَأَصْبَحْتُ فَذَكَرْتُ ذَلِكَ لِرَسُولِ اللَّهِ ‎ﷺ  أَوْ ذُكِرَ ذَلِكَ لِرَسُولِ اللَّهِ ‎ﷺ 

فَقَالَ رَسُولُ اللَّهِ ‎ﷺ  أَلَيْسَ قَدْ صَامَ بَعْدَهُ رَمَضَانَ وَصَلَّى سِتَّةَ آلَافِ رَكْعَةٍ أَوْ كَذَا وَكَذَا رَكْعَةً صَلَاةَ السَّنَةِ.

“ക്വുദ്വാഅഃ ഗോത്രത്തിലെ ഒരു ഉപഗോത്രമായ ബലിയ്യിൽ നിന്ന് രണ്ടു പേർ നബി യുടെ അടുക്കൽ ഇസ്ലാം സ്വീകരിച്ചു. അവരിൽ ഒരാൾ രക്തസാക്ഷിയാവുകയും അപരൻ പിന്നീട് ഒരു വർഷം പിന്തിപ്പിക്കപ്പെടുകയും ചെയ്തു.
ത്വൽഹത് ഇബ്നുഉബയ്ദില്ല رَضِيَ اللَّهُ عَنْهُ പറയുന്നു: എനിക്ക് സ്വർഗം സ്വപ്നത്തിൽ കാണിക്കപ്പെട്ടു. അപ്പോൾ രക്തസാക്ഷി സ്വർഗത്തിൽ പ്രവേശിപിക്കപ്പെടുന്നതിനു മുമ്പ് പിന്തിപ്പിക്കപെട്ടവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നത് ഞാൻ കണ്ടു. അതിൽ ഞാൻ അത്ഭുതപെട്ടു. പ്രഭാതത്തിൽ അല്ലാഹുവിന്റെ തിരുദൂതരോﷺ ട് ഞാൻ അതുണർത്തി. അല്ലെങ്കിൽ അല്ലാഹുവിന്റെ റസൂലി ‎ﷺ  നോട് വിഷയം ഉണർത്തപ്പെട്ടു.
അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: അയാൾ ശഹീദിനു ശേഷവും റമദ്വാനിൽ നോമ്പു പിടിച്ചില്ലേ? ആറായിരം റക്അത്ത് അല്ലെങ്കിൽ ഒരു വർഷത്തെ നമസ്കാരങ്ങൾ അയാൾ നിർവ്വഹിക്കുകയും ചെയ്തില്ലേ?”  (മുസ്നദു അഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുല്ലാഹ് ഇബ്നുശദ്ദാദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:

أَنَّ نَفَرًا مِنْ بَنِي عُذْرَةَ ثَلَاثَةً أَتَوْا النَّبِيَّ ‎ﷺ  فَأَسْلَمُوا قَالَ فَقَالَ النَّبِيُّ ‎ﷺ  مَنْ يَكْفِنِيهِمْ

قَالَ طَلْحَةُ أَنَا قَالَ فَكَانُوا عِنْدَ طَلْحَةَ فَبَعَثَ النَّبِيُّ ‎ﷺ  بَعْثًا فَخَرَجَ أَحَدُهُمْ فَاسْتُشْهِدَ قَالَ ثُمَّ بَعَثَ بَعْثًا فَخَرَجَ فِيهِمْ آخَرُ فَاسْتُشْهِدَ قَالَ ثُمَّ مَاتَ الثَّالِثُ عَلَى فِرَاشِهِ

قَالَ طَلْحَةُ فَرَأَيْتُ هَؤُلَاءِ الثَّلَاثَةَ الَّذِينَ كَانُوا عِنْدِي فِي الْجَنَّةِ فَرَأَيْتُ الْمَيِّتَ عَلَى فِرَاشِهِ أَمَامَهُمْ وَرَأَيْتُ الَّذِي اسْتُشْهِدَ أَخِيرًا يَلِيهِ وَرَأَيْتُ الَّذِي اسْتُشْهِدَ أَوَّلَهُمْ آخِرَهُمْ قَالَ فَدَخَلَنِي مِنْ ذَلِكَ قَالَ فَأَتَيْتُ النَّبِيَّ ‎ﷺ  فَذَكَرْتُ ذَلِكَ لَهُ قَالَ

فَقَالَ رَسُولُ اللَّهِ ‎ﷺ  وَمَا أَنْكَرْتَ مِنْ ذَلِكَ لَيْسَ أَحَدٌ أَفْضَلَ عِنْدَ اللَّهِ مِنْ مُؤْمِنٍ يُعَمَّرُ فِي الْإِسْلَامِ يكثرُ تكبيرُهُ وتسبيحُهُ وتهليلُهُ وتحميدُهُ

“ബനൂഉദ്റ ഗോത്രത്തിലെ മൂന്നുപേർ നബി ‎ﷺ  യുടെ അടുക്കൽ വരികയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. നബി  ﷺ  പറഞ്ഞു: എനിക്കു വേണ്ടി ഇവരുടെ കാര്യം നോക്കുവാൻ ആരാണുള്ളത്?
ത്വൽഹഃ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ.
(അബ്ദുല്ലാഹ്) പറയുന്നു: അങ്ങനെ അവർ ത്വൽഹ رَضِيَ اللَّهُ عَنْهُ യുടെ അടുക്കൽ ആയിരുന്നു. അപ്പോൾ നബി ‎ﷺ  ഒരു സൈനിക സംഘത്തെ (ജിഹാദിന്) നിയോഗിച്ചു. അവരിൽ ഒരാൾ ആ സംഘത്തിൽ പുറപ്പെടു കയും അയാൾ രക്തസാക്ഷിയാവുകയുമുണ്ടായി. തുടർന്ന് നബി ‎ﷺ  മറ്റൊരു (യുദ്ധ)സംഘത്തെ നിയോഗിച്ചു. അവരോടൊപ്പം മറ്റൊരാൾ പുറപ്പെട്ടു. അയാളും രക്തസാക്ഷിയായി. (അബ്ദുല്ല)പറയുന്നു: മൂന്നാമൻ തന്റെ വിരിപ്പിൽ കിടന്നാണ് മരണപ്പെട്ടത്.
ത്വൽഹ رَضِيَ اللَّهُ عَنْهُ പറയുന്നു: എന്റെ അടുക്കലുണ്ടായിരുന്ന ഇൗ മൂന്നു പേരേയും അവർ സ്വർഗത്തിലുള്ളതായി ഞാൻ സ്വപ്നത്തിൽ കണ്ടു. അവരിൽ തന്റെ കട്ടിലിൽ കിടന്നു മരണപ്പെട്ടയാളെ ഒന്നാമനായി ഞാൻ കണ്ടു. രണ്ടാമത് രക്തസാക്ഷിയായ ആളെ മരണപ്പെട്ടയാളെ തുടർന്നും ഞാൻ കണ്ടു. അവരിൽ ആദ്യം രക്തസാക്ഷിയായ ആളെ(സ്വർഗത്തിൽ പ്രവേശിക്കുന്ന) അവസാനത്തെ ആളായി ഞാൻ കണ്ടു. അത് എന്നിൽ ഒരു (വല്ലായ്മ) ഉളവാക്കി. ത്വൽഹഃ رَضِيَ اللَّهُ عَنْهُ തുടരുന്നു: ഞാൻ നബി ‎ﷺ  യുടെ അടുക്കൽ ചെന്നു കാര്യം തിരുമേനി ‎ﷺ  യെ ഉണർത്തി.
അപ്പോൾ നബി ‎ﷺ  പറഞ്ഞു: താങ്കൾ അതിൽ ഏതാണ് നിഷേധി ക്കുന്നത്? ഇസ്ലാമിൽ ആയുസ്സ് നൽകപ്പെടുകയും തക്ബീറും തസ്ബീ ഹും തഹ്ലീലും തഹ്മീദും വർദ്ധിപ്പിക്കുകയും ചെയ്ത വിശ്വാസി യേക്കാൾ അല്ലാഹുവിന്റെ അടുക്കൽ ഉൽകൃഷ്ടനായ ഒരാളും ഇല്ല.”  (മുസ്നദുഅഹ്മദ്, സുനനുൽകുബ്റാനാസഈ. അൽബാനി സ്വഹീഹെ ന്ന് വിശേഷിപിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts